ഉമ്മയും ഉപ്പയും
Posted by SiM Media on 4:28 PM with No comments
ഉമ്മമാരെയും ഉപ്പമാരെയും ചീത്ത പറയരുത്, വിഷമിപ്പിക്കരുത്, തല്ലരുത് തുടങ്ങിയ പലതും നമുക്കറിയാം പക്ഷേ ഇവയ്ക്കെല്ലാം പുറമെ അളവറ്റരൂപത്തില്‍ പ്രതിഫലം വാരിക്കൂട്ടാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗവും ഇവര്‍ കാരണമായി ലഭിക്കും. നാം ചിന്തിക്കേണ്ടത്...നമുക്ക് അവരുണ്ട്. സ്വര്‍ഗ്ഗം സമ്പാദിക്കാന്‍ ഏറ്റവും നല്ല എളുപ്പ മാര്‍ഗം. പക്ഷേ അവരില്ലാത്തവരുടെ അവസ്ഥ നോക്കൂ അവരെന്ത് ചെയ്യും അവരെ കൊണ്ട് കിട്ടുന്ന പ്രതിഫലം കിട്ടണമെങ്കില്‍ അവര്‍ തന്നെ വേണ്ടേ? ഉമ്മമാരുടെ കാല്‍പാദത്തിനു കീഴിലാണ് സ്വര്‍ഗ്ഗമെന്നല്ലേ മുത്ത് നബി (സ) നമ്മെ പഠിപ്പിച്ചത്. അതിനര്‍ത്ഥം എല്ലാവിധത്തിലും അവരുടെ പൊരുത്തം സമ്പാദിക്കുക്ക എന്നാണ്. യുദ്ധം, ഹജ്ജ്, തുടങ്ങി മറ്റെല്ലാ കര്‍മ്മങ്ങളും ഇതിനു പിറകെയാണ് വരുന്നത്. അവരിരുവര്‍ക്കും കാരുണ്യത്തന്റെ ചിറക് താഴ്ത്തിക്കൊടുക്കുക എന്നര്‍ത്ഥമുള്ള ഖുര്‍ആന്‍ ആയത്തിന്‍റെ വിശദീകരണത്തില്‍ കാണാം അവര്‍ക്കു നേരേ ആക്ഷേപകരമായ രൂപത്തില്‍ വിരല്‍ ചൂണ്ടുന്നതും കൈ ഉയര്‍ത്തി സംസാരിക്കുന്നതും കുറ്റകരമാണെന്ന്. ക്രൂരനായ ഒരു യജമാനനുമുന്നില്‍ നിന്നുകൊണ്ട് വിനയാന്വിതനായ ഒരടിമ സംസാരിക്കും വിധമായിരിക്കണം അവരോടുള്ള സംസാരമെന്ന് ചില മഹാന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവരെ തുറിച്ചു നോക്കിയവന്‍ അവര്‍ക്കു ഗുണം ചെയ്തലരല്ലെന്ന് നബി (സ) പറഞ്ഞതായി ആഇശ (റ) നിവേദനം ചെയ്യുന്നു.
ഇനിയവരെ ശപിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ റഹിമകുമുള്ളാഹ് എന്നു പറയണം. തുറിച്ചു നോക്കുന്നത് തെറ്റായതു പോലെ സൌമ്യമായി നോക്കുന്നത് പുണ്യകരമാണ്. 3 സ്ഥലങ്ങളിലേക്ക് നോക്കല്‍ ഇബാദത്താണെന്ന് മുത്ത് നബി തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട് 1, ഖുര്‍ആനിലേക്ക് 2, കഅ്ബയിലേക്ക് 3, മാതാപിതാക്കളുടെ മുഖത്തേക്ക്. അനുസരണ സ്വഭാവമുള്ള ഒരു മകന്‍ കാരുണ്യത്തോടെ അവരുടെ മുഖത്തോട്ട് നോക്കിയാല്‍ പൂര്‍ണ്ണമായ ഒരു ഹജ്ജിന്റെ കൂലി കിട്ടുമെന്ന് മുത്ത് നബി തങ്ങള്‍ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ക്ക് അത്ഭുതം കൂട്ടത്തില്‍ ഒരു സ്വഹാബി ചോദിച്ചു. ഒരാള്‍ ഒരു ദിവസം 100 തവണ ഇങ്ങനെ നോക്കിയാലും ഈ പ്രതിഫലം ലഭിക്കുമോ നബി (സ) പറഞ്ഞു അതെ, കിട്ടും. എത്ര അവസരങ്ങളാ നമുക്കു മുന്നിലുള്ളത്
ഒരിക്കല്‍ നബി (സ) യുടെ അടുത്തേക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു കൂടെ ഒരു വൃദ്ധനും. നബി തങ്ങള്‍ ചെറുപ്പക്കാരനോട് ചോദിച്ചു നിങ്ങളുടെ കൂട്ടത്തില്‍ കാണുന്ന ഇയാള്‍ ആരാണ് അദ്ദേഹം പറഞ്ഞു എന്റെ പിതാവ് നബി(സ) തങ്ങള്‍ പറഞ്ഞു. നീ അദ്ദേഹത്തിന്റെ മുന്നില്‍ കയറി നടക്കരുത്. അദ്ദേഹം ഇരിക്കും മമ്പ് ഇരിക്കരുത്. പേരു ചൊല്ലി വിളിക്കരുത്. ഇഷ്ടമില്ലാത്ത ഒന്നും പ്രവര്‍ത്തിക്കരുത്. (ത്വബ്റാനി)
അവരെ ദഖിപ്പിക്കരുത്: ഹിജ്റപോകാന്‍ സമ്മതം ചോദിച്ച് നബി (സ) യെ ഒരു വ്യക്തി സമീപിച്ചപ്പോള്‍ മാതാപിതാക്കള്‍ കരയാന്‍ തുടങ്ങി വിവരം നബി തിരുമേനി അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു ഉടനേ പോകൂ അവരെ കരയിപ്പിച്ചതു പോലെ ചിരിപ്പിക്കൂ.(ഇബ്നു ഉമര്‍(റ).) ഇവിടെ നാടും വീടും കുടുംബവും മൊക്കെ ഉപേക്ഷിച്ച് ദീനീന് വേണ്ടി നബി തങ്ങളോടൊപ്പം ഹിജ്റ പോകുന്നതിന് വേണ്ടിയാണ് കരയിപ്പിച്ചത്. അതും ശരിക്കുമൊരു കരയിപ്പിക്കലല്ലോ എന്നാല്‍ നമ്മള്‍ കരയിപ്പിക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ വിളിച്ചാല്‍ ഉടനെ ഉത്തരം ചെയ്യാന്‍ മടിക്കരുത്: ജുറൈജ് എന്ന മഹന്‍ ഒരു വ്യഭിചാരിയായ സ്ത്രീയെ കൊണ്ട് പരീക്ഷിക്കപ്പെട്ടു. ആ സ്ത്രീ മഹാനെ ക്ഷണിച്ചപ്പോള്‍ മഹാന്‍ വഴങ്ങിയില്ല. ദേഷ്യം തീര്‍ക്കാന്‍ അവള്‍ ഒരു ആട്ടിടയനെ സമീപിച്ച് ബന്ധത്തിലേര്‍പ്പെട്ടു. അതിലൊരു കുഞ്ഞുണ്ടായി ആ കുഞ്ഞ് ജുറൈജു മായുള്ള ബന്ധത്തിലുള്ളതാണെന്ന് പറഞ്ഞു പരത്തി. മലമുകളില്‍ ഒറ്റക്ക് ആരാധന നടത്തിയിരുന്ന ജുറൈജിന്റെ അടുത്തേക്ക ജനം ഓടിയടുത്തു. പക്ഷേ വലിയ്യായിരുന്ന അദ്ദേഹത്തിന്റെ കറാമത്ത് വെളിപ്പെട്ടു. ചോരപ്പൈതല്‍ സത്യം വെളിപ്പെടുത്തി. കുട്ടിയുടെ പിതാവ് ആട്ടിടയനെന്ന് പറഞ്ഞു. എങ്കിലും ഉമ്മ വന്ന് വിളിച്ചപ്പോള്‍ ഉത്തരം ചെയ്യാത്തതു കൊണ്ടായിരുന്നു വ്യഭിചാരിയായ സ്ത്രീയെ കൊണ്ട് പരിക്ഷിക്കപ്പെട്ടത്. ആവുന്നത്രയും അവര്‍ക്ക് നാം സേവനം ചെയ്യുക. അതിനു വേണ്ടി നാം എത്രകണ്ട് ചെറുതാകേണ്ടി വന്നാലും എത്ര ത്യാഗം സഹിക്കേണ്ടിവന്നാലും ശരി.
നബി(സ) ജിവിച്ചിരുന്ന കാലത്ത് തന്നെ യമനില്‍ ജീവിച്ചിരുന്ന ഒരു മഹാന്‍...പക്ഷേ ജിവിതത്തില്‍ ഒരിക്കല്‍ പോലും നബി തങ്ങളെ നേരിട്ട് കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കണ്ടിരുന്നെങ്കില്‍ സ്വഹാബിയാകുമായിരുന്നു. പക്ഷേ അദ്ദേഹം അത് വേണ്ടന്ന് വെച്ചു. കാരണം അതിനെക്കാളും വലിയ സംഗതി തന്റെ പ്രായം ചന്ന ഉമ്മയെ പരിക്കുകയെന്നുള്ളതാണെന്ന് അദ്ദേഹം മനസ്സിലാക്കി. പേര് ഉവൈസുല്‍ ഖര്‍നി. ദുആ ചൈയ്താല്‍ ഉടനെ അല്ലാഹു ഉത്തരം കൊടുക്കും. അത്രയും പവറുള്ള മഹാന്‍. നബി തങ്ങളെ അങ്ങേയറ്റം സ്നേഹിച്ചു. സ്നേഹംമൂത്ത് ഒരിക്കല്‍ നബിതങ്ങള്‍ക്ക് യുദ്ധത്തില്‍ മുന്‍പല്ല് പൊട്ടി എന്ന വാര്‍ത്ത കേട്ടപ്പോള്‍ നബിക്കില്ലാത്ത പല്ല് എനിക്കും വേണ്ടായെന്ന് പറഞ്ഞ് ഉടന്‍ അദ്ദേഹവും തന്റെ മുന്‍പല്ല് പൊട്ടിച്ചു. മദീനയില്‍ നിന്ന് ആരെങ്കിലും വരുന്നുണ്ടെന്ന് കേട്ടാല്‍ അങ്ങാടിയിലേക്ക് ഓടും എന്നിട്ട് അവരുടെ കണ്ണുകള്‍ ചുമ്പിക്കും ഈ കണ്ണുകള്‍ നബി തങ്ങളെ കണ്ടതാണല്ലോ അത്കൊണ്ട് നബി തങ്ങളെ കണ്ട കണ്ണിനെ ഞാനൊന്ന് ചുമ്പിക്കട്ടെയെന്ന്പറഞ്ഞുകൊണ്ട്.
കൊലക്കുറ്റം ചെയ്ത് പ്രായശ്ചിത്തം തേടി വന്നവനോട് ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് ചോദ്ച്ചത് മാതാപിതാക്കള്‍ ജീവിച്ചിരപ്പുണ്ടോയെന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ സല്‍കര്‍മങ്ങള്‍ ചെയ്തു നന്നായിക്കോളൂയെന്ന് പറഞ്ഞു. എന്തിനാണ് മാതാപിതാക്കളെ അന്വോഷിച്ചതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലാഹുവുമായി അടുക്കാന്‍ അവരാണ് ഏറ്റവും നല്ല എളുപ്പമാര്‍ഗമെന്നാണ്. അവരെക്കാള്‍ കൂടിതല്‍ ഭാര്യക്ക് സനേഹം കൊടുത്ത് അവരെ ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ അല്‍ഖമ (റ) ന് മരണവേളയില്‍ കലിമ ചൊല്ലാന്‍ കഴിയാതെ വരുകയും വിഷയം നബി തങ്ങളോട് പറയപ്പെട്ടപ്പോള്‍ അവുടുന്ന് അദ്ദേഹത്തിന്റെ ഉമ്മയുടെ മുന്നില്‍ വെച്ച് പറഞ്ഞു എങ്കില്‍ അല്‍ഖമയെ ദഹിപ്പിക്കാം. ഇതുകേട്ട ആ മാതൃഹൃദയം അലിയുകയും മകന് പൊറുത്തുകൊടുക്കുകയും ചെയതു. വന്‍ കുറ്റങ്ങളില്‍ പെട്ടതാണ് അവരെ ബുദ്ധിമുട്ടികയെന്നത്.
ഖിയാമത്ത് നാളില്‍ അല്ലാഹു നോക്കാത്ത മുന്ന് വിഭാഗക്കാര്‍: മാതാപിതാക്കളെ നിന്ദിക്കുന്നവന്‍, മദ്യപാനി, ചെയ്ത ഗുണം എടുത്ത് പറയുന്നവന്‍. അതുപോലെ സ്വര്‍ഗ്ഗപ്രവേശം നിഷേധിക്കപ്പെട്ട മുന്ന് വിഭാഗക്കാര്‍: മാതാപിതാക്കളെ നിന്ദിക്കുന്നവന്‍, കുടുംബത്തെ കൂടെയിരുത്തി തോന്നിവാസം പറയുന്നവന്‍, പുരുഷവേഷം കെട്ടുന്ന സ്ത്രീ. എന്നിങ്ങനെയാണ്. ഉപ്പയുടെയും ഉമ്മയുടെയും മഹത്വം തിരിച്ചറിയാന്‍ ഹാമിദ് യാസീന്‍ ജൌഹരിയുടെ ഈ കനപ്പെട്ട പ്രസംഗം കേള്‍ക്കൂ. അല്ലാഹു അവര്‍ക്ക് ഗുണം ചെയ്യുന്നവരില്‍ നമ്മെയും ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
Categories: മാതാപിതാക്കള്‍
0 comments:
Post a Comment