കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാര്‍/ Karinkappara Muhammad Musliyaar

Posted by SiM Media on 10:00 PM with 1 comment
ഹി 1320ലാണ് ജനിച്ചത്‌. സൂപ്പി മുസ്‌ലിയാര്‍ പിതാവും ഉമ്മാച്ചുട്ടിഉമ്മ മാതാവുമായിരുന്നു. പിതാവായ സൂപ്പി മുസ്‌ലിയാര്‍, പ്രഗല്‍ഭ പണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, ഇരിമ്പാലശേരി എന്നപേരില്‍ പ്രസിദ്ധരായ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, കൈപറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ഗുരുനാഥന്‍മാര്‍. താനൂര്‍, പെരുമണ്ണ, ബേപ്പൂര്‍, കാനാഞ്ചേരി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ സഹപാഠികളില്‍ പ്രധാനിയാണ്.

പെരുമ്പടപ്പ്‌, നെല്ലാര, താനൂര്‍, കുറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ചെയ്തത്. പ്രഗല്‍ഭരായ ശിഷ്യന്മാരെ സംഭാവന ചെയ്തു. വെള്ളിയാമ്പറാം സൈതലവി മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്നിവര്‍ പ്രധാനശിഷ്യന്മാരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, വിദ്യാഭ്യാസബോര്‍ഡ്‌ എന്നിവയില്‍ അംഗമായിരുന്നു.

അദ്ദേഹത്തിന് അഞ്ച് പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ട്. 1985 ഫെബ്രുവരി 28 ന് (1405 ജമാദുല്‍ ആഖിര്‍ 8ന്) മഹാന്‍ നിര്യാതനായി. ഓമച്ചപ്പുഴ പുത്തന്‍പള്ളിയുടെ സമീപത്താണ് ഖബര്‍. (രിസാല വാരിക, 2007 ഫെബ്രുവരി 23)