ഇസ്‌ലാം സ്വീകരിച്ച ആര്‍നോഡ് മദീനയിലെത്തി

Posted by SiM Media on 4:41 PM with No comments
ഡച്ച്‌ തീവ്ര വലതുപക്ഷ പാര്‍ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവും ഫിത്ന എന്ന ഇസ്‌ലാം വിരുദ്ധ സിനിമയിലൂടെ കുപ്രസിദ്ധി നേടിയ ആര്‍നോഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിച്ചു ആഴ്ചകള്‍ ശേഷിക്കെ ഉംറ നിര്‍വഹിക്കാന്‍ പരിശുദ്ധ മക്കയിലെത്തി. ഇല്സാം പുല്‍കിയ വിവരം അദ്ദേഹം തന്‍റെ ട്വിറ്റെര്‍ എക്കൌണ്ടിലൂടെ 2013 ഫെബ്രുവരി 27നു  അറിയിച്ചെങ്കിലും തന്‍റെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനായില്ല.
അല്‍ ജസീറക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് വിഷയം തുറന്നു സംസാരിച്ചത്. വിശുദ്ധ മദീന സന്ദര്‍ശന ശേഷമാണ് അദ്ദേഹം മക്കയിലേക്ക് പോയത്. ഫിത്ന എന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും  മുസ്‌ലിംകളെയും വിശുദ്ധ ഖുര്‍ആനിനെയും അധിക്ഷേപിക്കുന്ന രംഗങ്ങള്‍ക്ക് ഭാഗമാകേണ്ടി വന്നതിലും അദ്ദേഹം അതിയായ ദുഃഖം രേഖപ്പെടുത്തി. അതിനാല്‍ അദ്ദേഹം മദീനയുടെ രാജകുമാരനരികില്‍ വന്ന് വിശുദ്ധ റൌദയില്‍ നിസ്കരിക്കുകയും കണ്ണുനീര്‍ പൊഴിച്ച് സങ്കടം രേഖപ്പെടുത്തുകയും ചെയ്തു. റൌദയില്‍ നിസ്കരിച്ച അദ്ദേഹം കണ്ണുനീര്‍ പൊഴിച്ച് പറഞ്ഞു 'ഞാന്‍ നില്കുന്നത് സ്വര്‍ഗത്തിലെ ഒരംശത്തിലാണല്ലോ!'

പ്രവാചകനെതിരെ മോശപ്പെട്ട സിനിമ നിര്‍മിച്ചപ്പോള്‍ തുരുതുരാ വന്ന പ്രതിഷേധങ്ങള്‍ എന്നെ ചിന്തിപ്പിച്ചു.  മുസ്‌ലിംകള്‍ അവരുടെ മതത്തെയും പ്രവാചകനെയും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നാന്‍ തിരിച്ചറിഞ്ഞയിടത്ത് നിന്ന് ഇസ്ലാമിനെ പഠിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ഞാന്‍ ഈ വിശുദ്ധ തീരത്തണഞത്-അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 17 ബുധനാഴ്ച മദീനയില്‍ എത്തിയ അദ്ദേഹം ആറു അവിടെ തങ്ങുകയും ശേഷമാണ് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാനായി പോയത്. മദീനയിലെ ജബല്‍ ഉഹ്ദ്, ഖുര്‍ആന്‍ പ്രിന്‍റിംഗ് പ്രസ്സ്‌ തുടങ്ങിയവയെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. മദീന പള്ളിയുടെ ഇമാമുമാരായ അലിയ്യുല്‍ ഹുദൈഫി, സ്വലാഹുല്‍ ബദര്‍, മസ്ജിദ് ഖുബാ ഇമാമുമാര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മക്കയിലെ പ്രസിദ്ധമായ ഉമ്മുല്‍ ഖുറാ യൂണിവേസിറ്റി, കഅബക്ക് ഖില്ല നിര്‍മിക്കുന്ന സ്ഥലം, അറഫ സംഗമ ഭൂമി തുടങ്ങിയ സ്ഥലങ്ങള്‍ മക്കയില്‍ സന്ദര്‍ശിച്ചു. ഉംറക്ക് ശേഷം അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ''ഉംറ കഴിച്ചു. ഞാന്‍ വളരെ സന്തോഷവാനാണ്. ഇവിടം മഹത്വരം തന്നെ.'' ഞാന്‍ ഒരു മുസ്‌ലിം എന്നനിലക്ക് നെതര്‍ലന്‍ഡില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങളിലെതിക്കാന്‍ പരിശ്രമിക്കും. അദ്ദേഹം വ്യക്തമാക്കി. സൌദിഅറേബ്യയില്‍ നിന്നും ലഭിച്ച സ്വീകരണത്തിനു പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചു. കാനഡയിലെ ദാഅവാ സംഘമാണ് യാത്ര തരപ്പെടുത്തിയത്.

ഏതായാലും യൂറോപ്പില്‍ ഇസ്ലാമിന്‍റെ വ്യാപനം പ്രവചനാതീതമാകുകയാണ്. ബുദ്ധിജീവികളുടെ ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് തടയാന്‍ ആര്‍ക്കും സാധ്യമല്ല. കാരണം ഇസ്‌ലാം പ്രകൃതി മതാണ്. നിക്ഷ്പക്ഷത യോടെ ഒരാള്‍ ഇസ്‌ലാമിനെ പഠിച്ചാല്‍ ഈ ശാദ്വല തീരത്തെത്താന്‍ പ്രപഞ്ചത്തിന്‍റെ അധിപന്‍ അല്ലാഹു തആല വഴിതുറന്നു കൊടുക്കും.

മദീനയിലെ ഖുബാ മസ്ജിദിലെ ഇമാമുമാരോടൊപ്പം 


മക്കാ പള്ളി ഇമാം സുദൈസിയുമായി കൂടിക്കാഴ്ച 

അറഫയില്‍ 

മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേസിറ്റി സന്ദര്‍ശിച്ചപ്പോള്‍ 

മദീനാ പള്ളിയിലെ ഇമാം അലിയുല്‍ ഹുദൈഫിയുമായി കൂടിക്കാഴ്ച 

മദീനയിലെ ഖുര്‍ആന്‍ പ്രിന്‍റിംഗ് ഡയരക്ടറുമായി കൂടിക്കാഴ്ച 

മദീനാ പള്ളിയിലെ റൌദയില്‍ നിസ്കരിക്കുന്നു.

മക്കയിലെ ഡിന്നര്‍, കഅബയുടെ വ്യൂ.

Categories: