 |
കാന്തപുരം ഉസ്താദ് |
നബിമാര്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹുകള്‍ തുടങ്ങി അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ ജീവിതകാലത്തെന്നപോലെ മരണശേഷവും അവരുടെ ഇടപെടലുകള്‍ ഭൂമിയിലേക്കും പ്രത്യേകിച്ച് ജീവിച്ചിരിക്കുന്നവരിലേക്ക് ഉണ്ടാകുന്നു. ആ മഹാന്മാരെ സന്ദര്‍ശിക്കലും ബറക്കത്തെടുക്കലും പുണ്യമാണ്.
നബി(സ്വ) ഖബര്‍ സിയാറത്ത് നടത്തിയിരുന്നു. അല്ലാഹുവിനെ കാണാനുള്ള മിഅറാജ് യാത്രക്കിടെ ബൈത്തുല്‍ മുഖദ്ദസില്‍ ഇറങ്ങിയത് എന്തിനായിരുന്നു? അതിനുള്ള സംഭവങ്ങളും തെളിവുകളും നമുക്ക് മുന്നില്‍ ധാരാളമാണ്. ഇവിടെ അതിന്‍റെ വിശദീകരണം നല്‍കുന്നില്ല. വിശദീകരണത്തിനായി
ഇവിടെയും ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്യുക.
 |
പി.എസ്.കെ. മാടവന |
കേരളത്തില്‍ ധാരാളം മഖ്ബറകള്‍ നാം കണ്ടിട്ടുണ്ട്. കേരളം വിട്ടാല്‍ അങ്ങ് കശ്മീരിന്‍റെ മലമടക്കുകളില്‍ നിന്ന് തുടങ്ങുന്നു മഹാന്മാരുടെ മസാറുകള്‍. ഇന്ത്യാ മഹാരാജ്യം ആദം നബി (അ)ന്‍റെ കാലം മുതലേ ഇസ്‌ലാമിക പ്രതിഭകളാല്‍ സമ്പന്നമാണ്. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാന്‍ ആഗോള ഇസ്‌ലാം വിരുദ്ധര്‍ തുടങ്ങി വെച്ച പ്രധാന ആശയമാണ് 'ഭിന്നിപ്പിച്ചു ഭരിക്കലും തോളിലിരുന്നു ചെവികടിക്കല്ലും'. ഈ ആശയം ഏറ്റെടുത്ത് ആഗോളതലത്തില്‍ നടപ്പില്‍ വരുത്തിയത് ഇബ്നു അബ്ദുല്‍ വഹാബാണ്. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും അവരുടെ ശിങ്കിടികളും ഇതുമായി രംഗപ്രവേശം നടത്തി. അവര്‍ ഉന്നയിച്ച വിഘടന വാദങ്ങളില്‍പെട്ട ഒന്നാണ് മഖ്ബറകള്‍ ശിര്‍ക്കിന്‍റെ കേന്ദ്രങ്ങള്‍ എന്നത്.
 |
പേരോട് ഉസ്താദ് |
2012 മെയ്മാസത്തിലാണ് ഈയുള്ളവന്‍ നാല്‍പ്പത് പേരടങ്ങുന്ന സംഘത്തില്‍ ഉപ്പയോടൊപ്പം ഈജിപ്റ്റ്, ഫലസ്തീന്‍, ജോര്‍ദാന്‍ യാത്ര നടത്തിയത്. എന്നാല്‍ അവരുടെ വങ്കത്തരങ്ങള്‍ കേവല കുമിളകള്‍ മാത്രമായിരുന്നു വെന്ന് ഈ യാത്രകളില്‍ നിന്ന് എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈജിപ്തില്‍ ബഹു.
ഇമാം ഷാഫി (റ)ന്‍റെ മഖ്ബറക്ക് പരിസരങ്ങളിലായി ഏകദേശം അമ്പതോളം വിശ്വപ്രസിദ്ധരായ നിരവധി മഹാന്മാരാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അങ്ങിനെ കൈറോ പട്ടണം മഹാരഥന്മാരുടെ വിശ്രമസ്ഥാനം എന്ന നിലക്ക് അനുഗ്രഹീതമണ്ണാണ്. എല്ലാ മഖ്ബറകളും കെട്ടിപ്പൊക്കി അതിനു മീതെ വലിയ ഖുബ്ബകളും നമുക്ക് കാണാന്‍ കഴിഞ്ഞു. ദസൂഖി ഇമാം, ആഹ്മദുല്‍ ബദവി, ശാദുലി, ബൂസൂരി ഇമാം, റാബിഅത്തുല്‍ അദവിയ, നഫീസത്തുല്‍ മിസരിയ, ഇബ്നു അതാഇല്ലാഹി സിക്കന്ദരി, ഇബ്നു ഹജര്‍ (റളിയല്ലാഹു അന്ഹും) തുടങ്ങിയ മഹാരഥരുടെ ഖബറുകള്‍ അതില്‍ ചിലത് മാത്രം. ഈജിപ്തില്‍ മാത്രമല്ല, ഫലസ്തീനില്‍ ഇബ്രാഹിം നബി (അ), ഇസ്ഹാഖ് നബി (അ), സാറാ ബീവി, യഅഖൂബ് നബി (അ), മൂസാ നബി (അ) തുടങ്ങിയ മഹാന്മാരുടെ ഖബറുകള്‍ക്ക് മീതെയും ഖുബ്ബകള് കാണാന്‍ കഴിഞ്ഞു. ജോര്‍ദ്ദാനില്‍ ശുഐബ് നബി (അ), അബ്ദുല്ലാഹിബ്നു റവാഹ: (റ), സൈദുബ്നു ഹാരിസ് (റ), ജഅഫര്‍ ഇബ്നു അബീത്വാലിബ് (റ) തുടങ്ങിയ മഹാന്മാരുടെ ഖബരുകള്‍ക്ക് മീതെയും കുബ്ബകള്‍ ഉണ്ട്.
 |
ഡോ.ഹുസൈന്‍ സഖാഫി |
2013 ഒക്ടോബര്‍ മാസത്തില്‍ ഉപ്പയോടൊപ്പം തന്നെ ഉസ്ബെക്കിസ്ഥാന്‍ യാത്രയില്‍ പങ്കെടുത്തു. ഇമാം ബുഖാരി,(റ), ഇമാം തിര്‍മുദി(റ), നഖ്ഷബന്ദി ത്വരീഖത്തിന്‍റെ ഷെയ്ഖ് ബഹാഉദ്ദീന്‍ എന്നവര്‍, അബൂ മന്സൂരില്‍ മാതുരീദി, ഹകീമുത്തുര്‍മുദി, തുടങ്ങിയ മഹാന്മാരുടെ ഖബറുകളും സിയാറത്ത് ചെയ്തു. എല്ലാം ആദരണീയ ശൈലിയില്‍ തന്നെ ഖുബകളും ജാറങ്ങളും ഉണ്ടായിരുന്നു. ഇസ്ലാമിന്‍റെ ഉള്ളില്‍ നിന്ന് ഇസ്ലാമിനെ പൊളിച്ചടക്കാന്‍ ഇറങ്ങിത്തിരിച്ച പാശ്ചാത്യരുടെ കൂലിവേലക്കാരാണ് യഥാര്‍ഥത്തില്‍ പുത്തനാശയക്കാരെന്നു എനിക്ക് ഈ യാത്രകള്‍ നന്നായി ബോധ്യപ്പെടുത്തിതന്നു.
2012 ല്‍ തന്നെ ഇറാഖ്, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഫലസ്തിന്‍ യാത്രയില്‍ 100 പേരടങ്ങിയ വലിയ സംഘം ഉപ്പയോടൊപ്പം പുറപ്പെട്ടപ്പോള്‍ ആകൂട്ടത്തിലും ശൈഖുനാ കാന്തപുരം ഉസ്താദ് ഉണ്ടായിരുന്നു. കൂടാതെ പൊന്മള ഉസ്താദ്, പകര മുഹമ്മദ് ആഹ്സനി, അലവി സഖാഫി കൊളത്തൂര്‍, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, കോടമ്പുഴ ബാവ മുസ്ലിയാര്‍, പ്രൊ. അബ്ദുല്‍ ഹമീദ് സാഹിബ്, തുടങ്ങിയ പ്രഗത്ഭരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീഡിയോ താഴെ കാണുക.

എന്‍റെ പിതാവ് പി.എസ്. മൊയ്തു ബാഖവി മാടവന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍വാടി-നാഹൂര്‍-മുത്തുപ്പേട്ടയില്‍ നിന്നും തുടങ്ങിയ സിയാറത്ത് ടൂര്‍ പ്രോഗ്രാം, അജ്മീറിലേക്കും പിന്നെ ഹജ്ജ് ഉംറ സേവന രംഗത്ത് വര്‍ഷങ്ങളോളവും ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഇന്ത്യക്ക് പുറത്തുള്ള മഹാന്മാരുടെ മസാറുകളിലേക്ക്, അഥവാ ഈജിപ്റ്റ്, ഇറാഖ്, ഫലസ്ത്തീന്‍, ജോര്‍ദ്ദാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ജനങ്ങളെയുമായി പോയിക്കൊണ്ടിരിക്കുകയാണ്. അല്ഹംദുലില്ലാഹ്!! ഇപ്പോള്‍ സുന്നികൈരളിയുടെ അഭിമാനവും സുര്യതേജസ്സുകളുമായ ശൈഖുനാ കാന്തപുരം ഉസ്താദ് ഭാര്യ, ബഹുമാനപ്പെട്ട പേരോട് ഉസ്താദ് ഭാര്യ, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അപ്പോളോ ജ്വല്ലറിയുടെ ഉടമ മൂസാഹാജി ഭാര്യ തുടങ്ങി 50 പേരടങ്ങുന്ന പ്രഗത്ഭരുമായാണ് പത്ത് ദിവസത്തെ ഈ ട്രിപ്പ്(17/11/2013-27/11/2013) പുറപ്പെടുന്നത്. അല്ലാഹു യാത്ര സന്തോഷമാക്കട്ടെ. ആമീന്‍.
ഹജ്ജും ഉംറയുമൊക്കെ കഴിഞ്ഞ് പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരൊക്കെ ഈ യാത്രകളില്‍ പങ്കെടുക്കുന്നത് വളരെ നല്ലതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരുപാട് സംസ്കാരങ്ങളിലേക്കും ഖുര്‍ആനില്‍ വിവരിച്ച ചരിത്ര ഭൂമികളിലേക്കും, പ്രവാചകരുടേയും ഔലിയാക്കളുടെയും അഖ്താബുല്‍ അര്‍ബഅ, അഇമ്മത്തുല്‍ അര്‍ബഅ തുടങ്ങിയവരുടെയൊക്കെ ദര്‍ബാറുകളില്‍ ഒരു ചാണ്‍ അകലെ നാം എത്തി നില്‍ക്കുമ്പോള്‍, അവരെ മുന്‍നിറുത്തി അല്ലാഹുവിനോട് യാചിക്കുമ്പോള്‍ അല്ലാഹുവും അവന്‍റെ ഇഷ്ടദാസരും നമ്മെ തട്ടില്ലല്ലോ. അവരുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മെയും കുടുംബത്തെയും ഇരുവീട്ടിലും വിജയിപ്പിക്കട്ടെ. ആമീന്‍.
പി.എസ്.കെ. മാടവന നടത്തിയ സിയാറത്ത് യാത്രകളുടെ ചില ഫോട്ടോകള്‍.
 |
ഇറാഖ് യാത്ര 2012.കാന്തപുരം ഉസ്താദ്, പൊന്മള ഉസ്താദ്, പി.എസ്.കെ. മാടവന, കല്‍ത്തറ ഉസ്താദ്,
അലവി സഖാഫി കൊളത്തൂര്‍,തുടങ്ങിയവര്‍. |
 |
ഇറാഖ് യാത്ര 2012. |
 |
ഇറാഖ് യാത്ര 2012. |
 |
ഇറാഖ് യാത്ര 2012. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഷെയ്ഖ് ജീലാനിയെ സംബന്ധിച്ച് രചിച്ച അറബി ഗ്രന്ഥപ്രകാശനം.
ജീലാനി മസ്ജിദ് ഇമാം സമീപം. |
 |
ഒലിവ് മല.2012. ഞാനും ഉപ്പയും. വിദൂരതയില്‍ ബൈതുല്‍ മുഖദ്ദസ്, ഫലസ്തീന്‍. |
 |
ബൈത്തുല്‍ മുഖദ്ദസിനരികെ യാത്രാ ടീം.2012 |
 |
ഇമാം അബുല്‍ ഹസന്‍ ശാദുലി. ഹുമൈസിറ, ഈജിപ്റ്റ്. 2012 |
 |
ഇമാം ബൂസീരി മഖാം. അലക്സാണ്ട്രിയ, ഈജിപ്റ്റ് 2012 |
 |
അല്‍ അസ്ഹര്‍ മസ്ജിദ്, കൈറോ, ഈജിപ്റ്റ്.2012 |
 |
ഇമാം ശാഫിയെ സംബന്ധിച്ച് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച അറബി ഗ്രന്ഥം
ഇമാം ശാഫിയുടെ മഖ്ബറക്കരികില്‍ വെച്ച് പ്രകാശനം നിര്‍വഹിക്കുന്നു. 2012 |
 |
ഇമാം ശാഫി മസ്ജിദിലെ ഉത്ബോധന ക്ലാസ്.2012 |
 |
നഖ്ഷബന്ദി ത്വരീഖത്തിന്‍റെ ഷെയ്ഖ്, ബഹാവുദ്ധീന്‍ നഖ്ഷബന്ദിയുടെ മഖ്ബറക്കരികില്‍.
ബുഖാറ, ഉസ്ബകിസ്ഥാന്‍. 2013 |
 |
ഉസ്ബകിസ്താന്‍ സിയാറത്ത് ടീം. ബുഖാറയില്‍ 2013 |
 |
2014ല്‍ നടക്കാന്‍ പോകുന്ന ഏറണാകുളത്തെ ചരിത്രപ്രസിദ്ധമായ ഹുബ്ബു റസൂല്‍ സമ്മേളനത്തിന്‍റെ പതാക,
ഇമാം ബുഖാരി മസ്ജിദ് ഇമാമിന് കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മടനി കൈമാറുന്നു. 2013, October. 23 |
 |
ഇമാം ബുഖാരിയെ സംബന്ധിച്ച് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച അറബി ഗ്രന്ഥത്തിന്‍റെ പ്രകാശനം
ഇമാം ബുഖാരി മസ്ജിദ് ഇമാം നിര്‍വഹിക്കുന്നു.2013 |
 |
വിനീതന്‍ ഇമാം ബുഖാരി(റ) അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ കുബ്ബയുടെ ചാരെ.2013 October. 23.
അല്ലാഹു സിയാറത്ത് സ്വീകരിക്കട്ടെ ആമീന്‍. |
بارك الله في أعمالكم... جمعنا الله في دار جنات النعيم مع الأنبياء والأولياء والصالحين... آمين
ReplyDeleteامين
ReplyDelete