ഉംറ തീര്‍ഥാടകരുടെ അപ്രതീക്ഷിത വര്‍ധനവ് ; ഹറമുകള്‍ ജനനിബിഡമാകുന്നു

Posted by SiM Media on 9:06 AM with No comments

കഴിഞ്ഞ മൂന്ന്‍ മാസക്കാലത്തിനിടെ 1.6 മില്ല്യന്‍ തീര്‍ഥാടകരാണ് വിശുദ്ധ ഉംറ കര്‍മത്തിനായി രാജ്യത്തെത്തിയതെന്ന് ഹജ്ജ് മിനിസ്റ്റര്‍ ഡോ. ബന്ധര്‍ ഹജ്ജര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഈ വര്‍ഷത്തെ റമസാന്‍ ഏകദേശം ആറു മില്ല്യന്‍ ഉംറ തീര്‍ഥാടകരാല്‍ റെക്കോഡ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ലക്ഷം തീര്‍ഥാടകരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഗവര്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്ടുകളും വളരെ ഊര്‍ജ്ജസ്വലരാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ഉംറ യാത്രക്കാരുടെ  പത്തു മുതല്‍ ഇരുപത് ശതമാനം വരെയുള്ള വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എഴുപതോളം രാജ്യങ്ങളിലെ ഹജ്ജ് മിഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇതിനകം ഏര്‍പ്പാടുക നടത്തിക്കഴിഞ്ഞതായി മിനിസ്റ്റര്‍ അറിയിച്ചു. ഓരോ രാജ്യങ്ങളുടെയും ഹജ്ജ് മന്ത്രാലയങ്ങള്‍ അവരുടെ യാത്രക്കാരെ ഹജ്ജ് നിയമങ്ങളെ സംബന്ധിച്ച് ബോധവാന്മാരാക്കുന്നതിന് ഈ കൂടിക്കാഴ്ചകള്‍ പ്രയോജനപ്പെടും.

ഈജിപ്റ്റ്‌, പാക്കിസ്ഥാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നത്. മതാഫിലെയും പരിസരങ്ങളിലെയും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിമിത്തം ഹാജിമാര്‍ക്ക് തടസ്സങ്ങള്‍ നേരിടാതിരിക്കാന്‍ സൗദി ഭരണകൂടം ബോധപൂര്‍വ്വ നടപടികളാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍  നിന്നുള്ള ഉംറ തീര്‍ഥാടകരിലും അനിതരസാധാരണമായ തിരക്കാണ് ഹറമുകളില്‍ അനുഭവപ്പെടുന്നതെന്ന്  ഹറം പരിസരങ്ങളിലെ മലയാളീ ജോലിക്കാര്‍  പറയുന്നു.

എന്നാല്‍ ഇമാറാത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് കര്‍ശന നിയമങ്ങളാണ് തുടക്കം മുതലേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തു ദിവസത്തിനകം തിരികെയെത്തണമെന്നും താമസിക്കുന്നതിന്റെ രേഖകള്‍ സമര്‍പ്പികേണ്ടതുമെല്ലാം യാത്രക്കാരെ സാരമായി ബാധിച്ചു. 

കടപ്പാട്,

ഈ ന്യൂസ്‌ സിറാജ് പത്രത്തില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക