അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍/Andona Abdulla Musliyar

Posted by SiM Media on 10:32 AM with No comments
1922 ല്‍ വാവാട് ജനിച്ചു. പിതാവ് കുന്നുമ്മല്‍ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍. റുഖിയ്യയാണ് മാതാവ്‌. പണ്ഡിതനും വാഗ്മിയുമായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം കരസ്ഥമാക്കി. പിന്നീട് വാവാട്, അണ്ടോണ, ഉളിക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മുദരിസ്സായി. അണ്ടോണ ദര്‍സ്‌ നടത്തിയതിനാല്‍ അണ്ടോണ എന്ന പേരില്‍ അറിയപ്പെട്ടു. സമസ്തയുടെ വൈസ്‌ പ്രസിഡന്റ്, ഫത്‌വാ കമ്മിറ്റി അംഗം, സമസ്തയുടെ കോഴിക്കോട്‌ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അബ്ദുല്ല മുസ്‌ലിയാര്‍ നല്ലൊരു എഴുത്തുകാരനും കൂടിയായിരുന്നു.