ഫ്ലൈറ്റിലെ നിസ്കാരത്തിന്റെ രൂപം
Posted by SiM Media on 3:11 PM with No comments
ഫ്ലൈറ്റ് യാത്രക്കിടയില്‍ പലപ്പോഴും പല വഖ്തുകളും കടന്നുപോകുന്നു. അവയില്‍ മുന്തിച്ചോ പിന്തിച്ചോ ജംആക്കാന്‍ പറ്റാത്ത സുബ്ഹ് നിസ്ക്കാരവും പെടുന്നു. ഫ്ലൈറ്റിലാകട്ടെ റുകൂഅ്, സുജൂദ് എന്നിവ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുവാനോ, കൃത്യമായി ഖിബ്ല സൂക്ഷിക്കുവാനോ കഴിയില്ല. എന്തു പരിഹാരം?
ഇത്തരം വിഷമഘട്ടങ്ങളില്‍, അതു ഫ്ലൈറ്റിലായിരുന്നാലും കാറ്, ബസ്, ട്രെയിന്‍ തുടങ്ങിയ വാഹനത്തിലായിരുന്നാലും കഴിയുന്ന വിധം നിസ്കരിക്കണം. റുകൂഅ്, സുജൂദ് എന്നിവ തല കുനിക്കണം, അതിനേക്കാള്‍ കുറച്ചുകൂടി തല കുനിച്ചുകൊണ്ട് സുജൂദും ചെയ്യണം. പിന്നീട് ഈ നിസ്കാരം ശരിയാംവിധം മടക്കി നിസ്കരിക്കുകയും ചെയ്യണം.()
............................................................................................................................
സുന്നീ ഗ്ളോബല്‍ വോയ്സ് ക്ളാസ്സ് റൂമില്‍ നടന്ന സംശയ നിവാരണ വേദിയിലെ ചോദ്യവും മറുപടിയും. അബൂശാകിര്‍ ഉസ്താദ് മറുപടി നല്‍കുന്നു.
0 comments:
Post a Comment