കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്/ Kottumala Aboobaker Musliyar
Posted by SiM Media on 3:18 PM with No comments
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈ: പ്രസിഡണ്ടായിരുന്നു. 1937 ല്‍ മലപ്പുറത്തിനടുത്ത പെരിങ്ങോട്ടുപുലത്ത് ജനിച്ചു. പിതാവ് തറയില്‍ കുഞ്ഞാലിയും മാതാവ് പഴയേടത്ത് യൂസുഫ് മുസ്ലിയാര് മകള്‍ ആയിശയുമാണ്.
ജന്മനാട്ടില് നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പനയത്തില്‍ പള്ളിയില്‍ ഏഴു വര്‍ഷം അബുല്‍ അലി കോമു മുസ്ലിയാരില്‍ നിന്ന് ഓതിപ്പഠിച്ചു. കക്കൂത്ത് കാടേരിമുഹമ്മദ് മുസ്ലിയാരുടെ ദര്സില് മൂന്ന് വര്‍ഷം പഠിച്ചു. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്ന് 1943 ല്‍ ബിരുദം നേടി. ഊരകം കൊട്ടുമലയില് പ്രഥമ ദര്‍സ് ആരംഭിച്ചു. 11 വര്‍ഷം ഇവിടെ മുധാരിസ്സായിരുന്നു.
1956 മുതല്‍ 1963 വരെ പരപ്പനങ്ങാടിയില്‍ ദര്‍സ് നടത്തി. പിന്നീട് ജീവിതാവസാനം വരെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസും പ്രിന്‍സിപ്പാളുമായിരുന്നു. ഇടക്കാലത്ത് നന്തി ദാറുസ്സലാമില്‍ പ്രിന്‍സിപ്പളായി സേവനം ചെയ്തിട്ടുണ്ട്. 1940 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി, അല്ബയാന് പത്രാധിപര്‍, ഫത്വാ കമ്മിറ്റി കണ്‍വീനര്‍, സമസ്ത വൈസ്പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഉജ്ജ്വല പ്രഭാഷകനും സംഘാടകനുമായിരുന്നു. അവസാന കാലത്ത് കാളംബാടിയിലായിരുന്നു താമസം. 1987 ല്‍ അന്തരിച്ചു. കാളമ്പാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറമാടി.
Categories: മഹാരഥന്മാര്
0 comments:
Post a Comment