ഓമാനൂര്‍ ശുഹദാക്കള്‍/ Omaanur Shuhadakkal
Posted by SiM Media on 12:45 PM with No comments

അല്ലാഹുവിന്റെ പ്രീതി ലകഷ്യമാക്കി ഇസ്‌ലാമിന്റെ സംരക്ഷണത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതം അര്‍പിച്ച മൂന്നു ശുഹാദാക്കളാണ് ഓമാനൂര്‍ ശുഹാദാക്കളെന്നപേരിലറിയപ്പെടുന്നത്. കൊണ്ടോട്ടിക്കടുത്ത ഒമാനൂരില്‍ ഹിജ്റ 1128 ദുല്‍ഹജ്ജ് ഏഴിനാണ് കുഞ്ഞാലി, അബൂബക്കര്‍, മൊയ്തീന്‍ എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചത്.
അമ്മാളുഅമ്മ എന്ന ഒരു ഹിന്ദു സ്ത്രീ ഇസ്‌ലാംമതം സ്വീകരിച്ചതുസംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏതാനും മുസ്‌ലിം വിരോധികള്‍ പള്ളി അശുദ്ധമാക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് മുസ്‌ലിംകല്‍ക്കെതിരെയുള്ള ഒരാക്രമണത്തിനുള്ള ശ്രമമായി.
മുന്നറിയിപ്പില്ലാതെ മുവ്വയിരത്തോളം വരുന്ന പട്ടാളം രംഗത്തെത്തി. ചെറുത്തു നില്‍ക്കാനും തിരിച്ചടിക്കാനും മുസ്‌ലിംകളും നിര്‍ബന്ധിതരായി. ശത്രുപക്ഷത്ത് നിരവധിപേരെ വധിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. യുദ്ധത്തില്‍ ശഹീദായ മൂന്നുപേരെ കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത്‌പള്ളിപരിസരത്ത് മറവുചെയ്തു. ദുല്‍ഹജ്ജ് ഏഴിനു മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും ഓമാനൂര്‍ ശുഹദാക്കളുടെ ആണ്ടുനേര്‍ച്ച കൊണ്ടാടിവരുന്നു.
ഭക്ഷണവിതരണമാണ് നേര്ച്ചയിലെ മുഖ്യചടങ്ങ്. എല്ലാ സമുദായക്കാരും ഇതില്‍ സഹകരിക്കുന്നു.
Categories: മഹാരഥന്മാര്
0 comments:
Post a Comment