Showing posts with label റബീഉല്‍ അവ്വല്‍. Show all posts
Showing posts with label റബീഉല്‍ അവ്വല്‍. Show all posts

Tuesday, February 12, 2013

കോടമ്പുഴ ഡി.എം.ഐ.സി മീലാദ് സമ്മേളനം സമാപ്പിച്ചു


ഫറോക്ക്; കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാചക സന്ദേശം മാനവീക നന്മക്ക് എന്ന ശീര്‍ഷകത്തില്‍ ഫറോക്ക് പേട്ട മൈതാനിയില്‍  നടന്ന മീലാദ്പൊതു സമ്മേളനം കാന്തപുരം എ.പിഅബൂബക്കര്‍മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സെന്റര്‍ പ്രസിഡണ്ട് പി.എസ്.കെ.മൊയ്തു ബാഖവി മാടവന അദ്ധ്യക്ഷത വഹിച്ചു, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്്, ഡോ കെ.കെ.എന്‍.കുറുപ്പ് പ്രഭാഷണം നടത്തി.  കോടമ്പുഴ ബാവ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ നാസര്‍, ഡോ ഹനീഫ ആശംസ അറീയ്ച്ചു. ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുല്‍ കരീം ഹാജി ചാലിയം, ബിച്ചൂകോയട്ടി ഹാജി രാമനാട്ടുകര, അബൂബക്കര്‍ ഹാജി ചെറുവണ്ണൂര്‍, അബ്ദുനാസര്‍ ഹാജി ഓമച്ചപുഴ സബന്ധിച്ചു. 



Tuesday, February 5, 2013

യമനിലെ മൌലിദാഘോഷം


ഉമര്‍ ബിന്‍ ഹഫീള്
പ്രവാചകന് (സ്വ)യുടെ ജന്‍മദിനം യമനിലെ തരീം എന്ന സ്ഥലത്തെ ജനത ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന രംഗങ്ങളാണ് താഴെ കാണുന്നത്. ഉമര്‍ ബിന്‍ ഹഫീള് എന്ന ലോകപ്രശസ്ത പണ്ഡിതന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍. മൌലിദ് സദസ്സ്, ഘോഷയാത്ര, പ്രാര്‍ത്ഥന എല്ലാം ഇതിലുണ്ട്. തരീമിലെ ദാറുല്‍ മുസ്ത്വഫ എന്ന സ്ഥാപനവും അത് കേന്ദ്രീകരിച്ചുകൊണ്ടുള്ള വിജ്ഞാന വിപ്ളവങ്ങളും ഇങ്ങ് മലയാളക്കരയിലെ മര്‍ക്കസും അത് കേന്ദ്രീകൃതമായുള്ള പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് നിനച്ചുപോകും. വ്യത്യാസം ഒന്നുമാത്രം ഒന്ന് അറബികള്‍ മറ്റൊന്ന് മലയാളികള്‍. 2013 ഫെബ്രുവരി 4നാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ റബീഉല്‍ അവ്വല്‍(ഹി.1434) 23നു യമനിലെ തരീമിലെ പ്രോഗ്രാമിന്റെതാണ് വീഡിയോ. അമേരിക്കയില്‍ നിന്നും ഓപ്പണ്‍ ചെയ്തിട്ടുള്ള അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീദ് എന്ന ചാനലാണ് വീഡിയോ ചേര്‍ത്തിയിട്ടുള്ളത്.  

Tuesday, January 15, 2013

ജദ്ദയിലെ മൌലിദ് സദസ്സ്

2011 ല്‍ ജിദ്ദയില്‍ നടന്ന മൌലിദ് സദസ്സാണ് താഴെ കാണുന്നത്. അറബികളാണിത് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു ഭാഗങ്ങളാണിവ. കഴിയുമെങ്കില്‍ നിങ്ങള്‍ മുഴുവനായും ഇവ കാണുക. ഇതൊരു നഷ്ടമാകില്ല. മൌലിദ് സദസ്സുകള്‍ കേരള മുസ്ലിയാക്കന്മാര്‍ക്ക് മാത്രമാണുള്ളതെന്ന കേരളത്തിലെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പുത്തനാശയക്കാരുടെ വിവരക്കേടിന് വായടപ്പന്‍ മറുപടിയാണിത്. ഹബീബ് (സ്വ)യുടെ പ്രകീര്‍ത്തന സദസ്സ് ഇന്നലെ തുടങ്ങിയതല്ല. പ്രകീര്‍ത്തനത്തിന്റെ ശൈലികള്‍ കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ചിത്രമുള്ള ഫ്ലക്സുകളും വിഡീയോയില്‍ കാണാം. സീറപാരായണം, ദഫ്ഫ് മുട്ട്, കേരള ശൈലിയിലെന്ന പോലെ എഴുന്നേറ്റു നിന്നു കൊണ്ടുള്ള യാനബീ സലാം....എന്ന ബൈത്തുകള്‍ പാടുന്നത് അഞ്ചാമത്തെ ഭാഗത്തില്‍ കാണാം. നാലാം ഭാഗത്തിന്റെ ആരംഭത്തില്‍ സുന്ദരമായ നശീദ പാടുന്നതും കര്‍ണാനന്ദകരമാണ്. ഒടുവില്‍ റസൂലുള്ളാഹി (സ്വ)യെ തവസ്സുലാക്കി ദുആ ചെയ്യുന്നതും നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത് ജമാദു സ്സാനിയിലാണ്. എങ്കില്‍ റബീഉല്‍ അവ്വലില്‍ ഇവരുടെ സദസ്സ് എത്ര ഗംഭീരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ മദ്ഹുര്‍റസൂല്‍ ഇനിയും വ്യാിപിക്കും. മാദിഹീങ്ങള്‍ പുണ്യ നബിയെ പാടിയും പറഞ്ഞും അവിടത്തെ ചാരെ അണയും. അല്ലാഹുവേ ഈ ഗണത്തില്‍ സാധുക്കളായ ഞങ്ങളെയും ഉള്‍പ്പെടുത്തണേ....ആമീന്‍.