Showing posts with label വീഡിയോ. Show all posts
Showing posts with label വീഡിയോ. Show all posts

Friday, January 23, 2015

മൌലിദ് വിരോധികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി ഹസ്രത് പീര്‍ മുഹമ്മദ്‌ അല്‍ ഷമ്മി

ഹസ്രത് പീര്‍ മുഹമ്മദ്‌ സാബിഖ് ബിന്‍ ഇഖ്ബാല്‍ അല്‍ ഷമ്മി 
ഹസ്രത് പീര്‍ മുഹമ്മദ്‌ സാഹിബിന്‍റെ  വീഡിയോ ഈ അടുത്തിടെയാണ് വിനീതന്‍ ഫേസ്ബുക്ക്‌ വഴി കാണാനിടയായത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ നല്ല വണ്ണം പരിശോധിച്ചപ്പോള്‍ ഇദ്ദേഹം ഉറച്ച സുന്നീ ആദര്‍ശത്തിന്‍റെ വക്താവാണെന്നു മനസിലായി. തിരുനബി (സ്വ) യുടെ പേരിലുള്ള മൌലിദ് ആഘോഷവും സുന്നത്തും ബിദ്അത്തും വിശദീകരിച്ചുകൊണ്ടുള്ള പുതുതായി അപ്ലോഡ് ചെയ്ത ഇംഗ്ലിഷ് ക്ലാസ്സ്‌ വളരെ ഗഹനമാണ്. ആസാദ് കശ്മീരിലെ ഉയര്‍ന്ന സൂഫി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയപ്പോള്‍ കൂടെ പോകുകയും പിന്നെ പഠനത്തിനായി പാകിസ്താനിലേക്ക് തിരിച്ചു വരികയും കുറച്ചുകാലം ഖുര്‍ആന്‍ പഠനത്തിലായി റാവല്‍പിണ്ടിയില്‍ കഴിച്ചു കൂട്ടുകയും ചെയ്തു. പതിനാലാം വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് തന്നെ പോയ ഇദ്ദേഹം ശൈഖ് റസൂല്‍ ഭക്ഷ് സഈദി എന്നവരില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി.. ശേഷം ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേര്‍‌സിറ്റിയില്‍(Staffordshire University) നിന്നും ഭൌതിക പഠനത്തില്‍ ബിരുദം കരസ്ഥമാക്കി. മതപഠനത്തില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി അദ്ദേഹം പിന്നീട് പോയത് സിറിയയിലെ ദാമാസ്കസിലേക്കായിരുന്നു. ധാരാളം പണ്ഡിതരെ കണ്ടുമുട്ടുകയും വിജ്ഞാനം നേടുകയും ചെയ്തു. ഗുരുനാഥരിലെ പ്രഗത്ഭനാണ് ഈ അടുത്തിടെ ശഹീദായ ഷെയ്ഖ് റമദാന്‍ അല്‍ ബൂത്തി. ദമാസ്കസ് പള്ളിയില്‍ ദര്‍സ് നടത്തുമ്പോള്‍ വഹാബി നരബോജികള്‍ ബോംബ്‌ വര്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ശൈഖുനാ കാന്തപുരം ഉസ്താദുമായി ശൈഖ് ബൂത്തി അവര്‍കള്‍ സംഭാഷണം നടത്തിയിരുന്നു.

പീര്‍ മുഹമ്മദ്‌ ഇപ്പോള്‍ ലണ്ടനിലെ ബിര്‍മിങ്ഹാം കേന്ദ്രീകരിച് കന്‍സുല്‍ ഹുദ (Kanzul Huda) എന്ന പേരില്‍ ധാരാളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇംഗ്ലീഷിലും ഉര്‍ദുവിലും വശ്യമായ ശൈലിയിലുള്ള പഠന ക്ലാസ്സും അത് കേട്ട ഇസ്ലാമിലേക്ക് വരുന്നവരുടെ വീഡിയോകളും അദ്ദേഹത്തിന്‍റെ വെബ്‌ സൈറ്റില്‍ കാണാം. ഏതായാലും മൌലിദ് കഴിക്കുന്നതിന്റെ തെളിവുകള്‍ നിരത്തികൊണ്ടുള്ള ക്ലാസ്സ് വഹാബീ കോന്തന്മാര്‍ക്ക് കനത്ത താക്കീതായിട്ടുണ്ട്. അല്ലാഹു നല്ലത് പറയാനും എഴുതാനും പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ ആമീന്‍. ഫേസ്ബൂക്കിലെ അദ്ദേഹത്തിന്‍റെ ചില വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു.






Monday, December 1, 2014

തിരുനബി (സ്വ) സ്നേഹം. കണ്ടിരിക്കേണ്ട വീഡിയോ

പ്രവാചകന്‍ തിരു നബി (സ്വ)യിലേക്ക് ഒരു അവിശ്വാസിയുടെ തീര്‍ഥയാത. ഒടുവില്‍ അദ്ദേഹം വരിച്ച മരണം. പേരോട് ഉസ്താദിന്റെ സുന്ദരമായ അവതരണം. ഒരിറ്റു കണ്ണുനീര്‍ പൊടിയാതെ നിങ്ങള്‍ ഈ വീഡിയോ കണ്ടു തീര്‍ക്കില്ല. അല്ലാഹു തിരുനബി സ്നേഹം നമ്മില്‍ വര്‍ധിപ്പിച്ചു നല്‍കട്ടെ ആമീന്‍.


Wednesday, August 6, 2014

ബൈത്തുല്‍ മുഖദ്ദസില്‍ കാന്തപുരം ഉസ്താദിന്‍റെ പ്രഭാഷണം

മുസ്‌ലിം ലോകത്തിന്‍റെ മൂന്നാം ഹറമായ ബൈത്തുല്‍ മുഖദ്ദസില്‍ മഹാനായ കാന്തപുരം ഉസ്താദ് 2013 നവംബര്‍ 21 നു എത്തിയപ്പോള്‍ അവിടെ വെച്ച് ദര്‍സ് നടത്തുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിന്‍റെ ചെറിയ ഭാഗമാണ് നിങ്ങള്‍ ഈ വീഡിയോയില്‍ കാണുന്നത്. മര്‍കസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഇവിടെ നിങ്ങള്‍ക്ക് കാണാം. കാന്തപുരം ഉസ്താദിന്റെ ബൈത്തുല്‍ മുഖദ്ദസ് യാത്രയെ സംബന്ധിച്ചുള്ള വിവരണം നിങ്ങള്‍ക്കിവിടെ വായിക്കാം. 

Saturday, July 27, 2013

ബദര്‍ അനുസ്മരണം

ബദര്‍ യുദ്ധ ഭൂമി.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവേകിയ ഒരു സംഭവമാണ് ബദര്‍ യുദ്ധം. സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം. പിറന്ന നാട്ടില്‍ അലാഹുവിന്‍റെ ഏകത്വം പറഞ്ഞ പ്രവാചകന്‍ നബി (സ്വ)യെ ശത്രുതയാല്‍ പിന്തുടര്‍ന്ന ശത്രുക്കളുടെ അഹങ്കാരത്തിന്‍റെ മുനയൊടിഞ്ഞ ദിനം. നീണ്ട പതിനഞ്ചു വര്‍ഷത്തെ ശത്രുക്കളുടെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ക്ഷമകൊണ്ട്‌ മറുപടി നല്‍കിയ നബിയും സ്വഹാബികളും ആദ്യമായി യുദ്ധക്കളത്തിലിറങ്ങിയ ദിനം. വിശ്വാസമെന്ന ആയുധം കൊണ്ട് പൊരുതി നേടിയ വിജയം. തൊള്ളായിരത്തി അമ്പത്തോളം വരുന്ന സര്‍വ്വായുധ സജ്ജരായ കൂത്താട്ട സംഘത്തോട് കേവലം മുന്നൂറ്റി പതിമൂന്നോളം വരുന്ന മുസ്‌ലിം സേന നേടിയെടുത്ത വിജയ രഹസ്യം നമ്മുടെ ജീവിതത്തില്‍ പാഠമാകേണ്ടതുണ്ട്. വിശുദ്ധ മദീനയില്‍ നിന്നും 150 കി.മി. യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. കൂറ്റന്‍ മലകളും അത്രതന്നെ ഉയരത്തിലുള്ള മണല്കൂനകളും താണ്ടിയെത്തിയാല്‍ വിദൂരതയില്‍ ബദര്‍ പട്ടണം കാണാന്‍ കഴിയും. ബദറില്‍ പങ്കെടുത്തവര്‍ക്ക് മഹത്വമുണ്ട്. അവര്‍ക്കാണ് ബദ്രീങ്ങള്‍ എന്ന് പറയുന്നത്. ജീവന്‍ കൊടുത്ത് ഇസ്ലാമിന്‍റെ അസ്ഥിത്വം കാത്തുസംരക്ഷിച്ച ആ മഹാരഥന്മാരെ അനുസ്മരിക്കലും അതുവഴി അവരുടെ ജീവിതം മാതൃകയാക്കുവാനും ഈ അനുസ്മരണനാള്‍ നമുക്ക് പ്രചോതനമേകട്ടെ.ആമീന്‍.  ബദര്‍ യുദ്ധ ചരിത്രങ്ങളുമായി ബന്ധപ്പെട്ട ഒത്തിരി പ്രഭാഷണങ്ങളും പുസ്തകങ്ങളും ഇവിടെ ലിങ്ക് ചെയുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീന്‍. 

ബദര്‍ ഒരു ഹൃസ്വ കഥനം- അബ്ദു സലാം ഇര്‍ഫാനി കുനിയില്‍ PDF


ബദര്‍ യുദ്ധ ഭൂമി


ഡോ. ഫാറൂഖ് നഈമി. ഭാഗം 1


ഡോ. ഫാറൂഖ് നഈമി. ഭാഗം 2


 പകര മുഹമ്മദ്‌ അഹ്സനി ഭാഗം 1


പകര മുഹമ്മദ്‌ അഹ്സനി ഭാഗം 2


പകര മുഹമ്മദ്‌ അഹ്സനി ഭാഗം 3


മുഹ്യദ്ദീന്‍ സഅദി ഭാഗം 1


മുഹ്യദ്ദീന്‍ സഅദി ഭാഗം 2


മുഹ്യദ്ദീന്‍ സഅദി ഭാഗം 3


മുഹ്യദ്ദീന്‍ സഅദി ഭാഗം 4


കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി


ബദര്‍ ബൈത്ത്.

ബദറിലെ മസ്ജിദുല്‍ അരീഷ് 


ബദര്‍ ശുഹദാക്കളുടെ നാമം ഉല്ലേഖനം ചെയ്ത മാര്‍ബിള്‍ സ്തൂഭം 

ബദര്‍ ശുഹദാക്കളുടെ നാമങ്ങള്‍ 

ബദര്‍ യുദ്ധഭൂമിയുടെ മേപ്പ് 

വിനീതന്‍ 2013 മെയ്മാസം അബൂദാബിയില്‍ നിന്നും യര്മൂക്ക് ഉംറ സംഘത്തോടൊപ്പം ബദറിലെത്തിയപ്പോള്‍ അല്ലാഹു ബദര്‍ ശുഹദാക്കളോടൊപ്പം നമ്മെയും കുടുംബത്തെയും ഉസ്താദുമാരെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂടാന്‍ വിധികൂട്ടട്ടെ ആമീന്‍.





Saturday, June 15, 2013

ബാറാഅത്ത് രാവ്

ശഅബാന്‍ മാസത്തില്‍ വളരെ പുണ്യമായതും ആദരിക്കപ്പെടേണ്ടതുമായ രാവാണ് ശഅബാന്‍ പതിനഞ്ചാം രാവ്‌. ബറാഅത്ത് എന്ന പേരില്‍ ഈ രാവാണ് അറിയപ്പെടുന്നത്. അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആന്‍ )ഒരനുഗ്രഹ രാത്രിയില്‍ ഇറക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു.''(സൂറത്ത് ദുഖാന്‍ - 2,3,4). ഈ ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നത് കാണുക. ഇമാം റാസി (റ) പറയുന്നു. ''ഇക് രിമ (റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവാണ്. അത് ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്.''(തഫ്സീറുല്‍ കബീര്‍ 22/239)

ഇസ്മാഈലുല്‍ ഹിഖി (റ) പറയുന്നു. ''ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുന്നു. ബറക്കത്തുള്ള രാവ്‌ കൊണ്ട് ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണ്.''(റൂഹുല്‍ ബയാന്‍ 8/402, ജാമിഉല്‍ ബയാന്‍ 25/109, മദാരിക് 4/126)

മഹ്മൂദ് ആലൂസി എഴുതുന്നു. ''ഇക് രിമ (റ )വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവ്‌ ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണ്. ഇതിന് ബറാഅത്ത് രാവ്‌ എന്നും പേരുണ്ട്.''(റൂഹുല്‍ മആനി 25-110 ഇബ്നുല്‍ ജൌസിയുടെ സാദുല്‍ മസീര്‍ - ഇമാം സുയൂഥി (റ) യുടെ അദുര്‍റുല്‍ മന്‍സൂര്‍ ഷൌകാനിയുടെ ഫത്‌ഹുല്‍ ഖദീര്‍ ഇമാം ഖുര്‍ഥുബി(റ)യുടെ അല്‍ ജാമിഅ ലില്‍ അഹ്കാമില്‍ ഖുര്‍ആന്‍ 17/166 ) തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.

മേല്‍ പറയപ്പെട്ട സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാത പണ്ഡിതര്‍ രേഖപ്പെടുത്തിയ വിഷയമാണ് മുമ്പ്‌ സൂചിപ്പിച്ചത്. എന്നാല്‍ പ്രസ്തുത സൂക്തത്തില്‍ മേല്‍ വ്യാഖ്യാനം നല്‍കിയ ചില പണ്ഡിതര്‍ അത് ലൈലത്തുല്‍ ഖദ് റിനെ കൂടി ഉള്‍പ്പെടുത്തുമെന്ന് വ്യാഖ്യാനിച്ചത് കാണാം. അപ്പോള്‍ ഈ സൂക്തത്തിന്‍റെ വ്യാഖ്യാന പരിധിയില്‍ ലൈലത്തുല്‍ ഖദ്‌റും ഉള്‍പ്പെടുന്നു. എന്നല്ലാതെ ഒന്ന് മറ്റൊന്നിനെ നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഒരു സൂക്തത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടായാല്‍ വൈരുദ്ധ്യമായി വിലയിരുത്തി തള്ളിക്കളയുന്നതിനു പകരം വൈവിധ്യമായി മനസ്സിലാക്കി പ്രസ്തുത അഭിപ്രായങ്ങളെ ഉള്‍കൊള്ളുകയും അംഗീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഈ നിയമം വ്യാഖ്യാനത്തിന്‍റെ നിദാനശാസ്ത്രം വിവരിക്കുന്ന പണ്ഡിതര്‍ ഉണര്‍ത്തിയത് കാണാം.(തഫ്സീറുല്‍  കബീര്‍ )

ആഇശ (റ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ആഇശ (റ) പറയുന്നു. ''നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ബലിപെരുന്നാള്‍, ചെറിയപെരുന്നാള്‍, ശഅബാന്‍ പതിനഞ്ച്, അറഫ, എന്നീ ദിവസങ്ങളുടെ രാവുകളില്‍ അല്ലാഹു നന്മയെ തുറന്നു കൊടുക്കും.''(അദുര്‍റുല്‍ മന്‍സൂര്‍ 7/402 )

ഇബ്നുല്‍ ഹാജ് (റ) പറയുന്നു. ''അതിന് (ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് )മഹത്തായ ശ്രേഷ്ടതയും  വലിയ പുണ്യവുമുണ്ട്. മുന്‍ഗാമികള്‍ ഈ രാവിനെ ആദരിക്കുകയും പ്രത്യേക പരിഗണന നല്‍കി കര്‍മ്മ നിരതരാവുകയും ചെയ്തിരുന്നു.''(മദ്ഖല്‍ 1-499) ഇബ്നു ഹജരില്‍ ഹൈതമി (റ) പറയുന്നു. ''ഈ രാവിന് പുണ്യമുണ്ട്. പ്രത്യേകമായ പാപമോചനവും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കലും ഈ രാവിന്‍റെ പ്രത്യേകതയാണ്.''(ഫതാവല്‍ കുബ്റാ 2/80) കൂടുതല്‍ വായിക്കുക.

ശഅബാന്‍ പകുതിയുടെ രാവിലെ നിസ്കാരവും അതിന്റെ പകലിലെ നോമ്പും ശരിയാണോ എന്ന ചോദ്യത്തിന് യു.എ.ഇ മതകാര്യ വകുപ്പ്‌ അവരുടെ വെബ്സൈറ്റില്‍ നല്‍കിയ മറുപടി കാണുക.

ഈ വിഷയകമായി ബഹുമാനപ്പെട്ട കെ.കെ.എം. സഅദി ഉസ്താദ് നടത്തിയ വളരെ ഉപകാരപ്രദമായ പ്രസംഗം നിങ്ങള്‍ക്കിവിടെ സമര്‍പ്പിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ .





ആട്ടീരി തങ്ങള്‍. 

Monday, May 20, 2013

റജബിന്‍റെ സന്ദേശം

റജബ് മാസം വന്നെത്തി. ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ സുപ്രധാനമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ച മാസമാണിത്. അഥവാ ഇസ്റാഅ മിഅറാജ്. വിശുദ്ധ റമളാനിന്‍റെ വരവറിയിച്ചു കൊണ്ട് ഈ മാസം നമുക്കൊരു അടയാളമാണ്. റജബിന്‍റെ മഹത്വവും ഇസ്റാഅ മിഅറാജിന്‍റെ ശാസ്ത്രീയതയും വ്യക്തമാക്കുന്ന ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ അര്‍ത്ഥഗര്‍ഭമായ പ്രസംഗം നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ വലിയൊരു മുതല്‍കൂട്ടാകും. കേട്ട് നോക്കൂ. അല്ലാഹു ഇതൊരു സല്കര്‍മ്മമായി സ്വീകരിക്കട്ടെ. ആമീന്‍. ഈ വിഷയത്തില്‍ മുമ്പ് ഞാനെഴുതിയ ലേഖനം ഇവിടെ വായിക്കാം.



Wednesday, March 20, 2013

ഇതൊന്നു കേള്‍ക്കണം.

ഉപദേശം വിശ്വാസിക്ക് പ്രയോച്ചനപ്പെടും. വഅളുകള്‍ ധാരാളം കേള്‍ക്കുക. നമ്മുടെ വിശ്വാസം കെട്ടുറപ്പുള്ളതാക്കാന്‍ അത് നിമിത്തമാകും. തെറ്റുകളിലേക്ക് നീങ്ങാതിരിക്കാന്‍ നാം ശ്രദ്ധിക്കുക. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ മറന്നുകൊണ്ട് അവനോട് ധിക്കാരം കാട്ടുന്നത് എത്ര ലജ്ജാവഹമാണ്. തെറ്റുകളെ നിസ്സാരവല്‍ക്കരിക്കുന്ന ഈ സാഹചര്യത്തില്‍ നാം നമ്മുടെയും നമ്മുടെ കുടുംബത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.  ഹാമിദ് യാസീന്‍ ജൌഹരിയുടെ ഈ വാക്കുകള്‍ മനസിലേക്ക് തുളഞ്ഞു കയറിയതുപോലെ...അല്ലാഹുവേ. തെറ്റിനെതിരെ പൊരുതാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് നല്‍കണേ..ആമീന്‍. .ഈ വീഡിയോ മുഴുവനായും താഴെ.





Wednesday, March 13, 2013

അറിയണം ഇമാം ശാഫി(റ)യെ

പേരോട് ഉസ്താദ്‌ 
ഫാറൂഖ് നഈമി 
അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്നു ഇദ്രീസു ശ്ശാഫിഈ എന്നാണറിയപ്പെടുന്നത്. നാലു മദ്ഹിബിന്റെ ഇമാമുകളിലൊരാള്‍. കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. ഖുറൈഷികളിലെ ഒരു പണ്ഡിതന്‍ വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് തിരു നബി(സ്വ) പറഞ്ഞത് ശാഫിഈ ഇമാമിനെ സബന്ധിച്ചാണെന്ന് പണ്ഡിത•ാര്‍ വ്യക്തമാക്കി. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. രണ്ട് വയസ്സ് പ്രായത്തില്‍ ഉമ്മ കുട്ടിയെ വിശുദ്ധ മക്കയിലേക്ക് കൊണ്ടുപോയി. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. പ്രായത്തില്‍ കവിഞ്ഞ അത്യപൂര്‍വ്വ പക്വതയോടെ വിശുദ്ധ ഭൂമിയില്‍ വളര്‍ന്നു. വിവിധ വിജ്ഞാന കലകളില്‍ അവഗാഹം നേടി. ഇമാമിനെ സംബന്ധിചുള്ള രണ്ടു കനപ്പെട്ട പ്രസംഗങ്ങളാണ് നിങ്ങള്‍ക്കിവിടെ നല്‍കുന്നത്. ബഹു. പേരോട് അബ്ദു റഹിമാന്‍ സഖാഫി, ഫാറൂഖ് നഈമി അല്‍ ബുഖാരി എന്നിവരുടെ അര്‍ത്ഥഗര്‍ഭമായ പ്രഭാഷണം. കേള്‍ക്കുക. വിനീതനെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തുക. അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍ .



\




Sunday, March 3, 2013

അറബികളുടെ മൌലിദ്

ഹബീബ് (സ്വ)യെ പ്രകീര്‍ത്തിക്കുന്ന മൌലിദ് സദസ്സുകള്‍ എന്നും മധുരമാണ്. വിശ്വാസികള്‍ക്ക് അതൊരു ഹരംതന്നെയാണ്. ഇവിടെ അശൈഖ് റാഷിദ് ഇബ്നു ഇബ്റാഹീം അല്‍ മുറൈഖിയുടെ വീട്ടില്‍ ഇമാം മാലിക് ഇബ്നു അനസ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സദസ്സുകളില്‍ നിന്നുള്ളതാണ് വീഡിയോ. നബി (സ്വ)യെ പ്രകീര്‍ത്തിച്ച് ഒടുവില്‍ ലോകഗുരുവിനെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നു. ആര്‍ക്കാണിത് അറിഞ്ഞുകൂടാത്തത്? അല്ലാഹുവേ ഹബീബിനെ സ്നേഹിക്കുവാനും അവിടത്തെ ജീവിതം പിന്‍പറ്റുവാനും അവിടത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുവാനും ഒടുവില്‍ ആ ഹബീബിനോടൊപ്പം സ്വര്‍ഗലോകത്ത് സംഗമിക്കാനും ഞങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഞങ്ങളുമായി ബന്ധമുള്ള സര്‍വര്‍ക്കും നീ തൌഫീഖ് നല്‍കണേ അല്ലാഹ്....

Sunday, February 24, 2013

ഫ്ലൈറ്റിലെ നിസ്കാരത്തിന്റെ രൂപം


ഫ്ലൈറ്റ് യാത്രക്കിടയില്‍ പലപ്പോഴും പല വഖ്തുകളും കടന്നുപോകുന്നു. അവയില്‍ മുന്തിച്ചോ പിന്തിച്ചോ ജംആക്കാന്‍ പറ്റാത്ത സുബ്ഹ് നിസ്ക്കാരവും പെടുന്നു. ഫ്ലൈറ്റിലാകട്ടെ റുകൂഅ്, സുജൂദ് എന്നിവ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുവാനോ, കൃത്യമായി ഖിബ്ല സൂക്ഷിക്കുവാനോ കഴിയില്ല. എന്തു പരിഹാരം?

ഇത്തരം വിഷമഘട്ടങ്ങളില്‍, അതു ഫ്ലൈറ്റിലായിരുന്നാലും കാറ്, ബസ്, ട്രെയിന്‍ തുടങ്ങിയ വാഹനത്തിലായിരുന്നാലും കഴിയുന്ന വിധം നിസ്കരിക്കണം. റുകൂഅ്, സുജൂദ് എന്നിവ തല കുനിക്കണം, അതിനേക്കാള്‍ കുറച്ചുകൂടി തല കുനിച്ചുകൊണ്ട് സുജൂദും ചെയ്യണം. പിന്നീട് ഈ നിസ്കാരം ശരിയാംവിധം മടക്കി നിസ്കരിക്കുകയും ചെയ്യണം.()


............................................................................................................................

സുന്നീ ഗ്ളോബല്‍ വോയ്സ് ക്ളാസ്സ് റൂമില്‍ നടന്ന സംശയ നിവാരണ വേദിയിലെ ചോദ്യവും മറുപടിയും. അബൂശാകിര്‍ ഉസ്താദ് മറുപടി നല്‍കുന്നു.




Tuesday, February 5, 2013

യമനിലെ മൌലിദാഘോഷം


ഉമര്‍ ബിന്‍ ഹഫീള്
പ്രവാചകന് (സ്വ)യുടെ ജന്‍മദിനം യമനിലെ തരീം എന്ന സ്ഥലത്തെ ജനത ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന രംഗങ്ങളാണ് താഴെ കാണുന്നത്. ഉമര്‍ ബിന്‍ ഹഫീള് എന്ന ലോകപ്രശസ്ത പണ്ഡിതന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍. മൌലിദ് സദസ്സ്, ഘോഷയാത്ര, പ്രാര്‍ത്ഥന എല്ലാം ഇതിലുണ്ട്. തരീമിലെ ദാറുല്‍ മുസ്ത്വഫ എന്ന സ്ഥാപനവും അത് കേന്ദ്രീകരിച്ചുകൊണ്ടുള്ള വിജ്ഞാന വിപ്ളവങ്ങളും ഇങ്ങ് മലയാളക്കരയിലെ മര്‍ക്കസും അത് കേന്ദ്രീകൃതമായുള്ള പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് നിനച്ചുപോകും. വ്യത്യാസം ഒന്നുമാത്രം ഒന്ന് അറബികള്‍ മറ്റൊന്ന് മലയാളികള്‍. 2013 ഫെബ്രുവരി 4നാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ റബീഉല്‍ അവ്വല്‍(ഹി.1434) 23നു യമനിലെ തരീമിലെ പ്രോഗ്രാമിന്റെതാണ് വീഡിയോ. അമേരിക്കയില്‍ നിന്നും ഓപ്പണ്‍ ചെയ്തിട്ടുള്ള അല്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീദ് എന്ന ചാനലാണ് വീഡിയോ ചേര്‍ത്തിയിട്ടുള്ളത്.  

Sunday, February 3, 2013

മനോരമ ന്യൂസിന്റെ ഫേസ്ബുക്കിഡില്‍ കാന്തപുരം

ആനുകാലിക വിഷയങ്ങളിലെ ചോദ്യശരങ്ങള്‍ക്ക് കാന്തപുരം ഉസ്താദിന്റെ പക്വമായ മറുപടി. മനോരമ ന്യൂസിന്റെ ഫേസ്ബൂക്ക്ഡ് പ്രോഗ്രാമിലാണ് ഉസ്താദിന്റെ ശ്രദ്ധേയമായ മറുപടികള്‍ സ്ത്രീവിഷയവും വിവാദ സിനിമയായ വിശ്വരൂപവും തിരുകേശ ആരോപണങ്ങളും രാഷ്ട്രീയ നിലപാടുകളും എല്ലാം വിഷയീഭവിച്ചു. ചാനലുകളുടെ ഘോഷയാത്രയില്‍ കേരളം വീര്‍പ്പുമുട്ടുമ്പോള്‍ അവര്‍ക്കിടയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടം സ്വാഭാവികം മാത്രം. ചാനലുകള്‍ സമുദായ രാഷ്ട്രീയ നേതാക്കള്‍ക്ക് മുമ്പില്‍ പലവിധ വിഷയങ്ങള്‍ എടുത്തിട്ട് കെണിവല സൃഷ്ടിക്കുമ്പോള്‍ ഹൈലേറ്റ് ലഭിക്കുന്നത് ചാനലുകാര്‍ക്കും റെഡ്മാര്‍ക്ക് വീഴുന്നത് സമുദായത്തിനും സംഘടനകള്‍ക്കുമാണ്. എന്നാല്‍ കാന്തപുരം ഉസ്താദിന്റെ മറുപടി പലപ്പോഴും പലേരെയും അമ്പരപ്പിക്കുന്നതാണ്. എല്ലാ കെണിവലകളെയും ഭേദിക്കുന്നതാണ് അവിടുത്തെ പുഞ്ചിരിയും വാക്ക്ദോരണികളും. ഇസ്ളാം വിഭാവനം ചെയ്യുന്ന രിതിശാസ്ത്രം വ്യക്തി ജീവിതത്തിലൂടെ ലോകത്തിനു പകര്‍ന്നു നല്‍ക്കുന്ന അനിഷേധ്യ നേതാവാണ് കാന്തപുരം. അതെ ഇന്ത്യന്‍ മുസ്ളിംകളുടെ നേതാവ്.


Saturday, February 2, 2013

അല്‍ അസ്ഹര്‍ മസ്ജിദില്‍ കാന്തപുരം ഉസ്താദിന്റെ ഇജാസത്ത് സദസ്സ്

ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്. ഈജിപ്തിലെ വിശ്വവിഖ്യാതമായ ഇസ്ലാമിക സര്വകലാശാല കയ്റോ നഗരത്തില് സ്ഥിതി ചെയ്യുന്നു. ലോകത്തെ ഏറ്റവും പുരാതനമായ കലാശാലകളിലൊന്നാണിത്. ഇതിലെ അല്‍ അസ്ഹര്‍ മസ്ജിദ് പ്രസിദ്ധമാണ്. ഒരു പാട് പണ്ഡിതരുടെ കാല്‍പാദമേറ്റ പള്ളിയാണത്. അതിലേറെ ഗ്രന്ഥങ്ങളുടെ ശേഖരങ്ങളും അത്ഭുതകരമാണ്. അസ്ഹരി ബിരുദം കരസ്ഥമാക്കാന്‍ ദിക്കുകള്‍ താണ്ടി വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുന്നു. കാന്തപുരം ഉസ്താദ് പ്രസ്തുത പള്ളിയുടെ മിഹ്റാബിനു ചാരെയിരുന്നുകൊണ്ട് അസ്ഹര്‍ മസ്ജിദിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇജാസത്ത് നല്‍കുന്നതാണ് വീഡിയോ. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും സമീപത്തുണ്ട്. അസ്ഹര്‍ ടി.വി.യാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തിട്ടുള്ളത്ത്.

Friday, February 1, 2013

ശൈഖ് അബൂബകര്‍ അഹമദ്; അപൂര്‍വ വീഡിയോ

ഷെയ്ഖ്‌ റാഷിദ് മുറൈഖി മര്‍കസില്‍ 
അശൈഖ് റാഷിദ് ഇബ്നു ഇബ്റാഹീം അല്‍ മുറൈഖിയുടെ വീട്ടില്‍ ഇമാം മാലിക് ഇബ്നു അനസ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച സദസ്സില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ളിയാര്‍ സംസാരിക്കുന്നു. മുസ്ളിലിം ലോകത്തെ പണ്ഡിതര്‍ സംബന്ധിച്ച സദസ്സില്‍ അറബിയിലാണ് ഉസ്താദ് സംസാരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രോഗ്രാമിലാണ് ഉസ്താദ് സംബന്ധിച്ചത്. 2012 സെപ്തമ്പര്‍ മാസത്തിലാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തത്. അല്‍ മുറൈഖി മുഹമ്മദ് എന്ന അറബീ ചാനലിലാണ് ഇത് പുറത്തുകൊണ്ടുവന്നത്. കാന്തപുരം ഉസ്താദ് ആരാണ്? സുന്നത്ത് ജമാഅത്തിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടക്കുമ്പോള്‍ അവിടുത്തെ ആഫിയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രസ്തുത മുറൈഖി ഈ കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

Thursday, January 24, 2013

കാന്തപുരം ചെച്‌നിയയിലെത്തി

ചെച്നിയന്‍ സര്‍ക്കാറിന്റെ പ്രത്യേക ചാര്‍ട്ടട് വിമാനത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അബൂദാബിയില്‍ നിന്നും ചെച്നിയന്‍ തലസ്ഥാനമായ ഗ്രോസ്നിയയിലെത്തിച്ചേര്‍ന്നു. ചെച്നിയന്‍ പ്രസിഡന്റ് റമദാന്‍ അക്ദമോവിച്ച് കദ്റോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കാനാണ് കാന്തപുരം ഇവിടെ എത്തിച്ചേര്‍ന്നത്. റബീഉല്‍ അവ്വല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ചെച്നിയക്കാരുടെ ആവേശം പ്രശംസാര്‍ഹം തന്നെയാണ്. അബൂദാബി ബത്തിന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും 26 പേരടങ്ങിയ യാത്രാ സംഘത്തില്‍ ഡോ. അഹ്മദ് ഖസ്റജി, ഡോ. അബ്ദൂല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മറ്റു പ്രമുഖരുമുണ്ട്. ചെച്നിയയില്‍ലെ പ്രോഗ്രാമിന് ശേഷം ഇന്ന് രാത്രി അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിക് മസ്ജിദില്‍ എ പി ഉസ്താദ്‌, ഹകീം അസ് ഹരി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കുന്നു.


യാത്ര പുറപ്പെടും മുമ്പ് അബൂദാബി വിമാനത്താവളത്തില്‍ 23/01/2013
കാന്തപുരവും ഡോ.ഖസ്രജിയും ചെച്നിയന്‍ പ്രസിഡണ്ടിനോടൊപ്പം  24/01/2013





Tuesday, January 15, 2013

ജദ്ദയിലെ മൌലിദ് സദസ്സ്

2011 ല്‍ ജിദ്ദയില്‍ നടന്ന മൌലിദ് സദസ്സാണ് താഴെ കാണുന്നത്. അറബികളാണിത് സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചു ഭാഗങ്ങളാണിവ. കഴിയുമെങ്കില്‍ നിങ്ങള്‍ മുഴുവനായും ഇവ കാണുക. ഇതൊരു നഷ്ടമാകില്ല. മൌലിദ് സദസ്സുകള്‍ കേരള മുസ്ലിയാക്കന്മാര്‍ക്ക് മാത്രമാണുള്ളതെന്ന കേരളത്തിലെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പുത്തനാശയക്കാരുടെ വിവരക്കേടിന് വായടപ്പന്‍ മറുപടിയാണിത്. ഹബീബ് (സ്വ)യുടെ പ്രകീര്‍ത്തന സദസ്സ് ഇന്നലെ തുടങ്ങിയതല്ല. പ്രകീര്‍ത്തനത്തിന്റെ ശൈലികള്‍ കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ചിത്രമുള്ള ഫ്ലക്സുകളും വിഡീയോയില്‍ കാണാം. സീറപാരായണം, ദഫ്ഫ് മുട്ട്, കേരള ശൈലിയിലെന്ന പോലെ എഴുന്നേറ്റു നിന്നു കൊണ്ടുള്ള യാനബീ സലാം....എന്ന ബൈത്തുകള്‍ പാടുന്നത് അഞ്ചാമത്തെ ഭാഗത്തില്‍ കാണാം. നാലാം ഭാഗത്തിന്റെ ആരംഭത്തില്‍ സുന്ദരമായ നശീദ പാടുന്നതും കര്‍ണാനന്ദകരമാണ്. ഒടുവില്‍ റസൂലുള്ളാഹി (സ്വ)യെ തവസ്സുലാക്കി ദുആ ചെയ്യുന്നതും നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത് ജമാദു സ്സാനിയിലാണ്. എങ്കില്‍ റബീഉല്‍ അവ്വലില്‍ ഇവരുടെ സദസ്സ് എത്ര ഗംഭീരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ മദ്ഹുര്‍റസൂല്‍ ഇനിയും വ്യാിപിക്കും. മാദിഹീങ്ങള്‍ പുണ്യ നബിയെ പാടിയും പറഞ്ഞും അവിടത്തെ ചാരെ അണയും. അല്ലാഹുവേ ഈ ഗണത്തില്‍ സാധുക്കളായ ഞങ്ങളെയും ഉള്‍പ്പെടുത്തണേ....ആമീന്‍.  


Thursday, April 16, 2009

ദലാഇലുല്‍ ഖൈറാത്ത് ഓഡിയോ

ഇമാം മുഹമ്മദ്ബ്നു സുലൈമാനുല്‍ ജസൂലി(ഖു:സി) രചിച്ച ദലാഇലുല്‍ ഖൈറാത്ത് സമഗ്രവും ആധികാരികവും പ്രശസ്തവും വിപുലവുമായ പ്രചാരവുമുള്ളതാണ്. സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ സജ്ജനങ്ങളും ഉപയോഗിച്ചിരുന്ന സ്വലാത്തുകളുടെ സമാഹാരമാണത്. ഒട്ടേറെ പണ്ഡിത•ാര്‍ അതിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നബി (സ്വ) പലര്‍ക്കും അതു പാരായണം ചെയ്യാന്‍ സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും സ്വലാത്തിന്റെ വിഷയത്തില്‍ ദലാഇലുല്‍ ഖൈറാത്ത് ഒരു ഒറ്റമൂലിയാണ്. യു.കെ യില്‍ നിന്നും ക്രിയേറ്റ് ചെയ്ത യുട്യൂബ് ചാനലിനോട് കടപ്പാട്. നഖ്ഷബന്ധി എന്നാണ് ചാനലിന്‍റെ നാമം. 2011ലാണ് ചാനല്‍ ക്രിയേറ്റ് ചെയ്തത്. ഏഴു ദിവസവും പാരായണം നടത്താനുള്ള ഏഴു ഹിസ്ബുകളും ഇവിടെ കൊടുക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.ആമീന്‍.

തിങ്കളാഴ്‌ചയിലെ ഹിസ്ബ് 



ചൊവ്വാഴ്ചയിലെ ഹിസ്ബ് 



ബുധനാഴ്ചയിലെ ഹിസ്ബ്



വ്യാഴാഴ്ചയിലെ ഹിസ്ബ് 



വെള്ളിയാഴ്ചയിലെ ഹിസ്ബ് 



ശനിയാഴ്ചയിലെ ഹിസ്ബ് 



ഞായറാഴ്ചയിലെ ഹിസ്ബ് 




ദലാഇലുല്‍ ഖൈറാത്തിന്‍റെ PDF ഫയല്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.