Showing posts with label പ്രവാചക കേശം. Show all posts
Showing posts with label പ്രവാചക കേശം. Show all posts

Thursday, January 24, 2013

കാന്തപുരം ചെച്‌നിയയിലെത്തി

ചെച്നിയന്‍ സര്‍ക്കാറിന്റെ പ്രത്യേക ചാര്‍ട്ടട് വിമാനത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അബൂദാബിയില്‍ നിന്നും ചെച്നിയന്‍ തലസ്ഥാനമായ ഗ്രോസ്നിയയിലെത്തിച്ചേര്‍ന്നു. ചെച്നിയന്‍ പ്രസിഡന്റ് റമദാന്‍ അക്ദമോവിച്ച് കദ്റോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കാനാണ് കാന്തപുരം ഇവിടെ എത്തിച്ചേര്‍ന്നത്. റബീഉല്‍ അവ്വല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ചെച്നിയക്കാരുടെ ആവേശം പ്രശംസാര്‍ഹം തന്നെയാണ്. അബൂദാബി ബത്തിന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും 26 പേരടങ്ങിയ യാത്രാ സംഘത്തില്‍ ഡോ. അഹ്മദ് ഖസ്റജി, ഡോ. അബ്ദൂല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മറ്റു പ്രമുഖരുമുണ്ട്. ചെച്നിയയില്‍ലെ പ്രോഗ്രാമിന് ശേഷം ഇന്ന് രാത്രി അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിക് മസ്ജിദില്‍ എ പി ഉസ്താദ്‌, ഹകീം അസ് ഹരി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കുന്നു.


യാത്ര പുറപ്പെടും മുമ്പ് അബൂദാബി വിമാനത്താവളത്തില്‍ 23/01/2013
കാന്തപുരവും ഡോ.ഖസ്രജിയും ചെച്നിയന്‍ പ്രസിഡണ്ടിനോടൊപ്പം  24/01/2013





Tuesday, March 6, 2012

ഡോ.അഹ്മദ്‌ ഖസ്റജിയെ നേരില്‍ കണ്ടപ്പോള്‍

ഡോ.അഹ്മദ്‌ ഖസ്റജി 
ഫെബ്രുവരി പതിനാലിന് ഉച്ചയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം ദുബൈയില്‍ നിന്നും പുറപ്പെട്ടു. അബുദാബിയിലേക്കായിരുന്നു യാത്ര. ഷാര്‍ജയില്‍ ജോലിചെയ്യുന്ന നിഷാദ് എന്ന ചെറുപ്പക്കാരന്‍റെ വാഹനത്തില്‍ നൗഷാദ്‌ സഖാഫിക്ക് പുറമേ മറ്റൊരു സുഹൃത്തുമുണ്ടായി. കേരളത്തില്‍ പ്രവാചകന്‍റെ(സ്വ) വിശുദ്ധ കേശത്തെ പരിഹസിച്ചു കൊണ്ടിരിക്കുന്ന ചില അല്‍പജ്ഞാനികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി ബഹു: കാന്തപുരവും ഖസ്റജിയും മാറിയിയ സാഹചര്യത്തില്‍ ഈ യാത്ര വളരെ പ്രസക്തമായി ഞങ്ങള്‍ക്ക് തോന്നി. കാന്തപുരം പ്രവര്‍ത്തന ഗോദയിലേക്കിറങ്ങിയത് മുതല്‍ ഇന്നുവരെ കെട്ടഴിഞ്ഞെത്തിയ അടിസ്ഥാന രഹിത ആരോപണങ്ങളുടെ ശരവര്‍ഷം കാന്തപുരത്തെ കൂടുതല്‍ വളര്‍ത്തുകയാണെന്ന് പലരും ഇപ്പോഴാണ് മനസിലാക്കിത്തുടങ്ങിയത്.

 അബൂദാബിയില്‍ ഡോ. അഹ്മദ്‌ ഖസ്റജിയുടെ വീടിനു സമീപം ഞങ്ങള്‍ ഏകദേശം വൈകുന്നേരം അഞ്ചുമണിയോടെ എത്തിച്ചേര്‍ന്നു. സമീപത്തെ പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു നടന്നു. വീടിനകത്തേക്കുള്ള നീണ്ട വരി അകലന്നേ കാണാമായിരുന്നു. പ്രവാചക ശ്രേഷ്ഠര്‍ നബി മുഹമ്മദ്‌ (സ്വ) യുടെ തിരുശേഷിപ്പുകള്‍കൊണ്ടനുഗ്രഹീതമായ ഭവനം! ഹോ! എന്തൊരു ഭാഗ്യം നിറഞ്ഞ പരിസരം! എന്തൊരു ഭാഗ്യം നിറഞ്ഞ വീട്! ഭാഗ്യം കൊണ്ടനുഗ്രഹീതമായ വീട്ടുടമ! ഞങ്ങള്‍ നേരെ നടന്ന് ക്യൂവില്‍ സ്ഥാനം പിടിച്ചു. പരിസരത്തേക്ക് കണ്ണോടിച്ചപ്പോള്‍ എല്ലാ നാട്ടുകാരും ആകാംഷയോടെ കാത്തുനില്‍ക്കുന്നു. മലയാളിയും പാകിസ്ഥാനിയും ഇമറാത്തിയും സോമാലിയും എല്ലാം അവിടെയുണ്ട്. തിരു നബി (സ്വ) വുളുചെയ്ത വെള്ളത്തിന്‌ അവിടത്തെ അനുചരര്‍ തിക്കുംതിരക്കും കൂട്ടിയ സംഭവം മനസ്സിലൂടെ കടന്നുപോയി.. യര്‍മൂക്ക് യുദ്ധമദ്ധ്യേ തിരുനബി(സ്വ)യുടെ വിശുദ്ധകേശം തുന്നിപ്പിടിപ്പിച്ച തന്‍റെ തലപ്പാവ്  നഷ്ടപ്പെട്ടപ്പോള്‍ അതിനായി ഖാലിദ്‌ (റ) ഓടിനടക്കുന്ന രംഗം....പ്രവാചക സ്രേഷ്ടര്‍ (സ്വ) ഉറങ്ങുംനേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു കൊണ്ടിരുന്ന സുഗന്ധമാര്‍ന്ന വിയര്‍പ്പ് തുള്ളികള്‍ ഉമ്മു സലമ (റ) തന്‍റെ അത്തറു കുപ്പിയിലേക്ക് തുടച്ചെടുത്ത സംഭവം...ഹിജ്റയുടെ വേളയില്‍ സൌര്‍ ഗുഹയില്‍ സിദ്ധീഖ്‌ (റ)നെ വിഷപ്പാമ്പ് കൊത്തിയപ്പോള്‍ തിരു നബി (സ്വ)അവിടത്തെ ഉമിനീര്‍ എടുത്തുകൊണ്ട് മുറിവില്‍ പുരട്ടിയപ്പോള്‍ വിഷം ഇറങ്ങിപ്പോയ സംഭവം..ഉഹ്ദ്‌ യുദ്ധ വേളയില്‍ പുണ്യപ്രവാചകന്‍ (സ്വ) തങ്ങള്‍ക്ക് മുറിവേറ്റ് രക്തം പൊടിഞ്ഞപ്പോള്‍ സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് അത് വയിലാക്കിയനിമിഷം, നിനക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭം...എല്ലാം മനസിലേക്ക് പെയ്തിറങ്ങിയപ്പോള്‍ ആവേശവും കരുത്തും എനിക്ക് മുന്നേ നടന്നു....ഒരാള്‍ സംസാരിക്കുന്നത് മറ്റേയാളുടെ ചെവിയില്‍, അല്ലെങ്കില്‍ ചുണ്ടനക്കി മാത്രം. ഫോട്ടോഫ്ലാഷില്ല. ബോധപൂര്‍വ്വമുള്ള തിക്കും തിരക്കുമില്ല. സംസാരങ്ങളില്ല. ഏവരുടെയും ചുണ്ടില്‍ സ്വലാത്തിന്‍റെ ചലനം മാത്രം. ക്യൂ മെല്ലെ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഡോര്‍ കടന്നു വീടിനുള്ളിലെത്തി. രണ്ടു റൂമുകളിലായി തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. റൂമിന്‍റെ ഒരുഭാഗത്ത് അഹ്മദ്‌ ഖസ്റജി കസേരയിലിരിക്കുന്നു. തിരുശേഷിപ്പുകളും ഒപ്പം അതിന്‍റെ സൂക്ഷിപ്പുകാരനെയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സില്‍ ആഹ്ലാദം അലതല്ലി.

ഖിസാനത്തുല്‍ ഖസ്റജിയ്യ എന്ന ലോകോത്തര മ്യൂസിയത്തില്‍ തിരു നബി (സ്വ)യുടെ കേശങ്ങള്‍, പുതപ്പ്, ആകാശാരോഹണത്തിന് ധരിച്ചിരുന്ന ഓവര്‍കോട്ട്, താടിയുടെ കേശം, മകള്‍ ഫാത്വിമ ബീവി (റ)യുടെ ചെരുപ്പിന്‍റെ ഭാഗം, ജുബ്ബയുടെ ഭാഗം, മഹതി ഉപയോഗിച്ചിരുന്ന സുറുമപ്പാത്രവും സുറുമക്കോലും, ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌(((( (റ), രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് (റ), എന്നിവരുടെ കേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)ന്‍റെ മോതിരം, നാലാം ഖലീഫ അലിയ്യ് ബിന്‍ അബീ ത്വാലിബിന്‍റെ (റ) തൊപ്പി, അവരുടെ കേശം, ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (റ)കോട്ട്,  തുടങ്ങിയ അമൂല്യ ശേഖരങ്ങളുടെ പറുദീസയായിരുന്നു അവിടം.

നിശബ്ദതയോടെ എല്ലാവരും മെല്ലെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നു..ഓരോ ആസാറുകളും കണ്‍കുളിര്‍ക്കെ കണ്ടു. മനസ്സില്‍ നിറഞ്ഞ പ്രാര്‍ത്ഥന..ഈയൊരു കാഴ്ച പാരത്രിക ലോകത്ത് ഗുണമാക്കിത്തരണേ..ഒടുവില്‍ ഖസ്റജിയുടെ അടുക്കലെത്തി. കരം സ്പര്‍ശിച്ചു..മുത്തം നല്‍കി അനുഗ്രം നുകര്‍ന്നു..ഉവൈസുല്‍ ഖര്‍നി എന്ന മഹാന്‍ നബി (സ്വ) അടുക്കല്‍ നിന്നും ആരെങ്കിലും തന്‍റെ ഗ്രാമത്തിലെത്തിയിട്ടുണ്ട് എന്ന് കേട്ടാല്‍ ഉടനെ അങ്ങോട്ട്‌ ഓടിച്ചെല്ലും എന്നിട്ട് പ്രവാചകനെ കണ്ട കണ്ണാണല്ലോ എന്ന് പറഞ്ഞു അദ്ദേഹത്തിന്‍റെ കണ്‍തടങ്ങളില്‍ ചുംബനങ്ങളര്‍പ്പിക്കും...പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം.....നബി (സ്വ)യുടെ തൃക്കരങ്ങളും പാദങ്ങളും സ്വഹാബികള്‍ ചുംബിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഫാത്തായി കിടക്കുന്ന നബി (സ്വ)യുടെ അടുക്കലേക്ക് അബൂബക്കര്‍ സിദ്ധീഖ് (റ)വരികയും തിരുദൂദരുടെ മുഖത്തിട്ടിരുന്ന വസ്ത്രം നീക്കി മുഖം ചുംബിക്കുകയും സങ്കടപ്പെട്ടു കരയുകയും ചെയ്ത സംഭവം ബുഖാരി. 4453 ല്‍ വിവരിക്കുന്നു. ഒരാളുടെ കൈ മൊത്തുന്നത് അദ്ദേഹത്തിന്‍റെ ആത്മീയ വിജ്ഞാനം, നന്മ, ശ്രേഷ്ടത എന്നീ ദീനീ കാര്യങ്ങള്‍ മാനിച്ചാണെങ്കില്‍ സുന്നത്താകുന്നു. അദേഹത്തിന്‍റെ അധികാരം, പണം, സമൃദ്ധി തുടങ്ങിയ ഐഹിക കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ശക്തിയായ കറാഹത്താണെന്നും ഹറാമാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 

മീഡിയകളിലും സ്റ്റേജുകളിലും മാത്രം കണ്ടിരുന്ന ഖസ്റജിയെന്ന മഹല്‍ വ്യക്തിയെ കയ്യില്‍ കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി മനസ്സില്‍ നിറഞ്ഞു...ഒപ്പം മുത്ത്‌ നബി (സ്വ)യുടെ വിശുദ്ധ ആസാറുകളുടെ കാവല്‍ക്കാരനാണല്ലോ എന്നോര്‍ത്തപ്പോള്‍ മിഴിയില്‍ സന്തോഷത്തിന്‍റെ അശ്രു പൊടിഞ്ഞു...

മുഹമ്മദ്‌ ഖസ്റജി 
1878 മുതല്‍ 1925 വരെ ദുബൈയില്‍ നീതിന്യായവകുപ്പ്‌ കൈകാര്യം നടത്തിയിരുന്നത് ശൈഖ് ഹസന്‍ എന്നവരായിരുന്നു. അദ്ദേഹത്തിനു ശേഷം 1959 വരെ ആ സ്ഥാനം ഏറ്റെടുത്തത് മകന്‍ ശൈഖ്‌ അഹ്മദ് എന്നവരായിരുന്നു. അദ്ദേഹത്തിന്‍റെ കാലശേഷം മകന്‍ മുഹമ്മദ്‌ ഖസ്റജി ഏകദേശം ഇരുപത് വര്‍ഷക്കാലം അബൂദാബിയില്‍ നീതിന്യായ വകുപ്പിലും ഔഖാഫിലും മന്ത്രിയായും മതകാര്യ ഉപദേഷ്ടാവായും  വിധികര്‍ത്താവായും സേവനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മകനാണ് ഇപ്പോള്‍ കേരളക്കരയില്‍ പ്രസിദ്ധനായ അഹ്മദ് ഖസ്റജി എന്നവര്‍ . 1966 ല്‍ അബൂദാബിയിലാണ് ജനനം. പിതാവ് ജനിച്ചതും വളര്‍ന്നതും ഒമാനിലായിരുന്നു. ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. വിജ്ഞാനത്തിനു വേണ്ടി പിതാവ് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. അനേകം കനപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹം സമൂഹത്തിനു സമ്മാനിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യമായ നിരവധി ആസാറുകളുടെ ശേഖരം അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നു. ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പക്കല്‍ വിജ്ഞാനം നുകരാനെത്തിയിരുന്നു. 2006 ലാണ് ഈ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞത് . ജിവിത കാലത്തിനിടെ മുസ്‌ലിം ആത്മീയ കേരളം സന്ദര്‍ശിക്കാനും ആ മഹാന്‍ സമയം കണ്ടെത്തിയിരുന്നു.

മകന്‍ അഹ്മദ്‌ ഖസ്റജിയുടെ പരമ്പര പിതാവിലൂടെ റാഫിഅബ്നു മാലിക്‌ (റ) എന്ന പ്രമുഖ സ്വഹാബിയിലേക്കാണ്  ചെന്നെത്തുന്നത്. സ്വന്തം പിതാവില്‍ നിന്നും ശേഷം അബൂദാബിയിലും അതിനു ശേഷം ഉപരിപഠനം അലൈന്‍ യൂണിവേര്‍സിറ്റിയിലും നടത്തി. എക്സ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറെറ്റു നേടി പഠനം പൂര്‍ത്തീകരിച്ചു.
                                                                                                     (തുടരും..)


Monday, February 27, 2012

'അറിവാള'ന്മാരുടെ കത്തിവേഷം

മുസ്‌ലിംകളുടെ വിശ്വാസപരമായ വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നത് ശരിയല്ല എന്നു മാത്രമാണു കാന്തപുരം പറഞ്ഞത്‌. അതു മതപണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തു തീര്‍പ്പാക്കേണ്ട കാര്യമാണ്. ഇ.ടി. മുഹമ്മദ്‌ ബഷീറും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത് ഇതേകാര്യമാണ്. സഖാവ് പറഞ്ഞ വിഷയത്തിന്‍റെ മെറിറ്റിലേക്കു കാന്തപുരം കടന്നിട്ടില്ല; കടക്കേണ്ട കാര്യവുമില്ല. കാരണം, അതു ചേളാരി സമസ്തക്കാര്‍ക്കിട്ടു താങ്ങിയതാണ്. തിരുകേശം കത്തുകയില്ലെന്നു ചേളാരിക്കാര്‍ പറഞ്ഞപ്പോള്‍ ഏതു മുടിയും കത്തുമെന്നു സഖാവ് പറഞ്ഞു. അതിനു ഞങ്ങളെന്തിന് പനിക്കണം?

ഒ.എം തരുവണ. 
 സിറാജ്.2012 ഫെബ്രുവരി 27 തിങ്കള്‍ 










Sunday, February 26, 2012

പിണറായി പറഞ്ഞതിലെ തെറ്റും ശരിയും

പിണറായി പ്രവാചകന്‍ (സ്വ)യെ മോശമായി ചിത്രീകരിച്ചുവെന്ന് പ്രഥമദ്രിഷ്ട്യാ പറഞ്ഞുകൂടാ. അല്ല, അദ്ദേഹത്തിനു തന്നെയാണ് നൂറു ശതമാനം മാര്‍ക്കും. അത്തരം പ്രസ്താവനകളിലേക്ക് അദ്ദേഹത്തെ നയിച്ച ചിലരെയാണ് വിമര്‍ശിക്കേണ്ടത്. ബൂലോക ത്തിലിപ്പോള്‍ റെഡ്‌സല്യൂട്ടുകള്‍ തകൃതിയായി നടക്കുകയാണ്.

ഒരാള്‍ക്ക്‌ മറ്റൊരാളുടെ മുന്നില്‍ വെച്ച് എങ്ങിനെയും കൈവീശം. അതെസമയം വീശിയ കൈ അയാളുടെ മുഖത്ത് തട്ടിയപ്പോള്‍ വിഷയം മാറി. കണ്ടുനിന്നവരെല്ലാം വീശിയവന് റെഡ്‌സല്യൂട്ട് കൊടുത്തു. ഈയൊരു റെഡ്‌ സല്യൂട്ട് കോമാളിത്തരമാണ് ഇപ്പോള്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടികിട്ടിയവന്‍റെ ഭാഗം മനസിലാക്കാന്‍ ആരുമില്ല. ഇവിടെ പിണറായിയുടെ പ്രസ്താവന യഥാര്‍ത്ത വിശ്വാസികളുടെ നിഷ്കളങ്ക മനസ്സിനെയാണ് ധ്വംസിച്ചിരിക്കുന്നത്. എവിടെയും ആക്രമിക്കപ്പെടുന്ന സമൂഹം ന്യൂനപക്ഷമാണെന്നത് പ്രകൃതി സത്യമാണ്. അതുകൊണ്ടാണ് അവരുടെ പ്രാര്‍ഥനക്ക് പെട്ടന്ന് ഉത്തരം ലഭിക്കുന്നതും. സ്വശരീരത്തെക്കാള്‍ പ്രവാചകന്‍ (സ്വ)യെ പൂര്‍ണമായും സ്നേഹിക്കാത്തിടത്തോളം ഒരൊറ്റ മുസ്‌ലിന്‍റെയും വിശ്വാസം പൂര്‍ണമാകില്ലെന്നാണ് മതം പഠിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ പരകോടി ജനങ്ങള്‍ ലോകത്ത് കഴിഞ്ഞുപോയി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിശിഷ്യാ ഈ കൊച്ചുകേരളത്തിലുമുണ്ട്.

പ്രവാചകരുടെ ജീവിതം അപ്പാടെ ജീവിതത്തില്‍ പകര്‍ത്താന്‍ വെമ്പല്‍കൊണ്ട സ്വഹാബീ പ്രമുഖന്‍ മുത്തബിഉസുന്ന ഇബ്നു ഉമര്‍ (റ), ഇസ്‌ലാമിനെ പുറത്തു നിന്ന് വീക്ഷിക്കുന്ന പലരും അദ്ദേഹത്തെ പഴഞ്ചനായി മുദ്രകുത്തി. കാരണം അദ്ദേഹത്തിന്‍റെ ജീവിത യാത്രക്കിടയില്‍ നബി (സ്വ)യുമായി ബന്ധപ്പെട്ട എന്ത് കണ്ടാലും അതുപോലെ അപ്പോള്‍ത്തന്നെ ആ മഹാന്‍ അനുകരിക്കും. പ്രത്യക്ഷത്തില്‍ നിരൂപക സാമ്രാട്ടുകള്‍ക്കൊക്കെ ഇതൊരു കൊലവെറിയായിരിക്കാം. പക്ഷെ പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തെ അപ്പാടെ തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തുന്നത്തെങ്ങിനെയെന്ന വലിയ മറുപടിയാണ് ആ സ്വഹാബി മുസ്‌ലിം ലോകത്തിന് സമ്മാനിച്ചത്.

പ്രവാചക സ്നേഹത്തില്‍ ലയിച്ച് തന്‍റെ തോട്ടവും വീടും എന്നല്ല കയ്യിലുള്ളത് മുഴുവന്‍ ദീനീ പ്രബോധനത്തിനായി പ്രവാചക(സ്വ)നു സമ്മാനിച്ചവരെത്രപേര്‍ ! ഉഹ്ദ്‌ യുദ്ധവേളയില്‍ തിരുനബിക്കെതിരെ അമ്പുകള്‍ ശരവര്‍ഷമായപ്പോള്‍ എല്ലാം സ്വശരീരം കൊണ്ട് തടഞ്ഞുവെച്ച ധീരസ്വഹാബി അനസ്‌ ഇബ്ന്‍ നള്ര്‍ (റ)! യുദ്ധ ശേഷം മഹാന്‍റെ ശരീരം തിരിച്ചറിഞ്ഞത് കൈവിരലിലെ മോതിരം നോക്കിയായിരുന്നു. പ്രവാചകന് വേണ്ടി ആരൂപത്തില്‍ ശരീരം വികൃതമായി. പക്ഷെ വിശ്വാസത്തിന്‍റെ കരുത്ത് അവരെ പ്രഭാപൂരിതമാക്കി.

പിറന്ന നാട്ടില്‍ ജീവിക്കാന്‍ പ്രവാചകന് നാട്ടുകാര്‍ അവകാശം നിഷേധിച്ചപ്പോള്‍ വിശുദ്ധ മദീനയിലേക്ക് പലായനം നടത്തി. ഇടക്ക് സൌര്‍ ഗുഹയില്‍ അഭയംതേടി. 53വയസ്സ്‌  പ്രായമുള്ള തിരുനബി (സ്വ)യെ തോളിലേറ്റി മലകയറിയ സിദ്ധീഖ്‌ (റ)ന്‍റെ ധീരമായ സ്നേഹപ്രകടനം ! തിരുനബിയെ അക്കാല സാഹിത്യ സാമ്രാട്ടുകള്‍ ഗദ്യ-പദ്യത്തിലൂടെയെല്ലാം വിമര്‍ശിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടത്തെ കീര്‍ത്തനങ്ങള്‍ പാടിയും പറഞ്ഞും ചില സ്വഹാബികള്‍ മറുപടി നല്‍കി. അന്നേരം പ്രവാചകന്‍റെ വദനം സന്തോഷത്താല്‍ തുടിച്ചു. ഹസാനുബ്നു സാബിത് (റ), കഅബ്നു സുഹൈര്‍ തുടങ്ങിയവര്‍ അക്കൂട്ടരില്‍ പെട്ടവരാണ്. അവരങ്ങിനെ പ്രവാകന്‍റെ മനസ്സില്‍ ഇടംപിടിച്ചു. നാഥാ..ഈ വരികള്‍ നിമിത്തം ഉപര്യുക്ത സ്നേഹിതരില്‍ പെടുത്തി അനുഗ്രഹിക്കണേ.. ഇതെല്ലാം തിരുനബി (സ്വ)യെ സ്വശരീരത്തെക്കാള്‍ സ്നേഹിച്ചവരുടെ നേര്‍ചിത്രങ്ങളാണ്.

പ്രവാചകശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് പോയിട്ട് അവിടത്തേക്ക് അനിഷ്ടമാകുന്നരൂപത്തില്‍ നാവിനെ കയറൂരി വിട്ടവരെ വിശ്വാസികളെങ്ങനെ സഹിക്കും? പ്രേമഭാജനത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ പ്രേമിക്കുന്ന ഏത് മനസ്സിനാണത് താങ്ങാനാവുക? പ്രവാചകകേശം കേരളത്തിലേക്ക് കടന്ന് വന്നപ്പോള്‍ ആദ്യമായി വെടിപൊട്ടിച്ചത് മതമില്ലാത്തവനായിരുന്നില്ല. മതത്തിന്‍റെ പേരുള്ള വിവരദോഷിയായിരുന്നു. "സീറോ" തലക്കെട്ടുള്ള  ആ മഹാമനീഷിയാണ് തിരുശേഷിപ്പുകളെ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ്  സമീപകാലത്ത് ആദ്യമായി പരിഹസിച്ചത്. ഇരുകണ്ടം ചാടികള്‍ പ്രവാചക കാലത്ത് തന്നെ ഉണ്ട് അത് ഇന്നും തുടരുന്നു. അതില്‍ അത്ഭുതമില്ല. അത്തരക്കാരെ കപടന്മാര്‍ എന്നാണു വിളിക്കുക.

പിണറായിയുടെ പ്രസ്താവന പരിശോധിക്കും മുമ്പ്‌ ചില വസ്തുതകള്‍ നാം മനസിലാക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ്വ)യുടെ ശേഷിപ്പുകള്‍ ശരീരത്തില്‍ നിന്ന് വേര്‍പെട്ടതാകട്ടെ അവിടന്ന് ഉപയോഗിച്ചവയാകട്ടെ അവ ബഹുമാനിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. അതുകൊണ്ട് അനുഗ്രം നേടല്‍ പുണ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ കുറിക്കാം.

  1. പ്രവാചകന്‍  (സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859)
  2. പ്രവാചകന്‍  (സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിയുന്ന വിയര്‍പ്പ് കണങ്ങള്‍ സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281)
  3. ഉഹ്ദ്‌ യുദ്ധ വേളയില്‍ തിരുമേനി  (സ്വ)യുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല്‍ -ഇസ്വാബ 3.13, സുബുലുല്‍ ഹുദാ 10.455)
  4. അനസ്‌ (റ)പറയുന്നു: നബി  (സ്വ) മുടി നീക്കുമ്പോള്‍ സ്വഹാബികള്‍ ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്‌ലിം 4.1812)
  5. യര്‍മൂക്ക് യുദ്ധവേളയില്‍ പ്രവാചക കേശം തുന്നിച്ചേര്‍ത്ത തലപ്പാവ്‌ നഷ്ടപ്പെട്ടപ്പോള്‍ ഖാലിദ്‌ (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്‍ക്ക്‌ പറയാനുണ്ട്.(സബീലുല്‍ ഹുദാ 2.16, 10.39)
  6. അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള്‍ പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
  7. തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്‌ലിം 3, 1623, 2732)
  8. തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര്‍ പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)
ഇനിയും ചരിത്ര സത്യങ്ങള്‍ നിരത്താന്‍ ഏറെയുണ്ട്. ഇത്രയും ചരിത്ര പാരമ്പര്യത്തിലൂടെ പ്രവാചക സ്നേഹം തന്‍റെ അനുയായികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ ഇടിച്ചു തകര്‍ക്കാമെന്ന്  ഇസ്‌ലാമിന്‍റെ പേരുപറഞ്ഞു നടക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരായാലും മതമില്ലാത്ത സാക്ഷാല്‍ പിണറായിയായാലും കരുതുന്നത് വങ്കത്തരമാണ്. പ്രവാചകന്‍റെ ശരീര മാലിന്യങ്ങള്‍ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യമെന്ന് പൊട്ട പോയത്തം വിളിച്ചു പറയുമ്പോള്‍ മുകളില്‍ എണ്ണിപ്പറഞ്ഞ ഇസ്‌ലാമില്‍ അനിഷേധ്യമായ വസ്തുതകളെയാണ് ഇദ്ദേഹം പരിഹസിച്ചിരിക്കുന്നത്. അഭിപ്രായം പറയാന്‍ അര്‍ഹതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ളവന്‍ മാത്രമേ അത് പ്രകടിപ്പിക്കാവൂ. തോന്നിയിടത്തു കയറി അഭിപ്രായം പറയാന്‍ പാടില്ലെന്നത് ഏതു അല്പബുദ്ധിക്കാണ് മനസ്സിലാകാത്തത്? ഇതാണ് കാന്തപുരം മറുപടി നല്‍കിയതിന്‍റെ ആകെത്തുക. രാഷ്ട്രീയ വിഷയങ്ങളില്‍ തന്നെ പരസ്പരം വായ്കൊത്തി മണപ്പിച്ചു തീര്‍ന്നിട്ടില്ല..എന്നിട്ടാ മതം കുഴിച്ചുമൂടാന്‍ വന്നവര്‍ മതത്തിന്‍റെ ഉള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ തലയിടാന്‍ വന്നത്.!! എന്നോ മരണപ്പെട്ട ലെനിന്‍റെ ഭൌതിക ജഡം മാലിന്യമാണെന്നും എംബാം ചെയ്യാതെ അതെടുത്ത്‌ കുഴിച്ചു മൂടുകയോ അല്ലെങ്കില്‍ അതില്‍ ശ്രദ്ധ കൊടുക്കാതെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന്  എതെങ്കിലു മതമേലാളന്മാര്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കത് വിഷമമാകില്ലേ? ഇവിടെ മുസ്‌ലിംകള്‍ ജീവനുതുല്യമല്ല ജീവനേക്കാള്‍ ഉപരി സ്നേഹിക്കുന്ന പുണ്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ശേഷിപ്പുകള്‍ ഇന്നും ലോകത്തിനു ദൃഷ്ടാന്തമായി നിലകൊള്ളുന്നു. അതൊന്നും എംബാം ചെയ്യേണ്ട ദുര്‍ഗതി നമുക്കുണ്ടായിട്ടില്ല. അവയെ പറ്റിയാണ് സഖാവ്  വിവരദോഷം വിളമ്പിയത്. നിലവാരം സ്വയം ഇടിച്ചു താഴ്ത്തരുതേ പ്രിയ സഖാക്കളെ..   

തിരുശേഷിപ്പുകള്‍ അന്നുമുതല്‍ ഇന്നുവരെ ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സൂക്ഷിച്ച് ആദരിച്ച് വരുന്നു. ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ വെള്ളികൊണ്ട് നിര്‍മ്മിച്ച ഖജനാവില്‍ തിരുകേശം സൂക്ഷിക്കുന്നുണ്ട്. കൈറോവിലെ ഇമാം ഹുസൈന്‍ പള്ളിയില്‍ നിരവധി സൂക്ഷിപ്പുകളുണ്ട്. തുര്‍ക്കിയിലെ ബുസ്ന, നഗരത്തിലെ ഖുസ്റുബേക് പള്ളിയില്‍ കേശവും കുപ്പായത്തിന്‍റെ ഭാഗവും സൂക്ഷിക്കുന്നു. റമളാന്‍ 27 ന് അതെടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ട്രിപ്പോളിറ്റയനിലെ തുര്‍ഗൌദ് ബാഷാ പള്ളിയില്‍ വിശുദ്ധ രോമങ്ങളില്‍ ചിലത് ഗ്ലാസ്സ് ചെപ്പില്‍ സൂക്ഷിച്ചു വരുന്നു. റബീഉല്‍ അവ്വല്‍ 12, മിഅറാജ്, റമളാന്‍ തുടങ്ങിയ ദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.  തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയത്തില്‍ നിരവധി ശേഷിപ്പുകലുണ്ട്. അബൂദാബിയില്‍ അഹ്മദ്‌ ഖസ്റജിയുടെ അടുക്കല്‍ തിരുശേഷിപ്പുകളുണ്ട്. കേരളത്തിലേക്ക് കാന്തപുരത്തിന് ലഭിച്ചത് ഇവിടെ നിന്നാണ്. ഇന്ത്യയില്‍ ബാല്‍ മസ്ജിദില്‍ തിരുകേശമുണ്ട്. വെല്ലൂര്‍ ബാഖിയാത്ത് എന്ന സ്ഥാപനത്തിലുണ്ട്. ഇങ്ങിനെ അറിയപ്പെട്ടതും അല്ലാത്തതുമായി ധാരാളമുണ്ട്. പിണറായി തിരിച്ചറിയേണ്ടത്, ഇതൊക്കെ മാലിന്യമായതു കൊണ്ട് സൂക്ഷിച്ചു വരുന്നതല്ല. മതം നല്‍കുന്ന ചില അനിഷേധ്യമായ സത്യങ്ങളിലേക്കാണ് ഇത് മിഴി തുറക്കുന്നത്.

മുറിച്ചു മാറ്റിയ നഖവും മുടിയും മാലിന്യമെന്നു തട്ടിവിട്ട പിണറായിക്ക് വേണ്ടി ഇസ്‌ലാമിക ചരിത്രത്തില്‍ നടന്ന ഒരൊറ്റ സംഭവം കുറിച്ച് വരികള്‍ക്ക് സമാപ്തി. മുആവിയ:(റ) മരണാസന്നനായി രോഗശയ്യയില്‍ കിടക്കുന്നു. തന്‍റെ മകന്‍ യസീദ് സ്ഥലത്തില്ലാത്ത ദുഃഖം. വിവരമറിഞ്ഞ് യസീദ് എവിടെ നിന്നോ ഓടിയെത്തി. വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അബൂസുഫ്‌യാന്‍റെ പുത്രന്‍ ഉസ്മാനുബിന്‍ മുഹമ്മദ്‌ അവിടെ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ കയ്യും പിടിച്ചു. യസീദ് പിതാവിന്‍റെ ചാരത്തെത്തി. അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്ന മുആവിയയുമായി മകന്‍ സംസാരിച്ചു. പക്ഷെ പിതാവ് മിണ്ടുന്നില്ല. മകന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ടപ്പോള്‍ മുആവിയ: (റ) പറഞ്ഞുതുടങ്ങി. മകനെ നിനക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യങ്ങളെ സംബന്ധിച്ച വിചാരണയാണ് അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനേറ്റവും കൂടുതല്‍ ഭയപ്പെടുത്തത്. മകനെ, നബി (സ്വ)യോടൊപ്പം ഒരു യാത്രക്ക് എനിക്കവസരം ലഭിച്ചു. നബി (സ്വ) വുളു ചെയ്യാനൊരുങ്ങിയപ്പോള്‍ ഞാന്‍ വെള്ളം ഒഴിച്ച് കൊടുത്തു. പിന്‍ഭാഗം കീറി പറിഞ്ഞ എന്‍റെ കുപ്പായത്തിലേക്ക് നബി തിരുമേനിയുടെ ശ്രദ്ധ പതിഞ്ഞു. മുആവിയാ ഞാന്‍ നിനക്കൊരു കുപ്പായം ധരിപ്പിക്കട്ടെ, എന്ന് നബി (സ്വ) ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. നബി (സ്വ) അന്നെനിക്കു തന്ന കുപ്പായം ഒരിക്കല്‍ മാത്രം ഞാന്‍ ധരിക്കുകയും എടുത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഒരു നാള്‍ നബി (സ്വ)യുടെ നഖവും മുടിയും മുറിച്ചപ്പോള്‍ അതിന്‍റെ കഷ്ണങ്ങളും എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മകനെ ഞാന്‍ മരിച്ചാല്‍ നീ എന്നെ കുളിപ്പിക്കുകയും, കുപ്പിയില്‍ നിന്ന് നഖവും മുടിയും എടുത്ത് എന്‍റെ ഇരു കണ്‍തടങ്ങള്‍, വായ, നാസിക ദ്വാരങ്ങള്‍ എന്നിവയില്‍ വെക്കുകയും സൂക്ഷിച്ചിട്ടുള്ള കുപ്പായം എന്‍റെ കഫന്‍പുടവയുടെ ഉള്ളില്‍ അടയാളത്തിനുവേണ്ടി വെക്കുകയും ചെയ്യണം. പരലോകത്ത് വല്ലതും എനിക്കുപകരിക്കുകയാണെങ്കില്‍  ഇത് ഉപകരിക്കുക തന്നെ ചെയ്യും.(സാദുല്‍ മുസ്‌ലിം 4:212, അല്‍ ഇഖ്ദുല്‍ ഫരീദ്‌ 3:166/തിരുശേഷിപ്പും ബറക്കത്തും,പി.എസ്.കെ.മാടവന.)

പ്രവാചകന്‍ നബി (സ്വ)യോടൊപ്പം സഹവസിച്ച ഒരാളുടെ മനോഗതി ഇതാണെങ്കില്‍ !? അതും മരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത് മുത്തു നബിയുടെ നഖവും മുടിയും കുപ്പായവും അടങ്ങുന്ന വലിയ നിധികുംഭത്തിലായിരുന്നു. ഈ മൂല്യമേറിയവയെ മാലിന്യമെന്നു പരിഹസിച്ച പിണറായിക്ക് മുസ്‌ലിം മനസാക്ഷി മാപ്പ് തരില്ല. ഇസ്ലാമിന്‍റെ പേരില്‍ നടക്കുന്ന കപടന്മാര്‍ ക്കും ; അത് തിരുത്താത്ത കാലത്തോളം... കാലം അതിനു മറുപടി നല്‍കും. ഇന്ഷാ അല്ലാഹ്......

Friday, February 24, 2012

പ്രവാചകന്‍റെ വാക്കുകളും തിരുശേഷിപ്പുകളും

പ്രവാചകന്‍റെ ശേഷിപ്പുകളല്ല വാക്കുകളാണ് പരിഗണിക്കേണ്ടത് എന്ന് പറഞ്ഞാല്‍ അതും ശരിയാണ്. ഹജ്ജത്തുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്ത ശേഷം ബറകത്തിന് വേണ്ടി സൂക്ഷിക്കാന്‍ വിശുദ്ധ കേശം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അബൂത്വല്‍ഹ (റ)വിനോട് കല്‍പിച്ചത്‌ പ്രവാചകന്‍ തന്നെയാണ്. ആ വാക്കുകളാണ് സുന്നികള്‍ അനുകരിക്കുന്നത്. നിസ്കാരവും ഹജ്ജും സകാത്തും നിയമമാകുന്നത് ഏത് പ്രമാണങ്ങളുടെ പിന്‍ബലത്തിലാണോ അതേ പ്രമാണമായ ബുഖാരിയിലും മുസ്‌ലിമിലുമാണ് തിരുശേഷിപ്പുകള്‍ സംബന്ധിച്ച കല്പനകളുമുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്ക് ബുഖാരി കൊണ്ട് നിസ്കാരം നിയമമാവുകയും തിരുകേശം കൊണ്ട് മലിനമാകുകയും ചെയ്യുന്നത് വിശ്വാസ വ്യതിയാനം കാരണമാണ്.

ഒ എം തരുവണ.
സിറാജ്, 2012 ഫെബ്രുവരി 24 വെള്ളി 



Tuesday, January 31, 2012

തിരുശേഷിപ്പുകളില്‍ സംശയമുള്ള ആര്‍ക്കും രേഖകള്‍ കൈമാറാം: അഹമദ് ഖസ്റജി


കാന്തപുരവും ഡോ. ഖസ്റജിയും 
കോഴിക്കോട് : നബി (സ്വ)യുടെ തിരുശേഷിപ്പുകളില്‍ സംശയമുള്ള ആര്‍ക്കും സനദും മറ്റു രേഖകളും കൈമാറാന്‍ തയ്യാറാണെന്നും അത്തരക്കാരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മര്‍കസിന് തിരുകേശം കൈമാറിയ ഡോ. അഹമദ് മുഹമ്മദ്‌ അല്‍ ഖസ്റജി പറഞ്ഞു. മസ്ജിദുല്‍ ആസാറിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഇസ്‌ലാമിക് ഹെറിറ്റേജ്‌ മ്യൂസിയത്തിന്‍റെ ശിലാസ്ഥാപനം കോഴിക്കോട് സ്വപ്നനഗരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുശേഷിപ്പുകളുടെ രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Monday, February 28, 2011

പ്രവാചകന്‍റെ തിരുകേശത്തെ പരിഹസിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല: കാന്തപുരം

തിരൂരങ്ങാടി: പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കാന്‍ മാത്രം പ്രൌഢിയോടെയും ഭംഗിയോടെയുമായിരുക്കും ശഅരേ മുബാറക്‌ മസ്ജിദ്‌ നിര്‍മിക്കുകയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ശഅരേ മുബാറക്‌ മസ്ജിദിന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ചെമ്മാട് ടൌണ്‍ സുന്നി ജുമുഅ മസ്ജിദില്‍ ഇന്നലെ ജുമുഅക്ക് ശേഷം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം ലക്ഷക്കണക്കിനാളുകള്‍ക്ക് നിസ്കരിക്കാനും സ്വലാത്ത് ചോല്ലാനുമുള്ള സൗകര്യം ഈ പള്ളിയില്‍ ഉണ്ടായിരിക്കും. ഇമാം ശാഫിയുടെ മഖ്‌ബറക്ക് മീതെ നിര്‍മിച്ച വലിയ ഖുബ്ബയെ കുറിച്ച് വിശ്വോത്തര പണ്ഡിതനായ ഇമാം നവവി (റ) പറഞ്ഞത് മഹാനായ ഇമാമിന്‍റെ മഹത്വത്തിന് ചേരുന്ന തരം ഖുബ്ബയാണിതെന്നാണ്. അതുകൊണ്ടുതന്നെ പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കുന്ന മസ്ജിദ്‌ നമ്മുടെ കഴിവിന്‍റെ പരമാവധി സൌകര്യവും പ്രൌഡിയുമുള്ളതായിരിക്കണം.


എതെങ്കിലും അറബികളില്‍ ‍നിന്ന് പണം വാങ്ങി ഈ മസ്ജിദ്‌ നിര്‍മിക്കുവാന്‍ സാധിക്കുന്നതാണ്. പക്ഷേ പാവപ്പെട്ടവരെയും സാധാരണക്കാരെയും പണക്കാരെയും ഒരുപോലെ ഇതില്‍ പങ്കാളികളാക്കുക എന്നതാണ് മര്‍കസ്‌ ലക്ഷ്യമിടുന്നതെന്നും കാന്തപുരം പറഞ്ഞു. കൊടിഞ്ഞിയിലെ എന്‍ കൊമുക്കുട്ടിഹാജിക്ക് കൂപ്പണ്‍ നല്‍കിയാണ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. (സിറാജ് ദിനപ്പത്രം, ൨൭, 2, ൧൧ )