പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍/ Pangil Ahmad Kutti Musliyar

Posted by SiM Media on 5:12 PM with No comments
മലപ്പുറത്തിന് സമീപത്തുള്ള പാങ്ങില്‍ ജനിച്ചു. പിതാവ് നൂറുദ്ദീന്‍. പലപള്ളിദര്‍സുകളിലും പഠനം നടത്തി. വെല്ലൂരില്‍ നിന്നും എം. എഫ്. ബി. ബിരുദം നേടി. വഹാബിസം മലബാറില്‍ പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു. അതിനെതിരെ അദ്ദേഹം സന്ധിയില്ലാ സമരം നയിച്ചു. ആ രംഗത്ത്‌ അദ്ദേഹത്തിന് നിരവധി ത്യാഗം സഹിക്കേണ്ടിവന്നു.

താനൂരിലെ ഇസ്ലാഹുല്‍ ഉലൂം മദ്റസ സ്ഥാപിച്ചത്‌ അദ്ദേഹമാണ്. ഒരു യതീംഖാനയും സ്ഥാപിച്ചിട്ടുണ്ട്. വളരെകാലം സമസ്തയുടെ ജോ.സെക്രട്ടറിയായിരുന്നു. അറബിയിലും അറബിമലയാളത്തിലും ഏതാനും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഹിജ്റ 1365 ദുല്‍ഹജ്ജ്‌ 25 ന് വഫാത്തായി