സമരമാണ് ജീവിതം

Posted by SiM Media on 11:43 AM with No comments
സമരങ്ങള്‍ അവകാശങ്ങളെ ഹനിച്ചുകൊണ്ടോ സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടോ ആകരുത്. അത് സ്വാര്‍ഥമോ ധനപരമോ ആയ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാകരുത്. ഇന്ത്യന്‍ ഭരണഘടനയും പൊതുസമൂഹവും അംഗീകരിക്കുന്ന മാര്‍ഗത്തില്‍ ഉദാത്തമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആവിഷ്ക്കരിക്കപ്പെടുന്നതാണ് എസ്. എസ്. എഫിന്‍റെ സമരങ്ങള്‍. സമരം എന്തായിരിക്കണമെന്നും എങ്ങിനെയായിരിക്കണമെന്നും എന്തിനു വേണ്ടിയായിരിക്കനമെന്നും എസ്. എസ്. എഫിനു ബോധ്യമുണ്ട്. ഇത്തരം സമരങ്ങള്‍ക്ക് ഇടങ്ങള്‍ നിശ്ചയിക്കുന്നതോ പരിധികള്‍ നിര്‍ണയിക്കുന്നതോ ഈ വിദ്യാര്‍ഥി പ്രസ്ഥാനം അംഗീകരിക്കുന്നില്ല. സംഘടനയുടെ കഴിഞ്ഞ നാല്പ്പതാണ്ട് സമരധന്യമാണ്.  എസ്. എസ്. എഫിനു സമരങ്ങളില്‍ തോല്‍ക്കേണ്ടി വന്നിട്ടില്ല. സമരം സംഘടനക്ക് ഒരിക്കലും വരുമാനമാര്‍ഗമായിരുന്നില്ല. തിന്മയുമായി ഒത്തുകളിക്കാന്‍ ഈ വിദ്ധ്യാര്‍ത്തി പ്രസ്ഥാനം ഒരുക്കമല്ലായിരുന്നു.
മാളിയെക്കല്‍ സുലൈമാന്‍ സഖാഫി


കടപ്പാട് സിറാജ് പത്രം