Showing posts with label യു.എ.ഇ.. Show all posts
Showing posts with label യു.എ.ഇ.. Show all posts

Tuesday, December 4, 2012

കേരളാ അറബ് ബന്ധത്തിനു ഷൈഖ് നഹ്യാന്റെ നന്ദി

യു.എ.ഇയുടെ 41ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സിറാജ് ഡൈലി സംഘടിപ്പിച്ച പ്രോഗ്രാമില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ഹിസ് ഹൈനസ് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ കേരള അറബ് ബന്ധത്തെ നന്ദിപൂര്‍വ്വം സ്മരിച്ചു. അബൂദാബി നാഷണല്‍ തിയ്യറ്ററില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു അദ്ദേഹം.  യു.എ.ഇക്ക് ഇന്ന് കാണുന്ന പുരോഗതിക്ക് അടിസ്ഥാനം രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണവും ഭരണപാടവവും കൊണ്ടാണ്. യു.എ.ഇക്ക് അടിത്തറ പാകുന്നതില്‍ ശൈഖ് സായിദ് പ്രകടിപ്പിച്ച പാടവം അതിമഹത്തരമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിക്കാന്‍ കേരളീയ സമൂഹം കാണിക്കുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണെന്നും ശൈഖ് നഹ്യാന്‍ പ്രശംസിച്ചു. 

മര്‍കസ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെയും യു.എ.ഇയുടെയും ഇടയില്‍ സൌഹൃദം ഊട്ടിയുറപ്പിക്കാന്‍ ഒരവസരമാണ് യഥാര്‍ത്ഥത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷമെന്ന് കാന്തപുരം അഭിപ്രയപ്പെട്ടു. സിറാജ് ദിനപത്രം ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള ഉപഹാരം ശൈഖ് നഹ്യാന്‍ നല്‍കി. അബൂബക്കര്‍ സഅദി നക്രാജയുടെ 'ശൈഖ് സായിദ് കാലത്തിന്റെ കരുത്ത്' എന്ന പുസ്തകം കേരള അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി ശൈഖ് നഹ്യാന്‍ പ്രകാശനം നടത്തി. ഇന്ത്യക്കാരടക്കമുള്ള വിദേശി സമൂഹത്തിന് രാജ്യത്തിന്റെ നിയമ സംവിധാനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ശക്തമായി ബോധവത്കരണം നടത്തിവരുന്ന യു എ ഇ ആഭ്യന്തര മന്ത്രാലയം, അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കമ്യൂണിറ്റി പോലീസ്, സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റുകളെ ചടങ്ങില്‍ ആദരിച്ചു. 

കേരള ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം,  ബി.ആര്‍ ഷട്ടി, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, വി.ടി. ബല്‍റാം. എം.എല്‍.എ, ഉസ്മാന്‍ സഖാഫി തിരുവത്ര നയതന്ത്ര പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്മശ്രീ എം എ യൂസുഫലി ദേശീയദിന സന്ദേശം നല്‍കി.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക.

Thursday, September 27, 2012

റാസല്‍ഖൈമ: ഇന്നു പെയ്ത മഴക്കാഴ്ചകള്‍

യു.എ.ഇയുടെ വിവിധ ഭാഗങ്ങളായ റാസല്‍ഖൈമ, ഷാര്‍ജ ഫുജൈറ ഭാഗങ്ങളില്‍ ഇന്നു പകല്‍ (27/9/12) ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റും നേരിയതോതില്‍ ഭൂമികുലുക്കവും അനുഭവപ്പെട്ടു. കാറ്റ് ഇനിയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. മഴക്കാഴ്ചകളിലൂടെ...ചിത്രങ്ങള്‍ക്ക് അല്‍ ബയാന്‍ പത്രത്തോട് കടപ്പാട്