നികാഹിന് മുമ്പുള്ള ഫോണ്‍ വിളിയുടെ ഇസ്ലാമിക വിധി

വിവാഹത്തിനു മുന്‍പുള്ള ഫോണ്‍ വിളിയും ഒന്നിച്ചുള്ള യാത്രകളും ഒന്നിക്കലും ഇന്ന് വര്‍ധിച്ചു. ഇസ്‌ലാമിക നിലപാടനുസരിച്ച്‌ കടുത്ത തെറ്റാണെന്ന് വളര്‍ന്നു വരുന്ന നമ്മുടെ നവ തലമുറ അറിയാതെ പോകുന്നു. വിവാഹത്തിനു മുന്പ് ഈ രൂപത്തില്‍ ഹറാമില്‍ തുടങ്ങി. പിന്നെ പേരിനൊരു നിക്കാഹ്! അവരുടെ ഭാവി ജീവിതത്തിന്‍റെ അര്‍ത്ഥമെന്ത്? അവരിലുണ്ടാകുന്ന സന്താനങ്ങളുടെ ഗതിയെന്തായിരിക്കും?  സൈബര്‍ ലോകത്ത് ഇസ്ലാമിക വിജ്ഞാന വിപ്ലവം സൃഷ്‌ടിച്ച ആദര്‍ശ വൈരുധ്യരുടെ മുനയൊടിച്ച ആഗോള ഗ്രാമത്തിലെ ആദര്‍ശ ജാലകം സുന്നി ഗ്ലോബല്‍ വോഇസില്‍ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലെ പ്രഗല്‍ഭ പണ്ഡിതന്‍ അബൂശാകിര്‍ ഉസ്താദിന്‍റെ നേതൃത്തത്തില്‍ സ്ഥിരമായി നടക്കുന്ന ഫിഖ്‌ഹ് ക്ലാസിലെ സംശയ നിവാരണങ്ങളില്‍ നിന്നുള്ളത് . അല്ലാഹു സ്വീകരിക്കട്ടെ.. ആമീന്‍