ഒ.കെ. സൈനുദ്ദീന്‍കുട്ടി മുസ്ലിയാര്-ഒതുക്കുങ്ങല്‍/Ok. Sainudeen Kutti Musliyaar Othukkungal
Posted by SiM Media on 11:57 AM with No comments
ഓടക്കല്‍ അലി ഹസന് മുസ്ലിയാരുടെയും മകനായി 1919 ഒതുക്കുങ്ങല്‍ ജനിച്ചു. കൈപറ്റ മുഹമ്മദ് കുട്ടി മുസ്ലിയാര്, കെ. കെ. സ്വദഖത്തുല്ല മുസ്ലിയാര്, എന്നിവരാണ് ഉസ്താദുമാരില്‍ പ്രധാനികള്‍. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്, ഇ. സുലൈമാന്‍ മുസ്ലിയാര്, ചെരള അബ്ദുല്റഹ്മാന് മുസ്ലിയാര് തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. പ്രഗല്ഭനായ മുദര്‍രിസും കര്‍മ്മശാസ്ത്ര പണ്ഡിതനുമായിരുന്നു അദ്ദേഹം. ഒതുക്കുങ്ങല്‍ ഇഹ്യാഉസുന്നയുടെ സ്ഥാപകനാണ്.
മലബാറിന്റെ വിവിധഭാഗങ്ങളില്‍ വേരുകളുള്ള ഒരു കുടുംബമാണ് ഓടക്കല്‍ തറവാട്. ചാലിയത്ത് ദീര്‍ഘകാലം സേവനം ചെയ്തതിനാല്‍ 'ചാലിയത്തെ മൊയ്ല്യാര്' എന്നാണറിയപ്പെടുന്നത്. അലി ഹസ്സന് മുസ്ലിയാരാണ് ഉസ്താദിന്റെ പിതാവ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യം കുറവായിരുന്നു. ദര്സിനോടായിരുന്നു കൂടുതല്‍ താല്പര്യം. നേടിയനാട് മര്‍ഹൂം സി അബുല്‍ റഹ്മാന് മുസ്ലിയാര് അദ്ദേഹത്തിന്റെ ശരീക്കുമാരില് പ്രധാനിയായിരുന്നു.
അബ്ദുല്‍ സലാം മുസ്ലിയാര്, അബ്ദുല്‍ ഹകീം മുസ്ലിയാര്, അബ്ദുല്‍ റഷീദ് മുസ്ലിയാര്, അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്, സൈനബ, ആസ്യ എന്നിവര്‍ സന്താനങ്ങളാണ്. 1423 റബീഉല്‍ ആഖിര്‍ 6 ന് ( 2003 ആഗസ്റ്റ് 15 -ന്) അദ്ദേഹം വഫാത്തായി. വീടിനു സമീപത്തെ പള്ളിക്കടുത്താണ് ഖബര്‍. (രിസാല വാരിക, 2007 ഫെബ്രുവരി 23)
Categories: മഹാരഥന്മാര്
0 comments:
Post a Comment