ഭൂകമ്പംത്തെ സംബന്ധിച്ച് മക്കയിലെ ഖുതുബ 19/04/2013.
Posted by SiM Media on 11:43 PM with No comments
ഭൂമി പ്രകമ്പനം കൊള്ളുന്നു...മനുഷ്യന്‍റെ ധിക്കാരങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. സൃഷ്ടാവായ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഒരുവിഭാഗമാണ് മനുഷ്യര്‍, മറ്റൊരു വിഭാഗമാണ് ഭൂമി. അല്ലാഹുവിന്‍റെ കല്പനകളില്‍ അലസത കാട്ടുന്ന മനുഷ്യന്‍ , പക്ഷെ ഭൂമി എത്ര അനുസരണ പുലര്‍ത്തുന്നു. ഈയിടെ ഇറാനിലുണ്ടായ രണ്ടു ഭൂകമ്പങ്ങള്‍ അതോടനുബന്ധിച്ച് അറബ് രാഷ്ട്രങ്ങളിലും ഇന്ത്യയിലും കുലുങ്ങി. ശേഷം ചൈനയിലും ഭൂമി കുലുങ്ങി.പക്ഷെ മനുഷ്യന് യാതൊരു കുലുക്കവുമില്ല. നബി (സ്വ) പഠിപ്പിച്ചു. ഭൂകമ്പങ്ങളുടെ വര്‍ധനവുണ്ടാകാത്ത കാലത്തോളം അവസാനനാള്‍ സംഭവിക്കില്ല. قال رسول الله صلى الله عليه وآله وسلم :لا تقوم الساعة حتى تكثر الزلازل- رواه البخاري ഇതെല്ലാം മുന്നറിയിപ്പുകളാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെ ജുമുഅ ഖുതുബയുടെ വിഷയം ഭൂകമ്പമായിരുന്നു. ഷെയ്ഖ് അബ്ദു റഹിമാന്‍ ശുറൈമാണ് ഖുതുബ നിര്‍വഹിച്ചത്. വീഡിയോ താഴെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. അല്ഹമ്ദുലില്ലഹ് ഈയുള്ളവന്‍ പ്രസ്തുത ജുമുഅക്ക് പങ്കെടുക്കാന്‍ കഴിഞ്ഞു. അല്ലാഹു സ്വീകരിക്കട്ടെ. എല്ലാ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അല്ലാഹു നമ്മെയും വേണ്ടപ്പെട്ടവരെയും കാത്തുരക്ഷിക്കട്ടെ. ആമീന്‍.
0 comments:
Post a Comment