ചപ്പനങ്ങാടി ബാപ്പുമുസ്ലിയാര്‍/ Chaapanangadi Baappu Musliyar
Posted by SiM Media on 7:47 PM with No comments
സമസ്ത കേരള സുന്നി യുവജന സംഘം പ്രസിഡണ്ട് ആയി സേവനം ചെയ്തു. യഥാര്‍ത്ഥ നാമം മുഹമ്മദ്. ഹിജ്റ 1334 റമളാന്‍ 14 ന് ചാപ്പനങ്ങാടി ഹസന് മുസ്ലിയാരുടെയും വാളക്കുളത്തെ കൊല്ലംതൊടി ബിയ്യയുടെയും പുത്രനായി ജനിച്ചു.
ആറാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. പാണ്ഡിത്യമൊത്ത മാതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു. ബാലപാഠങ്ങള്‍ വീട്ടില്‍ നിന്നു തന്നെയായിരുന്നു. ഒതുക്കുങ്ങല്‍, പാലച്ചിറമാട്, ക്ലാരിമൂട്ടില്, നാദാപുരം, മമ്പാട്, കോട്ടക്കല്‍, പാലപ്പുറം, ചാപ്പനങ്ങാടി, മണ്ണാര്‍ക്കാട് ദര്‍സുകളില്‍ പഠനം.
കോട്ടക്കല്‍, പാലപ്പുറം, ചാവക്കാട്, ആലുവ, പാനൂര്‍, മാനന്തേരി, കൈവേലിക്കല്‍ എന്നിവിടങ്ങളില്‍ മാതാദ്ധ്യാപകനായി പത്തു വര്‍ഷം സേവനം ചെയ്തു. ആധ്യാത്മിക വിഷയങ്ങളില്‍ ആത്മസംതൃപ്തി കണ്ടു. കേരളത്തിലെ മഹാന്മാരുടെ മഖ്ബറ തേടി നടന്നു. തുടര്‍ന്ന് അജ്മീര്‍, ഹാജിമകു, നാഗൂര് തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ ദീര്‍ഘനാള്‍ താമസിച്ചു.
1959 ല്‍ ഹജ്ജിനു പോയി. 1964 ല്‍ ഇറാന്, ഇറാഖ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മുഹുയുദ്ദീന്‍ ഷെയ്ഖ്, രിഫാഈ ഷെയ്ഖ് എന്നിവരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്തു.
1968 മുതല്‍ ചാപ്പനങ്ങാടി വീട്ടില്‍ സ്ഥിരതാമസമാക്കി. ദിക്റ് ഹല്‍ഖകള്‍ സ്ഥാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. 1978 നവംബര്‍ 27 ന് വഫാത്തായി.
Categories: മഹാരഥന്മാര്
0 comments:
Post a Comment