കൊച്ചിയിലെ പ്രാര്‍ത്ഥനയുടെ ഫലം
Posted by SiM Media on 8:40 PM with No comments
ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദിനെ വിമര്‍ശിക്കാന്‍ മാത്രം പഠിച്ചവരും അസൂയയോടെ നോക്കിക്കാണുന്നവരും ഉസ്താദിനെ അറിയണം. എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിലെ അനുഗ്രഹീത സദസ്സില്‍ മനസ്സുപൊട്ടി മഴക്കുവേണ്ടി ഉസ്താദ് ദുആ ചെയ്ത നിമിഷങ്ങള്‍ക്കകം മഴ വര്‍ഷിച്ചു. പെയ്യാന്‍ വെമ്പി നിന്ന മഴ കേരളത്തില്‍ അങ്ങിങ്ങായി പെയ്യാന്‍ തുടങ്ങിയിരുന്നു. കൊച്ചിയില്‍ സമ്മേളനം അവസാനിക്കാന്‍ കാത്തു നിന്നു. അല്ലെങ്കിലും മഴ അനുഗ്രഹമാണല്ലോ! സമ്മേളനത്തെ അനുഗ്രഹിക്കാന്‍ എത്തിയ ആ മഴ അനുഗ്രഹത്തിന്‍റെ വര്‍ഷമാണ്. പങ്കെടുക്കാന്‍ കൊതിയില്ലാതെയല്ല, പ്രവാസത്തിന്‍റെ തടവറ നിമിത്തം കടലിനിക്കരെ നില്‍ക്കേണ്ടി വന്നു. തടി ഇവിടെയാണെങ്കിലും മനസ്സ് അങ്ങ് അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലാണ്. അല്ലാഹുവേ ഞങ്ങള്‍ക്കും അതില്‍ പങ്കുകൊണ്ട പ്രതിഫലം നല്‍കണേ....
Categories: കാന്തപുരം
0 comments:
Post a Comment