Showing posts with label പുത്തന്‍പ്രസ്ഥാനക്കാര്‍. Show all posts
Showing posts with label പുത്തന്‍പ്രസ്ഥാനക്കാര്‍. Show all posts

Saturday, November 23, 2013

മഖ്ബറ പൊളിയന്‍മാര്‍

മഖ്ബറ തകര്‍ക്കപ്പെട്ട ശേഷം 
പ്രവാചകന്‍ (സ്വ)യുടെ പ്രിയ സ്വഹാബികളില്‍ പെട്ട പ്രമുഖനും ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വഹാബിയുമായ ഹുജര്‍ ബ്നു അദിയ്യ് (റ)ന്‍റെ വിശുദ്ധ ഖബര്‍ ശരീഫ് സിറിയയിലെ ദമാസ്കസില്‍ തകര്‍ക്കപ്പെട്ടു. ഖബര്‍ ശരീഫ് തുറന്നപ്പോള്‍ സ്വഹാബിയുടെ കേടുകൂടാത്ത ശരീരം കണ്ടപ്പോള്‍ ആരുമറിയാത്ത സ്ഥലത്ത് കൊണ്ടുപോയി പുണ്യ ശരീരം മറവു ചെയ്തിരിക്കുകയാണ്. ഏകദേശം 2013 ആദ്യവാരത്തില്‍ പുറത്തു വന്ന ഈ വാര്‍ത്ത ഇന്റര്‍നെത്തിലൂടെ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നു. നിരവധി ചാനലുകളും അറബ് പത്രങ്ങളും ഈ വാര്‍ത്തയും സ്വഹാബിയുടെ ചിത്രവും വീഡിയോയും പ്രസിദ്ധപ്പെടുത്തിയത് കാണാം. സ്വഹാബിയുടെ ചിത്രത്തിന്‍റെയും വീഡിയോയുടെയും ആധികാരികത എത്രത്തോളം ശരിയാണെന്ന് ഉറപ്പു വരുത്താന്‍ കഴിയില്ലെങ്കിലും ഖബര്‍ തുറക്കുകയും വിശുദ്ധ ശരീരം മാറ്റി മറവു ചെയ്തെന്നും നിരവധി വെബ്‌സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ആ ചിത്രവും വീഡിയോയും ഞാന്‍ ഇവിടെ നല്‍കുന്നില്ല.  ചില അറബ് പത്രങ്ങള്‍ ഹെഡ്ലൈന്‍ നിരത്തിയിരിക്കുന്നതുതന്നെ 'സുബ്ഹാനല്ലാഹ്! ഹജര്‍ ബ്നു അദിയ്യ് (റ) ശരീരം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത് പോലെത്തന്നെ'. എന്നാണ്.

ഇസ്‌ലാമിക ചരിത്രത്തിലെ മിന്നുന്ന താരം..അല്ലാഹുവിന്‍റെ പടവാള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സയ്യിദുനാ ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ മഖ്ബറയും പള്ളിയും ഈ വര്‍ഷം താന്നെയാണ് സിറിയയിലെ ഹിമ്സില്‍ വഹാബി കിരാതന്‍മാര്‍ തകര്‍ത്തത്. അഞ്ചാം ഖലീഫയെന്നു വിശേഷിപ്പിക്കപ്പെട്ട ഉമറുബ്നു അബ്ദുല്‍ അസീസ്‌ എന്ന മഹാന്‍റെയും ഖബര്‍ തകര്‍ത്ത കൂട്ടത്തില്‍ പെടുന്നു.

മുസ്‌ലിം ലോകത്ത് ഭിന്നിപ്പിന്റെയും വഴിതെറ്റിക്കലിന്റെയും വിപ്ലവം സൃഷ്ടിച്ച് രംഗത്ത് വന്ന വഹാബി പ്രസ്ഥാനം ലോകത്ത് വിതച്ച നാശം ചില്ലറയല്ല. പുണ്യ മദീനത്തെ പതിനായിരക്കണക്കിനു സ്വഹാബികള്‍ വിശ്രമിക്കുന്ന ജന്നത്തുല്‍ ബഖീഇല്‍ ഉസ്മാന്‍ (റ)ന്‍റെ മഖ്ബറയടക്കം നിരവധി മഖ്ബറകളാണ് ഈ കിരാതന്മാര്‍ തകര്‍ത്തത്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ലോകാടിസ്ഥാനത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മഖ്ബറ പൊളിയാന്‍മാര്‍ നമ്മുടെ സാക്ഷാല്‍ കേരളത്തിലും തലപൊക്കിയത് കുറച്ചു നാള്‍ മുമ്പ് കേരളം കണ്ടതാണ്. നിയമപാലകര്‍ അവരെ കയ്യോടെ പൊക്കിയപ്പോള്‍ നാണംകെട്ട വാഹബികളുടെ തനിനിറം പുറംലോകമറിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് ഖലീല്‍ തങ്ങളുടെ നേതൃത്വത്തില്‍ പുറപ്പെട്ട യാത്രാ സംഘം അറബ് രാഷ്ടങ്ങളിലൂടെ മഹാന്മാരുടെ മഖ്ബറയിലേക്ക് നടത്തിയ യാത്രയില്‍ സിറിയയും പെട്ടിരുന്നു. അന്ന് ഇവിടെങ്ങളില്‍ എല്ലാം അവര്‍ എത്തിയിരുന്നു. ഇന്ന് അങ്ങോട്ട്‌ കടക്കാന്‍ കഴിയാത്ത വിധം രാജ്യം അരാജകത്വവാദികളുടെയും വഹാബി കിരാതന്മാരുടെയും പിടിയിലമര്‍ന്നിരിക്കുകയാണ്.

മഖബറ തകര്‍ക്കും മുമ്പ് 
ലോകത്ത് കഅബ പൊളിക്കല്‍ അടക്കമുള്ള സംഭവങ്ങള്‍ നടക്കാനിരിക്കുമ്പോള്‍ ഇതെല്ലാം അതിലേക്കുള്ള ചവിട്ടു പടികളാകാം. സത്യത്തില്‍ സിറിയയില്‍ അസദിന്‍റെ സൈന്യം വഹാബികളിലൂടെയും ശിയാക്കളിലൂടെയും സുന്നികള്‍ക്കെതിരെ നരകതുല്യമായ അക്രമങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിനു മുന്നില്‍ വെളിച്ചം കാണാത്ത എത്രയോ മഖ്ബറകള്‍ ഇനിയും തകര്‍ത്തിട്ടുണ്ടാകാം. അല്ലാഹു അവിടെയുള്ള നമ്മുടെ മുസ്‌ലിം സഹോദരന്മാര്‍ക്ക് ഈമാനിക വീര്യവും തെമ്മാടിക്കൂട്ടങ്ങള്‍ക്കെതിരെ ചങ്കൂറ്റവും നല്‍കട്ടെ. മരണപ്പെട്ടവര്‍ക്ക് ഷഹീദിന്‍റെ പ്രതിഫലവും നല്‍കട്ടെ ആമീന്‍.




>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ തകര്‍ത്ത ശേഷം 

ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ ഉള്‍കൊള്ളുന്ന പള്ളി 

ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ തകര്‍ക്കുന്നതിന് മുമ്പ് 



ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെയും ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെയും ഉമറുബ്നു അബ്ദുല്‍ ആസീസിന്‍റെയും(റ) മഖ്ബറകള്‍ തകര്‍ക്കുന്ന  വാര്‍ത്തകള്‍ വിത്യസ്ത ചാനലുകളില്‍ , വീഡിയോകള്‍ താഴെ>>

ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ


ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ


ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ


ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ



ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍ 


ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍ 


ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍ 


ഉമറുബ്നു അബ്ദുല്‍ അസീസ്‌ (റ) ന്‍റെ മഖ്ബറ


Sunday, June 24, 2012

മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം: പ്രതിഫലം ലഭിക്കുമെന്ന് യു.എ.ഇ.ഔഖാഫ്

ദുബൈ: മരണപ്പെട്ടവര്‍ക്ക് വേണ്ടി ഒരു സ്ഥലത്ത് മുന്നൂറ്(ഉദാഹരണം) പേര്‍ ഒരുമിച്ച് കൂടുകയും ഓരോരുത്തരും രണ്ട് പേജ് വീതം ഖുര്‍ആന്‍ പാരായണംചെയ്ത ശേഷം ഹദിയ ചെയ്യുന്നത് അനുവദനീയമാണോ? ഖുര്‍ആന്‍ പൂര്‍ണ്ണമായും ഖതമ് ചെയ്തതായി ഇത് പരിഗണിക്കപ്പെടുമോ? ഈ പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ എന്ന ചോദ്യത്തിനാണ് യു.എ.ഇ. ഔഖാഫിന്‍റെ മറുപടി.  awqaf.ae  എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ 2012 ജൂണ്‍ 13ന് 24339 നമ്പര്‍ ഫത്വവയായിട്ടാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

നാലുരൂപത്തിലാണ് മറുപടി നല്‍കപ്പെട്ടിരിക്കുന്നത്. ‘ഖുര്‍ആന്‍ പാരായണം ചെയ്യാനും അതിനെ സംബന്ധിച്ച് പരസ്പരം ചര്‍ച്ചചെയ്യാനും അല്ലാഹുവിന്‍റെ ഭവനത്തില്‍ സമ്മേളിക്കുന്നവരില്‍ ശാന്തിവര്‍ഷിക്കും, അല്ലാഹുവിന്‍റെ കാരുണ്യം അവരെ  ആവരണം ചെയ്യും, മലക്കുകള്‍ അവരെ വലയം ചെയ്യും അല്ലാഹു തന്‍റെ സമീപസ്ഥരോട്(മലക്കുകളോട്)അവരെ പറ്റി പ്രശംസിക്കുകയും ചെയ്യും(മുസ്‌ലിം,2699)’എന്ന ഹദീസിന്‍റെ പാശ്ചാതലത്തില്‍ ഖുര്‍ആന്‍ പാരായണത്തിന് ഒരുമിച്ചു കൂടല്‍ അനുവദനീയമാണെന്നാണ് ഒന്നാമത്തെ മറുപടി. ശറഹുമുസ്‌ലിമില്‍ ഇമാം നവവി(റ) രേഖപ്പെടുത്തിയ അഭിപ്രായവും ഇതിന് തെളിവായി ഉദ്ധരിക്കുന്നുണ്ട്. ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയ സംഘത്തിന് രണ്ടു പേജോ അതിലധികമോ അല്ലെങ്കില്‍ അതില്‍ കുറവോ വീതിച്ചു കൊടുക്കുകയും അവര്‍ ഖുര്‍ആന്‍ ഓതി പൂര്‍ത്തീകരിക്കുന്നത് കൊണ്ട് യാതൊരു വിരോധവുമില്ലെന്നാണ് മറുപടിയുടെ രണ്ടാമത്തെ രൂപം. നവവി ഇമാമിന്‍റെ ഉദ്ധരണികള്‍ ഇവിടെയും ഉദ്ധരിക്കുന്നുണ്ട്. മരണപ്പെട്ട മയ്യിത്തിന് ഖുര്‍ആന്‍ ഓതി ഹദിയ ചെയ്താല്‍ പ്രതിഫലം ലഭിക്കുമെന്ന് മാലികി മദ്ഹബ് പ്രകാരമാണ് മുന്നാമത്തെ മറുപടി നല്‍കിയിരിക്കുന്നത്. മാലികീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അല്ലാമാ ദസൂഖി(റ) ശറഹുല്‍ കബീറിന്‍റെ ഹാശിയയില്‍ രേഖപ്പെടുത്തിയ വരികളാണ് തെളിവായി ഉദ്ധരിക്കുന്നത്. മയ്യിത്തിന് വേണ്ടി ഒരു സംഘം ആളുകള്‍ ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുമ്പോള്‍ അത് പൂര്‍ണ ഖത്മായി പരിഗണിക്കപ്പെടുമെന്നും അതിന്‍റെ ഗുണം പാരായണം ചെയ്യുന്നവര്‍ക്കും കൂടി ലഭിക്കുമെന്നാണ് നാലാമത്തെ മറുപടി. മറുപടിയുടെ രത്നച്ചുരുക്കം അവസാനം പ്രത്യേകം എടുത്തുപറഞ്ഞത് ശ്രദ്ധയവുമാണ്.

കുറിപ്പ്‌: യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ്‌ സായിദ്(റ.ഹി) മരണപ്പെട്ടത് മുതല്‍ ഇന്നുവരെ ആ ഖബറിടത്തില്‍ ഖുര്‍ആന്‍ പാരായണം മുടങ്ങിയിട്ടില്ല...വഹാബികളുടെ തലതിരിഞ്ഞ വാദപ്പ്രകാരം  ഇത് ഇസ്‌ലാമിക വിരുദ്ധമല്ലേ? സുന്നത്ത് ജമാഅത്ത് എന്നും എവിടെയും തലയുയര്‍ത്തി നില്‍ക്കും. അല്ലാത്തവദക്കാര്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കും കാലം അതിനു സാക്ഷിയാണ്.  
------------------------------------------

വെബ്സൈറ്റിലെ ചോദ്യവും അതിന്‍റെ ഉത്തരവും 

ما هو حكم أن يجتمع أكثر من شخص على قراءة ختمة كأن يجتمع مثلاً 300 شخص ويقرأ كل واحد منهم صفحتين ثم يقومون بإهداء الثواب إلى أحد الأموات هل هذا العمل جائز؟ وهل تعتبر هذه القراءة قراءة لختمة كاملة؟ وهل يصل ثوابها للميت؟



رقم الفتوى
24339
13-يونيو-2012
الحمدلله رب العالمين، والصلاة والسلام على أشرف المرسلين سيدنا محمد وعلى آله وصحبه أجمعين، أما بعد..
ففي سؤالك أربع جزئيات
الأولى: الاجتماع للقراءة وهو جائز لأنه من أعمال البر والخير، وهو داخل في عموم قوله  صلى الله عليه وسلم: "وما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه بينهم إلا نزلت عليهم السكينة وغشيتهم الرحمة وحفتهم الملائكة وذكرهم الله فيمن عنده"
وقد ذهب إلى جواز الاجتماع للقراءة أكثر العلماء.
قال الإمام النووي رحمه الله تعالى في شرح مسلم: وفى هذا دليل لفضل الاجتماع على تلاوة القرآن فى المسجد وهو مذهبنا ومذهب الجمهور، وقال في التبيان في آداب حملة القرآن : اعلم أن قراءة الجماعة مجتمعين مستحبة بالدلائل الظاهرة وأفعال السلف والخلف.
الثانية: تقسيم المصحف على الحاضرين بحيث يقرأ كل واحد منهم صفحتين أو أكثر أو أقل فلا مانع منه وقد قال العلامة الصاوي رحمه الله في حاشيته على الشرح الصغير: وَأَمَّا اجْتِمَاعُ جَمَاعَةٍ يَقْرَأُ وَاحِدٌ رُبْعَ حِزْبٍ مَثَلًا ، وَآخَرُ مَا يَلِيهِ وَهَكَذَا فَنُقِلَ عَنْ مَالِكٍ جَوَازُهَا قَالَ بْن وَهُوَ الصَّوَابُ. (قاله البناني)،  وقال الإمام النووي في المجموع: (لا كراهة في قراءة الجماعة مجتمعين بل هي مستحبة وكذا الإدارة وهي أن يقرأ بعضهم جزءا أو سورة مثلا ويسكت بعضهم ثم يقرأ الساكتون ويسكت القارئون)
الثالثة: يصل ثواب قراءة القرآن للميت وينتفع بأهداء ثوابها سواء كان ذلك من فرد أو جماعة، قال العلامة الدسوقي رحمه الله في حاشيته على الشرح الكبير: لا بأس بقراءة القرآن والذكر وجعل ثوابه للميت ويحصل له الأجر إن شاء الله.
الرابعة: إهداء الجماعة ثواب ما قرؤوه للميت يعتبر ختمة وتحصل له بركة جميع القرآن المهدى إليه أما بالنسبة للقارئين فيحصل لكل واحد منهم من الأجر على قدر ما قرأ. والله تعالى أعلم.

والخلاصة

يجوز اجتماع الناس على ختم القرآن، وإهداء ثوابه للميت ويحصل له ثواب ختمة إن شاء الله. والله تعالى أعلم.
---------------------------------------------------------------------------------

Sunday, February 26, 2012

പിണറായി പറഞ്ഞതിലെ തെറ്റും ശരിയും

പിണറായി പ്രവാചകന്‍ (സ്വ)യെ മോശമായി ചിത്രീകരിച്ചുവെന്ന് പ്രഥമദ്രിഷ്ട്യാ പറഞ്ഞുകൂടാ. അല്ല, അദ്ദേഹത്തിനു തന്നെയാണ് നൂറു ശതമാനം മാര്‍ക്കും. അത്തരം പ്രസ്താവനകളിലേക്ക് അദ്ദേഹത്തെ നയിച്ച ചിലരെയാണ് വിമര്‍ശിക്കേണ്ടത്. ബൂലോക ത്തിലിപ്പോള്‍ റെഡ്‌സല്യൂട്ടുകള്‍ തകൃതിയായി നടക്കുകയാണ്.

ഒരാള്‍ക്ക്‌ മറ്റൊരാളുടെ മുന്നില്‍ വെച്ച് എങ്ങിനെയും കൈവീശം. അതെസമയം വീശിയ കൈ അയാളുടെ മുഖത്ത് തട്ടിയപ്പോള്‍ വിഷയം മാറി. കണ്ടുനിന്നവരെല്ലാം വീശിയവന് റെഡ്‌സല്യൂട്ട് കൊടുത്തു. ഈയൊരു റെഡ്‌ സല്യൂട്ട് കോമാളിത്തരമാണ് ഇപ്പോള്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടികിട്ടിയവന്‍റെ ഭാഗം മനസിലാക്കാന്‍ ആരുമില്ല. ഇവിടെ പിണറായിയുടെ പ്രസ്താവന യഥാര്‍ത്ത വിശ്വാസികളുടെ നിഷ്കളങ്ക മനസ്സിനെയാണ് ധ്വംസിച്ചിരിക്കുന്നത്. എവിടെയും ആക്രമിക്കപ്പെടുന്ന സമൂഹം ന്യൂനപക്ഷമാണെന്നത് പ്രകൃതി സത്യമാണ്. അതുകൊണ്ടാണ് അവരുടെ പ്രാര്‍ഥനക്ക് പെട്ടന്ന് ഉത്തരം ലഭിക്കുന്നതും. സ്വശരീരത്തെക്കാള്‍ പ്രവാചകന്‍ (സ്വ)യെ പൂര്‍ണമായും സ്നേഹിക്കാത്തിടത്തോളം ഒരൊറ്റ മുസ്‌ലിന്‍റെയും വിശ്വാസം പൂര്‍ണമാകില്ലെന്നാണ് മതം പഠിപ്പിക്കുന്നത്. ഇത് അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ പരകോടി ജനങ്ങള്‍ ലോകത്ത് കഴിഞ്ഞുപോയി. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിശിഷ്യാ ഈ കൊച്ചുകേരളത്തിലുമുണ്ട്.

പ്രവാചകരുടെ ജീവിതം അപ്പാടെ ജീവിതത്തില്‍ പകര്‍ത്താന്‍ വെമ്പല്‍കൊണ്ട സ്വഹാബീ പ്രമുഖന്‍ മുത്തബിഉസുന്ന ഇബ്നു ഉമര്‍ (റ), ഇസ്‌ലാമിനെ പുറത്തു നിന്ന് വീക്ഷിക്കുന്ന പലരും അദ്ദേഹത്തെ പഴഞ്ചനായി മുദ്രകുത്തി. കാരണം അദ്ദേഹത്തിന്‍റെ ജീവിത യാത്രക്കിടയില്‍ നബി (സ്വ)യുമായി ബന്ധപ്പെട്ട എന്ത് കണ്ടാലും അതുപോലെ അപ്പോള്‍ത്തന്നെ ആ മഹാന്‍ അനുകരിക്കും. പ്രത്യക്ഷത്തില്‍ നിരൂപക സാമ്രാട്ടുകള്‍ക്കൊക്കെ ഇതൊരു കൊലവെറിയായിരിക്കാം. പക്ഷെ പ്രവാചകന്‍ (സ്വ)യുടെ ജീവിതത്തെ അപ്പാടെ തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തുന്നത്തെങ്ങിനെയെന്ന വലിയ മറുപടിയാണ് ആ സ്വഹാബി മുസ്‌ലിം ലോകത്തിന് സമ്മാനിച്ചത്.

പ്രവാചക സ്നേഹത്തില്‍ ലയിച്ച് തന്‍റെ തോട്ടവും വീടും എന്നല്ല കയ്യിലുള്ളത് മുഴുവന്‍ ദീനീ പ്രബോധനത്തിനായി പ്രവാചക(സ്വ)നു സമ്മാനിച്ചവരെത്രപേര്‍ ! ഉഹ്ദ്‌ യുദ്ധവേളയില്‍ തിരുനബിക്കെതിരെ അമ്പുകള്‍ ശരവര്‍ഷമായപ്പോള്‍ എല്ലാം സ്വശരീരം കൊണ്ട് തടഞ്ഞുവെച്ച ധീരസ്വഹാബി അനസ്‌ ഇബ്ന്‍ നള്ര്‍ (റ)! യുദ്ധ ശേഷം മഹാന്‍റെ ശരീരം തിരിച്ചറിഞ്ഞത് കൈവിരലിലെ മോതിരം നോക്കിയായിരുന്നു. പ്രവാചകന് വേണ്ടി ആരൂപത്തില്‍ ശരീരം വികൃതമായി. പക്ഷെ വിശ്വാസത്തിന്‍റെ കരുത്ത് അവരെ പ്രഭാപൂരിതമാക്കി.

പിറന്ന നാട്ടില്‍ ജീവിക്കാന്‍ പ്രവാചകന് നാട്ടുകാര്‍ അവകാശം നിഷേധിച്ചപ്പോള്‍ വിശുദ്ധ മദീനയിലേക്ക് പലായനം നടത്തി. ഇടക്ക് സൌര്‍ ഗുഹയില്‍ അഭയംതേടി. 53വയസ്സ്‌  പ്രായമുള്ള തിരുനബി (സ്വ)യെ തോളിലേറ്റി മലകയറിയ സിദ്ധീഖ്‌ (റ)ന്‍റെ ധീരമായ സ്നേഹപ്രകടനം ! തിരുനബിയെ അക്കാല സാഹിത്യ സാമ്രാട്ടുകള്‍ ഗദ്യ-പദ്യത്തിലൂടെയെല്ലാം വിമര്‍ശിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടത്തെ കീര്‍ത്തനങ്ങള്‍ പാടിയും പറഞ്ഞും ചില സ്വഹാബികള്‍ മറുപടി നല്‍കി. അന്നേരം പ്രവാചകന്‍റെ വദനം സന്തോഷത്താല്‍ തുടിച്ചു. ഹസാനുബ്നു സാബിത് (റ), കഅബ്നു സുഹൈര്‍ തുടങ്ങിയവര്‍ അക്കൂട്ടരില്‍ പെട്ടവരാണ്. അവരങ്ങിനെ പ്രവാകന്‍റെ മനസ്സില്‍ ഇടംപിടിച്ചു. നാഥാ..ഈ വരികള്‍ നിമിത്തം ഉപര്യുക്ത സ്നേഹിതരില്‍ പെടുത്തി അനുഗ്രഹിക്കണേ.. ഇതെല്ലാം തിരുനബി (സ്വ)യെ സ്വശരീരത്തെക്കാള്‍ സ്നേഹിച്ചവരുടെ നേര്‍ചിത്രങ്ങളാണ്.

പ്രവാചകശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് പോയിട്ട് അവിടത്തേക്ക് അനിഷ്ടമാകുന്നരൂപത്തില്‍ നാവിനെ കയറൂരി വിട്ടവരെ വിശ്വാസികളെങ്ങനെ സഹിക്കും? പ്രേമഭാജനത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ പ്രേമിക്കുന്ന ഏത് മനസ്സിനാണത് താങ്ങാനാവുക? പ്രവാചകകേശം കേരളത്തിലേക്ക് കടന്ന് വന്നപ്പോള്‍ ആദ്യമായി വെടിപൊട്ടിച്ചത് മതമില്ലാത്തവനായിരുന്നില്ല. മതത്തിന്‍റെ പേരുള്ള വിവരദോഷിയായിരുന്നു. "സീറോ" തലക്കെട്ടുള്ള  ആ മഹാമനീഷിയാണ് തിരുശേഷിപ്പുകളെ ബോഡി വേസ്റ്റ് എന്ന് പറഞ്ഞ്  സമീപകാലത്ത് ആദ്യമായി പരിഹസിച്ചത്. ഇരുകണ്ടം ചാടികള്‍ പ്രവാചക കാലത്ത് തന്നെ ഉണ്ട് അത് ഇന്നും തുടരുന്നു. അതില്‍ അത്ഭുതമില്ല. അത്തരക്കാരെ കപടന്മാര്‍ എന്നാണു വിളിക്കുക.

പിണറായിയുടെ പ്രസ്താവന പരിശോധിക്കും മുമ്പ്‌ ചില വസ്തുതകള്‍ നാം മനസിലാക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ്വ)യുടെ ശേഷിപ്പുകള്‍ ശരീരത്തില്‍ നിന്ന് വേര്‍പെട്ടതാകട്ടെ അവിടന്ന് ഉപയോഗിച്ചവയാകട്ടെ അവ ബഹുമാനിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. അതുകൊണ്ട് അനുഗ്രം നേടല്‍ പുണ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ കുറിക്കാം.

  1. പ്രവാചകന്‍  (സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859)
  2. പ്രവാചകന്‍  (സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിയുന്ന വിയര്‍പ്പ് കണങ്ങള്‍ സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281)
  3. ഉഹ്ദ്‌ യുദ്ധ വേളയില്‍ തിരുമേനി  (സ്വ)യുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല്‍ -ഇസ്വാബ 3.13, സുബുലുല്‍ ഹുദാ 10.455)
  4. അനസ്‌ (റ)പറയുന്നു: നബി  (സ്വ) മുടി നീക്കുമ്പോള്‍ സ്വഹാബികള്‍ ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്‌ലിം 4.1812)
  5. യര്‍മൂക്ക് യുദ്ധവേളയില്‍ പ്രവാചക കേശം തുന്നിച്ചേര്‍ത്ത തലപ്പാവ്‌ നഷ്ടപ്പെട്ടപ്പോള്‍ ഖാലിദ്‌ (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്‍ക്ക്‌ പറയാനുണ്ട്.(സബീലുല്‍ ഹുദാ 2.16, 10.39)
  6. അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള്‍ പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
  7. തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്‌ലിം 3, 1623, 2732)
  8. തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര്‍ പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)
ഇനിയും ചരിത്ര സത്യങ്ങള്‍ നിരത്താന്‍ ഏറെയുണ്ട്. ഇത്രയും ചരിത്ര പാരമ്പര്യത്തിലൂടെ പ്രവാചക സ്നേഹം തന്‍റെ അനുയായികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ ഇടിച്ചു തകര്‍ക്കാമെന്ന്  ഇസ്‌ലാമിന്‍റെ പേരുപറഞ്ഞു നടക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാരായാലും മതമില്ലാത്ത സാക്ഷാല്‍ പിണറായിയായാലും കരുതുന്നത് വങ്കത്തരമാണ്. പ്രവാചകന്‍റെ ശരീര മാലിന്യങ്ങള്‍ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യമെന്ന് പൊട്ട പോയത്തം വിളിച്ചു പറയുമ്പോള്‍ മുകളില്‍ എണ്ണിപ്പറഞ്ഞ ഇസ്‌ലാമില്‍ അനിഷേധ്യമായ വസ്തുതകളെയാണ് ഇദ്ദേഹം പരിഹസിച്ചിരിക്കുന്നത്. അഭിപ്രായം പറയാന്‍ അര്‍ഹതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ളവന്‍ മാത്രമേ അത് പ്രകടിപ്പിക്കാവൂ. തോന്നിയിടത്തു കയറി അഭിപ്രായം പറയാന്‍ പാടില്ലെന്നത് ഏതു അല്പബുദ്ധിക്കാണ് മനസ്സിലാകാത്തത്? ഇതാണ് കാന്തപുരം മറുപടി നല്‍കിയതിന്‍റെ ആകെത്തുക. രാഷ്ട്രീയ വിഷയങ്ങളില്‍ തന്നെ പരസ്പരം വായ്കൊത്തി മണപ്പിച്ചു തീര്‍ന്നിട്ടില്ല..എന്നിട്ടാ മതം കുഴിച്ചുമൂടാന്‍ വന്നവര്‍ മതത്തിന്‍റെ ഉള്ളില്‍ നടക്കുന്ന വിഷയങ്ങളില്‍ തലയിടാന്‍ വന്നത്.!! എന്നോ മരണപ്പെട്ട ലെനിന്‍റെ ഭൌതിക ജഡം മാലിന്യമാണെന്നും എംബാം ചെയ്യാതെ അതെടുത്ത്‌ കുഴിച്ചു മൂടുകയോ അല്ലെങ്കില്‍ അതില്‍ ശ്രദ്ധ കൊടുക്കാതെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന്  എതെങ്കിലു മതമേലാളന്മാര്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കത് വിഷമമാകില്ലേ? ഇവിടെ മുസ്‌ലിംകള്‍ ജീവനുതുല്യമല്ല ജീവനേക്കാള്‍ ഉപരി സ്നേഹിക്കുന്ന പുണ്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ശേഷിപ്പുകള്‍ ഇന്നും ലോകത്തിനു ദൃഷ്ടാന്തമായി നിലകൊള്ളുന്നു. അതൊന്നും എംബാം ചെയ്യേണ്ട ദുര്‍ഗതി നമുക്കുണ്ടായിട്ടില്ല. അവയെ പറ്റിയാണ് സഖാവ്  വിവരദോഷം വിളമ്പിയത്. നിലവാരം സ്വയം ഇടിച്ചു താഴ്ത്തരുതേ പ്രിയ സഖാക്കളെ..   

തിരുശേഷിപ്പുകള്‍ അന്നുമുതല്‍ ഇന്നുവരെ ലോകാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സൂക്ഷിച്ച് ആദരിച്ച് വരുന്നു. ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ വെള്ളികൊണ്ട് നിര്‍മ്മിച്ച ഖജനാവില്‍ തിരുകേശം സൂക്ഷിക്കുന്നുണ്ട്. കൈറോവിലെ ഇമാം ഹുസൈന്‍ പള്ളിയില്‍ നിരവധി സൂക്ഷിപ്പുകളുണ്ട്. തുര്‍ക്കിയിലെ ബുസ്ന, നഗരത്തിലെ ഖുസ്റുബേക് പള്ളിയില്‍ കേശവും കുപ്പായത്തിന്‍റെ ഭാഗവും സൂക്ഷിക്കുന്നു. റമളാന്‍ 27 ന് അതെടുത്ത് പ്രദര്‍ശിപ്പിക്കുന്നു. ട്രിപ്പോളിറ്റയനിലെ തുര്‍ഗൌദ് ബാഷാ പള്ളിയില്‍ വിശുദ്ധ രോമങ്ങളില്‍ ചിലത് ഗ്ലാസ്സ് ചെപ്പില്‍ സൂക്ഷിച്ചു വരുന്നു. റബീഉല്‍ അവ്വല്‍ 12, മിഅറാജ്, റമളാന്‍ തുടങ്ങിയ ദിനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.  തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയത്തില്‍ നിരവധി ശേഷിപ്പുകലുണ്ട്. അബൂദാബിയില്‍ അഹ്മദ്‌ ഖസ്റജിയുടെ അടുക്കല്‍ തിരുശേഷിപ്പുകളുണ്ട്. കേരളത്തിലേക്ക് കാന്തപുരത്തിന് ലഭിച്ചത് ഇവിടെ നിന്നാണ്. ഇന്ത്യയില്‍ ബാല്‍ മസ്ജിദില്‍ തിരുകേശമുണ്ട്. വെല്ലൂര്‍ ബാഖിയാത്ത് എന്ന സ്ഥാപനത്തിലുണ്ട്. ഇങ്ങിനെ അറിയപ്പെട്ടതും അല്ലാത്തതുമായി ധാരാളമുണ്ട്. പിണറായി തിരിച്ചറിയേണ്ടത്, ഇതൊക്കെ മാലിന്യമായതു കൊണ്ട് സൂക്ഷിച്ചു വരുന്നതല്ല. മതം നല്‍കുന്ന ചില അനിഷേധ്യമായ സത്യങ്ങളിലേക്കാണ് ഇത് മിഴി തുറക്കുന്നത്.

മുറിച്ചു മാറ്റിയ നഖവും മുടിയും മാലിന്യമെന്നു തട്ടിവിട്ട പിണറായിക്ക് വേണ്ടി ഇസ്‌ലാമിക ചരിത്രത്തില്‍ നടന്ന ഒരൊറ്റ സംഭവം കുറിച്ച് വരികള്‍ക്ക് സമാപ്തി. മുആവിയ:(റ) മരണാസന്നനായി രോഗശയ്യയില്‍ കിടക്കുന്നു. തന്‍റെ മകന്‍ യസീദ് സ്ഥലത്തില്ലാത്ത ദുഃഖം. വിവരമറിഞ്ഞ് യസീദ് എവിടെ നിന്നോ ഓടിയെത്തി. വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അബൂസുഫ്‌യാന്‍റെ പുത്രന്‍ ഉസ്മാനുബിന്‍ മുഹമ്മദ്‌ അവിടെ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ കയ്യും പിടിച്ചു. യസീദ് പിതാവിന്‍റെ ചാരത്തെത്തി. അവസാന നിമിഷങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്ന മുആവിയയുമായി മകന്‍ സംസാരിച്ചു. പക്ഷെ പിതാവ് മിണ്ടുന്നില്ല. മകന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ടപ്പോള്‍ മുആവിയ: (റ) പറഞ്ഞുതുടങ്ങി. മകനെ നിനക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യങ്ങളെ സംബന്ധിച്ച വിചാരണയാണ് അല്ലാഹുവിന്‍റെ മുമ്പില്‍ ഞാനേറ്റവും കൂടുതല്‍ ഭയപ്പെടുത്തത്. മകനെ, നബി (സ്വ)യോടൊപ്പം ഒരു യാത്രക്ക് എനിക്കവസരം ലഭിച്ചു. നബി (സ്വ) വുളു ചെയ്യാനൊരുങ്ങിയപ്പോള്‍ ഞാന്‍ വെള്ളം ഒഴിച്ച് കൊടുത്തു. പിന്‍ഭാഗം കീറി പറിഞ്ഞ എന്‍റെ കുപ്പായത്തിലേക്ക് നബി തിരുമേനിയുടെ ശ്രദ്ധ പതിഞ്ഞു. മുആവിയാ ഞാന്‍ നിനക്കൊരു കുപ്പായം ധരിപ്പിക്കട്ടെ, എന്ന് നബി (സ്വ) ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. നബി (സ്വ) അന്നെനിക്കു തന്ന കുപ്പായം ഒരിക്കല്‍ മാത്രം ഞാന്‍ ധരിക്കുകയും എടുത്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഒരു നാള്‍ നബി (സ്വ)യുടെ നഖവും മുടിയും മുറിച്ചപ്പോള്‍ അതിന്‍റെ കഷ്ണങ്ങളും എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മകനെ ഞാന്‍ മരിച്ചാല്‍ നീ എന്നെ കുളിപ്പിക്കുകയും, കുപ്പിയില്‍ നിന്ന് നഖവും മുടിയും എടുത്ത് എന്‍റെ ഇരു കണ്‍തടങ്ങള്‍, വായ, നാസിക ദ്വാരങ്ങള്‍ എന്നിവയില്‍ വെക്കുകയും സൂക്ഷിച്ചിട്ടുള്ള കുപ്പായം എന്‍റെ കഫന്‍പുടവയുടെ ഉള്ളില്‍ അടയാളത്തിനുവേണ്ടി വെക്കുകയും ചെയ്യണം. പരലോകത്ത് വല്ലതും എനിക്കുപകരിക്കുകയാണെങ്കില്‍  ഇത് ഉപകരിക്കുക തന്നെ ചെയ്യും.(സാദുല്‍ മുസ്‌ലിം 4:212, അല്‍ ഇഖ്ദുല്‍ ഫരീദ്‌ 3:166/തിരുശേഷിപ്പും ബറക്കത്തും,പി.എസ്.കെ.മാടവന.)

പ്രവാചകന്‍ നബി (സ്വ)യോടൊപ്പം സഹവസിച്ച ഒരാളുടെ മനോഗതി ഇതാണെങ്കില്‍ !? അതും മരണത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത് മുത്തു നബിയുടെ നഖവും മുടിയും കുപ്പായവും അടങ്ങുന്ന വലിയ നിധികുംഭത്തിലായിരുന്നു. ഈ മൂല്യമേറിയവയെ മാലിന്യമെന്നു പരിഹസിച്ച പിണറായിക്ക് മുസ്‌ലിം മനസാക്ഷി മാപ്പ് തരില്ല. ഇസ്ലാമിന്‍റെ പേരില്‍ നടക്കുന്ന കപടന്മാര്‍ ക്കും ; അത് തിരുത്താത്ത കാലത്തോളം... കാലം അതിനു മറുപടി നല്‍കും. ഇന്ഷാ അല്ലാഹ്......

Tuesday, January 10, 2012

ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നത്

രാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് രണ്ടു ശഹാദത്ത് കലിമ (اشهد ان لاإلاه الا الله وأشهد ان محمدا رسول الله) മനസ്സില്‍ ഉറപ്പിച് ചൊല്ലിയാണ്. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതിന് പലകാരണങ്ങളുണ്ട്. അവ ശ്രദ്ധിക്കാതെ പോയാല്‍ നമ്മുടെ പാരത്രികം അല്ലാഹു സന്തോഷമാക്കിത്തരില്ല. പല സുഹൃത്തുകളും ഇത് അറിയാതെ പോകാറുണ്ട്. അതിനാല്‍ ഈ പോസ്റ്റ്‌ അതിന്‍റെ ഗൌരവത്തിലെക്കാണ് മിഴി തുറക്കുന്നത്. അല്ലാഹു നമ്മെ സ്വര്‍ഗ്ഗ നിവാസികളില്‍ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. ആ വഴിക്ക് നീങ്ങാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ-ആമീന്‍

ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ഈ കാര്യത്തിന് അറബി ഗ്രന്ഥങ്ങളില്‍ الردّة എന്നാണ് പദപ്രയോഗം നടത്തിയിരിക്കുന്നത്. പരിഹാസമായിട്ടോ, മത്സര ബുദ്ദിയാലോ വിശ്വാസി, വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മനസിലുള്ള കരുത്ത്‌ കൊണ്ടോ പ്രായപൂര്‍ത്തിയും ബുദ്ധിയും ഉള്ളവന്‍ ഇസ്‌ലാമിനെ മുറിക്കലാണ് ചരുക്കത്തില്‍ രിദ്ദ എന്ന് പറയുന്നത്.

  1. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരാള്‍ എപ്പോഴെങ്കിലും സ്വദേഷ്ടം അവിശ്വാസിയാകാന്‍ ഉറപ്പിക്കുകയോ അവിശ്വാസിയാകണോ വേണ്ടയോ എന്ന് ഇടയാട്ടമുണ്ടാകുകയോ കുഫ്റിനെ (അസംഭവ്യമാണെങ്കിലും ശരി) ഒരു കാര്യത്തോട് മനസ്സ് കൊണ്ടോ നാവ് കൊണ്ടോ ബന്ധിപ്പിക്കുകയോ ചെയ്യല്‍ .എന്നാല്‍ അപ്പോള്‍ തന്നെ അവന്‍ അവിശ്വാസിയാകും.
  2. സ്രഷ്ടാവിനെ നിഷേധിക്കുകയോ ഉണ്ടോ എന്ന് സംശയിക്കുകയോ പണ്ഡിതര്‍ എകോപിച്ചതായ അല്ലാഹുവിന് വാജിബായ (നിര്‍ബന്ധമായ) വിശേഷണങ്ങളെ നിഷേധിക്കുകയോ അവന് നിഷിദ്ധമായതിനെ സ്ഥിരപ്പെടുത്തുകയോ ലോകവും മറ്റുള്ള സൃഷ്ടികളും പണ്ടേയുള്ളതാണെന്ന് വിശ്വസിക്കുകയോ ചെയ്യല്‍
  3. അംബിയാമുര്‍സലുകളെയോ അവരില്‍ ഒരാളെയോ നിഷേധിക്കുകയോ മുഹമ്മദ്‌ നബി (സ്വ) അവസാനത്തെ നബിയാണെന്നതിനെ നിഷേധിക്കുകയോ മുഹമ്മദ്‌ നബി (സ്വ)ക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നവനെ വാസ്തവമാക്കുകയോ ചെയ്യല്‍
  4. നബി (സ്വ)യുടെ ശരീരപ്രകൃതിയെയോ, കുടുംബത്തെയോ നിഷേധിച്ച് താഴ്ത്തി പറയുകയോ നബിയെ അയക്കപ്പെട്ടത് മക്കയിലും വഫാത്തായത് മദീനയിലുമാണ് എന്ന് അറിയില്ലെന്ന് പറയുകയോ സൂചനയായിട്ടെങ്കിലും നബിയെയോ മലക്കിനെയോ ചീത്തപറയുകയോ നിസാരമാക്കുകയോ ചെയ്യല്‍
  5. അല്ലാഹുവില്‍ നിന്ന് ഇറക്കപ്പെട്ട ദിവ്യ ഗ്രന്ഥങ്ങളെയോ ഖുര്‍ആനില്‍ നിന്ന് ഒരു വാക്യത്തെയോ നിഷേധിക്കല്‍
  6. മേല്‍ പറഞ്ഞ കാര്യങ്ങളെ നിഷേധിക്കുന്നവരും ഇസ്‌ലാമേതര സമുദായക്കാരും കാഫിറാണെന്നതില്‍ സംശയിക്കല്‍
  7. അമ്പിയാക്കളുടെ മുഅജിസത്തിനെയോ, മലക്കിനെയോ, ജിന്നിനെയോ, ആഖിറത്തില്‍ സ്ഥിരപ്പെട്ട പുനര്‍ജന്മം, വിചാരണ, മീസാന്‍, ഹൌളുല്‍ കൌസര്‍, സ്വര്‍ഗ്ഗം, നരകം, പോലോത്തതിനെയോ നിഷേധിക്കല്‍
  8. അഞ്ചു വഖ്ത് അല്ലാത്ത നിര്‍ബന്ധമായ നിസ്കാരമോ, റമളാന്‍ അല്ലാത്ത നിര്‍ബന്ധമായ നോമ്പോ, ഉണ്ടെന്നു സ്ഥിരപ്പെടുത്തുകയോ, ദീനില്‍ അറിയപ്പെട്ട നിര്‍ബന്ധമായ നിസ്കാരം, നോമ്പ് പോലെയുള്ളതിനെ നിഷേധിക്കുകയോ, പ്രസിദ്ധമായ സുന്നത്തുകളെ നിഷേധിക്കുകയോ, വുളുഇല്ലാതെ നിസ്കരിക്കല്‍ , കൈക്കൂലി, പലിശ, ചുങ്കം, ശറഇയ്യായ വഴിയിലല്ലാതെ മുസ്‌ലിമിന്‍റെ മുതല്‍ സ്വന്തമാക്കല്‍ , മുസ്ലിമിനെ ബുദ്ധിമുട്ടിക്കല്‍ ,ഋതുമതിയെ സംഭോഗിക്കല്‍, സ്വവര്‍ഗ്ഗ രതി, വ്യഭിചാരം, കള്ളുകുടി, മയക്കുമരുന്ന് പോലെയുള്ള അറിയപ്പെട്ട ഹറാമുകളുടെ നിഷിദ്ധത നിഷേധിക്കല്‍ .
  9. സൃഷ്ടിക്ക് സുജൂദ്‌ ചെയ്യല്‍ . കാഫിരീങ്ങളുടെ വേഷത്തില്‍ അവരോടു കൂടെ അവരുടെ ആരാധനാലയത്തിലേക്ക് നടക്കല്‍ .
  10. ഖുര്‍ആനുള്ള വസ്തുവിനെ മ്ലേച്ച വസ്തുവില്‍ ഇടല്‍ .(ബര്‍ക്കത്തിന് വേണ്ടിയോ ശിഫാഇനു വേണ്ടിയോ ചവക്കലും വിഴുങ്ങലും ഇതില്‍ പെടില്ല.)
  11. പള്ളിയെ നജസ് കൊണ്ട് അഭിഷേകം ചെയ്യല്‍
  12. ശറഇയ്യായ ഇല്‍മോ, റബ്ബിന്‍റെയോ, നബിയുടെയോ, മലക്കിന്‍റെയോ, നാമമുള്ള വസ്തുവിനെ മ്ലേച്ചവസ്തുവില്‍ (കുപ്പ) ഇടല്‍
  13. കുഫ്‌ര്‍ കൊണ്ട് തൃപ്തിപ്പെടല്‍ (മുസ്‌ലിമിനോട് കാഫിറാവാന്‍ നിര്‍ബന്ധിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യലും, കാഫിറിനോട്‌ മുസ്ലിമാകേണ്ട എന്ന് സൂചിപ്പിക്കലും അവന്‍ കലിമ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തടയുകയോ താമസിപ്പിക്കുകയോ ചെയ്യല്‍ .)
  14. അല്ലാഹുവിനെ ഞാന്‍ കണ്ണാല്‍ ഒരു സ്ഥലത്ത് കണ്ടു എന്നോ ഹലാലിന്‍റെയും ഹറാമിന്‍റെയും ഇടയിലുള്ള വിവേചനം എന്നെതൊട്ട് ഒഴിവായിരിക്കുന്നു എന്നോ അല്ലാഹു ഒരു നിശ്ചിത വ്യക്തിയോ നാട്ടു തമ്പുരാനോ ആണ് എന്നോ എല്ലാ ഹറാമും അയാള്‍ക്ക്‌ ഹലാലാണ് എന്നോ ഈക്കാണുന്ന നിസ്ക്കാരമല്ല നിസ്കാരം മറിച്ച് ചിന്തയും മറഞ്ഞ മറ്റു കാര്യവുമാണ് എന്നോ എന്‍റെ ഹഖില്‍ വ്യഭിചാരം ഹറാമല്ല എന്നോ ആരാധന കൂടാതെ ഒരു അടിമ അള്ളാഹുവിലേക്ക് അടുക്കുമെന്നോ ഒരാള്‍ ശരഅ കൊണ്ടുള്ള കീര്‍ത്തനം ഒഴിവാകുന്ന സ്ഥാനത്തേക്ക് ചേര്‍ന്നിരിക്കുന്നു എന്നോ പറയല്‍ .
  15. അല്ലാഹുവിന്‍റെയോ നബിന്‍റെയോ പേര് കൊണ്ടോ അവരുടെ കല്‍പ്പന, നിരോധം, വാഗ്ദത്തം, ഭീഷണി എന്നിവകൊണ്ടോ പരിഹസിച്ച് പുച്ചിക്കല്‍
  16. വിശ്വാസത്തോടെ ഖുര്‍ആനില്‍ വല്ലതും കൂട്ടുകയോ പരിവര്‍ത്തനം ചെയ്യുകയോ ചെയ്യല്‍
  17. കള്ളുകുടിക്കുമ്പോഴോ വ്യഭിചരിക്കുമ്പോഴോ നിസാര സ്വരത്തില്‍ ബിസ്മി ചൊല്ലല്‍
  18. അല്ലാഹുവും റസൂലും കല്‍പ്പിച്ചാല്‍ ഞാന്‍ അനുസരിക്കുകയില്ല, അവന്‍ സ്വര്‍ഗ്ഗം തന്നാല്‍ ഞാന്‍ കടക്കുകയില്ല എന്ന് പരിഹാസത്തോടെയും മത്സരത്തോടെയും പറയല്‍
  19. രോഗം, ബുദ്ധിമുട്ട്, ജോലി, എന്നിവ എനിക്ക് ഉള്ളതോടുകൂടെ നിസ്കാരമൊഴിച്ചതിന്‍റെ പേരില്‍ എന്നെ അല്ലാഹു ശിക്ഷിക്കുകയാണെങ്കില്‍ അല്ലാഹു എന്നെ ആക്രമിച്ചു എന്ന് പറയല്‍ .
  20. നബിയോ മലക്കോ എന്‍റെ അടുക്കല്‍ ഒരു കാര്യത്തില്‍ സാക്ഷി നില്‍ക്കുകയാണെങ്കില്‍ ഞാനത് വിശ്വസിക്കുകയില്ല എന്ന് പറയല്‍ .
  21. വാങ്കിനെ പരിഹസിച്ച് സാദൃശ്യപ്പെടുത്തല്‍
  22. നിസാരമാക്കലോടെ ഖുര്‍ആനില്‍ നിന്നും സ്വലാത്തില്‍ നിന്നും ദിക്റില്‍ നിന്നും ഞാന്‍ വയറു നിറച്ചു എന്നോ, കുറെ കാലം ഞാന്‍ നിസ്കരിച്ചു! എന്നിട്ട് എനിക്ക് ഒന്നും ലഭിച്ചില്ല എന്നോ, ഖിയാമത്തിനെ ഞാന്‍ പേടിക്കുന്നില്ല എന്നോ, ഇല്‍മിന്‍റെ സദസ്സിലേക്ക് ക്ഷണിച്ചപ്പോള്‍ അത് എനിക്ക് ആവശ്യമില്ല എന്നോ, ഇല്‍മിനെക്കാള്‍ ഉത്തമമം ഒരു പ്ലൈറ്റ്‌ പത്തിരിയാണ് എന്നോ പറയല്‍
  23. എല്ലാ പണ്ഡിതന്‍റെ മേലിലും അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ എന്ന് പറയല്‍
  24. നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍ (അതില്‍ പങ്കെടുത്തവരെല്ലാം കാഫിറാകും)
  25. നിന്ദ്യമാക്കി പണ്ഡിതന്‍റെ ഫത്‌വ വലിച്ചെറിയലും ഇതെന്ത് ശറഅ എന്നു പറയലും
  26. ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാഫിറായി പിന്നെ മുസ്ലിമാവാന്‍ ആഗ്രഹിക്കല്‍
  27. ഒരു കാലത്തും ഹലാലാവാത്ത കാര്യം ഹറാമാവാതിരിക്കലിനെ ആഗ്രഹിക്കല്‍
  28. അല്ലാഹുവിനെ അവന്‍റെ കല്‍പ്പനയിലും നിരോധത്തിലും അനീതിയിലേക്കും അക്രമത്തിലേക്കും ചേര്‍ക്കല്‍
  29. വിശ്വാസത്തോടെ ചുങ്കം, നികുതി പോലെയുള്ളത് ഭരണക്കാരുടെ അവകാശമാണ് എന്ന് പറയല്‍
  30. കുഫ്‌റിലേക്ക് ചാഞ്ഞവനായിട്ട് കാഫിറിനോട് സാദൃശ്യമായ വേഷം ധരിക്കല്‍
  31. മദ്ഹബുകളുടെ ഇമാമുകളെ പറ്റി പിഴച്ചവരാണെന്ന് വാദിക്കുകയും ഖുലഫാഉറാഷിദിനെയും ഹസ്സന്‍ ഹുസൈന്‍ (റ) ചീത്തപറയുകയും ചെയ്യല്‍
  32. ഈമാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ നിന്ദ്യതയോടെ എനിക്ക് അറിയില്ല എന്നും നീ മുസ്ലിമല്ലേ എന്നു ചോദിച്ചപ്പോള്‍ അത് എനിക്ക് പ്രശ്നമല്ല എന്നും നീ നല്ലതു കൊണ്ട് കല്പ്പിക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോള്‍ ഈ അനാവശ്യം കൊണ്ട് എനിക്ക് എന്ത് നേട്ടം എന്നും, നബിയുടെ സുന്നത്താണ് നീ നിന്‍റെ നഖംമുറിക്കല്‍ എന്ന് പറയപ്പെട്ടപ്പോള്‍ സുന്നത്താണെങ്കിലും ശരി ഞാന്‍ ചെയ്യുകയില്ല എന്നും പറയല്‍
  33. ലാഹൌല പറഞ്ഞവനോട് ഹൌക്കല വയറ് നിറക്കുകയില്ല എന്നും ആലിമ് തുമ്മിയപ്പോള്‍ തശ്മീത്ത് പറഞ്ഞവനോട് (അദ്ദേഹം റഹ്മത്തിനെ തൊട്ട് ഐശ്വര്യവാനാണെന്ന ഭാവനയില്‍ )അയാള്‍ക്ക്‌ നീ അത് പറയേണ്ട എന്നും അക്രമമായി മുസ്ലിമിനെ തല്ലുകയോ കള്ളനെ കൊല്ലുകയോ ചെയ്തവനോട്‌ നീ നല്ലതു ചെയ്തുവെന്നും ഭാര്യയോടോ ഉറ്റവരോടോ (സ്നേഹമുദ്ദേശിച്ച്) നീ അല്ലാഹുവിനെക്കാളും റസൂലിനെക്കാളും എനിക്ക് ഇഷ്ടമാണ് എന്ന് പറയലും, (നന്ദി കെട്ടവന്‍ എന്ന് ഉദ്ദേശിക്കാതെ)മുസ്ലിമിനെ കാഫിരെ എന്ന് വിളിക്കലും
  34. മുഅമിനിനോട് നീ പ്രത്യക്ഷ ഇബാദത്തുകള്‍ ഉപേക്ഷിക്ക് പരോക്ഷമായ രഹസ്യ അമലാണ് കാര്യം എന്ന് പറയല്‍
  35. എനിക്ക് വഹ് യ് ലഭിക്കുന്നുണ്ട്, ഞാന്‍ മരിക്കുന്നതിന് മുമ്പ്‌ തന്നെ സ്വര്‍ഗ്ഗത്തില്‍ കടക്കും അതിലെ പഴങ്ങള്‍ തിന്നും ഹൂര്‍ലീനെ ആലിംഗനം ചെയ്യും എന്ന് പറയല്‍
  36. സംശയിച്ചവനായിട്ട് അമ്പിയാക്കള്‍ സത്യം പറഞ്ഞെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു എന്നും കളവു പറയുന്നവരായിരിക്കെ ഒരു കാര്യം അല്ലാഹു അറിയും എന്ന് പറയല്‍

ഇവയെല്ലാം ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളാണ്. ഇത് ഉണ്ടായാല്‍ എല്ലാ അമലുകളും പൊളിഞ്ഞു പോകും. നഊദുബില്ലാഹ്! ഇവ ഉണ്ടായാല്‍ ആ ആശയം വിട്ട് രണ്ട് ശഹാദത്ത് ചൊല്ലി തൌബാ ചെയ്യേണ്ടതാണ്.
-കടപ്പാട്,
മുസല്‍മാന്‍റെ ഉരുക്കുകോട്ട
അബ്ദുര്‍റഹീം മദനി കാടാച്ചിറ.

Friday, October 14, 2011

പ്രവാചക നിന്ദയുടെ പേരില്‍ ഒരുവിഭാഗം അസൂഹ്യാലുക്കള്‍ നടത്തുന്ന പ്രവാചക നിന്ദ!



പ്രവാചകന്‍ നബി (സ്വ) യുടെ തിരു കേശത്തിനെതിരെ ഒരു വിഭാഗം നടത്തുന്ന കോപ്രായങ്ങളില്‍ മുസ്‌ലിം സുഹൃത്തുക്കള്‍ വഞ്ചിതരാകരുത്. കാന്തപുരം ഉസ്താദിന്‍റെ പക്കലുള്ള വിശുദ്ധ കേശത്തിനെതിരെ ഉറഞ്ഞു തുള്ളുന്ന എസ്.കെ വിഭാഗക്കാര്‍ അവരുടെ നിന്ദ്യമായ അന്ത്യത്തിലെക്കാണ് നടന്നു നീങ്ങുന്നത്. പ്രവാചക നിന്ദ എന്ന് പറഞ്ഞു ബഹുജന പ്രക്ഷോഭം നടത്താന്‍ കാന്തപുരം ഉസ്താദ്‌ എന്ത് തെറ്റാണ് ഇസ്ലാമിനോട് ചെയ്തത്. ഉസ്താദും ശിഷ്യന്മാരും ഈ വിശുദ്ധ കേശത്തിന്‍റെ എല്ലാ നിലക്കുള്ള ആധികാരികതയും മുസ്‌ലിംകള്‍ക്ക് മുന്നില്‍ വിവരിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ നോമ്പിന് മുമ്പുള്ള മാസങ്ങളെല്ലാം അതിനു സാക്ഷിയാണ്. അതിന്‍റെ പുസ്തകങ്ങളും സി.ഡി കളും ഇന്റര്‍നെറ്റിലും വിപണിയിലും ലഭ്യമാണ്. എന്നിട്ടും ബക്കറ്റ് മറിച്ചിട്ട് വെള്ളം പിടിക്കുന്ന ശൈലിയാണ് അവര്‍ സ്വീകരിച്ചിരുക്കുന്നത്. ഏറ്റവും ചുരുങ്ങിയത് ഒന്നുകില്‍ ഇത് പ്രവാചകന്‍റെ കേശം അല്ലാതിരിക്കാം(99% അവരുടെ വാദത്തിനു വിട്ടുകൊടുത്തുള്ള സങ്കല്‍പം മാത്രം) എങ്കില്‍ അവര്‍ പറഞ്ഞതിന് കഴമ്പുണ്ടെന്ന് കണക്കാക്കാം ഇനിയത് ആകാനും സാധ്യതയുണ്ടല്ലോ(1%അവരുടെ വാദത്തിനു വിട്ടുകൊടുത്തുള്ള സങ്കല്‍പം മാത്രം) എങ്കില്‍ ആ 1% സാധ്യത പരിഗണിച്ചാല്‍ വിമര്‍ശിച്ചവര്‍ വിമര്‍ശിച്ചത് പ്രവാചകനയല്ലേ? ഇവിടെയാണ് വിശ്വാസികള്‍ ചിതിക്കേണ്ടത്. ആരാണിവിടെ യഥാര്‍തത്തില്‍ പ്രവാചക നിന്ദ നടത്തുന്നത്? അംഗീകരിച്ചില്ലെങ്കിലും വിമര്‍ശിക്കാത്തവര്‍ക്ക്‌ കുഴപ്പമില്ല. വിമര്‍ശിച്ചവര്‍ നശിച്ചു. അതിനെ ബറകത്തെടുത്തവര്‍ രക്ഷപ്രാപിച്ചു. അല്ലാഹു അതിനെ ബഹുമാനിക്കുന്നവരില്‍ നമ്മെ പെടുത്തട്ടെ.ആമീന്‍. കാന്തപുരം ഉസ്താദിന് അലാഹു ആഫിയത്തുള്ള ദീര്‍ഗായുസ്സ് നല്‍കട്ടെ..ആമീന്‍. എങ്കിലും ഉസ്താദിനെ ഒരു ദിവസമെങ്കിലും ചീത്തപറയാതെ ഉറക്കം വരാത്ത ഈ കൂട്ടത്തെ സമൂഹം ഓരോന്നോരോന്നായി കയൊഴിയും.കാത്തിരുന്നു കാണാം.

Monday, April 25, 2011

പ്രവാചക നിന്ദയുടെ നവ ദല്ലാളന്‍മാര്‍

അങ്ങ് ഡന്മാര്‍ക്കില്, പ്രവാചകന്‍ നബി (സ്വ)യുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയ പത്രത്തിനെതിരെയുള്ള പ്രതിഷേധക്കൊടുങ്കാറ്റ് അടങ്ങുന്നെയുള്ളൂ. ഇങ്ങ് കേരളത്തില്, പ്രവാചകന്‍ നബി (സ്വ)യെ അവഹേളിച്ച് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍റെ വക്രബുദ്ധിയെ ക്രൂശിക്കപ്പെട്ടിട്ടും അധികം നാളായില്ല. ഈ സംഭവത്തോടെ നിയമം കയ്യിലെടുത്ത ചില പോപ്പുലാരിറ്റികള്‍ സമൂഹമദ്ധ്യേ ചോദ്യചിഹ്നമായി മാറുകയാണ്. ഇതിന്‍റെ വകഭേദങ്ങളും മറിച്ചല്ല. പൊതുജനം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ശ്യൂന്യതമാത്രമാണെങ്കില്‍ മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്നത് ഫലം നാസ്തി മാത്രമാണ്.

പ്രവാചകന്‍ നബി (സ്വ)യുടെ ജന്മദിനം ആഗാതമാകുന്നതോടെ മുസ്‌ലിം ലോകം അവിടുത്തെ ചര്യകള്‍മുറുകെപിടിച്ചും അപദാനങ്ങള്‍ പാടിയും പറഞ്ഞും പൂര്‍വ്വോപരി കര്‍മ്മനിരതരാകുമ്പോള്‍ പുത്തനാശയക്കാര്‍ ഒറ്റക്കെട്ടായി മൌനവ്രതം ആചരിക്കും. അവരുടെ കൊണ്ക്രീറ്റ്‌ കെട്ടിടങ്ങളും വീടുകളും മറ്റുമെല്ലാം മരണവീടുപോലെ മ്ലാനത പടര്‍ന്നിരിക്കും. പ്രവാചകന്‍ (സ്വ)യോടുള്ള മഹത്വം ചെറുതായിക്കാണിക്കാനുള്ള 'മഹത്തായ' ശ്രമമാണ് ഈയടുത്തിടെയായി അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പുത്തനാശയക്കാരുടെ സമകാലിക പ്രസ്ഥാനങ്ങളുടെ ജന്മ സിദ്ധാന്തം തന്നെ പ്രവാചകന്‍ സാധാരണ മനുഷ്യനാണെന്നതാണ്. എന്നാല്‍ ഇതിനെതിരെ സന്തിയില്ലാ സമരം ചെയ്തുകൊണ്ടിരിക്കുന്ന ശൈഖുനാ കാന്തപുരം ഉസ്താദിന് ഈ കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പ്രവാചകന്‍ നബി (സ്വ)യുടെ വിശിഷ്ട കേശത്തിന്‍റെ സൂക്ഷിപ്പുകാരനാകാനുള്ള അംഗീകാരം ലോകോത്തര പണ്ഡിതരെ സാക്ഷിനിര്‍ത്തി ലഭിച്ചതില്‍ പുത്തനാശയക്കാരും അവരെ കൂട്ടുപിടിച്ച് ചില നാമധാരി സുന്നികളും വിറളി പൂണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍, തിരു കേശത്തെ പരിഹസിച്ചുകൊണ്ട് ആഴ്ചകള്‍ക്ക് മുന്‍പ്‌ തേജസ്‌ ദിനപത്രം വിഷം ചീറ്റിയത് അവര്‍ നടത്തുന്ന പ്രവാചക നിന്ദയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സുന്നി എന്ന പേരില്‍ നടക്കുന്ന ചിലരും കാന്തപുരം വിരോധത്തിന്‍റെ പേരില്‍ ഈ കൂട്ടരെ കൂട്ടുപിടിച്ച് പരസ്യമായി സ്റ്റേജ് കെട്ടിയത് പ്രവാചകനോടുള്ള വിരോധമായിപ്പോയിയെന്ന് ആ സാധു കുട്ടികള്‍ അറിയാതെ പോയി. അഹങ്കാരം അല്ലെങ്കില്‍ പിടിവാശി മനുഷ്യനെ നിന്ദ്യനാകുമെന്ന ദയനീയ കാഴ്ച അവരിപ്പോള്‍ ആടിത്തീര്‍ക്കുകയാണ്. ഒപ്പം കാന്തപുരം ഉസ്താദിന്‍റെ കയ്യിലുള്ള സത്യത്തിന്‍റെ പ്രകാശത്തിനു തെളിച്ചം കൂടിവരികയാണെന്നാണ് ഇതിലൂടെയെല്ലാം നാം മനസ്സിലാകേണ്ടത്.

പ്രവാചക നിന്ദ ഒരു പാശ്ചാത്യന്‍ ഉല്പന്നമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. അതിന്‍റെ ഉറവിടം പ്രവാചകന്‍റെ കാലഘട്ടത്തില്‍ നിന്നായിരുന്നു. തിരുനബി (സ്വ)യുടെ പള്ളിയില്‍ മൂത്രിച്ച, തങ്ങളുടെ മുഖത്ത് നോക്കി നീ നീതി പുലര്‍ത്തണമെന്ന് പറഞ്ഞ, നീ മരണപ്പെട്ടാല്‍ നിന്‍റെ ഭാര്യ ആയിശയെ ഞാന്‍ വിവാഹം ചെയ്യുമെന്ന് പറഞ്ഞ ധിക്കാരിയായ ദുല്‍ഖുവൈസിറത്തുത്തൈമിയ്യയില്‍ നിന്നാണ് ഈ പുത്തനാശയക്കാരുടെ നേതാവായ ഇബ്നു അബ്ദുല്‍ വഹാബ് (ഹി: 1111) ജനിച്ചു വരുന്നത്. ആ ദുല്‍ഖുവൈസിറത്തുത്തൈമിയുടെ ചെയ്തികളില്‍ നിന്നപ്പുറമേ പിന്‍ഗാമികളില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ടതുള്ളൂ.

ആസന്നഭാവിയില്‍ മുസ്‌ലിം സമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രവാചകന്‍ നബി (സ്വ)യെ നിന്ദിക്കുന്ന പുത്തനാശയക്കാരെ പ്രതിരോധിക്കലായിരിക്കും. ജൂത സയണിസ്റ്റുകളുടെ രീതി ശാസ്ത്രമാണ് അവര്‍ സ്വീകരിച്ചു വരുന്ന നിലപാടുകലഖിലവും. പുറത്ത് ഇസ്‌ലാം എന്ന ലേബലൊട്ടിച്ച്, നിര്‍വഹിക്കുന്നതെല്ലാം ഇസ്‌ലാമിന്‍റെ ജന്മ ശത്രുക്കളോട് കൂറുപുലര്‍ത്തിയും. ഇതാണ് നാം തിരിച്ചറിയേണ്ട വസ്തുത.

40 കോടിയുടെ ശഅരേ മുബാറക്‌ മസ്ജിദും അതിനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ-പാര്‍പ്പിട സമുച്ചയങ്ങളും കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നു വരുന്നത് സമകാലിക ലോകത്തെ പിന്തിരിപ്പന്മാര്‍ക്കും തലതിരിഞ്ഞവര്‍ക്കും ഒരു പക്ഷെ പ്രവാചകന്‍ (സ്വ) കൊടുക്കുന്ന മറുപടിയായിരിക്കും. മുസ്‌ലിം നാമധാരികളായ പ്രവാചക നിന്ദകരും അല്ലാത്തവരും മനസിലാക്കട്ടെ...തിരുനബിയുടെ ഏതാനും കേശങ്ങള്‍ സൂക്ഷിക്കാന്‍ 40 കോടിയുടെ മസ്ജിദ്‌ നിര്‍മ്മിക്കുമ്പോള്‍ പ്രവാചകന് ഇത്രയും മഹത്വം കല്പിക്കുന്നവരും നമ്മോട് തോളുരുമ്മി നടക്കുന്നുണ്ടെന്ന്.

ഹജ്ജ്‌ വേളയില്‍ അവിടുത്തെ ശിരോരോമം നീക്കം ചെയ്ത ശേഷം സ്വഹാബികള്‍ക്ക് വിതരണം നടത്തിയ സംഭവം ബുഖാരി-മുസ്‌ലിമിലുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ പോര്‍ക്കളങ്ങളിലെ മിന്നുന്ന യോദ്ധാവായി അറിയപ്പെടുന്ന മഹാനാണ് ഖാലിദ്‌ (റ). നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. പലതിലും നായകത്വം വഹിച്ചു. സിംഹഭാഗവും വിജയത്തിനൊപ്പം നിന്നു. അങ്ങിനെയുള്ള മഹാന്‍ യര്‍മൂക്ക് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ എന്തോ പരതി നടക്കുന്നു. വിഷയം മറ്റൊന്നുമല്ല. തന്‍റെ തൊപ്പിയായിരുന്നു. എല്ലാവര്‍ക്കും ആകാംഷ! ഈ സമയത്ത് തൊപ്പി തിരയുകയോ? തൊപ്പി നോക്കിയവര്‍ പറഞ്ഞു. കണ്ടില്ല. മഹാന്‍ പറഞ്ഞു 'കണ്ടെത്തുക തന്നെ വേണം.' ഒടുവില്‍ അത് കിട്ടി. നബി (സ്വ) ഉംറ നിര്‍വഹിച്ചപ്പോള്‍ നീക്കം ചെയ്ത മുടികള്‍ക്ക് സ്വഹാബികള്‍ മത്സരിക്കുന്നത് കാണാമായിരുന്നു. കൂട്ടത്തില്‍ ഖാലിദ്‌ (റ) ന് അവിടുത്തെ മുന്‍ മുടിയില്‍ നിന്ന് അല്‍പം ലഭിച്ചിരുന്നു. ആ മുടികള്‍ തന്‍റെ തൊപ്പിയില്‍ ആദരവോടെ സൂക്ഷിക്കുകയും ആ തൊപ്പിയുമായി പങ്കെടുത്ത യുദ്ധങ്ങളെല്ലാം വിജയിക്കുകയും ചെയ്തിരുന്നു. തന്‍റെ വിജയ രഹസ്യം ഇതാണെന്ന് ഖാലിദ്‌ (റ) വിവരിക്കുന്നുണ്ട്. ത്വബ് റാ നി ഈ സംഭവം ഉദ്ധരിക്കുന്നത് കാണാം.

തിരുകേശമാണ് തന്‍റെ വിജയ രഹസ്യമെന്ന് സാക്ഷ്യപ്പെടുത്തിയ ഖാലിദ്‌ (റ) നെ നമുക്ക്‌ നിഷേധിക്കാനാകുമോ? ആ മുടി സംരക്ഷിക്കാന്‍ ഖാലിദ്‌ (റ) തന്‍റെ കിരീടം ഉപയോഗിച്ചെങ്കില്‍ ഈ സമൂഹത്തിന്‍റെ വിജയ രഹസ്യത്തിനു പിന്നില്‍ ഇനി തിരുകേശവും കൂടിയാകട്ടെ. അത് സംരക്ഷിക്കാന്‍ ഈ രാജ്യത്തിന്‍റെ കിരീട സമാനമായ ശഅരേ മുബാറക്‌ മസ്ജിദ്‌ 40 കോടിയുടേത് മതിയോ? പുണ്യപ്പ്രവാച്ചകന്‍റെ വിശുദ്ധ കേശം സംരക്ഷിപ്പെടാന്‍ പോകുന്ന ശഅര്‍ മുബാറക്‌ മസ്ജിദ്‌ പ്രവാചക സ്നേഹികളായ ഈ സമൂഹത്തിന്‍റെ നെഞ്ചിലാണ് സ്ഥിതിചെയ്യാന്‍ പോകുന്നതെന്നതിന്‍റെ കയ്യൊപ്പാണ് മസ്ജിദിന് വേണ്ടി സമൂഹം നല്‍കുന്ന 1000 രൂപ.

ഇനി തിരു കേശം മുക്കിയ പുണ്യജലം കുടിക്കുന്നതിലാണ് ചിലര്‍ക്ക് അമാന്തം! കണ്ണ് രോഗമോ മറ്റോ ഉണ്ടായാല്‍ നബി (സ്വ) യുടെ മുടിയിട്ട വെള്ളം കുടിക്കുകയും രോഗശമനം ലഭിച്ചിരുന്നെന്നും നബി (സ്വ)യുടെ പ്രധാന സേവകനായിരുന്ന അനസ്‌ (റ) ന്‍റെ ഉമ്മ ഉമ്മുസുലൈം (റ) പറയുന്നതായി ഇമാം ബുഖാരി തന്‍റെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കുന്നു. ഇത് സൂക്ഷിക്കുന്നത് ഒരു വെള്ളിപ്പാത്രത്തിലായിരുന്നുവെന്നും പ്രസ്തുത ഹദീസില്‍ കാണാം. ഈ സംഭവം നമുക്ക്‌ മുന്നിലുള്ളപ്പോള്‍ വെള്ളം കുടിക്കുന്നതിന്‍റെ പ്രാമാണികത നിരത്താന്‍ എഴുത്തുകാരെയോ മറ്റോ കൂലിക്ക് വിളിക്കേണ്ട ഗതികേട്‌ നമുക്കില്ല. വിമര്‍ശകര്‍ നാവടക്കുക. ഇല്ലെങ്കിലും വിരോധമില്ല. വിമര്‍ശനം പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന സന്തോഷവും നിങ്ങള്‍ മനസ്സിലാക്കുക. ശഅര്‍ മുബാറക്‌ മസ്ജിദിനെതിരെയുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ ഈയൊരു സത്യത്തിലേക്കാണ് മിഴിതുറക്കുന്നത്.

ഹനഫീ മദ്ഹബിലെ ഉന്നത പണ്ഡിതനായിരുന്നു ബഹു: മുല്ലാ അലിയ്യുല്‍ ഖാരി (റ). മിശ്കാത്ത് പോലോത്ത ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനമെഴുതുകയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ആ മഹാന്‍. പ്രവാചക സ്നേഹത്തിലൊന്നും ഒട്ടും പിറകിലായിരുന്നില്ല. അല്ലാഹു മഹാന്‍റെ പദവി ഉയര്‍ത്തട്ടെ! പക്ഷെ നബി (സ്വ) തങ്ങളുടെ മാതാപിതാക്കള്‍ മുസ്‌ലിംകളായിരുന്നില്ലായെന്ന് വാദിച്ചുകൊണ്ട് ഒരു പുസ്തകം രചിച്ചു. കാലം കടന്നു. അദ്ദേഹം മരണപ്പെട്ടു. കുളിപ്പിക്കുന്ന നേരത്ത് വായില്‍ നാവ് കാണുന്നില്ല. എല്ലാവരും പരിഭ്രമിച്ചു. പിന്നീട് അദ്ദേഹം സ്വപ്നത്തില്‍ ചിലരെ അറിയിച്ചു. പ്രവാചകന്‍റെ മാതാപിതാക്കളെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് അങ്ങിനെ സംഭവിച്ചത്.(അല്‍ ഫതാവല്‍ അസ്ഹരിയ്യ: പേ: 20)

പുത്തനാശയക്കാരായ പ്രവാചക നിന്ദകര്‍ക്ക് ഈ സംഭവം വലിയ പാഠമാണ്. അവിടുത്തെ മാതാപിതാക്കളെ തോട്ടുകളിച്ചതിന്‍റെ ഭവിഷ്യത്ത് ഇതാണെങ്കില്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ പേന ചലിപ്പിച്ചവരും ബ്ലോഗുകളെ ആയുധമാക്കിയവരും നാവിനെ കയറൂരി വിട്ടവരും പത്രത്തില്‍ അക്ഷരങ്ങള്‍ നിരത്തിയവരും അല്പം ചിന്തിക്കുന്നത് നല്ലതാ... കാന്തപുരത്തോടുള്ള വിരോധം എല്ലാവരും ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെയാണ്‌ സത്യപ്പ്രകാശം ലെങ്കുന്നത് ആരുടെ പക്ഷത്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകാനാവുക. പാശ്ചാത്യന്‍ തുടങ്ങി വെച്ച നവ നിന്ദയുടെ ദല്ലാള്‍ പണിയാണിപ്പോള്‍ ശത്രുക്കളും ഇസ്‌ലാമിലെ ഇത്തിക്കണ്ണികളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. നാം ചെയ്തുകൂട്ടിയ കര്‍മ്മങ്ങളെല്ലാം പൊളിഞ്ഞു പോകാന്‍ നിമിത്തമാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യോടുള്ള അപമര്യാദ. ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന രൂപത്തിലേക്ക് ഈ കൂട്ടരുടെ നിന്ദ തരംതാണുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഖുര്‍ആനിലെ(49.2) വാക്യം പ്രവാചകന്‍ നബി (സ്വ)യെ അനാധരിക്കുന്നതിന്‍റെ ഗൌരവം ബോധ്യപ്പെടുത്തുന്നു.