ഈദാശംസകള്‍

Posted by SiM Media on 3:38 AM with No comments
മുസ്‌ലിം ലോകം വീണ്ടുമൊരു ചെറിയ പെരുന്നാള്‍ ആഘോഷം കൊണ്ടാടുകയാണ്. ഒരു മാസം വ്രതമാനുഷ്ടിച്ച് നേടിയെടുത്ത വിശുദ്ധി വരും ദിനങ്ങള്‍ക്ക് കരുത്ത് പകരാനാകണം. ആഘോഷ ദിനങ്ങള്‍ അനിസ്‌ലാമിക പ്രവണതകളിലൂടെ ചിലവഴിക്കാന്‍ മുസ്‌ലിമായ നമുക്ക് കഴിയരുത്. അല്ലാഹുവിനെ സ്മരിക്കുക. അവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുക. നന്ദി രേഖപ്പെടുത്തുക. കുടുംബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക. ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ധാരാളം മുസ്‌ലിം സഹോദരന്മാരും സഹോദരിമാരും പലവിധത്തില്‍ ദുരിധമനുഭവിക്കുമ്പോള്‍ ഒരു വേള അവരെ കൂടി നാം സ്മരിക്കണം. അല്ലാഹു നമ്മെ അവര്‍ പോരുത്തപ്പെട്ടവരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ..ആമീന്‍ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു. അള്ളാഹു നമ്മെയും കുടുംബത്തെയും സന്താന പരമ്പരകളെയും ഇരുലോക വിജയികളില്‍ പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.. എന്‍റെ പ്രിയ സുഹൃത്ത് അബ്ദുശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക ആലപിച്ച ഒരു സുന്ദരമായ പെരുന്നാള്‍ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


സുന്ദരമായ തക്ബീര്‍ മന്ത്രങ്ങള്‍ ....
Categories: