പി.എസ്.കെ. മൊയ്തു ബാഖവി മാടവന/ PSK. Moidu Baqavi Madavana
Posted by SiM Media on 11:28 AM with No comments
1959 ഫെബ്രുവരി 1 ന് ജനനം. പിതാവ് സെയ്തു. മാതാവ് നഫീസ. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദമെടുത്തു. 1977 മുതല്‍ സംഘടനാരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ സെക്രട്ടറി, എസ്. വൈ. എസ് കൊടുങ്ങല്ലൂര്‍ താലൂക് വൈസ് പ്രസിഡണ്ട്, ആസാദ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന്, എന്നീ പദവികള്‍ വഹിച്ചു. കോടമ്പുഴ ദാറുല്‍ മആരിഫ് ദഅവാ കോളേജ് പ്രിന്‍സിപ്പലാണ്. ബാങ്കിംഗ് ഇസ്ലാമിക വീക്ഷണം, സ്ത്രീ സാമൂഹ്യവ്യവസ്ഥയില്‍, മഖ്ബറ ആചാരവും അനാചാരവും, ശിഥില ചിന്തകള്‍, മതം മാറ്റത്തിന്റെ വലക്കണ്ണികള്‍, പ്രകാശ താരങ്ങള്‍ എന്നീ കൃതികള്‍ രചിട്ടുണ്ട്. സൗദി അറേബ്യ, യു. എ. ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
Categories: മഹാരഥന്മാര്
0 comments:
Post a Comment