Showing posts with label മദീന. Show all posts
Showing posts with label മദീന. Show all posts

Sunday, October 15, 2023

ഒരുദിനം ആയിരം സുന്നത്തുകൾ; അഭിപ്രായങ്ങൾ രേഖപ്പെടുത്താം





വിശുദ്ധ മദീനയിലെ തെരുവുകളിലൂടലൂടെ നടക്കുക ഒരു ഹരമായിരുന്നു. 2009 - 2019 കാലയളവിനിടയിൽ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമൊക്കെ ഉംറക്കാരോടൊപ്പം സേവകനായി ഇരു ഹറമുകളിലേക്ക് പോകുമ്പോൾ ഒഴിവു സമയങ്ങളിൽ ആ നടത്തം വല്ലാത്തൊരു അനുഭൂതി നൽകുമായിരുന്നു. യാത്രക്കാരായ സുഹൃത്തുക്കളുടെ കുടുംബക്കാർ വാഹനവുമായി വന്ന് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും മദീനയിലെ ഗ്രാമങ്ങൾ കാണാൻ.. ചിതൽപുറ്റ് പോലെ തലയുയർത്തിനിൽക്കുന്ന മൺചുമരുകൾ.. കോട്ടകൾ.. ഈന്തപ്പഴ തോട്ടങ്ങൾ.. തോട്ടങ്ങളിലൂടെ ഒഴുകുന്ന ജലസേചന പദ്ധതികൾ.. ഒട്ടകക്കൂട്ടങ്ങൾ അവയുടെ പാൽ.. അങ്ങിനെ പലതും..


മദീനയുടെ മഹത്വം പറയുന്ന നമ്മുടെ ഉസ്താദുമാരുടെ കൃതികൾ വായിച്ച് മദീനാ പള്ളിയുടെ പരിസരത്തുകൂടെ നടക്കാനെന്തു രസമാണ്. ഇതിഹാസങ്ങൾ പിറന്ന മണ്ണിലൂടെ ഖൽബറിഞ്ഞു നടന്ന രാത്രികളെത്ര.. പകലുകളെത്ര.. അതിനെല്ലാം ആ കൃതികൾ ഏറെ സഹായിച്ചു. ഉഹ്ദ് മലയുടെ താഴ്വാരം എണ്ണമറ്റ ധീരരുറങ്ങുന്ന രണഭൂമിയാണ്.  അവിടെയുറങ്ങുന്ന മഹോന്നതരുടെ ചരിത്രങ്ങൾ ആവേശപൂർവം വായിക്കാനും പറയാനും അവ പ്രചോദനമായിട്ടുണ്ട്.

മദീനയുടെ പാരമ്പര്യവും ചരിത്രനാളുകളും പഴയ ചിത്രങ്ങളുമെല്ലാം ഉൾപ്പെടുന്ന നല്ല ഒന്നാംതരം അറബ് ഗ്രന്ഥങ്ങൾ പള്ളിയുടെ പരിസരങ്ങളിൽനിന്ന് പലപ്പോഴായി ഞാൻ വാങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ മസ്ജിദുൽ ഗമാമയുടെ പരിസരത്തെ കടയിൽ നിന്ന് വാങ്ങിയ ഒരു അറബ് ഗ്രന്ഥമാണ് ഇങ്ങനെ ഒന്ന് മലയാളത്തിൽവേണം എന്ന ചിന്തയിലെത്തിച്ചത്. 


താമസിച്ചില്ല 'ഒരുദിനം ആയിരം സുന്നത്തുകൾ' എന്ന തലവാചകം മനസ്സിൽ തറച്ചു.. അങ്ങിനെ ഒരു ഗ്രന്ഥം മലയാളത്തിൽ വേണമെന്ന ആശ വർദ്ധിച്ചു. അബുദാബിയിൽ നിന്നും മദീനയിലേക്ക് വന്ന മറ്റൊരു യാത്രയിൽ വിശുദ്ധ റൗളാ ശരീഫിലിരുന്ന് ആ ഗ്രന്ഥത്തിന് തുടക്കം കുറിച്ചു. ബാക്കി ഒഴിവുപോലെ എഴുതി ചേർത്തു... 


പലകാരണങ്ങളാൽ ഇടക്കാലത്ത് നിലച്ചുപോയെങ്കിലും കഴിഞ്ഞ ഏഴുമാസത്തെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ റബീഉൽ അവ്വലിൽ അഥവാ 2023 ഒക്ടോബർ 14 ശനി ത്രിശൂർ ജില്ലാ മീലാദ് സംഗമത്തിൽ ഈ ഗ്രന്ഥം പ്രകാശിതമായി. 


ഒരുപാട് മദീനയിലെത്താനും ഇങ്ങനെയൊക്കെ ചെയ്യാനും പ്രചോദനം ലഭിച്ചത് ഉപ്പിച്ചി എന്ന മാടവന ഉസ്താദിൽ നിന്ന് തന്നെ. അതിനാൽ അവതാരിക നൽകിയതും അവിടുന്ന് തന്നെ. അതിനു വഴിയൊരുക്കിത്തന്ന ഉസ്മാൻ സഖാഫി തിരുവത്ര ഉസ്താദിനെയും മറക്കാൻ കഴിയില്ല. ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് മുതൽ അറിവ് പഠിപ്പിച്ചു തന്ന എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചു കൊണ്ട്, ആശംസകൾ നൽകി ഗ്രന്ഥത്തിന് മാറ്റുപകർന്ന സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, പാണാവള്ളി ഉസ്താദ് എന്നിവർക്കെല്ലാം കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്  കൈരളിക്ക് സമ്മാനിക്കുകയാണ്. അല്ലാഹു ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഏറ്റിത്തരട്ടെ. അല്ലാഹു ഇതൊരു സ്വാലിഹായ സത്കർമമായി സ്വീകരിക്കട്ടെ. ആമീൻ. 


കാലങ്ങളേറെയായി ഈ ബ്ലോഗിലൂടെ എന്റെ കൊച്ചു കൊച്ചു ആശയങ്ങൾ ഞാൻ എഴുതിവരുന്നു. യൂട്യൂബിന്റെ വരവോടെ ഇത്‌ മെല്ലെ സ്തംഭിച്ചു എന്ന് മാത്രം. ഏതായാലും എന്റെ ഈ പുസ്തകം നിങ്ങൾ മുഴുവനായും വായിച്ചു കഴിഞ്ഞാൽ അഭിപ്രായങ്ങൾ കമെന്റ് അയി താഴെ രേഖപ്പെടുത്താൻ മറക്കരുതേ..








ഒന്നാം എഡിഷൻ പ്രകാശനം
തൃശൂർ മീലാദ് കോൺഫറൻസ് 
14/10/2023




രണ്ടാം എഡിഷൻ പ്രകാശനം
എറണാകുളം ഹബ്ബുറസൂൽ കോൺഫറൻസ്  
സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 
10/09/2024






പുസ്തക പരിചയം:
യൂസുഫ് ലത്തീഫി വാണിയമ്പലം 


രണ്ടാം എഡിഷൻ പ്രകാശനം
എറണാകുളം ഹബ്ബുറസൂൽ കോൺഫറൻസ്  
സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ 
10/09/2024



Friday, January 6, 2017

ഹറമൈന്‍ റയില്‍; ചൂളംവിളിക്ക് കാതോര്‍ത്ത് തീര്‍ഥാടകര്‍


വിശുദ്ധ മക്കയിലെ സൗറ് പര്‍വ്വതത്തില്‍ നിന്നും മദീനാ പട്ടണത്തിലെ ഖുബാ ഗ്രാമത്തിലേക്ക് എട്ടു ദിനം കൊണ്ടാണ് തിരു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും പ്രിയ കൂട്ടുകാരന്‍ സ്വദ്ദീഖ്(റ)വും പലായനം ചെയ്തതെന്നാണ് ചരിത്രം. നാലു മണിക്കൂര്‍ സമയദൈര്‍ഘ്യമെന്നതാണ് ഇന്നത്തെ അനുഭവം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ദൂരം കേവലം ഒന്നര മണിക്കൂര്‍ കൊണ്ട് സഞ്ചാരയോഗ്യമാകുകയാണ്.. വിശാലമായ സൗദിഅറേബ്യന്‍ പട്ടണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള റയില്‍വേ ശൃഘലക്ക് ചുക്കാന്‍ പിടിക്കുന്ന 'സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്‍റെ'(SRO) വിവിധ പ്രൊജക്ടുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍(HHR)
  
ഹിജാസ് റയില്‍ എന്നപേരില്‍ 1908 മുതല്‍ 1920 വരെയുള്ളതാണ് സൗദി റയില്‍വേയുടെ പൗരാണിക ചരിത്രം. ഡമസ്ക്കസില്‍ നിന്നും ഹിജാസ് വഴി മദീനയിലേക്കായിരുന്നു ഹിജാസ് റയില്‍ നിലകൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1947 ല്‍ ചരക്ക് ഗതാഗത ആവശ്യാര്‍ത്ഥം അമേരിക്കന്‍ ഒയില്‍ കമ്പനിയായ അരാംകോ(Aramco) ആരംഭിച്ച റെയില്‍ സംവിധാനമാണ് ആധുനിക റെയില്‍വേയുടെ അടിസ്ഥാനം. പിന്നീട് ധനകാര്യ വകുപ്പ് ഇത് ഏറ്റെടുക്കുകയായിരുന്നു. റയില്‍ സംവിധാനം കാര്യക്ഷമമായി  കൈകാര്യം ചെയ്യുന്നതിനായി 1966 ല്‍ കിങ്ഡം സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്(SRO) രൂപം നല്‍കി.

എസ്.ആര്‍.ഒ യുടെ റയില്‍പദ്ധതി വിപ്ലവാത്മകമാണ്. 2010 മുതല്‍ 2040 വരെയുള്ള കാലയളവിനെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് റയില്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. റിയാദ്, ദമ്മാം, ജുബൈല്‍ ജിദ്ദ, ഹുഫൂഫ് തുടങ്ങിയെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചരക്ക് ഗതാഗതാവശ്യാര്‍ത്ഥം കണ്ടയ്നറുകള്‍ നീക്കം ചെയ്യുന്നതിനായുള്ള സൗദി റയില്‍വേ ലാന്‍ഡ്ബ്രിഡ്ജ് എന്നതാണ് ഇതില്‍ പ്രധാനം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ്, തെക്ക് വടക്കന്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മിനറല്‍ ലൈന്‍, ജി.സി.സി രാജ്യങ്ങളിലേക്കുള്ള ലിങ്ക് പാതകള്‍, വിശുദ്ധ ഗേഹങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍, വിവിധ പട്ടണങ്ങളിലെ മെട്രോ ട്രയിന്‍ തുടങ്ങിയവ പ്രസ്തുത പദ്ധതിക്ക് കീഴില്‍ കടന്നു വരുന്നു.

വിശുദ്ധ ഗേഹങ്ങളെ ലക്ഷ്യമിട്ടു വരുന്ന സന്ദര്‍ശകരുടെയും സ്വദേശികളുടെയും ഗതാഗതക്കുരുക്ക് പൊതുവെ ഗവര്‍മെന്‍റിന് തലവേദന സൃഷ്ടിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ വിശുദ്ധ മക്കയെ സംബന്ധിച്ച് പൊതു ഗതാഗത സൗകര്യം സ്ഥലപരിമിതികളാല്‍ അത്രമേല്‍ ജനപ്രിയമല്ലാത്തതിനാല്‍ സ്വന്തം വാഹനങ്ങള്‍, ടാക്സി എന്നിവയാണ് സ്വദേശികളും വിദേശികളും ആശ്രയിച്ചു വരുന്നത്. ഇതിനു ബദലായി പൊതു ഗതാഗതത്തിലൂടെ മില്യന്‍ കണക്കിനു ജനങ്ങള്‍ക്ക് സുതാര്യമായ യാത്രാ സൗകര്യം ഒരുക്കുകയെന്നതാണ് ഹറമൈന്‍ റയിലു കൊണ്ട് ഗവര്‍മെന്‍റെ ഉദ്ദേശിക്കുന്നത്. 

ശക്തമായ ചൂടും, തണുപ്പും, പൊടിക്കാറ്റും നിറഞ്ഞ അറേബ്യന്‍ മണല്‍ കാട്ടില്‍ വെല്ലുവിളികളോട് പൊരുതാന്‍ മാത്രമുള്ള പ്ലാനാണ് നിര്‍മാണ കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ രംഗത്ത് സൗദിയുടെ പുത്തന്‍ കാല്‍വെപ്പ് അറബ് രാജ്യങ്ങള്‍ക്ക് അഭിമാനമാണ്. ഈ പ്രൊജക്ട് ലഭിച്ചത് രണ്ടായിരത്തി പത്ത് ഫെബ്രുവരിയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കോട്ട് വില്‍സണ്‍ (Scott Wilson Company) എന്ന കമ്പനിക്കാണ്. 89.8 മില്യന്‍ സൗദി റിയാലാണ് കരാര്‍ തുക. 55 മാസമാണ് കാവാവുധി നല്‍കിയിട്ടുള്ളത്. എന്നാല്‍ നിര്‍മ്മാണക്കരാര്‍ പന്ത്രണ്ടോളം സ്പാനിഷ് കമ്പനികളും, ദാര്‍ അല്‍ ഹന്ദസ കമ്പനിയും ചേര്‍ന്നു കൊണ്ടാണ് ഏറ്റെടുത്തിട്ടുള്ളത്. 

മക്ക, മദീന പട്ടണങ്ങളെ ജിദ്ദ വഴി ലിങ്ക് ചെയ്തുകൊണ്ടാണ് റയില്‍ പാത കടന്നുപോകുന്നത്. ഇതിനിടയില്‍ മൊത്തം അഞ്ചു സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. ജിദ്ദ സെന്‍റ്രല്‍, ജിദ്ദ എയര്‍പോര്‍ട്ട്, മക്ക, റാബഗ്, മദീന എന്നിവയാണവ. 450 കിലോമീറ്ററാണ് മൊത്തം ദൂരം. ഇലക്ട്രിക് നിര്‍മ്മിത ഇരട്ടപ്പാതകളിലൂടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓരോ ഒന്നര മണിക്കൂര്‍ ഇടവവിട്ട് 35 'ടാല്‍ഗോ'(Talgo 350  SRO) ട്രയിനുകള്‍ ചീറിപ്പായുമ്പോള്‍ ഹറമൈന്‍ റയില്‍ അറബ് നാട്ടില്‍ വേഗതയുടെ പുതുചരിതം രചിക്കും. മക്കയില്‍ നിന്നവര്‍ കേവലം 21 മിനിറ്റ് കൊണ്ട് ജിദ്ദ പട്ടണം കാണുമ്പോള്‍ ജിദ്ദയില്‍ നിന്നും റാബഗിലേക്ക് 36 മിനിറ്റ് മാത്രം. അവിടെ നിന്നും മദീനയിലെത്താന്‍ വെറും 61 മിനിറ്റ്.  

ഹറമൈന്‍ റയില്‍ നിര്‍മ്മാണം പ്രധാനമായും രണ്ടു രൂപത്തിലാണ് തരം തിരിച്ചിട്ടുള്ളത്. അതില്‍ ഒന്നാം ഘട്ടം രണ്ടു പക്കേജാണ്. ഒന്നാമത്തേത് സിവില്‍ വര്‍ക്കാണ്. അല്‍ റാജിഹി, ബിന്‍ ലാദിന്‍, സൗദി ഓജര്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് അതിന്‍റെ ചുമതല. രണ്ടാം പാക്കേജ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. സൗദി ഓജര്‍, ബിന്‍ ലാദന്‍ കമ്പനികള്‍ക്കു തന്നെയാണ് അതിന്‍റെയും ചുമതല. രണ്ടാം ഘട്ടം റയില്‍വേ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്. ഡിസൈന്‍, സിസ്റ്റം ഓപ്പറേഷന്‍, സിഗ്നല്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. സ്പാനിഷ് കമ്പനികള്‍ക്കാണ് ഇതിന്‍റെ ചുമതല. മക്കയില്‍ ക്രയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിന്‍ലാദന്‍ കമ്പനിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയരുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതോടെ ഹറമൈന്‍ റയില്‍ പ്രവര്‍ത്തികള്‍ ഏകദേശം 8 മാസത്തോളം മന്ദഗതിയിലായിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. 

മണല്‍കൂനകളും കരിമ്പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ പുതിയ റയില്‍ പാത വെട്ടിത്തെളിക്കുകയെന്നത് അതി സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നതില്‍ ശങ്കക്കിടയില്ല. മക്കയില്‍ നിന്നും ഇരുനൂറ്റി എഴുപതോളം കീലോമീറ്ററുകള്‍ക്കുള്ളില്‍ 103 പാലങ്ങളും 571 ഡ്രയിനേജ് സംവിധാനങ്ങളും, ഓവുപാലങ്ങളുമാണ് നിര്‍മ്മാണം കഴിഞ്ഞിരിക്കുന്നത്. 270 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ, മദീനയിലേക്കുള്ള പാതയില്‍ 33 പാലങ്ങളും 268 ഓവുപാലങ്ങളുമാണ് യാത്രക്കായി സജ്ജമായിരിക്കുന്നത്. ഇതിനും പുറമെ കേമല്‍ ക്രോസ്സിങ്ങ്, റോഡ് ബ്രിഡ്ജ്, വാദി ബ്രിഡ്ജ് തുടങ്ങിയവ വേറെയും.

പള്ളികള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ സ്റ്റേഷന്‍, ഹെലിപ്പാട്, വി.ഐ.പി. ലോഞ്ച്, റെസ്റ്റോറന്‍റുകള്‍, ചുരുങ്ങിയതും ദൈര്‍ഘ്യമേറിയതുമായ കാര്‍പാര്‍ക്കിംങ് സൗകര്യം, പൊതു ഗതാഗത സൗകര്യത്തിനുള്ള സുതാര്യത, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് സ്റ്റേഷനുകല്‍ ഉയര്‍ന്നു വരുന്നത്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഹോപ്പോള്‍ഡ് (BuroHappold) കമ്പനിയാണ് സ്റ്റേഷന്‍ ഡിസൈനുകള്‍ ചെയ്തിട്ടുള്ളത്. ഇസ്ലാമിക ശില്‍പകലയില്‍ തന്നെ അഞ്ചു സ്റ്റേഷനുകള്‍ക്കും അതാതു നാടിന്‍റെ പ്രൗഡി നല്‍കിയിട്ടുണ്ട്. മക്ക സ്റ്റേഷന് കറുത്തതും സുവര്‍ണ്ണ നിറവും ചേര്‍ത്തു കൊണ്ടുള്ള നിറ ചാരുതയാണ് നല്‍കിയത്. മദീനയിലെ പച്ച ഖുബ്ബയിലേക്ക് വിരല്‍ ചൂണ്ടി വിവിധങ്ങളായ പച്ച നിറങ്ങളോടെയാണ് മദീന സ്റ്റേഷന്‍. ജിദ്ദ സ്റ്റേഷന്‍ ചുവപ്പ് ഡിസൈനിലും റാബഗ് സ്റ്റേഷന്‍ നീലയും സില്‍വറും ചേര്‍ന്ന നിറങ്ങളിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

മക്കയിലെ സ്റ്റേഷന്‍ ഹറമില്‍ നിന്നും കേവലം 3 കി.മി ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അല്‍ റുസൈഫ പ്രദേശത്ത് അബ്ദുല്ല അരീഫ് റോഡിലാണിത്. മക്കയിലേക്കുളള പ്രധാന കവാടം കൂടിയാണിവിടം. സ്റ്റേഷനില്‍ ഏകദേശം അയ്യായിരം വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും കൂടി ഒരുക്കിയിട്ടുണ്ട്. മദീനാ സ്റ്റേഷന്‍, കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ദാര്‍ അല്‍ മദീന മ്യൂസിയത്തോട് ചേര്‍ന്നു കൊണ്ടാണ് നിലകൊള്ളുന്നത്. ഹറമൈന്‍ റയില്‍ മക്കയിലെയും മദീനയിലെയും മറ്റൊരു സുപ്രധന പ്രൊജക്ടായ മക്ക മെട്രോ, മദീന മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 110 റിയാലാണ് തുക ഈടാക്കുക. എസ്. ആര്‍. ഒ യുടെ അഭിപ്രായത്തില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ലോകത്ത് ആദ്യമായിട്ടായിരിക്കും ഹൈസ്പീഡ് പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ് നടത്തുക. അല്ലാഹുവിന്‍റെ അതിഥികളായി വരുന്നവരെ സ്വീകരിക്കാന്‍ ഖാദിമുല്‍ ഹറമൈനി കാണിക്കുന്ന വിശാല മനസ്കതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

രണ്ടായിരത്തി പതിനാറ് നവംബര്‍ മാസത്തില്‍ സുപ്രധാനമായ ടെസ്റ്റ് റണ്ണിങ്ങ് പൂര്‍ത്തിയാക്കി വിജയപ്രധമാണെന്ന് അതോറിറ്റി വ്യക്തമാക്കിക്കഴിഞ്ഞു.  സഞ്ചാരയോഗ്യമായ എല്ലാ കാബിനുകളും സ്പാനിഷ് കമ്പനി ഇതിനകം സൗദിയിലെത്തിച്ചു കഴിഞ്ഞു. ഈ ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിനായി സ്വദേശികളായ എണ്ണമറ്റ യുവാക്കളാണ് വിദേശത്ത് പഠനം നടത്തിവരുന്നത്. എല്ലാ സ്റ്റേഷനുകളുടെയും തൊണ്ണൂറ് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് സൗദി പത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുറഞ്ഞ വിഷയങ്ങളില്‍ നിന്ന് കൂടുതല്‍ മിച്ചം എന്ന തത്വമാണ് ഹറമൈന്‍ റയിലിനു പിന്നില്‍. യാത്രികരുടെ എകോപനം വഴി തിരക്ക് ലഘൂകരിക്കുവാനും അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുവാനും സാധിക്കുന്നു. പൊതുവെ ബസ് യാത്രികര്‍ ഏകദേശം എഴോ എട്ടോ മണിക്കൂറ് കൊണ്ടാണ് മക്കയില്‍ നിന്നും മദീനയിലേേക്ക് എത്തുന്നതെങ്കില്‍ ഇനി കേവലം ഒന്നര മണിക്കൂര്‍ മാത്രം. അതും അത്യാധുനിക സൗകര്യങ്ങളോടെയും. ടെലിവിഷന്‍, വൈഫെ, ഭക്ഷണ ശാലകള്‍, വാഷ്റൂം എല്ലാം ഈ അതിവേഗ പാതയില്‍ ലഭ്യമാകും.

മണിക്കൂറില്‍ 3800 യാത്രികരെയും വഹിച്ച് മക്കയുടെയും മദീനയുടെയും ഇടയിലൂടെ ഹറമൈന്‍ റയില്‍ സഞ്ചരിക്കുമ്പോള്‍ ഹിജ്റയുടെ ചരിത്രമുറങ്ങുന്ന പാത സ്രഷ്ടാവിന്‍റെ അതിഥികളെയുമായി വേഗതയുടെ പുതുചരിത്രം കുറിക്കും.  ഇന്‍ഷാഅല്ലാഹ്.. കാത്തിരുന്നു കാണാം ഈ രണ്ടായിരത്തി പതിനേഴിന്‍റെ അവസാനത്തില്‍.

(അവലഭം: ഹറമൈന്‍ റയില്‍ ഔദ്യോഗിക വെബ്സൈറ്റ്)







നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍, പുറം കാഴ്ച  
നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 



നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 
നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷനിലെ പാര്‍ക്കിംഗ്

മക്ക സ്റ്റേഷന്‍ 

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

കിംഗ്‌ അബ്ദുല്‍ അസീസ്‌ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ 

റാബഗ് സ്റ്റേഷന്‍ 

റാബഗ് സ്റ്റേഷന്‍

©ചിത്രങ്ങള്‍ക്ക് കടപ്പാട്: skyscrapercity

Saturday, May 18, 2013

ഖബര്‍ സന്ദര്‍ശന യാത്ര

ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755

''വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.'' (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)

عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756

''വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)

من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن

''എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)

ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)


കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍

Thursday, February 21, 2013

ദലാഇലുല്‍ ഖൈറാത്തിന്റെ തണലില്‍


2012 ഏപ്രില്‍ 25 നു അല്‍ യര്‍മൂക്ക് ഉംറ ഗ്രൂപ്പ് വഴി 54 പേരടങ്ങുന്ന സംഘവുമായി ഷാര്‍ജയില്‍ നിന്നും മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മരുഭൂമികളും മലമടക്കുകളും താണ്ടിക്കടന്ന് മദീനാ മുനവ്വറയിലെത്താന്‍ 2000കി.മി. ഡ്രൈവറോടൊപ്പം ഫ്രന്റ് സീറ്റിലിരുന്ന് മൈക്കെടുത്ത് ജനങ്ങളോട് സംസാരിക്കുമ്പള്‍ മണല്‍ക്കാറ്റുകളും റോഡരികിലെ ഒട്ടക്കൂട്ടങ്ങളും മേഞ്ഞു നടക്കുന്ന ആടുകളും തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും മദീനയുടെ രാജകുമാരനെ വര്‍ണ്ണിക്കാന്‍ ശക്തി പകര്‍ന്നതുപോലെ തോന്നി. പ്രവാചക സവിധത്തിന്റെ ഏതാനും വാര അകലെ ബസ്സ് എത്തിയപ്പോള്‍ മദീനാ സൌന്ദര്യത്തിന്റെ പ്രതീകമായ പച്ചക്കുബ്ബനോക്കി ചിലരുടെ കണ്ണുകള്‍ ഈറണയുന്നത് ഞാന്‍ ശ്രദ്ധച്ചു. കുണ്ടുര്‍ ഉസ്താദിനെയും അവിടുത്ത വരികളെയും എങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും!? ആരംബപ്പൂവായ മുത്ത് നബിയുടെ ഹള്റത്തില്‍ വന്നെത്തീ... ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി..... 

മദീനാ താമസത്തിനിടയില്‍ സുഹൃത്ത് ഫാദിലിയുമായുള്ള ബന്ധം അനുഗ്രഹമായിത്തോന്നി. മദീനയിലെ അബ്ദുല്‍ അസീസ് ശൈഖ് എന്ന മദീനക്കാരനായ അറബിയെ എനിക്ക് അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. തികഞ്ഞ പ്രവാചക സ്നേഹിയായ മനുഷ്യന്. സഊദി അറേബ്യയേയും വിശിഷ്യാ ഇരുഹറമുകള്‍ക്ക് മീതെയും വഹാബിസം ഒരു നാശമായി പടര്‍ന്ന കൂട്ടിത്തില്‍ അതില്‍ നിന്നെല്ലാം ബഹൂദൂരം അകന്നു നിന്ന പ്രവാചക സ്നേഹിയായ സാക്ഷാല്‍ മദീനക്കാരന്‍ , 27 വെള്ളിയാഴ്ച ഇശാഅ് നിസ്കാര ശേഷം ഞാനും ഫാദിലിയും അദ്ദേഹത്തെയും കാത്ത് ബാബുല്‍ ബഖീഅ് പരിസരത്തിരുന്നു. അല്‍പസമയ ശേഷം അദ്ദേഹം കടന്നു വന്നു. ഹസ്തദാനം നടത്തി..ബറക്കത്തെടുത്തു. ഫാദിലി എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കി. കൂട്ടത്തില്‍ പ്രവാചകന്‍ (സ്വ)യുടെ പേര് ഉച്ചരിക്കുമ്പോള്‍ സങ്കടംമൂലം ചുണ്ടുകള്‍ വിതുമ്പുന്നത് ഞാന്‍ ശ്രദ്ധിച്ചു. പ്രേമഭാജനത്തെ പറയുമ്പോളും ഓര്‍ക്കുമ്പോളും വിതുമ്പുന്നതല്ലേ യതാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെ അടയാളം. നമുക്കില്ലാതെ പോയതും അതു തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ശേഷം അദ്ദേഹം ദുആയിലേക്ക് കടന്നു. പച്ചക്കുബ്ബയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി ദുആ ചെയ്തു. മുത്വവ്വമാര്‍ ആരും തടയാന്‍ വന്നില്ല. അങ്ങനെ തടയല്‍ അവിടത്തെ പതിവു കാഴ്ചയാണ്. പിന്നില്‍ ഞങ്ങള്‍ ആമീന്‍ പറഞ്ഞു. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം പക്ഷെ, പ്രവാചകനെ മുന്‍ നിറുത്തി ചോദിച്ചാല്‍ അല്ലാഹു തട്ടിക്കളയില്ലെന്ന് ഏത് വിശ്വാസിക്കാണറിയാത്തത്. അദ്ദേഹം ദുആ ചെയ്യുന്ന വീഡിയോയാണിത്. മുഖം പെടുത്താന്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് സാധിച്ചില്ലെന്നു മാത്രം.

ശേഷം ഞങ്ങള്‍ ലിഫ്റ്റ് വഴി കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. കാറിന്റെ ഡോര്‍ തുറന്ന് അതില്‍ നിന്നും ദലാഇലുല്‍ ഖൈറാത്തിന്റെ ഒരു കിതാബെടുത്തു ഒപ്പം ഒരു തസ്ബീഹ് മാലയും. ഹബീബിലേക്കുള്ള പ്രകാശരശ്മിയായി ആ രണ്ട് ബറക്കത്തും അബ്ദുല്‍ അസീസ് ശൈഖ് എന്റെ കയ്യില്‍ നല്‍കി. (അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍) എന്നിട്ട് പറഞ്ഞു ഇതിലെ ദലാഇലുല്‍ ഖൈറാത്ത് കേവലം പത്തുമിനുട്ട് മാത്രം മതി ചൊല്ലാന്‍. പതിവായി ചൊല്ലുക. പിന്നെ ഖസീദത്തുല്‍ ബുര്‍ദയുമുണ്ട് അതും ചൊല്ലുക. ഞാനത് രണ്ടും ചൊല്ലാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇജാസത്ത് കിട്ടി കൃത്യം മൂന്നാമത്തെ ആഴ്ച ഖസീദത്തുല്‍ ബുര്‍ദ്ധയുടെ രചയിതാവായ ഇമാം ബൂസൂരി(റ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയിലെത്തി. ഈജിപ്തിലെ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് അലക്സാഡ്രിയയിലാണ് മഹാനവര്‍കളുടെ മഖ്ബറ. അവിടെ വെച്ച് ബുര്‍ദ്ദ മുഴുവനായും ചൊല്ലിത്തീര്‍ക്കുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്.

മദീനയിലെ പള്ളിയില്‍ ദലാഇലുല്‍ ഖൈറാത്തിന്റെ കിതാബുകള്‍ കണ്ടാല്‍ അവിടെയുള്ള മുത്വവ്വമാര്‍ എന്ന് പറയപ്പെടുന്നവര്‍ അതിനെ തടയുക പതിവാണ്. എന്നിരിക്കെയാണ് അബ്ദുല്‍ അസീസ് ശൈഖ് ഈ കിതാബുകള്‍ പരസ്യമായി കൊണ്ടു നടക്കുന്നതും ഇജാസത്ത് നല്‍കുന്നതു. സ്നേഹിക്കപ്പെടുന്ന രാജകുമാരന്‍ അടുത്തുള്ളപ്പോള്‍ യതാര്‍ത്ഥ സ്നേഹിതനു പിന്നെ ആരെ പേടിക്കണം?!

ദലാഇല്‍ ഖൈറാത്തിന്റെ ചരിത്രം
(ഇമാം മുഹമ്മദ്ബ്നു സുലൈമാനുല്‍ ജസൂലി(ഖു:സി) രചിച്ച ദലാഇലുല്‍ ഖൈറാത്ത് സമഗ്രവും ആധികാരികവും പ്രശസ്തവും വിപുലവുമായ പ്രചാരവുമുള്ളതാണ്. സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ സജ്ജനങ്ങളും ഉപയോഗിച്ചിരുന്ന സ്വലാത്തുകളുടെ സമാഹാരമാണത്. ഒട്ടേറെ പണ്ഡിത•ാര്‍ അതിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നബി (സ്വ) പലര്‍ക്കും അതു പാരായണം ചെയ്യാന്‍ സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും സ്വലാത്തിന്റെ വിഷയത്തില്‍ ദലാഇലുല്‍ ഖൈറാത്ത് ഒരു ഒറ്റമൂലിയാണ്.

അത് രചിക്കാനുണ്ടായ കാരണം, ഇമാം ജസൂലിക്ക് ഒരിക്കല്‍ നിസ്കാരത്തിനു അംഗസ്നാനം ചെയ്യാന്‍ വെള്ളം ആവശ്യമായിവന്നു. കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുക്കാന്‍ ഉപകരണമൊന്നുമില്ല. അപ്പോള്‍ ഒരു പെണ്‍കുട്ടി ഉയര്‍ന്ന സ്ഥലത്തു നിന്നു നോക്കി. താങ്കള്‍ ആരാണെന്നു ഇമാം ജസൂലിയോട് ചോദിച്ചു. ജസൂലി തന്നെപ്പറ്റി പറഞ്ഞുകൊടുത്തു. അന്നേരം പെണ്‍കുട്ടി പ്രതിവചിച്ചു. "ജനങ്ങള്‍ പുകഴ്ത്തുന്ന വ്യക്തിയാണ് താങ്കള്‍. പക്ഷെ, വെള്ളം എങ്ങനെ എടുക്കുമെന്നറിയാതെ പരിഭ്രമിക്കുന്നു.'' എന്നു പറഞ്ഞു ആ പെണ്‍കുട്ടി കിണറ്റിലേക്ക് തുപ്പി. വെള്ളം പുറത്തേക്ക് പ്രവഹിച്ചു. ഭൂമിയിലൂടെ ഒഴുകി. അംഗസ്നാനത്തിനു ശേഷം ഇമാം ജസൂലി ചോദിച്ചു: ഈ പദവി നീ എങ്ങനെ കരസ്ഥമാക്കി.?

"ഊഷര മരുഭൂമിയിലൂടെ നടക്കുമ്പോള്‍ കാട്ടുമൃഗങ്ങള്‍ വന്നു കോന്താലയില്‍ തൂങ്ങുന്ന നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയതു കൊണ്ട്'' പെണ്‍കുട്ടി മറുപടി പറഞ്ഞു.

അപ്പോള്‍ സ്വലാത്തിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കുമെന്ന് ജസൂലി ശപഥം ചെയ്തു. അങ്ങനെയാണ് ദലാഇലുല്‍ ഖൈറാത്ത് വിരചിതമായത്.

സുലൈമാനുല്‍ ജസൂലിയുടെ മഖ്ബറ,മൊറോക്കോ.
അധ്യാത്മിക ലോകത്ത് ഉന്നത സോപാനം കരസ്തമാക്കിയ അനേകായിരം ശിഷ്യഗണങ്ങള്‍ ജസൂലിക്കുണ്ടായിരുന്നു. ഹി:870 റബീഉല്‍ അവ്വല്‍ പതിനാറിന് സുബ്ഹി നിസ്കാരത്തില്‍ ഒന്നാം റക്അത്തിലെ രണ്ടാം സുജൂദിലോ റണ്ടാമത്തെ റക്അത്തിലെ ഒന്നാം സുജൂദിലോ, ഏതോ ഒരു വ്യക്തിയുടെ കയ്യാല്‍ വിഷം അകത്തുചെന്നതിന്റെ ഫലമായി ജസൂലി ആഫര്‍ഗാല്‍ എന്ന സ്ഥലത്തു വെച്ച് വഫാത്തായി. അന്ന് തന്നെ മധ്യാഹ്ന സമയത്ത് താന്‍ നിര്‍മ്മിച്ച പള്ളിയുടെ മദ്ധ്യത്തില്‍ മറവുചെയ്യപ്പെട്ടു. എഴുപത്തി ഏഴു വര്‍ഷത്തിനു ശേഷം ഒരു സ്വപ്ന നിര്‍ദ്ദേശമനുസരിച്ച് മറാകിസിലെ സൂസ് എന്ന സ്ഥലത്തെ രിയാളുല്‍ അറൂസിലേക്ക് ജസൂലിയുടെ മൃതദേഹം മാറ്റി മറമാടി. ഖബറില്‍ നിന്ന് മൃതദേഹം എടുത്തപ്പോള്‍ മരിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥക്കു യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. മരിക്കുന്നതിന് മുമ്പ് അദ്ദേഹം താടിയും തലമുടിയും നന്നാക്കിയിരുന്നു. പുറത്തെടുത്തപ്പോഴും അതുപോലെയുണ്ടായിരുന്നു. മുഖത്ത് ഒരാള്‍ വിരലുകൊണ്ട് അമര്‍ത്തിയപ്പോള്‍ അവിടന്ന് രക്തം നീങ്ങി. വിരലെടുത്തപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നു. ജീവനുള്ളതു പോലെ രക്തത്തുടിപ്പുണ്ടായിരുന്നു. യുസുഫുന്നബ്ഹാനി ദലാഇലുല്‍ ഖൈറാത്തിനെ സംബന്ധിച്ച് പാടി: 
ان كنت ترغب ان تسر محمدا    فاقرأ كتاب دلائل الخيرات
''നീ മുഹമ്മദ് നബി(സ്വ)യെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദലാഇലുല്‍ ഖൈറാത്ത് പാരായണം ചെയ്യുക.'')

കടപ്പാട്,
മദീനയിലേക്കുള്ള വഴിത്താര.

ദലാഇലുല്‍ ഖൈറാത്തിന്‍റെ ഓഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചയ്യുക.

ദലാഇലുല്‍ ഖൈറാത്തിന്‍റെ PDF ഫയല്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.


Thursday, January 10, 2013

മര്‍ക്കസ് മദീനയിലെ പുഷ്പം


മുഹമ്മദ് ഹകീം 
മര്‍കസിന്റെ തിരുമുറ്റത്തേക്ക് മദീനാശരീഫിന്റെ മരുക്കാറ്റ് വീശിയെത്തിയ ദിനമായിരുന്നു 2013 ജനുവരി 6 ഞായര്‍ . മഗ് രിബ് നമസ്കാരത്തിന് സമ്മേളന നഗരിയില്‍ ബാങ്ക് മുഴങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മദീനയില്‍ പോയ ആരും അഞ്ചുമിനിറ്റ് നേരത്തേക്ക് മദീനയെ ഓര്‍ത്തുകാണും. 'ഞങ്ങള്‍ നില്‍ക്കുന്നത് മദീനയിലോ അതോ മര്‍ക്കസിലോ' പലരും ശങ്കിച്ചുപോയ നിമിഷമായിരുന്നു. മദീനാ പള്ളിയിലെ ബാങ്കുകാരില്‍ ഏറ്റവും സുന്ദരമായ ശൈലിക്കുടമയും ദീര്‍ഘകാലത്തെ സേവകനുമായ ശൈഖ് മുഹമ്മദ് ഹകീം എന്നവരാണ് മര്‍ക്കസ് സമ്മേളനത്തിന്റെ സമാപനത്തിന് ബാങ്കൊലി മുഴക്കിയത്. അദ്ദേഹത്തിന്റെ മദീനയിലെ ബാങ്കും മര്‍ക്കസിലെ ബാങ്കും താഴെ കാണാവുന്നതാണ്.

മദീനയിലെ ബാങ്ക് 


മര്കസിലെ ബാങ്ക്


ഏതൊരു വിശ്വാസിയും മനസ്സ് കൊണ്ട് കൊതിക്കുന്ന ആഗ്രഹങ്ങളാണ് ഇത്തവണ മര്‍ക്കസ് നേതാക്കള്‍ അതിഥികള്‍ക്കായി ഒരുക്കിക്കൊടുത്തത്. ശൈഖ് മുഹമ്മദ് ഹകീമിന്റെ ബാങ്ക് എവിടെ കേട്ടാലും ആരും പറഞ്ഞുപോകും അത് മദീനയിലെ ബാങ്കാണല്ലോ എന്ന്. അങ്ങിനെയുള്ള ബാങ്കുകാരന്‍ മര്‍ക്കസിന്റെ മുറ്റത്ത് ബാങ്ക് മുഴക്കിയപ്പോള്‍ വിശ്വാസിയുടെ ഹൃദയത്തെ ഒത്തിരി സന്തോഷിപ്പിച്ചിരിക്കും.

മഹ്മൂദ് ഖലീല്‍ 
മുഹമ്മദ് ഖലീല്‍
മഹ്മൂദ് ഖലഫ്
ശൈഖ് അബൂബകര്‍ അഹ്മദ്  
ബാങ്കിനു ശേഷം ഇമാമത്ത് നിന്നത് മദീനയിലെ തന്നെ ആദ്യപള്ളിയായ മസ്ജിദ് ഖുബായിലെ ഇമാം ശൈഖ് മഹ്മൂദ് ഖലീലാണ്. അദ്ദേഹത്തിന്റെ ഖീറാഅത്തടങ്ങുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത് മസ്ജിദ് ഖുബാഇലെ മറ്റൊരു ഇമാമുകൂടിയായ ശൈഖ് മുഹമ്മദ് ഖലീല്‍ എന്നവരുടെ ഖിറാഅത്തോട് കൂടിയാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. ചുരുക്കത്തില്‍, മര്‍ക്കസ് സമ്മേളനത്തിന്റെ മൂന്നു ദിവസത്തെ വിവിധ സെഷനുകളിലും നിസ്കാരങ്ങളിലും മറ്റും മദീനയിലെയും മറ്റു അറബ് രാജ്യങ്ങളിലെയും പണ്ഡിതരുടെ നിറസാന്നിധ്യം മര്‍കസിന്റെ മഹിമയാണ് വിളിച്ചോതുന്നത്. വെള്ളിയാഴ്ച കോഴിക്കോട് ടൌണിലെ വിവിധ പള്ളികളില്‍ അറബ് പണ്ഡിതന്മാര്‍ ജുമുഅക്ക് നേതൃത്വം വഹിച്ചത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ബഗ്ദാദിലെ ശൈഖ് ജീലാനി മസ്ജിദിലെ ഇമാം ശൈഖ് മഹ്മൂദ് ഖലഫ് ജറാദ് അല്‍ ഈസാവിയും ഈ ഗണത്തില്‍ പെടുന്നു. മദീനിയലെ ഇമാമുമാരും മുഅദിനുമാരും മൂന്ന് ദിവസവും മര്‍കസിന്റെ പ്രോഗ്രാമുകളില്‍ നിറഞ്ഞുനിന്ന്  സമ്മേളനത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്റെ സുതാര്യത തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. മര്‍ക്കസ് മദീനയുടെ പുഷ്പമായിത്തീരുന്നതിവിടെയാണ്. പ്രവാചകന്‍ തിരുമേനി (സ്വ) കെട്ടിപ്പടുത്ത ഇസ്ലാമിക സാമ്രാജ്യത്തിന്റെ കാവല്‍ഭടനായി കാന്തപുരം ഉസ്താദ് മാറിയത് മര്‍കസെന്ന വിപ്ളവത്തിലൂടെയായിരുന്നു. മര്‍കസും മദീനയും പേരിലെന്നപോലെ ആദര്‍ശത്തിലൂം സദൃശ്യതയും കടപ്പാടും കാണാവുന്നതാണ്.

പ്രവാചക തിരുമേനി (സ്വ)യുടെ വിശുദ്ധകേശ സൂക്ഷിപ്പുകാരനായി കാന്തപുരം ഉസ്താദ് മാറിയതിലൂടെ എത്രയോ വിശ്വാസികള്‍ക്കാണ് പ്രവാചക സ്നേഹത്തിന്റെ ശാദ്വല തീരത്തേക്കണയാന്‍ സാധിച്ചത്. ഉസ്താദിന്റെ വ്യക്തിതി പ്രഭാവത്തിലൂടെ എത്രയോ ആശിഖുര്‍റസൂലുകളും ഔലിയാക്കളും സൂഫിയാക്കളും ലോകപ്രശസ്ത പണ്ഡിതരുമാണ് കേരള മണ്ണില്‍ കാലുകുത്തിയത്! ആദര്‍ശവീഥിയിലെ അജയ്യതമൂലം അച്ചടക്കമുള്ള അണികളെ വാര്‍ത്തുവിടുക വഴി അസൂഹ്യാര്‍ഹമായ പ്രശംസയാണ് ഈ സമൂഹം നേടിയെടുത്തത്. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഈ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ശൈഖ് സാഇദ് ഇന്റര്‍ ന്ഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

അബ്ദുല്‍ ഹകീം അസ്ഹരി 
മര്‍കസിനു ശിലപാകിയ മക്കയിലെ വിശ്രുതപണ്ഡിതനായിരുന്ന അലവിമാലികിയെ നമുക്കെങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും ആ മഹാന്‍ തുടങ്ങിത്തന്ന മര്‍കസ് ഇന്ന് കൈതപ്പോയില്‍ ആരംഭിക്കാന്‍ പോകുന്ന മര്‍കസ് നോളേജ് സിറ്റി വരെ എത്തിക്കഴിഞ്ഞു. 'വിദ്യഭ്യാസത്തിലൂടെ വിപ്ളവം!' അസൂഹ്യാലുക്കളുടെയും ശത്രുക്കളുടെയും മുനയൊടിച്ചുകൊണ്ട് കാന്തപുരം ഉസ്താദ് ലക്ഷ്യമിടുന്നത് അതുതന്നെയാണ്. മദീനയിലെ മരുക്കാറ്റ് മര്‍കസിനെ തേടിയെത്തിക്കൊണ്ടിരിക്കും...നമ്മേയും അള്ളാഹു ആ പൂന്തോപ്പിലെ പുഷപ്പദളമെങ്കലുമാക്കട്ടെ.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, October 29, 2012

47കാരന്‍ ഹജ്ജ് നിര്‍വഹിച്ചത് ആറായിരം കിലോമീറ്റര്‍ താണ്ടി

നാല്‍പത്തി ഏഴുകാരനായ സെനാദ് ഹട്സിക്(Senad Hadzic) വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി തന്‍റെ നാടായ ബോസ്നിയയില്‍ നിന്നും മക്കയിലേക്ക് കാല്‍നടയായി താണ്ടിയത് ആറായിരം കിലോമീറ്റര്‍ ! നോര്‍ത്ത്  ബോസ്നിയയിലെ തന്‍റെ സ്വെദേശമായ Banovici എന്ന സ്ഥലത്ത് നിന്ന് 2011 ഡിസംബര്‍ മാസത്തിലാണ് സെനാദ് യാത്രയാരംഭിച്ചത്. ഇക്കണോമിക് പ്രൊഫസ്സറായ ഇദ്ദേഹം 314 ദിവസം കൊണ്ട് സെര്‍ബിയ, ബെല്ഗോറിയ, ടര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താണ്ടിയാണ് സൌദിഅറേബ്യയിലെത്തിയത്. ഓരോ ദിവസവും അദ്ദേഹം നടന്നത് ഇരുപത്-മുപ്പത് കിലോമീറ്ററുകളായിരുന്നുവെത്രേ. യൂറോപ്പിനെയും എഷ്യയെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ്‌ (Bsophorus) പാലം മുറിച്ചു കടക്കാന്‍ തടസ്സം നേരിട്ടതിനാല്‍ ഇരുപത് ദിവസത്തോളം ഇസ്താംബൂളില്‍ തങ്ങേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.   ഇരുന്നൂറ് യൂറോ ആണ് ഇതിനായി അദ്ദേഹം ചിലവഴിച്ചത്.