Showing posts with label കാന്തപുരം. Show all posts
Showing posts with label കാന്തപുരം. Show all posts

Friday, January 23, 2015

മൌലിദ് വിരോധികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി ഹസ്രത് പീര്‍ മുഹമ്മദ്‌ അല്‍ ഷമ്മി

ഹസ്രത് പീര്‍ മുഹമ്മദ്‌ സാബിഖ് ബിന്‍ ഇഖ്ബാല്‍ അല്‍ ഷമ്മി 
ഹസ്രത് പീര്‍ മുഹമ്മദ്‌ സാഹിബിന്‍റെ  വീഡിയോ ഈ അടുത്തിടെയാണ് വിനീതന്‍ ഫേസ്ബുക്ക്‌ വഴി കാണാനിടയായത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ നല്ല വണ്ണം പരിശോധിച്ചപ്പോള്‍ ഇദ്ദേഹം ഉറച്ച സുന്നീ ആദര്‍ശത്തിന്‍റെ വക്താവാണെന്നു മനസിലായി. തിരുനബി (സ്വ) യുടെ പേരിലുള്ള മൌലിദ് ആഘോഷവും സുന്നത്തും ബിദ്അത്തും വിശദീകരിച്ചുകൊണ്ടുള്ള പുതുതായി അപ്ലോഡ് ചെയ്ത ഇംഗ്ലിഷ് ക്ലാസ്സ്‌ വളരെ ഗഹനമാണ്. ആസാദ് കശ്മീരിലെ ഉയര്‍ന്ന സൂഫി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയപ്പോള്‍ കൂടെ പോകുകയും പിന്നെ പഠനത്തിനായി പാകിസ്താനിലേക്ക് തിരിച്ചു വരികയും കുറച്ചുകാലം ഖുര്‍ആന്‍ പഠനത്തിലായി റാവല്‍പിണ്ടിയില്‍ കഴിച്ചു കൂട്ടുകയും ചെയ്തു. പതിനാലാം വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് തന്നെ പോയ ഇദ്ദേഹം ശൈഖ് റസൂല്‍ ഭക്ഷ് സഈദി എന്നവരില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി.. ശേഷം ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേര്‍‌സിറ്റിയില്‍(Staffordshire University) നിന്നും ഭൌതിക പഠനത്തില്‍ ബിരുദം കരസ്ഥമാക്കി. മതപഠനത്തില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി അദ്ദേഹം പിന്നീട് പോയത് സിറിയയിലെ ദാമാസ്കസിലേക്കായിരുന്നു. ധാരാളം പണ്ഡിതരെ കണ്ടുമുട്ടുകയും വിജ്ഞാനം നേടുകയും ചെയ്തു. ഗുരുനാഥരിലെ പ്രഗത്ഭനാണ് ഈ അടുത്തിടെ ശഹീദായ ഷെയ്ഖ് റമദാന്‍ അല്‍ ബൂത്തി. ദമാസ്കസ് പള്ളിയില്‍ ദര്‍സ് നടത്തുമ്പോള്‍ വഹാബി നരബോജികള്‍ ബോംബ്‌ വര്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ശൈഖുനാ കാന്തപുരം ഉസ്താദുമായി ശൈഖ് ബൂത്തി അവര്‍കള്‍ സംഭാഷണം നടത്തിയിരുന്നു.

പീര്‍ മുഹമ്മദ്‌ ഇപ്പോള്‍ ലണ്ടനിലെ ബിര്‍മിങ്ഹാം കേന്ദ്രീകരിച് കന്‍സുല്‍ ഹുദ (Kanzul Huda) എന്ന പേരില്‍ ധാരാളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇംഗ്ലീഷിലും ഉര്‍ദുവിലും വശ്യമായ ശൈലിയിലുള്ള പഠന ക്ലാസ്സും അത് കേട്ട ഇസ്ലാമിലേക്ക് വരുന്നവരുടെ വീഡിയോകളും അദ്ദേഹത്തിന്‍റെ വെബ്‌ സൈറ്റില്‍ കാണാം. ഏതായാലും മൌലിദ് കഴിക്കുന്നതിന്റെ തെളിവുകള്‍ നിരത്തികൊണ്ടുള്ള ക്ലാസ്സ് വഹാബീ കോന്തന്മാര്‍ക്ക് കനത്ത താക്കീതായിട്ടുണ്ട്. അല്ലാഹു നല്ലത് പറയാനും എഴുതാനും പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ ആമീന്‍. ഫേസ്ബൂക്കിലെ അദ്ദേഹത്തിന്‍റെ ചില വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു.






Thursday, October 2, 2014

കാന്തപുരത്തിന്റെ ഉസ്ബകിസ്ഥാന്‍ യാത്ര; കാമറ കണ്ണുകളിലൂടെ

കാന്തപുരം ഉസ്താദ്, പേരോട് ഉസ്താദ്, ചുള്ളിക്കോട് ഉസ്താദ്‌, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയ നേതാക്കളോടൊപ്പം 50 പേരടങ്ങുന്ന ഉസ്ബെക്കിസ്ഥാന്‍ യാത്രയുടെ കാഴ്ചകള്‍...(17/09/14/ - 22/09/14) 
ഇമാം തുര്‍മുദി(റ)ന്‍റെ മഖ്ബറയില്‍ കാന്തപുരം ഉസ്താദ്‌ എത്തിയപ്പോള്‍. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും 40 കി.മി. ദൂരത്താണ് ഈ സ്ഥലം.

ബസ് യാത്രയില്‍ നിന്നും 



ഇമാം ബുഖാരിയുടെ മഖ്ബറ ഉള്‍കൊള്ളുന്ന കുബ്ബയുടെ അകത്തേക്ക് കാന്തപുരം ഉസ്താദ്‌ പ്രവേശിക്കുന്നു. അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിക്കുന്ന അവസരമാണിത്. കൂടെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി,ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കൊദ്  പി.എസ്.കെ.മൊയ്തു ബാഖവി മാടവന. തുടങ്ങിയവര്‍..



ഇമാം ബുഖാരി മഖ്ബറയില്‍, സിയാരത്.


കാന്തപുരം ഉസ്താദ്‌ ഇമാം ബുഖാരി (റ) അന്ത്യവിശ്യ്രമം കൊള്ളുന്ന വിശാലമായ കോംപ്ലക്സ് പ്രവേശിക്കുന്നു.














ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ബി.എം. മുഹ്സിന്‍.

ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം 

Wednesday, September 17, 2014

ഉസ്താദിനൊപ്പം ഉസ്ബെക്കിസ്ഥാനിലേക്ക്

കാന്തപുരം ഉസ്താദ്‌ ബുഖാരി ദര്‍സില്‍ 
പിതാവ് പി.എസ്. മൊയ്തു ബാഖവി മാടവന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍വാടി-നാഹൂര്‍-മുത്തുപ്പേട്ടയില്‍ നിന്നും തുടങ്ങിയ സിയാറത്ത് ടൂര്‍ പ്രോഗ്രാം, അജ്മീറിലേക്കും പിന്നെ ഹജ്ജ് ഉംറ സേവന രംഗത്ത് വര്‍ഷങ്ങളോളവും ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഇന്ത്യക്ക് പുറത്തുള്ള മഹാന്മാരുടെ മസാറുകളിലേക്ക്, അഥവാ ഈജിപ്റ്റ്‌, ഇറാഖ്, ഫലസ്ത്തീന്‍, ജോര്‍ദ്ദാന്‍, ഉസ്ബെക്കിസ്ഥാന്‍, യമന്‍, മൊറോക്കോ, തുര്‍ക്കി, സ്പയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ജനങ്ങളെയുമായി പോയിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ കാന്തപുരം ഉസ്താദ്, പേരോട് ഉസ്താദ്, ചുള്ളിക്കോട് ഉസ്താദ്‌, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയ പ്രഗത്ഭരായ നേതൃനിരയുമായാണ് ഉസ്ബെക്കിസ്ഥാനിലേക്ക് യാത്രപുറപ്പെട്ടിരിക്കുന്നത്. 50 പേരടങ്ങുന്ന യാത്ര അഞ്ചു ദിവസം(17/09/14/ - 22/09/14) നീണ്ട് നില്ല്‍ക്കുന്നതാണ്. ഈ യാത്രയിലെ പ്രത്യേകത ശ്രദ്ധേയമാണ്. ബുഖാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവായ ഇമാം ബുഖാരി മഖ്ബറ സന്ദര്‍ശിക്കാന്‍ വര്‍ഷങ്ങളോളമായി മര്‍ക്കസില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തുന്ന കാന്തപുരം ഉസ്താദ് ഉണ്ട് എന്നുള്ളതാണ്. ഉസ്ബെക്കിസ്ഥാനിലെ പ്രസിദ്ധമായ പട്ടണമാണ് ബുഖാറ. ദുര്‍മുദി ഇമാം അന്ത്യവിശ്രമം കൊള്ളുന്നത് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടെര്‍മിസ് എന്ന സ്ഥലത്താണ്. താഷ്കന്റ്, സമര്‍കന്ദ് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരെ ലക്‌ഷ്യമിട്ടാണീ യാത്ര. ഉസ്താദിന്റെ അരുമ ശിഷ്യന്‍ പേരോട് ഉസ്താദും ഈ യാത്രയിലെ ശ്രധയാണ്. എല്ലാവര്ക്കും ഖിദ്മയായിട്ടാണ് പിതാവാണ് യാത്ര നയിക്കുന്നത്. അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘായുസ്സ്‌ മാതാപിതാക്കള്‍ക്കും ഉസ്താടുമാര്‍ക്കും നേതാക്കള്‍ക്കും ഏറ്റിക്കൊടുക്കട്ടെ. സിയാറത്തുക്കൊണ്ടുള്ള ലക്‌ഷ്യം വ്യക്തമാണ്. അവരുടെ ശഫാഅത്ത് ലഭിക്കണം. സ്വര്‍ഗ്ഗപ്രവേശം എളുപ്പമാകണം. അല്ലാഹു നമ്മെയും ആ കൂട്ടത്തില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ.

പേരോട് ഉസ്താദ്‌ 
ചുള്ളിക്കോട് ഉസ്താദ്‌
മുഹമ്മദ്‌ കുഞ്ഞി സഖാഫി 
പി. എസ്. കെ മാടവന 
2012 ല്‍ തന്നെ ഇറാഖ്, ഈജിപ്റ്റ്‌, ജോര്‍ദ്ദാന്‍, ഫലസ്തിന്‍ യാത്രയില്‍ 100 പേരടങ്ങിയ വലിയ സംഘം ഉപ്പയോടൊപ്പം പുറപ്പെട്ടപ്പോള്‍ ആകൂട്ടത്തിലും ശൈഖുനാ കാന്തപുരം ഉസ്താദ് ഉണ്ടായിരുന്നു. കൂടാതെ പൊന്മള ഉസ്താദ്‌, പകര മുഹമ്മദ്‌ ആഹ്സനി, അലവി സഖാഫി കൊളത്തൂര്‍, കൊമ്പം മുഹമ്മദ്‌ മുസ്ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, കോടമ്പുഴ ബാവ മുസ്ലിയാര്‍, പ്രൊ. അബ്ദുല്‍ ഹമീദ് സാഹിബ്, തുടങ്ങിയ പ്രഗത്ഭരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീഡിയോ താഴെ കാണുക.




2013 ബൈത്തുല്‍ മുഖദ്ദസ്  യാത്രയിലും  കാന്തപുരം ഉസ്താദ് ഭാര്യ, ബഹുമാനപ്പെട്ട പേരോട് ഉസ്താദ് ഭാര്യ, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അപ്പോളോ ജ്വല്ലറിയുടെ ഉടമ മൂസാഹാജി ഭാര്യ തുടങ്ങി 50 പേരടങ്ങുന്ന പ്രഗത്ഭസംഘത്തെയും നയിച്ചത് പിതാവ് പി. എസ്. കെ. മാടവന തന്നെയായിരുന്നു. 

പി.എസ്.കെ. മാടവന ഉസ്താദിനൊപ്പം ഫലസ്തീനിലേക്കും ഇറാഖിലേക്കും   നടത്തിയ സിയാറത്ത് യാത്രകളുടെ ചില ഫോട്ടോകള്‍.

ഇറാഖ് യാത്ര 2012. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഷെയ്ഖ്‌ ജീലാനിയെ സംബന്ധിച്ച് രചിച്ച അറബി ഗ്രന്ഥപ്രകാശനം.
 ജീലാനി മസ്ജിദ് ഇമാം സമീപം.

ഇറാഖ് യാത്ര 2012.കാന്തപുരം ഉസ്താദ്‌, പൊന്മള ഉസ്താദ്‌, പി.എസ്.കെ. മാടവന, കല്‍ത്തറ ഉസ്താദ്‌,
അലവി സഖാഫി കൊളത്തൂര്‍,തുടങ്ങിയവര്‍.
ദുബായ് എയര്‍പോര്‍ട്ടില്‍ 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

ബൈത്തുല്‍ മുഖദ്ദസിനരികിലെ കുബ്ബത്തുസഖ്റയുടെ അരികില്‍ 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

ബൈത്തുല്‍ മുഖദ്ദസില്‍ കാന്തപുരം ഉസ്താദിന്റെ ദറസ് 


ജറൂസലമിലെ  ഹിബ്രോനിലെ മസ്ജിദ് ഇബ്രാഹിം ഖലീലില്‍ തൃശൂര്‍ ജില്ലാ നബിദിന സമ്മേളന പതാകയുടെ പ്രകാശനം 

2013ലെ ബൈത്തുല്‍ മുഖദ്ദസ് യാത്രയില്‍ നിന്നും 

വിനീതന്‍ ഇമാം ബുഖാരി(റ) അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കുബ്ബയുടെ ചാരെ.2013 October. 23.
 അല്ലാഹു സിയാറത്ത് സ്വീകരിക്കട്ടെ ആമീന്‍.


ഇമാം ബുഖാരി (റ) യുടെ ഖബര്‍ ശരീഫ്‌ ഉപഗ്രഹ ചിത്രം.

Wednesday, August 6, 2014

ബൈത്തുല്‍ മുഖദ്ദസില്‍ കാന്തപുരം ഉസ്താദിന്‍റെ പ്രഭാഷണം

മുസ്‌ലിം ലോകത്തിന്‍റെ മൂന്നാം ഹറമായ ബൈത്തുല്‍ മുഖദ്ദസില്‍ മഹാനായ കാന്തപുരം ഉസ്താദ് 2013 നവംബര്‍ 21 നു എത്തിയപ്പോള്‍ അവിടെ വെച്ച് ദര്‍സ് നടത്തുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിന്‍റെ ചെറിയ ഭാഗമാണ് നിങ്ങള്‍ ഈ വീഡിയോയില്‍ കാണുന്നത്. മര്‍കസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഇവിടെ നിങ്ങള്‍ക്ക് കാണാം. കാന്തപുരം ഉസ്താദിന്റെ ബൈത്തുല്‍ മുഖദ്ദസ് യാത്രയെ സംബന്ധിച്ചുള്ള വിവരണം നിങ്ങള്‍ക്കിവിടെ വായിക്കാം. 

Sunday, March 16, 2014

ഗുജറാത്ത്‌ സമ്മേളനം

2002ല്‍ ഗുജറാത്ത് കലാപത്തിന്‍റെ തീപൊരി പൊന്തിയ അഹമദാബാദില്‍ ഇന്നലെ ഇസ്‌ലാമിന്‍റെ സ്നേഹ കാറ്റ് വീശിയ ദിനമായിരുന്നു. ആദര്‍ശത്തിന്‍റെ ഇടിനാദം മുഴക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സുല്‍ത്തനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഇസ്‌ലാമിന്‍റെ ലേബലില്‍ മുസ്‌ലിംകളെ തേജോവധം നടത്താന്‍ ഇറങ്ങിത്തിരിച്ച ജമാഅത്തെ ഇസ്ലാമിയെന്ന തീവ്രവാദി സംഘടന പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാന്തപുരത്തിന്റെ ഗുജറാത്ത് സമ്മേളനം മുടക്കാനായില്ല. ഗുജറാത്ത് എന്ന് കേട്ടാല്‍ അടുക്കാന്‍ പോലും മടിക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തിന്‍റെ മണ്ണില്‍ ഇറങ്ങിചെന്ന് അവിടത്തെ ജനങ്ങളെ മര്‍ക്സിന്‍റെ പ്രവര്‍ത്തകര്‍ ഭക്ഷണവും വസ്ത്രവും കിടക്കാന്‍ ഒരിടവും വിദ്യാഭ്യാസവുമൊക്കെ നല്‍കി ജീവിധത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഠിനമായ പ്രയത്നങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ധാരാളം മര്‍കസിന്‍റെ സ്ഥാപനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തകരാണ് ഇസ്‌ലാമിക ആദ്ധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ അഹ്മദാബാദിലെ ഷാഹ് ആലം എം.എസ്. ഗ്രൗണ്ടില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തെ സംബന്ധിച്ച് ആദ്യ പ്രതികരണം കാണാം..സമ്മേളനത്തിലേക്ക് ഒരെത്തിനോട്ടമാനിവിടെ..



പോസ്റററുകള്‍ 





സമ്മേളനത്തിലേക്ക് സ്വാഗതം 



സമ്മേളന വേദി 









സ്വീകരണം 
































റിപ്പോര്‍ട്ടുകള്‍ 








കാന്തപുരം ഗുജറാത്തില്‍ ആദ്യമായാണ് എത്തിയതെന്ന് ആരും കരുതണ്ട. മുമ്പ് സാക്ഷാല്‍ ഗുജറാത്തില്‍ തന്നെ നടത്തിയ കാന്തപുരത്തിന്റെ ഗുജറാത്ത് യാത്രയുടെ സി.ഡിയും ഇവിടെ ചേര്‍ക്കുന്നു. കണ്ണ് തുറന്നു കാണുക.


 ഇവ്വിഷയകമായി വി. സി. ശമീരിന്‍റെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ലേഖനം.