അല്‍ അസ്ഹര്‍ മസ്ജിദില്‍ കാന്തപുരം ഉസ്താദിന്റെ ഇജാസത്ത് സദസ്സ്
ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്. ഈജിപ്തിലെ വിശ്വവിഖ്യാതമായ ഇസ്ലാമിക സര്വകലാശാല കയ്റോ നഗരത്തില് സ്ഥിതി ചെയ്യുന്നു. ലോകത്തെ ഏറ്റവും പുരാതനമായ കലാശാലകളിലൊന്നാണിത്. ഇതിലെ അല്‍ അസ്ഹര്‍ മസ്ജിദ് പ്രസിദ്ധമാണ്. ഒരു പാട് പണ്ഡിതരുടെ കാല്‍പാദമേറ്റ പള്ളിയാണത്. അതിലേറെ ഗ്രന്ഥങ്ങളുടെ ശേഖരങ്ങളും അത്ഭുതകരമാണ്. അസ്ഹരി ബിരുദം കരസ്ഥമാക്കാന്‍ ദിക്കുകള്‍ താണ്ടി വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുന്നു. കാന്തപുരം ഉസ്താദ് പ്രസ്തുത പള്ളിയുടെ മിഹ്റാബിനു ചാരെയിരുന്നുകൊണ്ട് അസ്ഹര്‍ മസ്ജിദിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇജാസത്ത് നല്‍കുന്നതാണ് വീഡിയോ. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും സമീപത്തുണ്ട്. അസ്ഹര്‍ ടി.വി.യാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തിട്ടുള്ളത്ത്.



