Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, December 1, 2014

തിരുനബി (സ്വ) സ്നേഹം. കണ്ടിരിക്കേണ്ട വീഡിയോ

പ്രവാചകന്‍ തിരു നബി (സ്വ)യിലേക്ക് ഒരു അവിശ്വാസിയുടെ തീര്‍ഥയാത. ഒടുവില്‍ അദ്ദേഹം വരിച്ച മരണം. പേരോട് ഉസ്താദിന്റെ സുന്ദരമായ അവതരണം. ഒരിറ്റു കണ്ണുനീര്‍ പൊടിയാതെ നിങ്ങള്‍ ഈ വീഡിയോ കണ്ടു തീര്‍ക്കില്ല. അല്ലാഹു തിരുനബി സ്നേഹം നമ്മില്‍ വര്‍ധിപ്പിച്ചു നല്‍കട്ടെ ആമീന്‍.


Wednesday, January 1, 2014

കോലാഹല മേട് സന്ദര്‍ശനം.

വശ്യസുന്ദരമായ ഇടുക്കി ജില്ലയിലെ കോലാഹലമെട് കാണാന്‍ കാലമേറെ കൊതിച്ചു. ഒടുവില്‍ ഒക്ടോബര്‍ 28 രാവിലെ പതിനൊന്നുമണിയോടെ ഭാര്യ വീട്ടില്‍നിന്നും കാറെടുത്ത് യാത്രയാരംഭിച്ചു. കൂടെ അളിയന്‍ അസ്ലമും.

Post by Selu Ahmed.

















Thursday, December 5, 2013

ഇമാം ബുഖാരി(റ) മഖ്ബറയില്‍

ബുഖാറയില്‍ നിന്നും ഇമാം ബുഖാരിയുടെ മഖ്ബറയിലെക്കുള്ള റോഡ്‌ മാപ്.
പിതാവ് പി.എസ്.കെ. മൊയ്തു ബാഖവി മാടവന കേരളത്തില്‍ നിന്നും സംഘടിപ്പിച്ച ഉസ്ബകിസ്ഥാന്‍ സിയാറത്ത് യാത്രയിലൊരു അംഗമായാണ് ആദ്യമായി മഹാനായ ഇമാം ബുഖാരി (റ)ന്‍റെ അടുക്കല്‍ ഞാന്‍ എത്തുന്നത്. ഞങ്ങള്‍ അമ്പത് പേരടങ്ങുന്ന പ്രൌഡമായൊരു സംഘമായിരുന്നു. തലപ്പാറ തങ്ങള്‍,  കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയ മഹാന്മാര്‍ യാത്രയുടെ ആത്മീയതക്ക് വേണ്ടുവോളം നിറംപകര്‍ന്നു നല്‍കി. 2013 ഒക്ടോബര്‍ 18 നു തൃശ്ശൂരില്‍ നിന്നും ട്രെയിന്‍ കയറി 20 നു ഞാന്‍ ദല്‍ഹിയില്‍ എത്തി. നിസാമുദ്ദീന്‍ ദര്‍ഘ സിയാറത്ത് കഴിഞ്ഞ് രാത്രി 11 മണിക്ക് ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തി. പല സംഘങ്ങളായി എത്തിയ 50 പേരടങ്ങുന്ന ഉസ്ബക് യാത്രാ സംഘത്തില്‍ അങ്ങനെ ഞാനും ഒരു കണ്ണിയായി.

യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം പുലര്‍ച്ചെ 3നു വിമാനം പറന്നുയര്‍ന്നു. 21 നു പുലര്‍ച്ചെ ഉസ്ബക് സമയം 5നു ഉസ്ബക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്ക്കന്‍റില്‍ വിമാനമിറങ്ങി. പകല്‍ പ്രോഗ്രാം കഴിഞ്ഞ് രാതി ബുഖാറയിലേക്ക് ട്രെയിന്‍ കയറി. 22നു ബുഖാറയില്‍ തങ്ങി. 23നു പുലര്‍ച്ചെ ബുഖാറയില്‍ നിന്നും ഇമാം ബുഖാരിയുടെ മഖ്ബറ ലക്ഷ്യമാക്കി ബസ്സ്‌ പുറപ്പെട്ടു. ഇമാം ബുഖാരി ജനിച്ച നാടാണ് ബുഖാറയെങ്കിലും വഫാത്തായത് 268 കിലോമീറ്റര്‍ ദൂരെയുള്ള ഖര്‍തന്‍ക് എന്ന സ്ഥലത്താണ്. ഇവിടെ നിന്നും സമര്‍ഖന്ദ്‌ പട്ടണത്തിലേക്ക് 50 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ.

ബസ്സില്‍ മൂന്നര മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ല, സഹയാത്രികരുടെ മുഖാമുഖം പ്രോഗ്രാം എല്ലാവര്‍ക്കും ഉണര്‍വ് പകര്‍ന്നു. ബുഖാരി ഇമാമിനെ അനുസ്മരിച്ചു പ്രസംഗങ്ങളും സംശയങ്ങളും മറുപടികളും എല്ലാം ഭംഗിയായി നടന്നു. വഴിയോര കാഴ്ചകള്‍ ഏവരെയും മനംകുളിര്‍പ്പിക്കുന്ന ഒന്നായിരുന്നു. കൃഷിയിടങ്ങളും ഗ്രാമീണരും നമ്മെ അങ്ങേയറ്റം മതിപ്പിക്കും. ഏകദേശം ഉച്ചയോടെ ഇമാം ബുഖാരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

കിലോമീറ്ററുകള്‍ക്ക് മുമ്പേ റോഡുകളും വഴിയോരങ്ങളും ബുഖാരി ഇമാമിന്‍റെ നാമത്താല്‍ അലങ്കൃതമായിരുന്നു. മഖാമിലേക്കുള്ള രാജകീയപാത എല്ലാ പ്രൌഡിയോടെയും നിര്‍മിച്ചിരിക്കുന്നു. പുല്‍മേടുകളും സൌന്ദര്യമാര്‍ന്ന വൃക്ഷങ്ങളും പൂന്തോട്ടങ്ങളും രാജപാതക്ക് വര്‍ണ്ണമേകി. ബസ്സിറങ്ങി, റോഡ്‌ മുറിച്ച് കടന്നു മഖാമിലേക്ക് നടന്നു. ഇമാം ബുഖാരി മഖാമും പള്ളിയും ഉള്‍പെടുത്തി ചുറ്റും വളച്ചുകെട്ടിയ കോംപ്ലക്സ് അതിവിശാലമാണ്. കര്‍ശനമായ പരിശോധനക്ക് ശേഷം ഞങ്ങളെ കോംപ്ലക്സിലേക്ക് കടത്തിവിട്ടു.

വുളു ചെയ്തു ഇമാം ബുഖാരി മസ്ജിദില്‍ പ്രവേശിച്ചു. നിസ്ക്കാരം ളുഹറും അസറും ജംഉം ഖസ്റുമായി നിസ്കരിച്ചു. ഇമാം ബുഖാരിയെ സംബന്ധിച്ച് കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി എന്നിവര്‍ പ്രഭാഷണം നടത്തി. ഇമാം ബുഖാരിയെ സംബന്ധിച്ച് ബാവ മുസ്‌ലിയാര്‍ രചിച്ച അറബി ഗ്രന്ഥം ഇമാം ബുഖാരി മസ്ജിദ് ഇമാം തലപ്പാറ തങ്ങള്‍ക്ക് കോപി നല്‍കി പ്രകാശനം നിര്‍വഹിച്ചു. എല്ലാ വര്‍ഷവും എറണാകുളത്ത് നടക്കുന്ന ഹുബ്ബുര്‍റസൂല്‍ കോണ്‍ഫ്രന്‍സിന്‍റെ ഈ വര്‍ഷത്തെ പ്രോഗ്രാമിന് മുന്നോടിയായി ഉയര്‍ത്താനുള്ള പതാക ഇമാം ബുഖാരി മസ്ജിദ് ഇമാം കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനിക്ക് കൈമാറി. ശേഷം എല്ലാവരും മഹാനവര്കളുടെ മഖാമിനരികിലേക്ക് നടന്നു.


ഇമാം ബുഖാരിയുടെ മഹത്വത്തിനോദ് നീതിപുലര്‍ത്തിക്കൊണ്ട്തന്നെ വിശുദ്ധ ഖബര്‍ ശരീഫിനു മീതെ ഉയര്‍ന്നുനില്‍ക്കുന്ന ഖുബ്ബ കണ്ടപ്പോള്‍ മനസ്സ് തളര്‍ന്നു...ഞാന്‍ നില്‍ക്കുന്നത് ആരുടെ അരികില്‍!? വിശുദ്ധ ഇസ്‌ലാമിനു വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിച്ച മഹ്ല്‍വ്യക്തിയുടെ അരികില്‍ ധിക്കാരിയായ എനിക്ക് എന്തുണ്ട് കാര്യം? വിശുദ്ധ ഇസ്‌ലാമിന് എന്തെങ്കിലും എന്‍റെ വക സംഭാവന എന്നുപറയാന്‍ ഞാന്‍ എന്താണ് ചെയ്തത്? പോകട്ടെ ഇസ്‌ലാം അനുസരിച്ച് ജീവിക്കാനെങ്കിലും എനിക്ക് സാധിച്ചോ? നിരാശയും സങ്കടവും മിന്നലാട്ടം നടന്ന നിമിഷം!! ഏതായാലും മുന്‍കാമികള്‍ക്ക് അല്ലാഹു നല്‍കിയ കഴിവുകള്‍ പില്‍ക്കാലക്കര്‍ക്ക് ലഭിക്കില്ലല്ലോ എന്ന് ആശ്വസിച്ചു. അല്ലാഹു ഇഷ്ടപെട്ട കൂട്ടക്കാരായ ഈ മഹത്തുക്കളോട് സ്നേഹം വെച്ചാല്‍ അത് വെറുതെയാകില്ലെന്ന് മനസ്സ് മന്ത്രിച്ചു. ബുഖാരി ഇമാമിന്‍റെ ഖബര്‍ ശരീഫ് പുറത്ത് നിന്ന് കാണാം. ഉയര്‍ന്നു നില്‍ക്കുന്ന കുബ്ബക്ക് താഴെ. ഖബറിന് അടുത്തേക്ക് പ്രവേശനം ഇല്ല. പുറത്ത് ഞങ്ങള്‍ കൂട്ടമായി നിന്നു. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റം ഉന്നതമായ ഗ്രന്ഥം രചിച്ച മനുഭാവാന്‍! ഇമാം ബുഖാരി.(റ) ആ ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. (സ്വഹീഹുല്‍ ബുഖാരി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.) ആരാണ് ഇമാം ബുഖാരി എന്താണ് സ്വഹീഹുല്‍ ബുഖാരി എന്നറിയാന്‍ അല്പം വിശദീകരണം താഴെ നല്‍കുന്നു. 2013 ആഗസ്റ്റ്‌ 2 നു സുന്നീവോയ്സില്‍ പ്രസിദ്ധീകരിച്ച  ''ഇമാം ബുഖാരി(റ): നബിവചനങ്ങള്ക്കു സമര്പ്പിച്ച പുരുഷായുസ്സ്'' എന്ന ലേഖനം താഴെ കൊടുക്കുന്നു.

സ്വഹീലുല്‍ ബുഖാരി 
വിശുദ്ധ ഇസ്ലാമിന്‍റെ രണ്ടാം പ്രമാണമായ തിരുസുന്നത്തിനെ കൃത്യവും കണിശവുമായി ശേഖരിച്ചും സമര്പ്പിച്ചും നിസ്തുലനായ മഹദ് വ്യക്തിത്വമാണ് ഇമാം ബുഖാരി(റ). ഹദീസ് വിഷയത്തില്‍ സത്യവിശ്വാസികളുടെ നേതാവ് എന്ന അപരനാമത്താല്‍ വിശ്രുതനായ അദ്ദേഹം നടത്തിയ സേവനത്തിന്‍റെ മൂല്യം സമൂഹം തിരിച്ചറിഞ്ഞ് കലവറയില്ലാതെ സ്വീകരിച്ചു. വിശുദ്ധ ഖുര്‍ആന്‍നുശേഷം ഏറ്റവും സ്വീകാര്യമായ ഗ്രന്ഥമാണ് ഹദീസ് സമാഹാരമായ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിക്കപ്പെടുന്ന കാലവും സാഹചര്യവും വിലയിരുത്തുമ്പോള്‍ അതു വെറുമൊരു ഒരു സേവനം മാത്രമല്ല, അമൂല്യമായ നിയോഗവും അനിവാര്യതയുമായിരുന്നുവെന്ന് ബോധ്യപ്പെടും.

തിരുവചനങ്ങളില്‍ കലര്പ്പൊട്ടും കടന്നുവരാനിടവരാത്ത വിധം അവയുടെ പരമ്പരയിലുള്ള ഗുരുവര്യരെക്കുറിച്ച് സൂക്ഷ്മപഠനം നടത്തി ശേഖരിച്ച ഹദീസുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചിട്ടുള്ളത്. ഇസ്ലാമിക തത്ത്വങ്ങളുടെ പരിരക്ഷ ലഭിക്കാതെപോയ അല്പന്മാര്‍ മാത്രമാണ് ഇമാം ബുഖാരി(റ)യുടെ നിസ്തുല സംഭാവനയെ സംശയിച്ചിട്ടുള്ളത്. മുസ്ലിം ഉമ്മത്ത് അതു സ്വീകരിക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹത്തിന്‍റെ നേര്‍വഴിയില്‍നിന്നും തെന്നിമാറി സഞ്ചരിച്ചവര്‍ പേറുന്ന വിശ്വാസമാലിന്യത്തിന്‍റെ ഫലമായി കേരള നാട്ടില്‍ നിന്നുവരെ സ്വഹീഹുല്‍ ബുഖാരിയില്‍ തിരുത്താവശ്യപ്പെടുന്നുണ്ട്. തന്‍റെ ആദര്‍ശത്തിനു വിരുദ്ധമായതിനാല്‍ ഇമാം ബുഖാരിയുടെ പിതാവിനെ ആക്ഷേപിച്ച മുജാഹിദ് നേതാക്കള്‍ വരെയുണ്ട്. യഥാര്ത്ഥത്തില്‍ ഓറിയന്‍റലിസത്തിന്‍റെ ഇസ്ലാംവിരുദ്ധ വിഴുപ്പ് പേറിയവരാണ് സ്വഹീഹായ ഹദീസുകളില്‍ സംശയം രേഖപ്പെടുത്തുന്നത്.

ഇമാം ഹദീസ് സ്വീകരണത്തിലും ഗുരുനാന്മാരെ കണ്ടെത്തുന്നതിലും സ്വീകരിച്ച കണിശതയും കൃത്യതയും എടുത്തുപറയേണ്ടതാണ്. അനിതരസാധാരണമായ തന്‍റെ ബുദ്ധിശക്തിയും അന്വേഷണ ത്വരയും ചെറുപ്പനാളിലേ സമൂഹവും ഗുരുനാഥന്മാരും മനസ്സിലാക്കിയിരുന്നതാണ്. ഒരായുഷ്കാലത്തെ താനെങ്ങനെ നടന്നവസാനിപ്പിച്ചു എന്നതിനെ കുറിച്ച് അവസാനകാലത്തും കൃത്യമായി വിവരിക്കാനദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നാണ് ചരിത്രം. ഇമാം ബുഖാരി(റ)ന്‍റെ വിവരണം ഇബ്നുഹജറില്‍ അസ്ഖലാനി(റ)യും മറ്റും മുഹമ്മദ് ബ്നു അബീഹാതമില്‍ ബുഖാരി(റ)യില്‍ നിന്നു ഉദ്ധരിക്കുന്നുണ്ട്.

അബൂഹാതിം(റ) ചോദിച്ചു: എങ്ങനെയായിരുന്നു നിങ്ങളുടെ പഠന യാത്രയുടെ തുടക്കം.
ഇമാം ബുഖാരി(റ): ഞാന്‍ പ്രാഥമിക പാഠശാലയിലായിരിക്കുമ്പോള്‍ ഹദീസ് മനഃപാഠമാക്കാന്‍ എനിക്ക് ഒരു ഉള്‍വിളി അനുഭവപ്പെട്ടു.
അബൂഹാതിം(റ): അന്ന് നിങ്ങള്ക്കെത്ര വയസ്സായിരുന്നു?
ഇമാം ബുഖാരി(റ): പത്തോ അതില്‍ താഴെയോ. പിന്നീട് പത്തു വയസ്സിനു ശേഷം ഞാന്‍ പ്രാഥമിക പാഠശാലയില്‍ നിന്നും പഠനം പൂര്ത്തിയാക്കി. അങ്ങനെ ഞാന്‍ ദാഖിലി(റ) അടക്കം പല ഉസ്താദുമാരുടെയും അടുത്തുപോയിക്കൊണ്ടിരുന്നു. ഒരു ദിവസം ഉസ്താദ് ദാഖിലി(റ) ഒരു ഹദീസിന്റെ സനദില്‍ ഇങ്ങനെ പറഞ്ഞു: സുഫ്യാന്‍ എന്നവര്‍ അബുസ്സുബൈര്‍ എന്നവരില്‍ നിന്ന് അദ്ദേഹം ഇബ്റാഹിം എന്നവരില്‍ നിന്നും ഇതുകേട്ടപ്പോള്‍ ഞാന്‍ ഉസ്താദിന്റെ ശ്രദ്ധയില്‍ പെടാനായി ഇങ്ങനെ പറഞ്ഞു: അബുസ്സുബൈര്‍(റ) ഇബ്റാഹിം എന്നവരില്‍ നിന്ന് ഉദ്ധരിച്ചിട്ടില്ലല്ലോ. അദ്ദേഹം അതവഗണിച്ചപ്പോള്‍ ഞാന്‍ ഒന്നുകൂടി പറഞ്ഞു: നിങ്ങള്‍ ശേഖരിച്ചുവെച്ച അടിസ്ഥാന രേഖയില്‍ ഒന്നു നോക്കിയാലും.
അങ്ങനെ ദാഖിലി(റ) അകത്തുകയറി പരിശോധന നടത്തി തിരിച്ചെത്തിയ ശേഷം എന്നോടു ചോദിച്ചു: അതുപിന്നെ എങ്ങനെയാണു കുട്ടീ?
ഞാന്‍ പറഞ്ഞു: സുബൈറുബ്നു അദിയ്യ് എന്നവര്‍ ഇബ്റാഹിം എന്നവരില്‍ നിന്ന് എന്നാണ്. അദ്ദേഹം എന്റെ കൈയില്‍ നിന്നും പേന വാങ്ങി തന്റെ ഗ്രന്ഥത്തില്‍ തിരുത്തിയെഴുതിപ്പറഞ്ഞു: നീ പറഞ്ഞതാണു ശരി.
അന്നു താങ്കള്ക്കെത്ര വയസ്സുണ്ടായിരുന്നു എന്ന ചോദ്യത്തിന് ഇമാം പറഞ്ഞു: പതിനൊന്ന് വയസ്സ്.
അദ്ദേഹം തുടരുന്നു: പതിനാറ് വയസ്സുള്ളപ്പോള്‍ ഇബ്നുല്‍ മുബാറക്, വകീഅ്(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഞാന്‍ മനഃപാഠമാക്കിയിരുന്നു. പിന്നെ ഞാനും ഉമ്മയും സഹോദരനും ഹജ്ജിനായി മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജിനു ശേഷം ഉമ്മയും സഹോദരനും നാട്ടിലേക്കു തിരിച്ചു. ഞാന്‍ ഹദീസ് ശേഖരിക്കുന്നതിനും പഠിക്കുന്നതിനുമായി അവിടെതന്നെ താമസിച്ചു.

മരണദിനമടുക്കുന്ന സമയത്തൊരിക്കല്‍ ഇമാം അബൂഹാതമെന്നവരോട് ഇമാം പറഞ്ഞു: ആയിരത്തി എണ്‍പത് ഗുരുവര്യന്മാരില്‍ നിന്നും ഞാന്‍ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവരിലാരും അഖീദയില്‍ പിഴവ് സംഭവിച്ചവരായിരുന്നില്ല. ബുഖാറയില്‍ നിന്ന് ബന്ഖ്, മുറു, നൈസാബൂര്‍, റയ്യ്, ബഗ്ദാദ്, ബസ്വറ, കൂഫ, മക്ക, മദീന, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലെ മഹാഗുരുക്കളില്‍ നിന്നും ഹദീസ് സ്വീകരിച്ചു.

ഇമാം ബുഖാരി(റ) തന്റെ യാത്രയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞു: ശാമിലും ഈജിപ്തിലും അള്‍ജീരിയയിലും ഞാന്‍ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ബസ്വറയില്‍ നാലുപ്രാവശ്യം പോയി. ഹിജാസില്‍ ആറു വര്‍ഷം താമസിച്ചു. കൂഫയിലും ബഗ്ദാദിലും ഞാനെത്ര പ്രാവശ്യം പോയി എന്നു കൃത്യമായി പറയാനാവില്ല.

ഇമാമിന്റെ സഹപാഠി ഹാശിറുബ്നു ഇസ്മാഈല്‍ പറഞ്ഞു: ഇമാം കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങള്‍ ബഗ്ദാദിലെ ഗുരുവര്യന്മാരെത്തേടിപ്പോകും. ഞങ്ങള്‍ കേള്ക്കുന്നതൊക്കെ കുറിച്ചിടും. ഇമാം ഒന്നും എഴുതിവെക്കാറില്ല. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ ആ വിഷയത്തില്‍ ആക്ഷേപിച്ചു. ഇതു തുടര്ന്ന പ്പോള്‍ ഇമാം പറഞ്ഞു: നിങ്ങള്‍ വല്ലാതെ ആക്ഷേപിക്കുന്നുണ്ടല്ലോ. എങ്കില്‍ നിങ്ങള്‍ എഴുതിയതൊക്കെ ഒന്ന് പുറത്തെടുക്കൂ. ഞാന്‍ എഴുതി ശേഖരിച്ചത് എല്ലാം പുറത്തെടുത്തപ്പോള്‍ അതു പതിനയ്യായിരത്തിലധികം ഹദീസുകളുണ്ടായിരുന്നു. ഇത്രയും ഹദീസുകള്‍ ഇമാമവര്കള്‍ മനഃപാഠമായി ഓതിക്കേള്പ്പിച്ചു. അങ്ങനെ ഞങ്ങളുടെ കുറിപ്പുകളില്‍ ആവശ്യമായ തിരുത്തും സ്ഥിരീകരണവും നടത്തി.

കേള്ക്കുന്നതെല്ലാം മനഃപാഠമാക്കാന്‍ കഴിയുന്നതിനാല്‍ ശ്രദ്ധ കേള്‍വിയില്‍തന്നെ കേന്ദ്രീകരിക്കുമായിരുന്നു. ബഗ്ദാദില്‍ നിന്നും കൂഫയില്‍ നിന്നും കേള്ക്കുന്നത് ബുഖാറയിലെത്തിയ ശേഷമാണ് എഴുതിവെച്ചിരുന്നതെന്നറിയുമ്പോള്‍ ഓര്മനശക്തിയുടെ അപാരതക്ക് വേറെ തെളിവു വേണ്ടതില്ല.

ഇമാമിന്റെ ഓര്മ്ശക്തിയും കണിശതയും മഹാഗുരുക്കന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഇസ്ഹാഖ് ബ്നു റാഹവൈഹി(റ) ഇമാമിന്‍റെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്. ഹദീസ് പാരായണത്തിനിടെ അതാഉല്‍ കൈഖറാനീ എന്ന താബിഈ പ്രമുഖനെ ഹദീസിന്‍റെ സനദില്‍ വായിച്ചു. സാധാരണ ഗതിയില്‍ കൈഖറാന്കാനരനായ ഒരാള്ക്ക്  സ്വഹാബി ഗുരുവര്യനാകുന്നതെങ്ങനെ എന്ന ആലോചന പ്രസക്തമാണ്. ഗുരുനാഥന്‍ ഇമാമിനോട് ചോദിച്ചു: ഏതാണീ കൈഖറാനി? ഇമാം ഉടനെ മറുപടി പറഞ്ഞു: കൈഖറാന്‍ യമനിലെ ഒരു ഗ്രാമമാണ്. മുആവിയ(റ) ഇബ്രാഹിം(റ) എന്ന സ്വഹാബിയെ ഒരു വിഷയത്തിനയച്ചപ്പോള്‍ കൈഖറാനിലൂടെ പോയി. അവിടെവെച്ച് അതാഅ് അല്‍ കൈഖറാനി രണ്ടു ഹദീസുകള്‍ ഇബ്റാഹിം(റ) എന്ന സ്വഹാബിയില്‍ നിന്നും കേട്ടതാണ്.

ഇമാമിന്റെ മനനശേഷി പരീക്ഷിക്കാനായി കുറച്ച് ഹദീസ് പണ്ഡിതന്മാര്‍ പദ്ധതിയാവിഷ്കരിച്ചു. ഇമാം ബഗ്ദാദിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇത്. അവര്‍ നൂറ് ഹദീസുകള്‍ മൂലവാക്യവും (മത്ന്) പരമ്പരയും പരസ്പരം മാറ്റിയ ശേഷം പത്തുവീതം ഹദീസുകള്‍ പത്തുപേരെ ഏല്പ്പിച്ചു. ഇമാം ബഗ്ദാദിലെത്തിയാല്‍ അതിനായി ഒരു സദസ്സ് ഒരുക്കാനും തീരുമാനിച്ചു. നിശ്ചയംപോലെ വലിയൊരു സദസ്സ് വ്യത്യസ്ത നാട്ടുകാര്‍, ഓരോരുത്തരായി അവരുടെ ഹദീസുകള്‍ ഇമാമിന്‍റെ മുന്നില്‍ ഓതിക്കേള്പ്പിച്ചു. ഇമാം എല്ലാവരോടും പറഞ്ഞു: ഇങ്ങനെ ഒരു ഹദീസ് ഞാനറിയില്ല. സദസ്യര്‍ അദ്ഭുതപ്പെട്ടു. എല്ലാം കഴിഞ്ഞ ശേഷം ഇമാം നൂറു ഹദീസുകളും സനദുകള്‍ ശരിയാംവണ്ണം യോജിപ്പിച്ച് ഓതിക്കേള്‍പ്പിക്കുകയുണ്ടായി.

ഹദീസ് ശേഖരണത്തില്‍ അതിന്റെ മത്നും സനദും ക്ലിപ്തപ്പെടുത്തുകയും കണിശതയോടെ ക്രോഡീകരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മഹാന്‍റെത്. ശേഖരിച്ച ഹദീസുകള്‍ രേഖപ്പെടുത്തുന്നതിലും ഗുരുനാഥന്മാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിലും സാധാരണവും അനിവാര്യവുമായ കണിശതക്ക് പുറമെ തബര്‍റുക്കും  ആദരവും അര്‍ഹിക്കുന്നവിധം നല്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇമാം പറയുന്നു: പതിനെട്ടാം വയസ്സിലാണ് ഞാന്‍ ഖളായസ്വഹാബത്തിവത്താബിഈന്‍ രചിച്ചത്. പിന്നീട് മദീനയില്‍ റസൂല്‍(സ്വ) അന്ത്യവിശ്രമസ്ഥാനത്തിരുന്ന് നിലാവുള്ള രാത്രികളില്‍ ഞാന്‍ താരീഖ് രചിച്ചു. അതില്‍ ഞാന്‍ രേഖപ്പെടുത്തിയവരെക്കുറിച്ചെല്ലാം ഇനിയുമേറെ ചരിത്രമെന്‍റെയടുത്തുണ്ട്. സുദീര്‍ഘമാവുമെന്നതിനാല്‍ ഞാനതു ചേര്ത്തി ട്ടില്ല.

ജാമിഅ് (സ്വഹീഹുല്‍ ബുഖാരി) ഞാന്‍ രചിച്ചത് മസ്ജിദുല്‍ ഹറമില്‍ വെച്ചാണ്. കുളിച്ച് രണ്ടു റക്അത്ത് നിസ്കരിച്ച് ഇസ്തിഖാറത്ത് നടത്തി സ്വഹീഹാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമല്ലാതെ ഒരു ഹദീസും ഞാനതില്‍ ഉള്‍കൊള്ളിച്ചിട്ടില്ല. ലഭ്യമായ ആറു ലക്ഷം ഹദീസുകളില്‍ നിന്ന് പതിനാറ് വര്‍ഷം കൊണ്ടാണ് ഇതു രചിക്കുന്നത്. അല്ലാഹുവും ഞാനും തമ്മിലുള്ള ബന്ധത്തില്‍ അത് എനിക്ക് അനുകൂലമായ ഒരു പ്രമാണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

തന്‍റെ ഗ്രന്ഥങ്ങളെല്ലാം മൂന്നു പ്രാവശ്യം മാറ്റി എഴുതിയിട്ടുണ്ടെന്നു ഇമാമില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹത്തില്‍ ലഭ്യമായ സ്വീകാര്യത അതിന്‍റെ സ്ഥാനത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, അതിന്‍റെ ആധികാരികതയും അനിവാര്യതയും കൂടിയാണ്. തനിക്ക് ലഭിച്ച ഒരു ഹദീസും അലസമായി ശേഖരിച്ചതല്ലെന്നും കൃത്യമായ വിവരണവും ചരിത്രവുമുള്ള ഗുരുപരമ്പരയെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഇമാം പറഞ്ഞിട്ടുണ്ട്. മാത്രമല്ല, സ്വഹാബികളുടെയോ താബിഉകളുടെയോ മഹദ്വചനങ്ങള്‍ ഉദ്ധരിക്കുന്നുവെങ്കില്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും അതു ശരിവെക്കുന്ന അടിസ്ഥാനം ഞാന്‍ ഹൃദിസ്ഥമാക്കി മാത്രമായിരിക്കും. അവരില്‍ അധിക പേരുടെയും ജനനം, മരണം, നാട് തുടങ്ങിയവ അറിയാതെ ഞാന്‍ ഉദ്ധരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കാണാം.

ഒരു ദിവസം നേരംപുലര്ന്നനപ്പോള്‍ ഇമാം പറഞ്ഞു: ഞാനെന്‍റെ രചനകളിലെല്ലാം ഉദ്ധരിച്ച ഹദീസുകള്‍ എണ്ണി നോക്കിയിട്ടല്ലാതെ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. അതു രണ്ടരലക്ഷം ഹദീസുകളുണ്ടായിരുന്നു. ഒരിക്കല്‍ അബൂഹാതം(റ) ഇമാമിനോടിങ്ങനെ ചോദിച്ചു: അങ്ങയുടെ രചനകളിലുള്ളതെല്ലാം അങ്ങേക്ക് ഹൃദിസ്ഥമാണോ? അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: അവയിലുള്ളതൊന്നും എനിക്ക് വ്യക്തമായി ഓര്മയയില്ലാത്തതില്ല. എന്‍റെ രചനകളെല്ലാം ഞാന്‍ മൂന്നു പ്രാവശ്യം മാറ്റിയെഴുതിയിട്ടുണ്ട്. അഞ്ചുകൊല്ലം ബസ്വറയില്‍ താമസിച്ച് ഗ്രന്ഥരചന നടത്തുമ്പോള്‍ ഓരോ വര്ഷവും ഹജ്ജ് നിര്‍വഹിക്കാന്‍ പോകുമായിരുന്നു. എന്‍റെ രചനകളില്‍ നിന്നെല്ലാം അല്ലാഹു മുസ്ലിംകള്ക്ക്  ബറകത്ത് ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു.

ഇമാം നടത്തിയ കൃത്യവും കണിശവുമായ ഹദീസ് സേവനത്തിന്‍റെ അംഗീകാരം അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയിലൊതുങ്ങുന്നില്ല. പാരത്രികമായി ഇമാമിനുള്ള സൗഭാഗ്യ സ്ഥിതി മനസ്സിലാക്കാവുന്ന ഒട്ടേറെ അനുഭവങ്ങള്‍ മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാത്വികനായ നജ്മുബ്നു ഫുളൈല്‍(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ: നബി(സ്വ)യുടെ പിന്നിലായി ഇമാം ബുഖാരി(റ) നടന്നുപോകുന്നതു ഞാന്‍ സ്വപ്നം കണ്ടു. നബി(സ്വ) കാല്പാ്ദം വെച്ചിടത്തെല്ലാം ഇമാമും കാല്പാ)ദം വെക്കുന്നു. തിരുചര്യ പിന്തുടരുന്നതില്‍ ഇമാം പുലര്‍ത്തിയ കണിശതയും കൃത്യതയും സൂചിപ്പിക്കുന്നതാണീ സ്വപ്നം.

ഹിജ്റ 194 ശവ്വാല്‍ 13ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം ബുഖാറയിലാണ് മഹാന്‍ ജനിച്ചത്. പഴയ ഖുറാസാന്‍റെ ഭാഗമാണ് ബുഖാറ പ്രദേശം. ഇപ്പോഴത് ഉസ്ബെക്കിസ്ഥാനിലാണ്. പിതാവ് സാത്വികനും ധനികനും ഹദീസ് പണ്ഡിതനുമായിരുന്ന ഇസ്മാഈല്‍(റ)വാണ്. മാലിക്(റ)വില്‍ നിന്നും ഹമ്മാദ്(റ)ല്‍ നിന്നും ഇബ്നുല്‍ മുബാറക്(റ)ല്‍ നിന്നും പിതാവ് ഹദീസ് പഠനം നേടിയിട്ടുണ്ട്. ധാരാളം ശിഷ്യന്മാരുമുണ്ട്. ഉമ്മ ഭക്തയും സച്ചരിതയുമായിരുന്നു. ഇമാമിന്‍റെ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടതിനാല്‍ ഉമ്മയാണ് വളര്ത്തിയത്.

കുഞ്ഞിന് അന്ധത ബാധിച്ചപ്പോള്‍ ഉമ്മ കരഞ്ഞുപ്രാര്ത്ഥിച്ചു. ഫലമായി ഖലീലുല്ലാഹി ഇബ്റാഹിം(അ)നെ സ്വപ്നത്തില്‍ ദര്ശി്ച്ചു: നിന്‍റെ കരച്ചിലിന്‍റെയും പ്രാര്ത്ഥനയുടെയും ഫലമായി അല്ലാഹു അവന്‍റെ കാഴ്ച തിരിച്ചുനല്‍കിയിരിക്കുന്നു. പുലര്ന്നപ്പോള്‍ അതു യാഥാര്‍ഥ്യമായിരുന്നു. ഉമ്മയും സഹോദരന്‍ അഹ്മദ്(റ)വും ഇമാമും പിതാവ് ബാക്കിവെച്ച സമ്പത്തുപയോഗിച്ചു ജീവിച്ചു. ഉമ്മ മക്കളെ പഠനത്തിനയച്ചു. ഇമാം എല്ലാറ്റിലും മികവുപുലര്‍ത്തി. ഒരായുഷ്ക്കാലം ഹദീസിലും അനുബന്ധ കാര്യങ്ങളിലുമായി വിനിയോഗിച്ച് അതിശ്രദ്ധേയമായ ജ്ഞാന നിര്ഝരികള്‍ ലോകത്തിന് സമ്മാനിച്ചു.

അവസാനകാലം ചില കാരണങ്ങളാല്‍ ബുഖാറയില്‍ നിന്നു മാറി സമര്‍ഖന്ദില്‍  താമസിക്കുകയുണ്ടായി. ഖര്‍തന്‍ക് എന്ന സ്ഥലത്തായിരുന്നു അത്. ഈ മാറിത്താമസം പക്ഷേ, ഇമാമിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു രാത്രി നിസ്കാരാനന്തരം ഇമാം ഇങ്ങനെ പ്രാര്ത്ഥിച്ചു: അല്ലാഹുവേ, പ്രവിശാലമായിരിക്കെ തന്നെ ഭൂമി എനിക്ക് ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അതിനാല്‍ നീ എന്നെ നിന്നിലേക്ക് സ്വീകരിക്കേണമേ. അതുകഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു.

ഹിജ്റ 256ല്‍ റമളാന്‍ അവസാനിച്ച് ഈദുല്‍ ഫിത്വറിന്‍റെ രാത്രി ശനിയാഴ്ചയായിരുന്നു വിയോഗം. അറുപത്തിമൂന്ന് വയസ്സ് തികയാന്‍ 13 ദിവസം ശേഷിക്കെയായിരുന്നു അത്. പെരുന്നാള്‍ ദിനത്തില്‍ ളുഹ്ര്‍ നിസ്കാരാനന്തരം ഖര്‍തന്‍കില്‍ ജനാസ മറവുചെയ്തു.

അവസാനകാലം ഇമാം താമസിച്ചിരുന്ന വീട്ടുകാരന്‍ അബൂമന്‍സൂര്‍ ഗാലിബ് പറയുന്നു: ഇമാം ഞങ്ങളുടെ അടുത്ത് അല്പദിവസമേ താമസിച്ചുള്ളൂ. ആയിടക്ക് അദ്ദേഹം രോഗിയായി. രോഗം മൂര്‍ച്ചിച്ചിരിക്കുന്ന അവസ്ഥയില്‍ സമര്ഖമന്ദില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോവാന്‍ ബുഖാറയില്‍ നിന്നും ദൂതന്‍ വന്നു. ഇമാം കൂടെപ്പോവാന്‍ തയ്യാറാവുകയും ചെയ്തു. ചെരിപ്പ് ധരിച്ച് തലപ്പാവണിഞ്ഞ് വാഹനത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ കൂടുതല്‍ തളര്ന്നു  അദ്ദേഹം. ഉടനെ വഫാത്ത് സംഭവിക്കുകയും ചെയ്തു. ഒരു ചെറിയ വിയര്പ്പ്  മാത്രമാണനുഭവപ്പെട്ടത്. ഇമാം വസ്വിയ്യത് ചെയ്തതു പ്രകാരം മൂന്നു വെള്ളത്തുണിയില്‍ കഫന്ചെനയ്ത് മറവുചെയ്തു.

അബൂഹാതം(റ) പറയുന്നു: ഇമാമിന്‍റെ ജനാസ മറവുചെയ്ത ശേഷം ആ മണ്ണില്‍നിന്നു  കസ്തൂരിയെക്കാള്‍ മികച്ച സുഗന്ധം അടിച്ചുവീശിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ ഈ അവസ്ഥ തുടര്ന്നു . ഖബ്റിനു നേരെ മുകളില്‍ നീളത്തില്‍ വെള്ള മേഘം മേലാപ്പ് പോലെ ഉയര്ന്നു നിന്നതും ജനങ്ങള്‍ കണ്ടു. അസൂയാലുക്കളും വിരോധികളും ഈ സവിശേഷതകള്‍ കണ്ട് ഖബ്റിടത്തില്‍ വന്ന് മാപ്പപേക്ഷിക്കുകയുണ്ടായി.

അബ്ദുല്‍ വാഹിദ്ബ്നു ആദമുത്തവാവീസി(റ)യെ മുഹമ്മദുല്‍ ജുര്ജായനി(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) ഒരു സംഘത്തോടൊപ്പം ഒരിടത്ത് നില്ക്കുമന്നതായി സ്വപ്നം കണ്ട ഞാന്‍ സലാം പറഞ്ഞു. നബി(സ്വ) സലാം മടക്കി. ശേഷം ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അങ്ങെന്താണിവിടെ നില്ക്കുന്നത്? ഞാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരിയെ കാത്തിരിക്കുകയാണ്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ഇമാം വഫാതായ വിവരം അറിഞ്ഞത്. നോക്കുമ്പോള്‍ ഞാന്‍ നബി(സ്വ)യെ സ്വപ്നം കണ്ടദിവസമായിരുന്നു ഇമാമിന്‍റെ അന്ത്യവും.

ഇമാമിന്റെ മരണശേഷം ഹിജ്റ 464ല്‍ സമര്ഖ്ന്ദില്‍ വലിയ വരള്ച്ച  അനുഭവപ്പെട്ടു. മഴ തേടിയുള്ള പ്രാര്ത്ഥന പലപ്രാവശ്യം നടത്തിയിട്ടും മഴ ലഭിച്ചില്ല. അങ്ങനെ ഒരു സാത്വികന്‍ സമര്‍ഖന്ദിലെ ഖാളിയെ സമീപിച്ച് പറഞ്ഞതനുസരിച്ച് ഖാളിയുടെ നേതൃത്വത്തില്‍ സമര്‍ഖന്ദ്‌ നിവാസികള്‍ ഇമാം ബുഖാരി(റ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി. ജനങ്ങള്‍ അവിടെവെച്ച് കരയുകയും ഇമാമിനെക്കൊണ്ട് ശഫാഅത്ത് തേടുകയും ചെയ്തപ്പോള്‍ അവര്ക്ക്  ആവശ്യംപോലെ മഴ ലഭിക്കുകയുണ്ടായി.

അദ്ദേഹം അനുവര്ത്തിചച്ചതും പഠിപ്പിച്ചതുമെന്താണോ അതിനനുസരിച്ച് പില്ക്കാലക്കാര്‍ അദ്ദേഹത്തെ കാണുകയും അംഗീകരിക്കുകയും പിന്തുടരുകയും ആദരവ് ചൊരിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബുഖാരിക്ക് സേവനം ചെയ്തും സ്വഹീഹ് പാരായണം ചെയ്തും പുണ്യം നേടല്‍ മുസ്ലിം ഉമ്മത്തിന്‍റെ പതിവ് ശീലത്തില്‍ പെടുന്നു. നാഥന്‍ നമ്മെ മഹാന്‍റെ ബറകത്തുകൊണ്ട് ഹിദായത്തില്‍ അടിയുറച്ച് നിര്ത്തി ത്തരട്ടെ. ആമീന്‍.
മുഷ്താഖ് അഹ്മദ്

താജുല്‍ ഉലമ 
ബാവ മുസ്‌ലിയാര്‍ 
ബറക്കത്തിനു വേണ്ടി ഉസ്താദുമാര്‍ സ്വഹീഹുല്‍ ബുഖാരിയുടെ ചില ഹദീസുകള്‍ അവിടെ വെച്ച് പാരായണം ചെയ്തു. ഖുര്‍ആന്‍ ഓതി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ദുആ ചെയ്തു. ഇതിലെ മറ്റൊരു ചാരിതാര്‍ത്ഥ്യം! കോടമ്പുഴ ദാറുല്‍ മആരിഫില്‍ എന്‍റെ ഒമ്പത് വര്‍ഷത്തെ ഉസ്താദായ കോടമ്പുഴ ഉസ്താദിനോട് കൂടെ തന്നെ ഇവിടെ എത്താന്‍ കഴിഞ്ഞു എന്നുള്ളതാണ്. പഠിക്കുന്ന സമയത്ത് സ്വഹീഹുല്‍ ബുഖാരി ദര്‍സ് തുടങ്ങി തന്നത് ഇന്നത്തെ പണ്ഡിത തറവാട്ടിലെ കാരണവരും സമസ്തയുടെ ആദ്യക്ഷനുമായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളെ കൊണ്ടായിരുന്നു. കരുവന്‍തുരുത്തിയിലെ തങ്ങളുടെ വീട്ടില്‍ വെച്ചായിരുന്നു. ഇതിനു നിമിത്തമായത് ബാവ ഉസ്താദായിരുന്നു. ശേഷം ഞങ്ങള്‍ക്ക് കിതാബ് ഓതിത്തന്നത് എ.കെ.സി. അബ്ദുല്‍ അസീസ്‌ ബാഖവി ആക്കോട് ഉസ്താദായിരുന്നു. അല്ലാഹു എല്ലാ ഉസ്താദുമാര്‍ക്കും ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ..ആമീന്‍. ബുഖാരി ഇമാമിന്‍റെ ബറകത്ത് അല്ലാഹു നമ്മുടെ ഉസ്താദുമാര്‍ക്കും നമുക്കും സന്താനപരമ്പരയിലും ഒരുപാട് വര്‍ധിപ്പിച്ചു നല്‍കട്ടെ..ആമീന്‍. ചെറുപ്പം മുതലേ മദ്റസയില്‍ കിതാബ് ഓതിത്തന്ന അബ്ദുല്‍ ഗഫൂര്‍ ഉസ്താദ് മാടവന. അല്ലാഹു അവിടത്തെ പരലോകം സന്തോഷമാക്കികൊടുക്കട്ടെ... ഇതോടൊപ്പം സ്മരിക്കുകയാണ്.



അബ്ദുല്‍ അസീസ്‌ ബാഖവി
 ആക്കോട്
ഉസ്ബക് നാട്ടുകാരായ ധാരാളം ആളുകള്‍ മഖ്ബറ സന്ദര്‍ശകരായി എത്തുന്നത് കാണാന്‍ കഴിഞ്ഞു. എല്ലാ മഖ്ബറകള്‍ക്കരികിലെന്നപോലെ ഇവിടെയും മുതവമാര്‍ വരുന്നവര്‍ക്ക് ദുആ ചെയ്തുകൊടുക്കാന്‍ ഉണ്ടാകും. അവര്‍ക്ക് സന്ദര്‍ശകര്‍ കൈമടക്കും കൊടുക്കും. കമ്മ്യൂണിസ്റ്റ് ഭരണത്തിലമര്‍ന്നിരുന്ന രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ ക്ഷീണം മാറി വരുന്നതേയുള്ളൂ. ഇസ്‌ലാമിക ചിന്നങ്ങള്‍ തകര്‍ത്തും തടഞ്ഞുവെച്ചും പൂട്ടിയിട്ടും കൂത്താടിയിരുന്ന കാലത്തില്‍ നിന്ന് മടക്കം വേഗമാകണമെങ്കില്‍ നല്ലൊരു ഇസ്‌ലാമിക മുന്നേറ്റം ആവശ്യമാണ്. ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള ആളുകളോ അവസരങ്ങളോ പാഠശാലകളോ ഒന്നുമില്ലാതെ എന്നാല്‍ പുറംലോകത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് അവസരം നല്‍കാത്ത ഭരണകൂടവും; നിസ്സഹായരായ ഒരു ജനത: അതാണ്‌ ഉസ്ബക് മുസ്‌ലിംകള്‍.

ഒരുകാലത്ത് വിജ്ഞാനത്തിന്‍റെ ഈറ്റില്ലമായ നാട്, പക്ഷെ ഇന്ന് നിസ്സഹായമായിക്കിടക്കുന്നു. ഓരോരുത്തരും ഒറ്റയ്ക്കും കൂട്ടമായും ബുഖാരി ഇമാമിനോട്‌ സലാം പറഞ്ഞു പിരിഞ്ഞു...ഇനിയെന്ന് ഇവിടെയൊക്കെ വരാന്‍!? ഇല്ല..കഴിഞ്ഞേക്കില്ല..ചിലര്‍ പരസ്പ്പരം നൊമ്പരപ്പെടുന്നുണ്ടായിരുന്നു. ഇടറുന്ന ചുണ്ടുകളോടെ തളംകെട്ടിയ കണ്ണുകളോടെ ഇമാമിന്‍റെ മഖാമില്‍നിന്നും നടന്നകന്നു...ഏകദേശം രണ്ടു മണിയോടെ ഞങ്ങളുടെ വാഹനം ഖര്‍തന്‍ക് വിട്ടു. വാഹനം കുതിച്ചു.. ഉസ്ബകിസ്ഥാനിലെ സുപ്രസിദ്ധ  പട്ടണമായ സമര്‍ഖന്ദിലേക്ക്.


യാത്രയിലെ നിമിഷങ്ങള്‍ ക്യാമറ കണ്ണുകളിലൂടെ 
ഇമാം ബുഖാരി മഖാമിനരികിലെ ഇമാം ബുഖാരി മസ്ജിദില്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി പ്രഭാഷണം നടത്തുന്നു.

ഇമാം ബുഖാരി മഖാമിനരികില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ്  പാരായണം നടത്തുന്നു.

ഇമാം ബുഖാരി മഖാമിനരികില്‍ പി.എസ്.കെ.മൊയ്ദു ബാഖവി മാടവന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ്  പാരായണം നടത്തുന്നു.

ഇമാം ബുഖാരി മഖാമിനരികില്‍ കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസ്  പാരായണം നടത്തുന്നു.

ഇമാം ബുഖാരി മഖാമിനരികില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കുന്നു.

 യാത്രാ സംഘം ഇമാം ബുഖാരി മഖാമിനരികില്‍ ദുആയില്‍ 


ഇമാം ബുഖാരിയെ സംബന്ധിച്ച് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച അറബി ഗ്രന്ഥത്തിന്‍റെ പ്രകാശനം
ഇമാം ബുഖാരി മസ്ജിദില്‍ തലപ്പാറ തങ്ങള്‍ അബ്ദുല്‍ ഖാദിര്‍ മദനിക്ക്  കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.

ഇമാം ബുഖാരിയെ സംബന്ധിച്ച് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച അറബി ഗ്രന്ഥത്തിന്‍റെ പ്രകാശനം

ഇമാം ബുഖാരി (റ) ന്‍റെ വിശുദ്ധ ഖബര്‍ ശരീഫിനു മീതെ കെട്ടിപ്പൊക്കിയിട്ടുള്ള ജാറം 


ഇമാം ബുഖാരി (റ) ന്‍റെ കുബ്ബക്കരികില്‍, കൂടെ ജലീല്‍ സഖാഫി പുത്തുപാടം(എ.പി. ഉസ്താദിന്റെ ഖാദിം)  ഹമീദ് സഖാഫി (ബിലാല്‍ ദഅവ കോളേജു പ്രിന്‍സിപ്പാള്‍)

ഇമാം ബുഖാരി (റ) ന്‍റെ മഖ്ബറയുടെ ഭാഗത്ത് നിന്നും പുറത്തേക്കുള്ള കാഴ്ച.

പുറത്ത് നിന്നും ഇമാം ബുഖാരി (റ) ന്‍റെ മഖ്ബറയിലേക്കുള്ള വഴിത്താര 

പുറത്ത് നിന്നും ഇമാം ബുഖാരി (റ) ന്‍റെ മഖ്ബറയിലേക്കുള്ള വഴിത്താര 
വിനീതന്‍ ഇമാം ബുഖാരി(റ) അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കുബ്ബയുടെ ചാരെ.2013 October. 23.
 അല്ലാഹു സിയാറത്ത് സ്വീകരിക്കട്ടെ ആമീന്‍.



ഇമാം ബുഖാരി (റ) യുടെ ഖബര്‍ ശരീഫ്‌ ഉപഗ്രഹ ചിത്രം.

Friday, March 22, 2013

ഇമാം ശാഫിഈ(റ)

കബറിനു മീതെയുള്ള ഖുബ്ബ 
അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്നു ഇദ്രീസു ശ്ശാഫിഈ എന്നാണറിയപ്പെടുന്നത്. നാലു മദ്ഹിബിന്റെ ഇമാമുകളിലൊരാള്‍. കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. ഖുറൈഷികളിലെ ഒരു പണ്ഡിതന്‍ വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് തിരു നബി(സ്വ) പറഞ്ഞത് ശാഫിഈ ഇമാമിനെ സബന്ധിച്ചാണെന്ന് പണ്ഡിത•ാര്‍ വ്യക്തമാക്കി. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. രണ്ട് വയസ്സ് പ്രായത്തില്‍ ഉമ്മ കുട്ടിയെ വിശുദ്ധ മക്കയിലേക്ക് കൊണ്ടുപോയി. ഏഴാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. പ്രായത്തില്‍ കവിഞ്ഞ അത്യപൂര്‍വ്വ പക്വതയോടെ വിശുദ്ധ ഭൂമിയില്‍ വളര്‍ന്നു. വിവിധ വിജ്ഞാന കലകളില്‍ അവഗാഹം നേടി. മുസ്ലിമിബ്നുഖാലിദുസ്സന്‍ഞ്ചിയുടെ പ്രധാന ശിഷ്യത്വം നേടി. ശേഷം മാലികി ഇമാമില്‍ നിന്ന് വിജ്ഞാനം നേടാനായി മദീനാശരീഫിലേക്കു യാത്രയായി. പത്താം വയസ്സില്‍ മാലികി ഇമാമിന്റെ മുവത്വ എന്ന ഗ്രന്ഥം മനപ്പാഠമാക്കി.  മാലികി ഇമാമിന്റെ പ്രശസ്ത ഗ്രന്ഥമായ മുവത്വ എന്ന ഹദീസ് സമാഹാരം അദ്ദേഹം ശിഷ്യഗണങ്ങള്‍ക്ക് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശാഫിഈ(റ) അതില്‍ ഒരംഗമായി. ക്ളാസ്സ് കഴിഞ്ഞപ്പോള്‍ അന്നത്തെ പാഠം മാത്രമല്ല ഗ്രന്ഥം മുഴുവന്‍ ശാഫിഈ ഇമാം മന:പ്പാടമായി കേള്‍പ്പിച്ചു കൊടുത്തു. മാലിക്(റ) അത്ഭുതം കൂറി. മകനെ നിനക്ക് നല്ല ഭാവിയുണ്ട്. സൂക്ഷിച്ച് ജീവിക്കുക. എന്ന് പറഞ്ഞുകൊടുത്തു.

ശാഫിഈ ഇമാമിന്റെ പിതൃവ്യനായിരുന്നു യമനില്‍ അക്കാലത്ത് ഭരണം നടത്തിയിരുന്നത്. അവിടെ കഴിഞ്ഞു കൂടാം എന്ന് കരുതി ഇമാം അങ്ങോട്ട് പോയെങ്കിലും  താമസിയാതെ വിജ്ഞാന ദാഹവുമായി ഇറാഖിലേക്ക് യാത്രയായി. ഫിഖ്ഹ്, ഹദീസ് തുടങ്ങി വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. പതിനഞ്ചാം വയസ്സു മുതല്‍ തന്നെ സങ്കീര്‍ണ്ണമായ വിവിധ മത വിധികളില്‍ ഫത്വ നല്‍കാന്‍ തുടങ്ങി. വിജ്ഞാന ദാഹികള്‍ അദ്ദേഹത്തെ തേടിയെത്താന്‍ തുടങ്ങി. ഓരോ ദിവസവും 700ലധികം വാഹനങ്ങള്‍ ഇമാമിന്റെ വീട്ടു പടിക്കല്‍ ഊഴംകാത്ത് കിടപ്പിലായി. ഇമാമിന്റെ അല്‍ രിസാല പോലോത്ത ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ വന്നവരായിരുന്നു ഏറെയും.

വശ്രമമില്ലാത്ത ജീവിതം. രാത്രിയില്‍ കുറഞ്ഞസമയം മാത്രം നിദ്ര. ബാക്കി മുഴുസമയവും വിജ്ഞാനം, ആരാധന.. ദീനേന ഓരോ തവണ വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തി ഖത്മ് ചെയ്യുമായിരുന്നു. കളവ് തീരെ പറഞ്ഞിട്ടില്ല. സത്യമായാലും കളവായാലും സത്യം ചെയ്യാറില്ല. കുറഞ്ഞ ഭക്ഷണം, കൂടുതല്‍ അദ്ധ്വാനം. വലിയ ധര്‍മിഷ്ടന്‍. സാധുക്കള്‍ വരുമ്പോള്‍ വല്ലതും നല്‍കി സന്തോഷിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖം തുടുത്ത് വിവര്‍ണ്ണമാകുമായിരുന്നു. മൂലക്കുരു രോഗത്താല്‍ അവശ നിലയില്‍ രക്തം ഉറ്റി വീഴുന്ന സമയത്തും താഴെ പടിക്കം വെച്ച് അതില്‍ കയറിയിരുന്ന് തുണിയിട്ട് മൂടി വിജ്ഞാനം പകര്‍ന്നുകൊടുക്കുമായിരുന്നു. സഹിക്കവയ്യാത്ത വല്ല പ്രയാസങ്ങളും നേരിടുമ്പോള്‍ ഇമാം അബൂ ഹനീഫ(റ)ന്റെ ഖബറിനരികില്‍ ചെല്ലുകയും  ദുആ ചെയ്യുകയും ചെയ്തിരുന്നു. മറ്റു ചിലപ്പോള്‍ ബീവി നഫീസ(റ)യെ കൊണ്ട് ദുആ ചെയ്യിപ്പിക്കുമായിരുന്നു. ലോകം മുഴുക്കെ പരകോടി വിശ്വാസികള്‍ക്ക് കര്‍മ്മ ശാസ്ത്ര രേഖ പഠിപ്പിച്ച ആ മഹാന്‍ ഹി. 204 റജബ് മാസത്തില്‍ പരലോകത്തേക്ക് യാത്രയായി. അന്നേരം മഹാനുഭാവന്  54 വയസ്സായിരുന്നു.

അല്‍ഹംദുലില്ലാഹ് 2012 മെയ് 21 തിങ്കളാഴ്ച ദിവസം മുപ്പത് പേരടങ്ങുന്ന സംഘത്തോടൊപ്പം  ഈയുള്ളവന്‍ മാനുഭാവന്റെ ചാരത്തെത്തി. പിതാവ് പി. എസ്. മാടവനയായിരുന്നു അമീര്‍ . ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോയില്‍ മഖ്ബറയും ഇമാം ഷാഫി മസ്ജിദും നിലകൊള്ളുന്നു. കോടമ്പുഴ ബാവ ഉസ്താദ് കല്‍തറ അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ യാത്രാ സംഘത്തിനു പ്രൌടിയേകി. ഷാഫി ഇമാമിനെ സംബന്ധിച്ച് ബാവ ഉസ്താദ് രചിച്ച അറബി ഗ്രന്ഥം അവിടെ വെച്ച് പ്രകാശനം നിര്‍വഹിച്ചു.

ശാഫി ഇമാമിന്‍റെ ജീവിതത്തിലെ വിശുദ്ധതയുടെ പാരാവാരത്തില്‍നിന്നും ഒരു തുള്ളി മാത്രമാണിവിടെ  ഞാന്‍ കോരിയെടുത്തത്. അത് തന്നെ അവിടത്തോട് നീതി പുലര്‍ത്തുന്നതായോ എന്നെനിക്കറിയില്ല. എന്നാലും മഹാന്മാരെ പ്രകീര്‍ത്തിക്കല്‍ അല്ലാഹു പൊരുത്തപ്പെട്ട കര്മ്മമാണല്ലോ. അതാണ്‌ ഞാനിവിടെ ഉദേശിച്ചത്. അവിടുത്തെ കീര്‍ത്തി കുറഞ്ഞ വരികളിലാണെങ്കിലും എന്‍റെ സ്വന്തം കൈപ്പടകൊണ്ട് ടൈപ്പ് ചെയ്ത് ഈ ധര്‍മ്മ തീരത്ത് കൊത്തിവെക്കാന്‍ സമയം ചിലവഴിച്ചത് അവിടത്തോടുള്ള പ്രിയം കൊണ്ട് മാത്രമാണ്. ശാഫി ഇമാമിന്‍റെ പ്രസക്തമായ ഒരു കവിതാ ശലകം ഇവിടെ ഞാന്‍ ഓര്‍ക്കുന്നു.
 احب الصالحين ولست منهم     لعلي ان انال بهم شفاعة
"ഞാന്‍ സജ്ജനങ്ങളില്‍ പെട്ട ആളല്ലെങ്കിലും അവരെ ഞാന്‍ സ്നേഹിക്കുന്നു. അതു കാരണമായി പരലോകത്ത് അവരുടെ ശുപാര്‍ശ ലഭിക്കാന്‍ " വിനയം കൊണ്ടാണ് മഹാനുഭാവന്‍ ഇങ്ങനെ പറഞ്ഞതെങ്കിലും പിന്‍തലമുറക്കാര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട്. സജ്ജനങ്ങളോടുള്ള സ്നേഹവും സഹവര്‍ത്തിത്വവും അവര്‍ക്ക് വേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങളും നമ്മുടെ വിജയത്തിന് നിദാനമെന്ന് ചുരുക്കം. ''മഹബ്ബത്ത് സുഹ്ബത്ത് ഖിദ്മത്ത്'' എന്ന എന്റെ മറ്റൊരു പോസ്റ്റില്‍ അതിനെ പറ്റി വിശദമായി വായിക്കാവുന്നതാണ്. ആര് ആരെ സ്നേഹിച്ചുവോ അവര്‍ നാളെ അവരോടൊപ്പം പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് നബി (സ്വ) പഠിപ്പിച്ചത് നമുക്ക് പ്രചോദനമാകണം. അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ.ആമീന്‍. 

ഇമാം ഷാഫി മസ്ജിദ് 
പള്ളിയുടെ വിദൂര ദൃശ്യം 
പള്ളിയില്‍ സ്ഥാപിരിക്കുന്ന ഷാഫി ഇമാമിന്‍റെ ചരിത്രം 
ഷാഫി ഇമാമിന്‍റെ കബര്‍ ഉള്‍കൊള്ളുന്ന സ്ഥലം


കോടമ്പുഴ ബാവ മുസലിയാരുടെ അറബി ഗ്രന്ഥം പ്രകാശനം നിര്‍വഹിച്ചപ്പോള്‍.
ഇമാം ശാഫി മസ്ജിദിനു പരിസരത്തെ അങ്ങാടി കാഴ്ച.

Thursday, February 21, 2013

ദലാഇലുല്‍ ഖൈറാത്തിന്റെ തണലില്‍


2012 ഏപ്രില്‍ 25 നു അല്‍ യര്‍മൂക്ക് ഉംറ ഗ്രൂപ്പ് വഴി 54 പേരടങ്ങുന്ന സംഘവുമായി ഷാര്‍ജയില്‍ നിന്നും മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മരുഭൂമികളും മലമടക്കുകളും താണ്ടിക്കടന്ന് മദീനാ മുനവ്വറയിലെത്താന്‍ 2000കി.മി. ഡ്രൈവറോടൊപ്പം ഫ്രന്റ് സീറ്റിലിരുന്ന് മൈക്കെടുത്ത് ജനങ്ങളോട് സംസാരിക്കുമ്പള്‍ മണല്‍ക്കാറ്റുകളും റോഡരികിലെ ഒട്ടക്കൂട്ടങ്ങളും മേഞ്ഞു നടക്കുന്ന ആടുകളും തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും മദീനയുടെ രാജകുമാരനെ വര്‍ണ്ണിക്കാന്‍ ശക്തി പകര്‍ന്നതുപോലെ തോന്നി. പ്രവാചക സവിധത്തിന്റെ ഏതാനും വാര അകലെ ബസ്സ് എത്തിയപ്പോള്‍ മദീനാ സൌന്ദര്യത്തിന്റെ പ്രതീകമായ പച്ചക്കുബ്ബനോക്കി ചിലരുടെ കണ്ണുകള്‍ ഈറണയുന്നത് ഞാന്‍ ശ്രദ്ധച്ചു. കുണ്ടുര്‍ ഉസ്താദിനെയും അവിടുത്ത വരികളെയും എങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും!? ആരംബപ്പൂവായ മുത്ത് നബിയുടെ ഹള്റത്തില്‍ വന്നെത്തീ... ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി..... 

മദീനാ താമസത്തിനിടയില്‍ സുഹൃത്ത് ഫാദിലിയുമായുള്ള ബന്ധം അനുഗ്രഹമായിത്തോന്നി. മദീനയിലെ അബ്ദുല്‍ അസീസ് ശൈഖ് എന്ന മദീനക്കാരനായ അറബിയെ എനിക്ക് അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. തികഞ്ഞ പ്രവാചക സ്നേഹിയായ മനുഷ്യന്. സഊദി അറേബ്യയേയും വിശിഷ്യാ ഇരുഹറമുകള്‍ക്ക് മീതെയും വഹാബിസം ഒരു നാശമായി പടര്‍ന്ന കൂട്ടിത്തില്‍ അതില്‍ നിന്നെല്ലാം ബഹൂദൂരം അകന്നു നിന്ന പ്രവാചക സ്നേഹിയായ സാക്ഷാല്‍ മദീനക്കാരന്‍ , 27 വെള്ളിയാഴ്ച ഇശാഅ് നിസ്കാര ശേഷം ഞാനും ഫാദിലിയും അദ്ദേഹത്തെയും കാത്ത് ബാബുല്‍ ബഖീഅ് പരിസരത്തിരുന്നു. അല്‍പസമയ ശേഷം അദ്ദേഹം കടന്നു വന്നു. ഹസ്തദാനം നടത്തി..ബറക്കത്തെടുത്തു. ഫാദിലി എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കി. കൂട്ടത്തില്‍ പ്രവാചകന്‍ (സ്വ)യുടെ പേര് ഉച്ചരിക്കുമ്പോള്‍ സങ്കടംമൂലം ചുണ്ടുകള്‍ വിതുമ്പുന്നത് ഞാന്‍ ശ്രദ്ധിച്ചു. പ്രേമഭാജനത്തെ പറയുമ്പോളും ഓര്‍ക്കുമ്പോളും വിതുമ്പുന്നതല്ലേ യതാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെ അടയാളം. നമുക്കില്ലാതെ പോയതും അതു തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ശേഷം അദ്ദേഹം ദുആയിലേക്ക് കടന്നു. പച്ചക്കുബ്ബയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി ദുആ ചെയ്തു. മുത്വവ്വമാര്‍ ആരും തടയാന്‍ വന്നില്ല. അങ്ങനെ തടയല്‍ അവിടത്തെ പതിവു കാഴ്ചയാണ്. പിന്നില്‍ ഞങ്ങള്‍ ആമീന്‍ പറഞ്ഞു. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം പക്ഷെ, പ്രവാചകനെ മുന്‍ നിറുത്തി ചോദിച്ചാല്‍ അല്ലാഹു തട്ടിക്കളയില്ലെന്ന് ഏത് വിശ്വാസിക്കാണറിയാത്തത്. അദ്ദേഹം ദുആ ചെയ്യുന്ന വീഡിയോയാണിത്. മുഖം പെടുത്താന്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് സാധിച്ചില്ലെന്നു മാത്രം.

ശേഷം ഞങ്ങള്‍ ലിഫ്റ്റ് വഴി കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. കാറിന്റെ ഡോര്‍ തുറന്ന് അതില്‍ നിന്നും ദലാഇലുല്‍ ഖൈറാത്തിന്റെ ഒരു കിതാബെടുത്തു ഒപ്പം ഒരു തസ്ബീഹ് മാലയും. ഹബീബിലേക്കുള്ള പ്രകാശരശ്മിയായി ആ രണ്ട് ബറക്കത്തും അബ്ദുല്‍ അസീസ് ശൈഖ് എന്റെ കയ്യില്‍ നല്‍കി. (അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍) എന്നിട്ട് പറഞ്ഞു ഇതിലെ ദലാഇലുല്‍ ഖൈറാത്ത് കേവലം പത്തുമിനുട്ട് മാത്രം മതി ചൊല്ലാന്‍. പതിവായി ചൊല്ലുക. പിന്നെ ഖസീദത്തുല്‍ ബുര്‍ദയുമുണ്ട് അതും ചൊല്ലുക. ഞാനത് രണ്ടും ചൊല്ലാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇജാസത്ത് കിട്ടി കൃത്യം മൂന്നാമത്തെ ആഴ്ച ഖസീദത്തുല്‍ ബുര്‍ദ്ധയുടെ രചയിതാവായ ഇമാം ബൂസൂരി(റ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയിലെത്തി. ഈജിപ്തിലെ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് അലക്സാഡ്രിയയിലാണ് മഹാനവര്‍കളുടെ മഖ്ബറ. അവിടെ വെച്ച് ബുര്‍ദ്ദ മുഴുവനായും ചൊല്ലിത്തീര്‍ക്കുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്.

മദീനയിലെ പള്ളിയില്‍ ദലാഇലുല്‍ ഖൈറാത്തിന്റെ കിതാബുകള്‍ കണ്ടാല്‍ അവിടെയുള്ള മുത്വവ്വമാര്‍ എന്ന് പറയപ്പെടുന്നവര്‍ അതിനെ തടയുക പതിവാണ്. എന്നിരിക്കെയാണ് അബ്ദുല്‍ അസീസ് ശൈഖ് ഈ കിതാബുകള്‍ പരസ്യമായി കൊണ്ടു നടക്കുന്നതും ഇജാസത്ത് നല്‍കുന്നതു. സ്നേഹിക്കപ്പെടുന്ന രാജകുമാരന്‍ അടുത്തുള്ളപ്പോള്‍ യതാര്‍ത്ഥ സ്നേഹിതനു പിന്നെ ആരെ പേടിക്കണം?!

ദലാഇല്‍ ഖൈറാത്തിന്റെ ചരിത്രം
(ഇമാം മുഹമ്മദ്ബ്നു സുലൈമാനുല്‍ ജസൂലി(ഖു:സി) രചിച്ച ദലാഇലുല്‍ ഖൈറാത്ത് സമഗ്രവും ആധികാരികവും പ്രശസ്തവും വിപുലവുമായ പ്രചാരവുമുള്ളതാണ്. സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ സജ്ജനങ്ങളും ഉപയോഗിച്ചിരുന്ന സ്വലാത്തുകളുടെ സമാഹാരമാണത്. ഒട്ടേറെ പണ്ഡിത•ാര്‍ അതിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നബി (സ്വ) പലര്‍ക്കും അതു പാരായണം ചെയ്യാന്‍ സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും സ്വലാത്തിന്റെ വിഷയത്തില്‍ ദലാഇലുല്‍ ഖൈറാത്ത് ഒരു ഒറ്റമൂലിയാണ്.

അത് രചിക്കാനുണ്ടായ കാരണം, ഇമാം ജസൂലിക്ക് ഒരിക്കല്‍ നിസ്കാരത്തിനു അംഗസ്നാനം ചെയ്യാന്‍ വെള്ളം ആവശ്യമായിവന്നു. കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുക്കാന്‍ ഉപകരണമൊന്നുമില്ല. അപ്പോള്‍ ഒരു പെണ്‍കുട്ടി ഉയര്‍ന്ന സ്ഥലത്തു നിന്നു നോക്കി. താങ്കള്‍ ആരാണെന്നു ഇമാം ജസൂലിയോട് ചോദിച്ചു. ജസൂലി തന്നെപ്പറ്റി പറഞ്ഞുകൊടുത്തു. അന്നേരം പെണ്‍കുട്ടി പ്രതിവചിച്ചു. "ജനങ്ങള്‍ പുകഴ്ത്തുന്ന വ്യക്തിയാണ് താങ്കള്‍. പക്ഷെ, വെള്ളം എങ്ങനെ എടുക്കുമെന്നറിയാതെ പരിഭ്രമിക്കുന്നു.'' എന്നു പറഞ്ഞു ആ പെണ്‍കുട്ടി കിണറ്റിലേക്ക് തുപ്പി. വെള്ളം പുറത്തേക്ക് പ്രവഹിച്ചു. ഭൂമിയിലൂടെ ഒഴുകി. അംഗസ്നാനത്തിനു ശേഷം ഇമാം ജസൂലി ചോദിച്ചു: ഈ പദവി നീ എങ്ങനെ കരസ്ഥമാക്കി.?

"ഊഷര മരുഭൂമിയിലൂടെ നടക്കുമ്പോള്‍ കാട്ടുമൃഗങ്ങള്‍ വന്നു കോന്താലയില്‍ തൂങ്ങുന്ന നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയതു കൊണ്ട്'' പെണ്‍കുട്ടി മറുപടി പറഞ്ഞു.

അപ്പോള്‍ സ്വലാത്തിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കുമെന്ന് ജസൂലി ശപഥം ചെയ്തു. അങ്ങനെയാണ് ദലാഇലുല്‍ ഖൈറാത്ത് വിരചിതമായത്.

സുലൈമാനുല്‍ ജസൂലിയുടെ മഖ്ബറ,മൊറോക്കോ.
അധ്യാത്മിക ലോകത്ത് ഉന്നത സോപാനം കരസ്തമാക്കിയ അനേകായിരം ശിഷ്യഗണങ്ങള്‍ ജസൂലിക്കുണ്ടായിരുന്നു. ഹി:870 റബീഉല്‍ അവ്വല്‍ പതിനാറിന് സുബ്ഹി നിസ്കാരത്തില്‍ ഒന്നാം റക്അത്തിലെ രണ്ടാം സുജൂദിലോ റണ്ടാമത്തെ റക്അത്തിലെ ഒന്നാം സുജൂദിലോ, ഏതോ ഒരു വ്യക്തിയുടെ കയ്യാല്‍ വിഷം അകത്തുചെന്നതിന്റെ ഫലമായി ജസൂലി ആഫര്‍ഗാല്‍ എന്ന സ്ഥലത്തു വെച്ച് വഫാത്തായി. അന്ന് തന്നെ മധ്യാഹ്ന സമയത്ത് താന്‍ നിര്‍മ്മിച്ച പള്ളിയുടെ മദ്ധ്യത്തില്‍ മറവുചെയ്യപ്പെട്ടു. എഴുപത്തി ഏഴു വര്‍ഷത്തിനു ശേഷം ഒരു സ്വപ്ന നിര്‍ദ്ദേശമനുസരിച്ച് മറാകിസിലെ സൂസ് എന്ന സ്ഥലത്തെ രിയാളുല്‍ അറൂസിലേക്ക് ജസൂലിയുടെ മൃതദേഹം മാറ്റി മറമാടി. ഖബറില്‍ നിന്ന് മൃതദേഹം എടുത്തപ്പോള്‍ മരിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥക്കു യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. മരിക്കുന്നതിന് മുമ്പ് അദ്ദേഹം താടിയും തലമുടിയും നന്നാക്കിയിരുന്നു. പുറത്തെടുത്തപ്പോഴും അതുപോലെയുണ്ടായിരുന്നു. മുഖത്ത് ഒരാള്‍ വിരലുകൊണ്ട് അമര്‍ത്തിയപ്പോള്‍ അവിടന്ന് രക്തം നീങ്ങി. വിരലെടുത്തപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നു. ജീവനുള്ളതു പോലെ രക്തത്തുടിപ്പുണ്ടായിരുന്നു. യുസുഫുന്നബ്ഹാനി ദലാഇലുല്‍ ഖൈറാത്തിനെ സംബന്ധിച്ച് പാടി: 
ان كنت ترغب ان تسر محمدا    فاقرأ كتاب دلائل الخيرات
''നീ മുഹമ്മദ് നബി(സ്വ)യെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദലാഇലുല്‍ ഖൈറാത്ത് പാരായണം ചെയ്യുക.'')

കടപ്പാട്,
മദീനയിലേക്കുള്ള വഴിത്താര.

ദലാഇലുല്‍ ഖൈറാത്തിന്‍റെ ഓഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചയ്യുക.

ദലാഇലുല്‍ ഖൈറാത്തിന്‍റെ PDF ഫയല്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.


Thursday, January 17, 2013

അകക്കണ്ണിന്‍റെ കാഴ്ചകള്‍ :ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്


ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ രാപ്പകളിലൂടെ കടന്നു പോവുകയാണ് ശിഷ്യനും മിക്കപ്പോഴും സഹയാത്രികനുമായ
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്.
ഞാന്‍ പള്ളിദര്‍സില്‍ ഓതിക്കൊണ്ടിരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത ഒരു ചുള്ളിക്കോട്ടുകാരന്‍ മുതഅല്ലിമിന് പിഎച്ച്ഡി പോയിട്ട് ഒരാളുടെ മുമ്പില്‍ പറയാന്‍ പറ്റും വിധം വൃത്തിയുള്ളൊരു എസ്എസ്എല്‍സി പോലും സ്വപ്നം കാണാനാകാത്ത കാലം. കൊടും ദാരിദ്യ്രത്തിന്റെ കനല്‍ ചൂളയിലായ നാളുകളായിരുന്നു അത്. വിളയില്‍ അലി ഫൈസിയുടെ ദര്‍സിലാണ് പഠനം.
    മുദര്‍രിസിന് ഇടക്കൊരു തോന്നല്‍; എന്നെ കാരന്തൂരിലേക്ക് പറഞ്ഞയക്കണം. രണ്ട് ഘട്ടങ്ങളിലാണ് സ്വന്തം വിദ്യാര്‍ത്ഥികളെ മറ്റെവിടെയെങ്കിലും കൊണ്ടുതള്ളണം എന്ന ചിന്ത ഉസ്താദുമാരില്‍ ഉദിച്ചു വരിക. ഒന്ന്, കുരുത്തക്കേട് സഹിക്കാതാവുമ്പോള്‍. രണ്ട്, ഒരു ശിഷ്യന് എന്റെ അടുത്ത് നില്‍ക്കുന്നതിനേക്കാള്‍ മെച്ചം മറ്റൊരിടം ആണ് എന്ന് തോന്നുമ്പോള്‍.ദര്‍സ് പഠനം പൂര്‍ത്തിയാക്കി മുത്വവ്വലിന് പറഞ്ഞയക്കുന്നതിനെ പറ്റിയല്ല ഈ പറയുന്നത്. ഞാന്‍ അല്‍ഫിയ്യയും ഫത്ഹുല്‍ മുഈനും ഓതുന്ന കാലമാണ്. തന്റെ ദര്‍സില്‍ പഠിക്കുന്നവരെ പാരാ- അക്കാഡമിക് ആകര്‍ഷണങ്ങളിലൂടെ പിടിച്ചു നിര്‍ത്തുക; പുതിയ പഠിതാക്കളെ തന്നിലേക്കാകര്‍ഷിക്കുക എന്നതൊക്കെ ശരാശരി ശരികളായി അംഗീകരിക്കപ്പെട്ട സാഹചര്യത്തിലാണ്, ഒരു മുദര്‍രിസ് ഒരു മുതഅല്ലിമിനെ കൊച്ചുനാളില്‍ തന്നെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നത് ഉസ്താദ് അങ്ങിനെ തീരുമാനിക്കാനും അതിവിടെ ഉദ്ധരിക്കേണ്ടി വരുന്നതിനും ചില കാരണങ്ങളുണ്ട്.
   എന്നെ കാരന്തൂര്‍ മര്‍കസിലേക്കാണ് കൊണ്ടുവിടുന്നത് എന്നറിഞ്ഞപ്പോള്‍ ‘ഏപ്പി വിരോധം’ ഉള്ളിലുറഞ്ഞ അന്നാട്ടുകാരനായ ഒരു മുന്‍ഷി ചോദിച്ചു: ‘പഠിക്കാനാണെങ്കില്‍ പട്ടിക്കാട്ടേക്കയച്ചാല്‍ പോരേ’ എന്ന്. ‘കാരന്തൂരില്‍ കാന്തപുരത്തിന്റെ അടുത്തയച്ചാല്‍ ഇവന്റെ ദീനും ദുന്‍യാവും രണ്ടും രക്ഷപ്പെടും’. എന്ന് ഉസ്താദ് മറുപടിയും പറഞ്ഞു.
എണ്‍പത്തിമൂന്ന്, എണ്‍പത്തിനാലില്‍ എപ്പോഴോ ആണ്, ഞാന്‍ മര്‍കസ് ശരീഅത്ത് കോളജില്‍ ഇന്റര്‍വ്യൂവിനായി ചെന്നു. എ പി ഉസ്താദും പി പി ഉസ്താദുമാണ് ഇന്റര്‍വ്യൂബോര്‍ഡിലുള്ളത്. മെലിഞ്ഞു മെലിഞ്ഞൊട്ടിയ ഒരു രൂപമായിരുന്നു എന്റേത്.
“അല്‍ഫിയ തുറന്ന് വായിക്ക്”
“ഏത് ഭാഗം?”
“ഇഷ്ടമുള്ളിടം.”
കിട്ടിയത് തമ്യീസിന്റെ ഭാഗം.
“ഉം വായിക്ക്.”
“ഇത് ഇവിടെ എടുക്കണമോ വേണ്ടയോ എന്ന് തമ്യീസാക്കുന്ന ഭാഗമാണ്.” എ പി ഉസ്താദ് അഥവാ ബാപ്പ പറഞ്ഞു.
എളാപ്പ തൊട്ടപ്പുറത്ത് ഗൌരവത്തിലിരിക്കുന്നുണ്ട്; പി പി. അന്നത്തെ ഭാഷ്യം അങ്ങനെയായിരുന്നു; എപിയും പിപിയും – ബാപ്പയും എളാപ്പയും.
‘വായന കേട്ടില്ലേ? കൊള്ളാമല്ലേ’. എ പി ഉസ്താദ് പി പി ഉസ്താദിനോട് ചോദിച്ചു.
  അങ്ങനെ ഞാന്‍ മര്‍കസില്‍ പഠിതാവായി. വിളയില്‍ ഉസ്താദാണല്ലോ എല്ലാത്തിനും കാരണക്കാരന്‍. ഒരിക്കല്‍ ഉസ്താദിന്റെ നാട്ടില്‍ എ പി ഉസ്താദിനെ വഅളിന് ക്ഷണിച്ചു. ഉസ്താദിനെയും കൂട്ടി അവിടേക്ക് ചെല്ലണമെന്ന് ആജ്ഞ. ആനന്ദകരമായ അനുഭവം. എ പി ഉസ്താദുമൊത്തുള്ള ആദ്യത്തെ യാത്ര. സംസാരിച്ചു തുടങ്ങിയപ്പോള്‍ ചില പരിചയങ്ങളും ബന്ധങ്ങളും. എന്റെ ഉപ്പ, എളാപ്പ എന്നിവര്‍ ശൈഖുനാ ഒ കെ ഉസ്താദിന്റെ ദര്‍സില്‍ ചാലിയത്ത് വച്ച് എ പി ഉസ്താദിന്റെ സഹപാഠികളായിരുന്നു.
    മുത്വവ്വല്‍ ക്ളാസിലാണ് ഈ മുതഅല്ലിം ഇപ്പോള്‍ പഠിച്ചെത്തിയിരിക്കുന്നത്. പഠനത്തോട് നല്ല കമ്പമുണ്ട്. പഠിക്കുന്നവരോട് എ പി ഉസ്താദിനും പൊതുവെ കമ്പമാണ്. ആവശ്യപ്പെടുന്ന കിതാബുകളെല്ലാം തല്‍ക്ഷണം കണ്ടെത്തി, പേജുകള്‍ക്ക് വെപ്പു വച്ച് ഉടനടി എത്തിച്ചു കൊടുക്കും. അങ്ങനെയെത്ര പേര്‍?മര്‍കസ് അന്ന് അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. മര്‍കസ് വക ധര്‍മ്മപ്പെട്ടികള്‍ നാടാകെ സ്ഥാപിക്കുന്ന കാലം. ഉസ്താദിന്റെ കാറില്‍ തന്നെയാണ് നേര്‍ച്ചയളുക്കുകള്‍ കയറ്റിക്കൊണ്ടു പോവുക. പള്ളികളായ പള്ളികളിലെല്ലാം വെള്ളിയാഴ്ചകളില്‍ ഈ പണപ്പാട്ടകളുടെ കാലിക പ്രസക്തിയെപ്പറ്റി പ്രസംഗിക്കാന്‍ ഞാനും പോവും. അന്നൊക്കെ അവധി ദിവസങ്ങളില്‍ വീട്ടില്‍ പോക്ക് കുറവാണ്. പഠിക്കാനുള്ള ആര്‍ത്തികൊണ്ട് മാത്രമല്ല, വീട്ടിലെ അടുക്കളയില്‍ ചേര പായുകയല്ല, രാജവെമ്പാല തന്നെ ചുരുണ്ടുറങ്ങുന്ന കാലമാണ്. വയറ് നിറച്ചെന്തെങ്കിലും കിട്ടണമെങ്കില്‍ മര്‍കസ് തന്നെ അഭയം.
    ആറു കൊല്ലത്തെ പഠനത്തിനു ശേഷം സഖാഫിയായി. ആയിടെ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥികളും ആര്‍ട്സ് വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു മത്സരം നടന്നു. അറബി പ്രസംഗത്തിന്റെ റിസല്‍ട്ട് വന്ന് നോക്കുമ്പോള്‍ വലള്ള്വാലീന്‍ നീളക്കുപ്പായമിട്ട നൂറുക്കണക്കിന് മതവിദ്യാര്‍ത്ഥികളെ മലര്‍ത്തിയടിച്ച് ആര്‍ട്സിലെ സൂട്ടും കോട്ടുമിട്ട ആണ്‍കുട്ടികള്‍ ഫസ്റടിച്ചിരിക്കുന്നു! ചമ്മലിനെവിടെയെങ്കിലും പോവണോ? അന്നേരം എന്റെ മനസ്സില്‍ ഒരു കരുത്ത് കല്ലിച്ചുവന്നു. അടുത്ത മത്സരത്തില്‍ ഇംഗ്ളീഷ് പ്രസംഗത്തില്‍ ഫസ്റ് ശരീഅത്തുകാര്‍ അടിച്ചെടുക്കും. മറ്റു ഭാഷകള്‍ പഠിക്കാന്‍ എന്നെ ഏറെ പ്രചോദിപ്പിച്ച സംഭവമായിരുന്നു അത്. പിറ്റത്തെ വര്‍ഷം ഇംഗ്ളീഷ് പ്രസംഗത്തിന് ഒന്നാം സ്ഥാനം കിട്ടിയത് കഥയുടെ മറ്റൊരു വശം.
    സഖാഫി പഠനത്തിനു ശേഷം തഖസ്സുസിനിരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, എ പി ഉസ്താദ് പറയുന്നത് വേണ്ടെന്നാണ്. എത്ര കഷ്ടപ്പാടുള്ളവനെയും ഇല്‍മിന്റെ കാര്യത്തില്‍ തുടര്‍പഠനത്തിന് പ്രോത്സാഹിപ്പിക്കുന്ന ഉസ്താദ് എന്തേ ഇപ്പോള്‍ ഇങ്ങനെ? ഞാന്‍ പരിഭ്രമിച്ചു.ഉള്ളാള്‍ മദനികോളജിലേക്ക് കിതാബുകളും ഭാഷാ പ്രാവീണ്യവുമുള്ള ഒരു മുദര്‍രിസിനെ വേണമെന്ന് ഉള്ളാള്‍ തങ്ങള്‍ ഉസ്താദിനോട് ആവശ്യപ്പെട്ടിരുന്നു.”ഇപ്പോള്‍ ഉള്ളാളത്ത് പോയി നന്നായി ദര്‍സ് നടത്ത്. തങ്ങളുടെ ഖല്‍ബും ഹുബ്ബുമൊക്കെ കൈവശപ്പെടുത്ത്. തഖസ്സുസിന് പിന്നെ വരാം; മുദര്‍രിസായിട്ട്.’ വല്ലാത്തൊരു വാക്കായിരുന്നു. ആത്മജ്ഞാനത്തിന്റെ ഇരട്ടപ്പുലര്‍ച്ച. കാലങ്ങള്‍ക്ക് ശേഷം, മര്‍കസിലേക്ക് തിരികെ വന്നതു തന്നെ തഖസ്സുസ് മുദര്‍രിസായിട്ടാണ്.
      ഉള്ളാളത്ത് ആയിരിക്കുമ്പോഴും റമളാന്‍ നാളുകളില്‍ മര്‍കസില്‍ തന്നെയാണ് താമസം. വീട്ടിലെ ദാരിദ്യ്രം തന്നെ കാരണം. അങ്ങനെയൊരു റമളാനില്‍ ബാംഗ്ളൂരിലേക്ക് പോവാന്‍ ഉസ്താദ് ആവശ്യപ്പെട്ടു. ശിവാജി നഗറിലെ മസ്ജിദുന്നൂറില്‍ റമളാനില്‍ ക്ളാസെടുക്കാന്‍ നല്ലൊരാളെ വേണമെന്ന് സി എം ഇബ്റാഹിം ആണ് ഉസ്താദിനോട് ആവശ്യപ്പെട്ടത്. അത്രയ്ക്കു പാവമല്ലേ, വല്ലതും കിട്ടിക്കോട്ടെ എന്ന് ഉസ്താദും കരുതിക്കാണും.
     ബാംഗ്ളൂരിലെത്തി. ക്ളാസെടുക്കും. നോമ്പുതുറക്കും മറ്റും ഒരു വീട്ടില്‍ ചെല്ലും. അവര്‍ വല്ലപ്പോഴും കൈമടക്കും. അതു സ്വീകരിക്കും. ആയിടക്ക് അങ്ങേയറ്റം ദീനിസ്നേഹിയായ ആ വീട്ടുകാരന് ഒരാഗ്രഹം. തന്റെ ഏറ്റവും ഇളയ മകളെ ഒരു മതപണ്ഡിതനെക്കൊണ്ട് കെട്ടിച്ചാലെന്താ? വിവരം ഉസ്താദറിഞ്ഞു. വളരെ ബോധിച്ചു. പക്ഷേ, കാര്യങ്ങളൊക്കെ അവരോട് തുറന്നു പറഞ്ഞു: ‘ആള്‍ പാവമാണ്. പൈസയൊന്നും ഉണ്ടാവില്ല. കല്യാണം നടന്നാല്‍ മകളെ കൂട്ടിക്കൊണ്ടുപോവലും കൊണ്ടുചെന്നുവിടലും നിങ്ങള്‍ തന്നെ നടത്തിക്കൊള്ളണം.’ അയാള്‍ സമ്മതം മൂളി.
     പെണ്ണു കാണണം. വീട്ടുകാരെയെല്ലാം കൂട്ടി ബാംഗ്ളൂരില്‍ പോവണം. ഉള്ളാളത്ത് നിന്നും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് കഷ്ടിപിഷ്ടി നാളുകഴിയുന്ന ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല അത്. അതിനാല്‍ അവര്‍ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വന്നു. കണ്ടു, ഇഷ്ടപ്പെട്ടു. മര്‍കസില്‍ വച്ച് ലളിതമായ ചടങ്ങില്‍ നിക്കാഹ് നടന്നു.
    വര്‍ഷം തൊണ്ണൂറ്റി മൂന്ന്. ഒരു അനുമോദനക്കത്ത് വന്ന് കിടക്കുന്നു. അന്നത്തെ ശൈഖുല്‍ അസ്ഹര്‍ അബ്ദുല്‍ അസീസ് ഇസ്സത്ത് അയച്ചതാണ്. ആഗോള മുസ്ലിംകളുടെ ആഘോഷങ്ങള്‍ ഒരുമിപ്പിക്കുന്നത് സംബന്ധിച്ച് അബൂദാബിയില്‍ നിന്നിറങ്ങുന്ന അല്‍ ഇത്തിഹാദ് പത്രം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പ്രമുഖ പണ്ഡിത•ാരെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഉസ്താദും. അതില്‍ ജാദുല്‍ ഹഖ് അലി ജാദുല്‍ ഹഖും ഉസ്താദും പറഞ്ഞു; മതവീക്ഷണപ്രകാരവും ഭൌതികനിരീക്ഷണപ്രകാരവും അത്തരമൊരു യോജിപ്പ് സാധ്യമല്ല. ശൈഖുല്‍ അസ്ഹറിന് ആ വാദം നന്നേ പിടിച്ചു. ആ വകയില്‍ വന്നതാണീ അഭിനന്ദനക്കത്ത്.
    മറുപടി എഴുതിയ കൂട്ടത്തില്‍ ഒരു കാര്യം കൂടി ചേര്‍ത്തു. മര്‍കസ് സമ്മേളനം അടുത്തിരിക്കുന്നു. അതില്‍ പങ്കെടുക്കണം. അനുകൂലാവസരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതില്‍ നിന്നും പഠിക്കാം എന്ന് പറയണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. പറഞ്ഞോളൂ. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് എങ്ങനെയാണ് അവന്‍ അനുകൂലാവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുക എന്ന് പറയലാണ് കൂടുതല്‍ നല്ലത്.
    കത്ത് കിട്ടി. സമ്മേളനത്തിനെത്താമെന്ന് ശൈഖുല്‍ അസ്ഹര്‍ ഏറ്റു. എന്തോ തിടുക്കം കാരണം വരാന്‍ പറ്റിയില്ല. പകരം എഴുതിക്കൊടുത്ത പ്രസംഗം വായിക്കാനായി പ്രതിനിധിയെ അയച്ചു. ‘മുറൂനതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി’ ആയിരുന്നു പ്രബന്ധ വിഷയം. പ്രസംഗത്തിന്റെ നല്ലൊരു ഭാഗവും ഉസ്താദിനെപ്പറ്റി മതിപ്പ് പ്രകടിപ്പിക്കാനാണ് ചെലവാക്കിയത്. കാര്യമവിടെയൊന്നുമല്ല. അല്‍ അസ്ഹറും മര്‍കസും ഭാവിയില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അതിനുള്ള തുടക്കമായി ഇത് മാറണമെന്നും ആ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നെ ആ വഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങി. അസ്ഹറില്‍ ഒരു കോഴ്സുണ്ട്. ‘ദൌറതുത്തദ്രീബി ലില്‍ അഇമ്മത്തി വദ്ദുആത്’ എന്ന പേരില്‍. നാനാ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ആ ത്രൈമാസ കോഴ്സ് പൂര്‍ത്തിയാക്കി പോയിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഇതുവരെയായിട്ട് ഒറ്റ ഒരാള്‍ പോലുമില്ല. ആയതിനാല്‍ ആ കോഴ്സിലേക്ക് മൂന്നുപേര്‍ക്ക് യാത്ര താമസച്ചെലവുകളടക്കം പ്രവേശനം നല്‍കാമെന്ന് അല്‍ അസ്ഹര്‍ അധികൃതര്‍ അറിയിച്ചു.
ഉസ്താദ് ആളെ തിരഞ്ഞെടുക്കുകയാണ്. ഒന്ന് നിങ്ങള്‍ തന്നെ, ചുള്ളിക്കോട്. ഇനി മറ്റു രണ്ടാളുകളെ നിങ്ങള്‍ പറ!
ഒന്ന് ഹക്കീം തന്നെ ആയിക്കോട്ടെ. പിന്നെ സി ഉസ്താദും. ഈ കാര്യങ്ങളിലൊക്കെ താല്‍പര്യമുള്ള ആളാണ്.
‘ഊം’
ഉസ്താദുടന്‍ ഉള്ളാളത്തേക്ക് വിളിച്ചു. തങ്ങളെ വിളിച്ച് സമ്മതം വാങ്ങി തന്നു. തീര്‍ന്നോ? പിന്നെ കമ്മിറ്റിക്കാരെയും വിളിച്ചു. ‘പഠനാവശ്യാര്‍ത്ഥമാണ് ചുള്ളിക്കോട് ലീവെടുക്കുന്നത്. പഠിച്ച് വന്നാല്‍ ആ കഴിവുകളൊക്കെ ഉപയോഗപ്പെടുത്തി, നമുക്ക് സ്ഥാപനം ഒന്നുകൂടി ഉഷാറാക്കാം. ആയതിനാല്‍ ശമ്പളം കൊടുക്കാതിരിക്കരുത്. ഒന്നുമില്ല; പച്ചപ്പാവമാണ്.’ അങ്ങനെ, ആദ്യ വിദേശയാത്രക്കുള്ള സമയമായി. എല്ലാം ഉസ്താദിന്റെ കടാക്ഷത്തിനു ചുവടെ. ഈജിപ്തിലേക്ക് പോകേണ്ടതിന്റെ രണ്ടു നാള്‍ മുമ്പാണ് ഭാര്യയെ വീട്ടിലേക്ക് കൂട്ടുക്കൊണ്ടുവന്നത്.
അസ്ഹറിലെത്തിയപ്പോള്‍ അവിടുത്തെ ഗുരു അലി സുബ്ക്കി ‘ഗസീലുല്‍ മലാഇക’ എന്നാണ് വിളിച്ചിരുന്നത്. കല്യാണപ്പിറ്റേന്ന് അടര്‍ക്കളത്തില്‍ ശഹീദായ സ്വഹാബിയെ അനുസ്മരിച്ചുകൊണ്ടാണിങ്ങനെ പേര് വിളിച്ചത്.
‘നിനക്ക് ഇങ്ങോട്ടു പോരാന്‍ നിന്റെ ഭാര്യ എങ്ങനെ സമ്മതം തന്നു?’ – അലി സുബ്ക്കി ചോദിച്ചു.
‘ഭാര്യ സമ്മതിച്ചില്ലെങ്കിലും വേണ്ട; എനിക്കെന്റെ ഉസ്താദ് സമ്മതം നല്‍കിയതാണ്. എനിക്കതുമതി; ഞാനിങ്ങു പോന്നു.’
അല്‍ അസ്ഹറിലെ പഠനത്തിനു ശേഷം പിന്നെയും ഉള്ളാളത്തേക്ക് പോയി. ആയിടക്ക് ആഭ്യന്തരമന്ത്രി ചവാനും സംഘവും മര്‍കസിലെത്തി. ഉള്ളാള്‍ തങ്ങളെയും കൂട്ടി വരാനുള്ള ചുമതല ഉസ്താദ് എന്നെ ഏല്‍പിച്ചു. വന്ന് നോക്കുമ്പോള്‍ കുണ്ടൂര് ഉസ്താദും മറ്റ് പലരും ഉണ്ട്. പ്രസംഗം ആര് പരിഭാഷപ്പെടുത്തും എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ കുണ്ടൂര്‍ ഉസ്താദ് പറഞ്ഞു: അത് നിങ്ങളാണല്ലോ ചെയ്യേണ്ടത്- മാശാഅല്ലാഹ്.
രണ്ട് ബട്ടനുകളില്ലാത്ത ഓപ്പണ്‍ഫുള്‍ കുപ്പായമായിരുന്നു അന്ന് ഇട്ടിരുന്നത്.
പരിഭാഷപ്പെടുത്തി. ചവാനു ശേഷം ഗുലാം നബി ആസാദ്, ‘എന്റെതും നിങ്ങള്‍ തന്നെ പരിഭാഷപ്പെടുത്തണം’ എന്നായി. പോരേ പുകില്. ‘ജമ്മു- ജംബോ’ കണ്‍ഫ്യൂഷന്‍ പറ്റിയതൊഴിച്ചാല്‍ വലിയ പ്രശ്നമില്ലാതെ ഒപ്പിച്ചു.
തൊണ്ണൂറ്റാറില്‍ ലോസ് ആഞ്ചല്‍സിലേക്ക് ഉസ്താദിന്റെ രണ്ടാം അമേരിക്കന്‍ യാത്ര. പ്രസംഗം പരിഭാഷപ്പെടുത്താന്‍ എന്നെയും കൂടെ കൂട്ടി.
വിസ ശരിയാക്കണമല്ലോ, മദ്രാസിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒരു മുഴുദിവസം നിന്നു കുഴങ്ങി. നടക്കത്തില്ല! ദേവഗൌഡ പ്രധാനമന്ത്രിയായി ഭരണം തുടങ്ങിയ ആദ്യ നാളുകളാണ്. ഗൌഡയുടെ വലം കൈയായി മന്ത്രിസഭയില്‍ സി എം ഇബ്റാഹിമുണ്ട്. ഉസ്താദ് സിഎമ്മിനെ വിളിച്ചു. വിസ കിട്ടിയേ പറ്റൂ. ഉസ്താദ് പറഞ്ഞാല്‍, പിന്നെ മറ്റൊന്നും പറയാനില്ല. ശരിയായി എന്നു കരുതിയാല്‍ മതി.
‘ചുള്ളിക്കോട്, നിങ്ങള്‍ ഇങ്ങു ഡല്‍ഹിക്ക് വാ. താമസിക്കാന്‍ താല്‍ക്കാലിക റൂം വേണം. വ്യോമയാന മന്ത്രിക്ക് സൌകര്യങ്ങള്‍ തീര്‍പ്പായിട്ടില്ല.
ഒരു കാര്യം ചെയ്യ്. റൂം എടുക്കേണ്ട. ഞാനിപ്പോള്‍ കര്‍ണാടക ഭവനിലാണ് താമസം. അവിടെക്കഴിഞ്ഞോ’. ഉസ്താദിനോടുള്ള ആദരം ശിഷ്യ•ാരിലേക്ക് വരെ അരിച്ചിറങ്ങുന്നതിന്റെ അഴക് നോക്കൂ.
പിറ്റേന്ന് അംബാസഡറുടെ ചേമ്പറില്‍. “എന്തിനാ അമേരിക്കയില്‍ പോവുന്നത്?”
എന്റെ ഗുരുവിന് അവിടെ പ്രഭാഷണമുണ്ട്. അത് പരിഭാഷപ്പെടുത്താന്‍.
“ആഹ. എന്നാല്‍ താങ്കള്‍ക്ക് മാത്രം വിസ തന്നാല്‍ ചെന്ന് പ്രസംഗിച്ചു പോരുമോ? ”
“ഇല്ല! ഞാന്‍ ഗുരുവിന്റെ സേവകനായി കൂടെ ചെല്ലുകയാണ്. ഗുരു പോവുന്നില്ലെങ്കില്‍, പിന്നെ എന്റെ കാര്യമുദിക്കുന്നേയില്ല.”
“ഓ, ഗുരുശിഷ്യ ബന്ധം ഇത്ര സുദൃഢമോ?” വിസ കിട്ടി. അല്‍ഹംദുലില്ലാഹ്.
ലോസ് ആഞ്ചല്‍സില്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ അണിനിരക്കുന്ന വിവിധ സെഷനുകള്‍ നടക്കുകയാണ്. എല്ലാവരും ഭംഗിയില്‍ പേപ്പറുകള്‍ അവതരിപ്പിക്കുന്നു. കൂട്ടത്തില്‍ ഒരു സെഷന്‍ ‘ത്വാഹാ റസൂലിന്റെ അപ്രമാദിത്വം’ എന്ന വിഷയത്തെകുറിച്ചാണ്. ശൈഖുനായുടെ ഇഷ്ട വിഷയം. വിഷയാവതരണം കഴിഞ്ഞു. ഇനി ചര്‍ച്ചയാണ്. സദസ്സില്‍ നിന്ന് ഒരു ചോദ്യം. ‘അബസ വതവല്ലാ’യുമായി ബന്ധപ്പെടുത്തിയാണ് ചോദ്യം. ജോര്‍ദാനുകാരനായ ഒരു പണ്ഡിതനാണ് ചെയര്‍മാന്‍. ഒന്ന് രണ്ട് മറുപടികള്‍ വേദിയില്‍ നിന്നു വന്നു. പക്ഷേ, സദസ്സ് തൃപ്തരായില്ല.
ഉസ്താദിന്റെ ചെവിയില്‍ ഞാന്‍ പറഞ്ഞു: ‘ഇതിന് മറുപടി ഉസ്താദ് തന്നെ പറയണം.’
“എങ്കില്‍ നീ ചെന്ന് അധ്യക്ഷനോട് സമ്മതം ചോദിച്ചു നോക്ക്.”
ചെന്നു ചോദിച്ചു.
“ഈ ചോദ്യത്തിന് വേറിട്ടതും സംതൃപ്തവുമായ മറുപടി പറയാന്‍ പറ്റുന്ന ഒരു പണ്ഡിതന്‍ ഇരിപ്പുണ്ട്. അങ്ങു സമ്മതിക്കുകയാണെങ്കില്‍ അദ്ദേഹം മറുപടി പറയും.”
അധ്യക്ഷന്‍ ഉസ്താദിനെ ക്ഷണിച്ചു. ഉസ്താദ് വേദിയിലെത്തി.
ബിസ്മി, ഹംദ്, സ്വലാത്ത്, സലാം. ആദിയായവകള്‍ക്ക് ശേഷം.
“എന്റെ ജീവിതത്തില്‍ ഏറ്റവും ആനന്ദകരമായ അനുഭവം നല്ല ബുദ്ധിയുള്ള മുതഅല്ലിമുകള്‍ക്ക് കടുപ്പമുള്ള വിഷയം ദര്‍സ് നടത്തിക്കൊടുക്കലാണ്. സ്വര്‍ഗത്തില്‍ നിനക്ക് എന്ത് വേണം എന്നു ചോദിച്ചാല്‍ ഞാനതാണ് തെരഞ്ഞെടുക്കുക. എന്റെ കുട്ടികളോട് ഞാന്‍ വളരെ ഫ്രീയാണ്. ക്ളാസില്‍ എത്ര തവണ വേണമെങ്കിലും സംശയം ചോദിക്കാം. ക്ളാസിനു വെളിയില്‍ എപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും കയറിവന്ന് സംശയം തീര്‍ക്കാം. ഞാന്‍ സമ്മതം കൊടുത്തതാണ്.
അങ്ങനെയിരിക്കെ നിങ്ങള്‍ കുറച്ച് പേര്‍ അമേരിക്കയില്‍ നിന്ന് എന്നെ കാണാന്‍ വന്നു. നമ്മളിങ്ങനെ വട്ടമിട്ടിരുന്നു സംസാരിക്കുകയാണ്. അതിനിടെയുണ്ട് ഒരു കുട്ടി ഒരു സംശയവുമായി കയറി വരുന്നു. അന്നേരം ഞാനവനോട് അല്പം കഴിഞ്ഞു വാ എന്ന് മുഖഭാവം കൊണ്ട് പറയുന്നു. ഇത് ഞാന്‍ ചെയ്യുന്ന ഒരു തെറ്റാണോ?” സദസ്സ് ഒന്നടങ്കം പറഞ്ഞു.
അല്ലാ, അല്ലാ…
ഇത് തന്നെയാണ് സയ്യിദുല്‍ വുജൂദിന്റെ കാര്യത്തില്‍ ഉണ്ടായതും. ഉമ്മുമക്തൂം (റ) എപ്പോഴും തങ്ങളുടെ ചാരത്തു തന്നെയുണ്ട്. ഈ വന്നിരിക്കുന്നത് ഖുറൈശി പ്രമുഖരാണ്. അവരുമായുള്ള ഉഭയകക്ഷി ചര്‍ച്ച ദീനിന് ഉപകാരപ്പെടുമെങ്കിലോ? ത്വാഹാ റസൂലിന്റെ നോട്ടമങ്ങോട്ടാണ്.
അതിഥികളെ ആദരിക്കണം. അതാണവിടെ തങ്ങള്‍ ചെയ്തത്. നല്ല കാര്യം ചെയ്താല്‍ പ്രശംസിക്കുകയാണ് വേണ്ടത്. അതാണ് അല്ലാഹു ചെയ്തതും. ഈ ആയത്ത് സത്യത്തില്‍ ദമ്മല്ല; മദ്ഹാണ്.”
ഉസ്താദ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ തക്ബീര്‍. ഉടനെയുണ്ട് കുറച്ച് ചെറുപ്പക്കാര്‍ കയറിവരുന്നു. കാനഡക്കാരാണ്. വന്നകാര്യം മറ്റൊന്നുമല്ല. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ പിറ്റേന്ന് ഒരു മഹാസമ്മേളനം നടക്കുന്നുണ്ട്. അതിന്റെ സംഘാടകര്‍ കൂടിയാണവര്‍. അവര്‍ക്ക് നാളെ ഉസ്താദിനെ കാനഡയിലേക്ക് കിട്ടണം.
“ഇനി ഇപ്പോള്‍ എങ്ങനെ വരാന്‍. സമയമില്ലല്ലോ. വിസയും മറ്റും ശരിയാക്കാനാണെങ്കില്‍ സമയമെടുക്കും. ഇന്‍ശാഅല്ലാഹ്. പിന്നെയാക്കാം.”
“അതു പറ്റില്ല. വന്നേ പറ്റൂ. കടലാസുകള്‍ എല്ലാം ഞങ്ങള്‍ റെഡിയാക്കും. സമ്മതം തരികയേ വേണ്ടൂ.” “എന്താ ചുള്ളിക്കോടേ”. ‘യെസ്’ എങ്കില്‍ യെസ്.
പിറ്റേന്ന് വാന്‍കൂവറില്‍. ഡോഗ്ളാള് കോളജ് ഓഡിറ്റോറിയം. തിങ്ങി നിറഞ്ഞ മഹാ സദസ്സ്. മുഖ്യാതിഥിയുടെ പ്രസംഗം. അന്നു തുടങ്ങിയ ആ കനേഡിയന്‍ ബന്ധമാണ് മദീനത്തുന്നൂറില്‍ കാനഡ ഹൌസും മറ്റും വരാന്‍ കാരണമായത്.
തൊണ്ണൂറ്റിയെട്ടില്‍ ഉസ്താദിനൊപ്പം വീണ്ടും അമേരിക്കന്‍ യാത്ര. ഇക്കുറി വാഷിംഗ്ടണ്‍ ഡിസിയിലാണ്. പരിപാടി കഴിഞ്ഞ് ന്യൂയോര്‍ക്കിലേക്ക് ചെന്നു. അവിടെ പ്രസിദ്ധമായ എമ്പയര്‍ സ്റേറ്റ് ബില്‍ഡിംഗ് കാണണമെന്ന് പുളിക്കല്‍ ഹനീഫ സാഹിബ് പറഞ്ഞു. താമസവും മറ്റു സൌകര്യങ്ങളുമൊക്കെ തന്നത് ഹനീഫ സാഹിബാണ്.
നോക്കുമ്പോള്‍ നീണ്ട് നീണ്ട് കിടക്കുന്ന ക്യൂ. ഞങ്ങളങ്ങനെ പിന്നില്‍ നിന്നുതുടങ്ങി. അപ്പോഴാണ് മുമ്പില്‍ നിന്നൊരാള്‍ ഉസ്താദിനെ തിരിഞ്ഞ് നോക്കി മുന്നിലേക്ക് നില്‍ക്കാന്‍ ആംഗ്യം കാണിക്കുന്നു. മുന്നിലെ ആള്‍ വീണ്ടും മുന്നിലേക്ക് നീങ്ങിക്കൊള്ളാന്‍ ആംഗ്യം കാട്ടി. അങ്ങനെ ഉസ്താദിന്റെ മുഖത്ത് നോക്കുന്നവരെല്ലാം മുന്നിലേക്ക് മുന്നിലേക്ക് ദിശ കാണിച്ച് വഴിമാറി നിന്നു. മിനുട്ടുകള്‍ക്കകം ഞങ്ങള്‍ ഏറ്റവും മുന്നിലെത്തി; ക്യൂവില്‍ കെട്ടിക്കിടക്കാതെ. പലര്‍ക്കും ഉസ്താദിന്റെ വെള്ള വസ്ത്രവും തലപ്പാവും ഒക്കെ കണ്ടപ്പോള്‍ ഒരു കൌതുകം. ഒരു ആദരം. പലരും കൂടെ നിന്ന് ഒരു ഫോട്ടോക്ക് പോസ് ചെയ്യാമോ എന്നു പോലും ചോദിച്ചു.
തിരിച്ചു വന്ന് ഹനീഫ സാഹിബിന്റെ വീട്ടില്‍ ഞങ്ങള്‍ വിശ്രമിക്കുകയാണ്. ഉസ്താദിന്റെ യാത്രാ കാര്യങ്ങള്‍ ഷെഡ്യൂള്‍ഡ് ആണെന്നിരിക്കെ ഒരു നേരത്തുണ്ട്, ബാത്ത്റൂമില്‍ പോയിട്ട് ഒരുപാട് നേരമെടുക്കുന്നു. ഇത്രയൊന്നും സമയം ഉസ്താദ് ബാത്ത്റൂമില്‍ കുത്തിയിരിക്കാറില്ല. എന്തു പറ്റി?
അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍ ഉസ്താദ് വാതില്‍ തുറന്ന് വരുന്നു. തന്റെ തുണിയും കുപ്പായവുമെല്ലാം ഒറ്റക്ക് അലക്കി വൃത്തിയാക്കിയിട്ട്! ആകെ അലിഞ്ഞു പോയി. കണ്ണു നിറഞ്ഞു പോയി. ഇതേ പറ്റി ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു:
“നമ്മള്‍ ഇങ്ങ് അമേരിക്കയിലുള്ള ഒരു വീട്ടിലല്ലേ ഉള്ളത്. സംഗതി ഇവിടെ എല്ലാ സൌകര്യങ്ങളുമുണ്ട്. വീട്ടുകാര്‍ കഴുകിത്തരുകയും ചെയ്യും. എങ്കിലും നമ്മള്‍ തന്നെ കഴുകുകയല്ലേ മര്യാദ. ഈ വീട്ടുകാര്‍ക്കൊന്നും നമ്മളെ പരിചയമില്ലല്ലോ?”
അവിടെയായിരിക്കുമ്പോഴാണ് നാസിം ഹഖാനിയെ കുറിച്ചറിഞ്ഞത്. ത്വരീഖത്തിന്റെ ശൈഖാണ് മഹാന്‍. നല്ല പ്രായമുണ്ട്. പക്ഷേ, ഒരു കാര്യം പിടിച്ചില്ല. അങ്ങേയറ്റം വയസ്സനാണെങ്കിലും ബൈഅത്തു ചെയ്യുന്ന സമയത്ത് സ്ത്രീകളെ മുസ്വാഫഹത്ത് (ഹസ്തദാനം)ചെയ്യും. ഇത് ശരിയാണോ? അല്ല. ത്വാഹാ റസൂലിനെ ബൈഅത്ത് ചെയ്തവരില്‍ നിരവധി വിശ്വാസിനികള്‍ ഉണ്ടായിരുന്നു. പക്ഷേ, അവരില്‍ ഒരാളെപോലും തങ്ങള്‍ മുസ്വാഫഹത്ത് ചെയ്തിട്ടില്ലെന്ന് ആയിശാ ബീവി(റ) പറയുന്നുമുണ്ട്. ആയതിനാല്‍ കടുത്ത തെറ്റാണ്.
അദ്ദേഹത്തിന്റെ മരുമകനോട് ഈ കാര്യം സംസാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എനിക്കത് നേരത്തെ മനസ്സിലുണ്ട്. എങ്ങനെ പറയും എന്നു കരുതി മനസ്സ് വല്ലാതെ നില്‍ക്കുകയാണ് ഞാന്‍. ഒരു കാര്യം ചെയ്യ്. നിങ്ങള്‍ പറയ്.’
“അല്ല, നിങ്ങളാണ് പറയേണ്ടത്. ഇത്തരം അവസരങ്ങളില്‍ അറിവുള്ളവര്‍ മൌനം പാലിച്ചാല്‍ പുതു തലമുറ ദീനിനെ തെറ്റായി മനസ്സിലാക്കില്ലേ?”
“എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്കിരുവര്‍ക്കും ചേര്‍ന്ന് പറയാം.”
പറഞ്ഞു. സൌമ്യഭാഷയില്‍. കേട്ടതും ഹഖാനി ഉസ്താദിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇനി അതുണ്ടാവില്ലെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
ഉസ്താദിന്റെ വിദേശയാത്രകളില്‍ പലരും കരുതും പോലെയുള്ള വിനോദയാത്രകളല്ല. സാഹസിക യാത്രകള്‍ തന്നെയാണ്. പ്രത്യേകിച്ച് മലയാളികളുള്ള സ്ഥലത്ത് ചെന്നാല്‍ ഉസ്താദിന് ഒരു ഒഴിവും കിട്ടില്ല. കാരണം, ഇവിടെ നമ്മള്‍ പകല്‍ പണിയെടുക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ വിദേശങ്ങളില്‍ അധികമാളുകളും രാത്രിയിലാണ് സജീവമാവുക. എന്നാല്‍ തിരിച്ചുള്ളവരും ഉണ്ട്. ഈ രണ്ട് കൂട്ടരെയും യഥാസമയങ്ങളില്‍ സമീപിച്ചാല്‍ മാത്രമേ, മര്‍കസ് പോലുള്ള സ്ഥാപനം നടത്തിക്കൊണ്ടു പോവാനാവുകയുള്ളൂ.
ഗള്‍ഫില്‍ ചെന്നാല്‍ വളരെ ഇടുങ്ങിയാണ് ഉസ്താദ് കഴിഞ്ഞു കൂടാറ്. രണ്ട് സിംഗിള്‍ബെഡ് ഇടാന്‍ പറ്റിയ ചെറിയ റൂം. ഓരോ ബെഡിലും ഈ രണ്ട് പേര്‍ വീതം ചെരിഞ്ഞു കിടക്കും. ആ രണ്ട് ബെഡുകള്‍ക്കിടയില്‍ നിലത്ത് മൂന്നുപേര്‍ ചെരിഞ്ഞു കിടക്കും. ഇങ്ങനെയുള്ള രണ്ട് കേബിനുകള്‍ക്ക് ഒരു കോമ്മണ്‍ ബാത്ത്റൂം.
അല്ല, ഇത്രയൊക്കെ കഷ്ടപ്പെടേണ്ടതുണ്ടോ? ഫ്ളാറ്റ് വാടകക്കെടുത്തുകൂടെ? അല്ലെങ്കില്‍ പ്രസ്ഥാന ബന്ധുക്കളുടെ വമ്പന്‍ വീടുകള്‍ ഇഷ്ടം പോലെയുണ്ടല്ലോ?
ഉണ്ട്. ഇല്ലാഞ്ഞിട്ടല്ല. റൂം എടുത്താല്‍ വാടക കൊടുക്കാനും വീട് വേണമെന്ന് തോന്നിയാല്‍ സ്വീകരിച്ച് സത്കരിക്കാനുമൊക്കെ ആളുകളെമ്പാടുമുണ്ട്. പക്ഷേ, പലര്‍ക്കും പല സമയത്തായി നമ്മളെയൊക്കെ കാണേണ്ടി വരില്ലേ? പ്രസ്ഥാനത്തിന്റെ ഈ ഓഫീസിലേക്ക് കടന്ന് വരുമ്പോലെ മറ്റു ഫ്ളാറ്റുകളിലേക്കോ ആരാന്റെ വീട്ടിലേക്കോ അവര്‍ക്ക് കടന്ന് വരാന്‍ കഴിയില്ലല്ലോ. ഈ ഇടുക്കങ്ങള്‍ക്കൊക്കെ പടച്ച റബ്ബ് എന്തെങ്കിലും ഒരു ഫറജ് മഖ്റജ് തരുമായിരിക്കും. ഇതായിരിക്കും ഉസ്താദിന്റെ പ്രതികരണം. അങ്ങനെ ആ ഫറജ് മഖ്റജ് വന്നു; ദുബൈ മര്‍കസ് ഓഫീസ്.
സൌത്താഫ്രിക്കയില്‍ അന്തര്‍ദേശീയ ഫിഖ്ഹ് സമ്മേളനം നടക്കുകയാണ്. അതിനിടെ സദസ്സില്‍ സംഘാടകര്‍ ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ത്യ വിഭജനം ജിന്നയുടെ സ്വപ്നമായിരുന്നെന്നും, ഇന്ത്യാ വിഭജിതമായതിനാലാണ് അവിടെ മുസ്ലിംകള്‍ എണ്ണം കുറഞ്ഞത്, അല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ശക്തരായിരിക്കുമെന്നൊക്കെ ആ ഡോക്യുമെന്ററിയില്‍ പറയുന്നു. ഇതോടെ പാക്കിസ്ഥാനികളായ സദസ്യര്‍ ഒച്ച വെച്ചു. സഭ അലങ്കോലപ്പെട്ടു.
പെട്ടെന്ന് ഘനഗാംഭീര്യമുള്ള ഒരു ശബ്ദം മുഴങ്ങിക്കേട്ടു. നമ്മള്‍ ആലിമുകള്‍ ഇപ്പോള്‍ ദീന്‍കാര്യം പറഞ്ഞാല്‍ മതിയെന്നും, സങ്കുചിത രാഷ്ട്രീയ വിഷയങ്ങളില്‍ നമ്മള്‍ കൈകടത്തേണ്ടതില്ലെന്നും ഉറച്ചു പറഞ്ഞു. അതോടെ ആ ശൈഖ് പറഞ്ഞതാണ് ശരി എന്നു പറഞ്ഞ്, അഗ്നിപര്‍വ്വതം പോലെ പൊട്ടിയ ആ സദസ്സ് പെട്ടെന്ന് മെരുങ്ങി. സംഘാടകരും അതംഗീകരിച്ചു. ഡോക്യുമെന്ററി പിന്‍വലിച്ചു. പ്രക്ഷുബ്ധമായ അന്തര്‍ദേശീയ പണ്ഡിത സദസ്സിനെ ഉറച്ച ആജ്ഞാശക്തികൊണ്ട് അടക്കി നിര്‍ത്തിയത് കാന്തപുരം ഉസ്താദായിരുന്നു.
നമുക്ക് കല്ലുകളെല്ലാം കല്ലുകളാണ്. പക്ഷേ, കല്ലുവില്‍പനക്കാരന് വൈഡൂര്യവും പുഷ്യരാഗവും മരതകവും മാണിക്യവും വേറെ വേറെ തിരിച്ചറിയാനാകും. ഉസ്താദിനെ അവ്വിധം നമ്മളൊന്നും കാണാത്ത രൂപത്തില്‍ പലരും തിരിച്ചറിഞ്ഞ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. 
അന്താരാഷ്ട്ര സൂഫി സമ്മേളനം നടക്കുന്നു, ഈജിപ്തില്‍. ‘അത്തസ്വവ്വുഫ്, അല്‍ അസ്വീല്‍ വദ്ദഖീല്‍ -ആത്മീയത; നെല്ലും പതിരും. ഇതാണ് വിഷയം. റഈസുല്‍ ജാമിഅ ഡോ. അഹ്മദ് ഉമര്‍ ഹാശിം അന്ന് സദസ്യരോട് പറഞ്ഞു. ഈ സ്വൂഫി സമ്മേളനത്തില്‍ അധ്യക്ഷനാകാന്‍ അനുയോജ്യനായ ഒരു പണ്ഡിതന്‍ ഉണ്ട്, ഇന്ത്യയില്‍ നിന്നുള്ള ശൈഖ് അബൂബക്കര്‍ അഹ്മദ്.
ഉസ്താദിനെ മനസ്സിലാക്കിയിട്ടാണ് അലി ജുമുഅ ഇവിടെ വന്നത്. മാലികി, ശദ്ദാദ്, ഉമര്‍ ഹഫീള്, ഹാശിം ജിഫ്രി, ഉമര്‍ കാമില്‍ തുടങ്ങിയവരെല്ലാം ഉസ്താദിനെ ഉള്ളാലെ അറിഞ്ഞു വന്നവരാണ്. ജാമിഅത്തുല്‍ അസ്ഹറിലെ പള്ളിയില്‍ മഹാ•ാര്‍ ഇജാസത്ത് നല്‍കുന്ന ചടങ്ങ് പണ്ടേയുള്ളതാണ്. അവിടെയും ശൈഖുനായെ പിടിച്ചിരുത്തി, അവിടുത്തെ മുഴുവന്‍ പണ്ഡിത•ാരും ഇജാസത്ത് നല്‍കാന്‍ അപേക്ഷിച്ചത് പ്രസ്താവ്യമായ ഒരനുഭവം തന്നെയാണ്.
ഇക്കഴിഞ്ഞ ആഴ്ച ഞങ്ങള്‍ മഅ്ദനിയെ കാണാന്‍ ബാംഗ്ളൂരിലെ അഗ്രഹാര ജയിലില്‍ ചെന്നു. വമ്പന്‍ സുരക്ഷ. ഉള്ളിലോട്ട് കടന്ന് ചെല്ലണമെങ്കില്‍ കൈത്തണ്ടയില്‍ ബിസിടി സീല്‍ ചെയ്യണം. കേരളത്തില്‍ നിന്ന് പത്തിരുപത് പേരുണ്ട്. എല്ലാവരും സീലിന് റെഡി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉസ്താദിന്റെ മുഖത്തേക്കു നോക്കി. ഉസ്താദിനെ മാത്രം സീലടിക്കാതെ കടത്തിവിട്ടു.
കൃത്യമായ ജീവിത നിഷ്ഠ. ആത്മീയ മൂല്യം. ഏത് തിരക്കിനിടയിലും ചൊല്ലി പൂര്‍ത്തിയാക്കാറുള്ള അദ്കാര്‍. ഔറാദ്. സ്വലാത്തുകള്‍. മുടങ്ങാത്ത തഹജ്ജുദ്. ഇയ്യടുത്ത് പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഉഡുപ്പിയില്‍ നിന്ന് വരികയാണ്. രാത്രി ഒന്നേ മുക്കാലിനാണ് മെഡ്ഗാവില്‍ കയറുന്നത്. എനിക്ക് ഉറക്കം വരണമെങ്കില്‍ തന്നെ ഒരു മണിക്കൂര്‍ തിരിഞ്ഞും മറിഞ്ഞും കിടക്കണം. എനിക്ക് ഉറക്ക് പിടിച്ച് തുടങ്ങുമ്പോഴേക്ക് കേട്ടു തുടങ്ങി, ….. ‘മുഹമ്മദുര്‍റസൂലില്ലാഹി സ്വാദിഖില്‍ വഅ്ദില്‍ അമീന്‍’ എന്ന വിര്‍ദ്. ഞാനത് ഉസ്താദ് ചൊല്ലുന്നത് കേട്ട് കേട്ട് പഠിച്ചതാണ്. സമയം നോക്കുമ്പോള്‍ നാലുമണി. ഉസ്താദ് ഉറക്കം കഴിഞ്ഞ് വുളു ചെയ്ത്, തഹജ്ജുദ് നിസ്കരിച്ച് ചൊല്ലാന്‍ തുടങ്ങി. നമുക്ക് ഉറക്കം പിടിച്ചു വരുന്നേയുള്ളൂ. നേരിയ നേരം ഉറങ്ങുമ്പോലെ അഭിനയിച്ച് ശരീരത്തെ പറ്റിക്കുകയും സഹചരെല്ലാം ഉറങ്ങുന്നേരം ഉണര്‍ന്നിരുന്ന് ആത്മീയാസ്വാദ്യതയില്‍ ലയിക്കുകയും ചെയ്യുന്ന ആളാണ് ഗുരുവാവുക, നേതാവാവുക, ശൈഖാവുക. നമുക്കുറങ്ങാം. പക്ഷേ, ഉറങ്ങി മടുത്ത് കണ്ണ് തെളിയുന്ന നേരങ്ങളിലെങ്കിലും ഇതൊക്കെയൊന്ന് നോക്കിപ്പഠിക്കാനെങ്കിലും നമുക്കാവണം. തയ്യാറാക്കിയത് : ഫൈസല്‍ അഹ്സനി ഉളിയില്‍

കടപ്പാട്