വാളക്കുളം അബ്ദുല്‍ബാരി മുസ്ലിയാര്/ Valakkulam Abdulbaari Musliyar
Posted by SiM Media on 3:19 PM with No comments
വാളക്കുളം പുതുപ്പറമ്പില്‍ ഹി: 1298 ജമാദുല്‍ ആഖിര്‍ 2 നാണ് ജനനം. കോയക്കുട്ടി മുസ്ലിയാര് എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അഹമദാണ് പിതാവ്. പ്രധാമികപഠനം സ്വന്തംപിതാവില് നിന്ന്. തികഞ്ഞ സൂഫിയായിരുനു പിതാവ്. നാദാപുരം അഹമദ് ശീറാസി, കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാര്, പൊന്നാനി ചെറിയ അവറാന് കുട്ടി മുസ്ലിയാര്, മൂര്‍ക്കനാട് അലി മുസ്ലിയാര്, അബ്ദുല്‍ വഹാബ് ഹസ്രത്ത്, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, അബ്ദുറഹീം ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരില് നിന്ന് വിജ്ഞാനം നേടി. നാദാപുരം, തിരൂരങ്ങാടി, പൊന്നാനി, വെല്ലൂര്‍ ബാഖിയാത്ത് എന്നിവിടങ്ങളിലായിരുന്നു 1321 ല്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി.
കാനഞ്ചേരി, താനാളൂര്‍, അയ്യായ, കോഴിക്കോട്, വളവന്നൂര്‍, വാളക്കുളം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണയോഗത്തില്‍ സംബന്ധിച്ചു. വളരെക്കാലം സംഘടനയുടെ സാരഥ്യം ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രചാരണം നടത്തി. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരുടെ ഒഴിവിലേക്ക് അബ്ദുല്‍ ബാരി മുസ്ലിയാരെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
1934 നവംബര്‍ 4 ന് സമസ്ത രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുശാവറ അംഗങ്ങളില്‍ രണ്ടാം നമ്പറുകാരന് അബ്ദുല്‍ബാരി മുസ്ലിയാരായിരുന്നു. 1926 ല്‍ സമസ്ത രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഇരുപത് വര്‍ഷം പ്രസിഡണ്ടായി തുടര്‍ന്നു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി രചനകള്‍ നടത്തി. സിഹാഹുശൈഖൈനീ, അല്‍ വസീലത്തുല്‍ ഉള്മാ, സീറത്തുല്‍ ഇസ്ലാം എന്നിവ ഗ്രന്ഥങ്ങളില്‍ ചിലതാണ്. രചനകളില്‍ മികച്ചത് ജംഇല്ബാരിയാണ്. അഞ്ച് അദ്ധ്യായങ്ങളാണിത്. ഒന്ന് ഖുര്‍ആന്റെ സത്തയെകുറിച്ചാണ്. അത്തന്നെ രണ്ട് ഭാഗങ്ങളാക്കിതിരിച്ചിട്ടുണ്ട്. രണ്ടാം അദ്ധ്യായവും രണ്ട് ഭാഗങ്ങളാണ്. ഇസ്ലാമിന്റെ മൌലികതത്വങ്ങള്‍ വിവരിക്കുകയാണ് മൂന്നാം അദ്ധ്യായത്തില്‍. കര്‍മശാസ്ത്രമാണ് നാലാംഅദ്ധ്യായത്തില്. അഞ്ചാം അദ്ധ്യായം ആത്മീയ ചര്‍ച്ചയാണ്. അബ്ദുല്ബാരിയിലെ രചനാവൈഭവം ജംഉല്‍ബാരി വിളിച്ചറിയിക്കുന്നുണ്ട്.
അദ്ദേഹത്തിന് സന്താനഭാഗ്യം ലഭിചിരുന്നില്ല. 1965 ല്‍ ഹി: 1385 ജമാദുല്‍ അവ്വല്‍ 2 ന് ഞായറാഴ്ച അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പുതുപ്പറമ്പ് മസ്ജിദുല്ബാരിയുടെ സമീപത്താണ് ഖബ്റ.
Categories: മഹാരഥന്മാര്
0 comments:
Post a Comment