ബദര്‍ അനുസ്മരണം
Posted by SiM Media on 1:23 AM with No comments
ബദര്‍ യുദ്ധ ഭൂമി. |
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവേകിയ ഒരു സംഭവമാണ് ബദര്‍ യുദ്ധം. സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം. പിറന്ന നാട്ടില്‍ അലാഹുവിന്‍റെ ഏകത്വം പറഞ്ഞ പ്രവാചകന്‍ നബി (സ്വ)യെ ശത്രുതയാല്‍ പിന്തുടര്‍ന്ന ശത്രുക്കളുടെ അഹങ്കാരത്തിന്‍റെ മുനയൊടിഞ്ഞ ദിനം. നീണ്ട പതിനഞ്ചു വര്‍ഷത്തെ ശത്രുക്കളുടെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ക്ഷമകൊണ്ട് മറുപടി നല്‍കിയ നബിയും സ്വഹാബികളും ആദ്യമായി യുദ്ധക്കളത്തിലിറങ്ങിയ ദിനം. വിശ്വാസമെന്ന ആയുധം കൊണ്ട് പൊരുതി നേടിയ വിജയം. തൊള്ളായിരത്തി അമ്പത്തോളം വരുന്ന സര്‍വ്വായുധ സജ്ജരായ കൂത്താട്ട സംഘത്തോട് കേവലം മുന്നൂറ്റി പതിമൂന്നോളം വരുന്ന മുസ്‌ലിം സേന നേടിയെടുത്ത വിജയ രഹസ്യം നമ്മുടെ ജീവിതത്തില്‍ പാഠമാകേണ്ടതുണ്ട്. വിശുദ്ധ മദീനയില്‍ നിന്നും 150 കി.മി. യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. കൂറ്റന്‍ മലകളും അത്രതന്നെ ഉയരത്തിലുള്ള മണല്കൂനകളും താണ്ടിയെത്തിയാല്‍ വിദൂരതയില്‍ ബദര്‍ പട്ടണം കാണാന്‍ കഴിയും. ബദറില്‍ പങ്കെടുത്തവര്‍ക്ക് മഹത്വമുണ്ട്. അവര്‍ക്കാണ് ബദ്രീങ്ങള്‍ എന്ന് പറയുന്നത്. ജീവന്‍ കൊടുത്ത് ഇസ്ലാമിന്‍റെ അസ്ഥിത്വം കാത്തുസംരക്ഷിച്ച ആ മഹാരഥന്മാരെ അനുസ്മരിക്കലും അതുവഴി അവരുടെ ജീവിതം മാതൃകയാക്കുവാനും ഈ അനുസ്മരണനാള്‍ നമുക്ക് പ്രചോതനമേകട്ടെ.ആമീന്‍. ബദര്‍ യുദ്ധ ചരിത്രങ്ങളുമായി ബന്ധപ്പെട്ട ഒത്തിരി പ്രഭാഷണങ്ങളും പുസ്തകങ്ങളും ഇവിടെ ലിങ്ക് ചെയുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീന്‍.
ബദര്‍ ഒരു ഹൃസ്വ കഥനം- അബ്ദു സലാം ഇര്‍ഫാനി കുനിയില്‍ PDF
ബദര്‍ മൌലിദ് PDF
ഡോ. ഫാറൂഖ് നഈമി. ഭാഗം 1
ഡോ. ഫാറൂഖ് നഈമി. ഭാഗം 2
പകര മുഹമ്മദ് അഹ്സനി ഭാഗം 1
പകര മുഹമ്മദ് അഹ്സനി ഭാഗം 2
പകര മുഹമ്മദ് അഹ്സനി ഭാഗം 3
മുഹ്യദ്ദീന്‍ സഅദി ഭാഗം 1
മുഹ്യദ്ദീന്‍ സഅദി ഭാഗം 2
മുഹ്യദ്ദീന്‍ സഅദി ഭാഗം 3
മുഹ്യദ്ദീന്‍ സഅദി ഭാഗം 4
കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി
ബദര്‍ ബൈത്ത്.
ബദറിലെ മസ്ജിദുല്‍ അരീഷ് |
ബദര്‍ ശുഹദാക്കളുടെ നാമം ഉല്ലേഖനം ചെയ്ത മാര്‍ബിള്‍ സ്തൂഭം |
ബദര്‍ ശുഹദാക്കളുടെ നാമങ്ങള്‍ |
ബദര്‍ യുദ്ധഭൂമിയുടെ മേപ്പ് |
0 comments:
Post a Comment