Showing posts with label സൗദി അറേബ്യ. Show all posts
Showing posts with label സൗദി അറേബ്യ. Show all posts

Saturday, July 27, 2013

ബദര്‍ അനുസ്മരണം

ബദര്‍ യുദ്ധ ഭൂമി.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവേകിയ ഒരു സംഭവമാണ് ബദര്‍ യുദ്ധം. സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം. പിറന്ന നാട്ടില്‍ അലാഹുവിന്‍റെ ഏകത്വം പറഞ്ഞ പ്രവാചകന്‍ നബി (സ്വ)യെ ശത്രുതയാല്‍ പിന്തുടര്‍ന്ന ശത്രുക്കളുടെ അഹങ്കാരത്തിന്‍റെ മുനയൊടിഞ്ഞ ദിനം. നീണ്ട പതിനഞ്ചു വര്‍ഷത്തെ ശത്രുക്കളുടെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ക്ഷമകൊണ്ട്‌ മറുപടി നല്‍കിയ നബിയും സ്വഹാബികളും ആദ്യമായി യുദ്ധക്കളത്തിലിറങ്ങിയ ദിനം. വിശ്വാസമെന്ന ആയുധം കൊണ്ട് പൊരുതി നേടിയ വിജയം. തൊള്ളായിരത്തി അമ്പത്തോളം വരുന്ന സര്‍വ്വായുധ സജ്ജരായ കൂത്താട്ട സംഘത്തോട് കേവലം മുന്നൂറ്റി പതിമൂന്നോളം വരുന്ന മുസ്‌ലിം സേന നേടിയെടുത്ത വിജയ രഹസ്യം നമ്മുടെ ജീവിതത്തില്‍ പാഠമാകേണ്ടതുണ്ട്. വിശുദ്ധ മദീനയില്‍ നിന്നും 150 കി.മി. യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. കൂറ്റന്‍ മലകളും അത്രതന്നെ ഉയരത്തിലുള്ള മണല്കൂനകളും താണ്ടിയെത്തിയാല്‍ വിദൂരതയില്‍ ബദര്‍ പട്ടണം കാണാന്‍ കഴിയും. ബദറില്‍ പങ്കെടുത്തവര്‍ക്ക് മഹത്വമുണ്ട്. അവര്‍ക്കാണ് ബദ്രീങ്ങള്‍ എന്ന് പറയുന്നത്. ജീവന്‍ കൊടുത്ത് ഇസ്ലാമിന്‍റെ അസ്ഥിത്വം കാത്തുസംരക്ഷിച്ച ആ മഹാരഥന്മാരെ അനുസ്മരിക്കലും അതുവഴി അവരുടെ ജീവിതം മാതൃകയാക്കുവാനും ഈ അനുസ്മരണനാള്‍ നമുക്ക് പ്രചോതനമേകട്ടെ.ആമീന്‍.  ബദര്‍ യുദ്ധ ചരിത്രങ്ങളുമായി ബന്ധപ്പെട്ട ഒത്തിരി പ്രഭാഷണങ്ങളും പുസ്തകങ്ങളും ഇവിടെ ലിങ്ക് ചെയുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീന്‍. 

ബദര്‍ ഒരു ഹൃസ്വ കഥനം- അബ്ദു സലാം ഇര്‍ഫാനി കുനിയില്‍ PDF


ബദര്‍ യുദ്ധ ഭൂമി


ഡോ. ഫാറൂഖ് നഈമി. ഭാഗം 1


ഡോ. ഫാറൂഖ് നഈമി. ഭാഗം 2


 പകര മുഹമ്മദ്‌ അഹ്സനി ഭാഗം 1


പകര മുഹമ്മദ്‌ അഹ്സനി ഭാഗം 2


പകര മുഹമ്മദ്‌ അഹ്സനി ഭാഗം 3


മുഹ്യദ്ദീന്‍ സഅദി ഭാഗം 1


മുഹ്യദ്ദീന്‍ സഅദി ഭാഗം 2


മുഹ്യദ്ദീന്‍ സഅദി ഭാഗം 3


മുഹ്യദ്ദീന്‍ സഅദി ഭാഗം 4


കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി


ബദര്‍ ബൈത്ത്.

ബദറിലെ മസ്ജിദുല്‍ അരീഷ് 


ബദര്‍ ശുഹദാക്കളുടെ നാമം ഉല്ലേഖനം ചെയ്ത മാര്‍ബിള്‍ സ്തൂഭം 

ബദര്‍ ശുഹദാക്കളുടെ നാമങ്ങള്‍ 

ബദര്‍ യുദ്ധഭൂമിയുടെ മേപ്പ് 

വിനീതന്‍ 2013 മെയ്മാസം അബൂദാബിയില്‍ നിന്നും യര്മൂക്ക് ഉംറ സംഘത്തോടൊപ്പം ബദറിലെത്തിയപ്പോള്‍ അല്ലാഹു ബദര്‍ ശുഹദാക്കളോടൊപ്പം നമ്മെയും കുടുംബത്തെയും ഉസ്താദുമാരെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂടാന്‍ വിധികൂട്ടട്ടെ ആമീന്‍.





Sunday, April 21, 2013

ഭൂകമ്പംത്തെ സംബന്ധിച്ച് മക്കയിലെ ഖുതുബ 19/04/2013.

ഭൂമി പ്രകമ്പനം കൊള്ളുന്നു...മനുഷ്യന്‍റെ ധിക്കാരങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. സൃഷ്ടാവായ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഒരുവിഭാഗമാണ് മനുഷ്യര്‍, മറ്റൊരു വിഭാഗമാണ് ഭൂമി. അല്ലാഹുവിന്‍റെ കല്പനകളില്‍ അലസത കാട്ടുന്ന മനുഷ്യന്‍ , പക്ഷെ ഭൂമി എത്ര അനുസരണ പുലര്‍ത്തുന്നു. ഈയിടെ ഇറാനിലുണ്ടായ രണ്ടു ഭൂകമ്പങ്ങള്‍ അതോടനുബന്ധിച്ച് അറബ് രാഷ്ട്രങ്ങളിലും ഇന്ത്യയിലും കുലുങ്ങി. ശേഷം ചൈനയിലും ഭൂമി കുലുങ്ങി.പക്ഷെ മനുഷ്യന് യാതൊരു കുലുക്കവുമില്ല. നബി (സ്വ) പഠിപ്പിച്ചു. ഭൂകമ്പങ്ങളുടെ വര്‍ധനവുണ്ടാകാത്ത കാലത്തോളം അവസാനനാള്‍ സംഭവിക്കില്ല. قال رسول الله صلى الله عليه وآله وسلم :لا تقوم الساعة حتى تكثر الزلازل- رواه البخاري  ഇതെല്ലാം മുന്നറിയിപ്പുകളാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെ ജുമുഅ ഖുതുബയുടെ വിഷയം ഭൂകമ്പമായിരുന്നു. ഷെയ്ഖ്‌ അബ്ദു റഹിമാന്‍ ശുറൈമാണ് ഖുതുബ നിര്‍വഹിച്ചത്. വീഡിയോ താഴെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. അല്ഹമ്ദുലില്ലഹ് ഈയുള്ളവന്‍ പ്രസ്തുത ജുമുഅക്ക് പങ്കെടുക്കാന്‍ കഴിഞ്ഞു. അല്ലാഹു സ്വീകരിക്കട്ടെ. എല്ലാ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അല്ലാഹു നമ്മെയും വേണ്ടപ്പെട്ടവരെയും കാത്തുരക്ഷിക്കട്ടെ. ആമീന്‍. 

Thursday, January 10, 2013

മര്‍ക്കസ് മദീനയിലെ പുഷ്പം


മുഹമ്മദ് ഹകീം 
മര്‍കസിന്റെ തിരുമുറ്റത്തേക്ക് മദീനാശരീഫിന്റെ മരുക്കാറ്റ് വീശിയെത്തിയ ദിനമായിരുന്നു 2013 ജനുവരി 6 ഞായര്‍ . മഗ് രിബ് നമസ്കാരത്തിന് സമ്മേളന നഗരിയില്‍ ബാങ്ക് മുഴങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മദീനയില്‍ പോയ ആരും അഞ്ചുമിനിറ്റ് നേരത്തേക്ക് മദീനയെ ഓര്‍ത്തുകാണും. 'ഞങ്ങള്‍ നില്‍ക്കുന്നത് മദീനയിലോ അതോ മര്‍ക്കസിലോ' പലരും ശങ്കിച്ചുപോയ നിമിഷമായിരുന്നു. മദീനാ പള്ളിയിലെ ബാങ്കുകാരില്‍ ഏറ്റവും സുന്ദരമായ ശൈലിക്കുടമയും ദീര്‍ഘകാലത്തെ സേവകനുമായ ശൈഖ് മുഹമ്മദ് ഹകീം എന്നവരാണ് മര്‍ക്കസ് സമ്മേളനത്തിന്റെ സമാപനത്തിന് ബാങ്കൊലി മുഴക്കിയത്. അദ്ദേഹത്തിന്റെ മദീനയിലെ ബാങ്കും മര്‍ക്കസിലെ ബാങ്കും താഴെ കാണാവുന്നതാണ്.

മദീനയിലെ ബാങ്ക് 


മര്കസിലെ ബാങ്ക്


ഏതൊരു വിശ്വാസിയും മനസ്സ് കൊണ്ട് കൊതിക്കുന്ന ആഗ്രഹങ്ങളാണ് ഇത്തവണ മര്‍ക്കസ് നേതാക്കള്‍ അതിഥികള്‍ക്കായി ഒരുക്കിക്കൊടുത്തത്. ശൈഖ് മുഹമ്മദ് ഹകീമിന്റെ ബാങ്ക് എവിടെ കേട്ടാലും ആരും പറഞ്ഞുപോകും അത് മദീനയിലെ ബാങ്കാണല്ലോ എന്ന്. അങ്ങിനെയുള്ള ബാങ്കുകാരന്‍ മര്‍ക്കസിന്റെ മുറ്റത്ത് ബാങ്ക് മുഴക്കിയപ്പോള്‍ വിശ്വാസിയുടെ ഹൃദയത്തെ ഒത്തിരി സന്തോഷിപ്പിച്ചിരിക്കും.

മഹ്മൂദ് ഖലീല്‍ 
മുഹമ്മദ് ഖലീല്‍
മഹ്മൂദ് ഖലഫ്
ശൈഖ് അബൂബകര്‍ അഹ്മദ്  
ബാങ്കിനു ശേഷം ഇമാമത്ത് നിന്നത് മദീനയിലെ തന്നെ ആദ്യപള്ളിയായ മസ്ജിദ് ഖുബായിലെ ഇമാം ശൈഖ് മഹ്മൂദ് ഖലീലാണ്. അദ്ദേഹത്തിന്റെ ഖീറാഅത്തടങ്ങുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത് മസ്ജിദ് ഖുബാഇലെ മറ്റൊരു ഇമാമുകൂടിയായ ശൈഖ് മുഹമ്മദ് ഖലീല്‍ എന്നവരുടെ ഖിറാഅത്തോട് കൂടിയാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. ചുരുക്കത്തില്‍, മര്‍ക്കസ് സമ്മേളനത്തിന്റെ മൂന്നു ദിവസത്തെ വിവിധ സെഷനുകളിലും നിസ്കാരങ്ങളിലും മറ്റും മദീനയിലെയും മറ്റു അറബ് രാജ്യങ്ങളിലെയും പണ്ഡിതരുടെ നിറസാന്നിധ്യം മര്‍കസിന്റെ മഹിമയാണ് വിളിച്ചോതുന്നത്. വെള്ളിയാഴ്ച കോഴിക്കോട് ടൌണിലെ വിവിധ പള്ളികളില്‍ അറബ് പണ്ഡിതന്മാര്‍ ജുമുഅക്ക് നേതൃത്വം വഹിച്ചത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ബഗ്ദാദിലെ ശൈഖ് ജീലാനി മസ്ജിദിലെ ഇമാം ശൈഖ് മഹ്മൂദ് ഖലഫ് ജറാദ് അല്‍ ഈസാവിയും ഈ ഗണത്തില്‍ പെടുന്നു. മദീനിയലെ ഇമാമുമാരും മുഅദിനുമാരും മൂന്ന് ദിവസവും മര്‍കസിന്റെ പ്രോഗ്രാമുകളില്‍ നിറഞ്ഞുനിന്ന്  സമ്മേളനത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്റെ സുതാര്യത തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. മര്‍ക്കസ് മദീനയുടെ പുഷ്പമായിത്തീരുന്നതിവിടെയാണ്. പ്രവാചകന്‍ തിരുമേനി (സ്വ) കെട്ടിപ്പടുത്ത ഇസ്ലാമിക സാമ്രാജ്യത്തിന്റെ കാവല്‍ഭടനായി കാന്തപുരം ഉസ്താദ് മാറിയത് മര്‍കസെന്ന വിപ്ളവത്തിലൂടെയായിരുന്നു. മര്‍കസും മദീനയും പേരിലെന്നപോലെ ആദര്‍ശത്തിലൂം സദൃശ്യതയും കടപ്പാടും കാണാവുന്നതാണ്.

പ്രവാചക തിരുമേനി (സ്വ)യുടെ വിശുദ്ധകേശ സൂക്ഷിപ്പുകാരനായി കാന്തപുരം ഉസ്താദ് മാറിയതിലൂടെ എത്രയോ വിശ്വാസികള്‍ക്കാണ് പ്രവാചക സ്നേഹത്തിന്റെ ശാദ്വല തീരത്തേക്കണയാന്‍ സാധിച്ചത്. ഉസ്താദിന്റെ വ്യക്തിതി പ്രഭാവത്തിലൂടെ എത്രയോ ആശിഖുര്‍റസൂലുകളും ഔലിയാക്കളും സൂഫിയാക്കളും ലോകപ്രശസ്ത പണ്ഡിതരുമാണ് കേരള മണ്ണില്‍ കാലുകുത്തിയത്! ആദര്‍ശവീഥിയിലെ അജയ്യതമൂലം അച്ചടക്കമുള്ള അണികളെ വാര്‍ത്തുവിടുക വഴി അസൂഹ്യാര്‍ഹമായ പ്രശംസയാണ് ഈ സമൂഹം നേടിയെടുത്തത്. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഈ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ശൈഖ് സാഇദ് ഇന്റര്‍ ന്ഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

അബ്ദുല്‍ ഹകീം അസ്ഹരി 
മര്‍കസിനു ശിലപാകിയ മക്കയിലെ വിശ്രുതപണ്ഡിതനായിരുന്ന അലവിമാലികിയെ നമുക്കെങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും ആ മഹാന്‍ തുടങ്ങിത്തന്ന മര്‍കസ് ഇന്ന് കൈതപ്പോയില്‍ ആരംഭിക്കാന്‍ പോകുന്ന മര്‍കസ് നോളേജ് സിറ്റി വരെ എത്തിക്കഴിഞ്ഞു. 'വിദ്യഭ്യാസത്തിലൂടെ വിപ്ളവം!' അസൂഹ്യാലുക്കളുടെയും ശത്രുക്കളുടെയും മുനയൊടിച്ചുകൊണ്ട് കാന്തപുരം ഉസ്താദ് ലക്ഷ്യമിടുന്നത് അതുതന്നെയാണ്. മദീനയിലെ മരുക്കാറ്റ് മര്‍കസിനെ തേടിയെത്തിക്കൊണ്ടിരിക്കും...നമ്മേയും അള്ളാഹു ആ പൂന്തോപ്പിലെ പുഷപ്പദളമെങ്കലുമാക്കട്ടെ.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, October 29, 2012

47കാരന്‍ ഹജ്ജ് നിര്‍വഹിച്ചത് ആറായിരം കിലോമീറ്റര്‍ താണ്ടി

നാല്‍പത്തി ഏഴുകാരനായ സെനാദ് ഹട്സിക്(Senad Hadzic) വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി തന്‍റെ നാടായ ബോസ്നിയയില്‍ നിന്നും മക്കയിലേക്ക് കാല്‍നടയായി താണ്ടിയത് ആറായിരം കിലോമീറ്റര്‍ ! നോര്‍ത്ത്  ബോസ്നിയയിലെ തന്‍റെ സ്വെദേശമായ Banovici എന്ന സ്ഥലത്ത് നിന്ന് 2011 ഡിസംബര്‍ മാസത്തിലാണ് സെനാദ് യാത്രയാരംഭിച്ചത്. ഇക്കണോമിക് പ്രൊഫസ്സറായ ഇദ്ദേഹം 314 ദിവസം കൊണ്ട് സെര്‍ബിയ, ബെല്ഗോറിയ, ടര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താണ്ടിയാണ് സൌദിഅറേബ്യയിലെത്തിയത്. ഓരോ ദിവസവും അദ്ദേഹം നടന്നത് ഇരുപത്-മുപ്പത് കിലോമീറ്ററുകളായിരുന്നുവെത്രേ. യൂറോപ്പിനെയും എഷ്യയെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ്‌ (Bsophorus) പാലം മുറിച്ചു കടക്കാന്‍ തടസ്സം നേരിട്ടതിനാല്‍ ഇരുപത് ദിവസത്തോളം ഇസ്താംബൂളില്‍ തങ്ങേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.   ഇരുന്നൂറ് യൂറോ ആണ് ഇതിനായി അദ്ദേഹം ചിലവഴിച്ചത്.