കോടമ്പുഴ ബാവ മുസ്‌ലിയാര്‍/ Kodampuzha Bava Musliyar

Posted by Unknown on 10:23 PM with No comments
കോടമ്പുഴ മുഹമ്മദ്‌ മുസ്ലിയാരാണ് പിതാവ്. അബ്ദുമുസ്‌ലിയാരുടെ മകള്‍ ആഇശ മാതാവാണ്. ബേപ്പൂര്‍ രഹ്മാനിയ്യ മദ്റസ, മാവൂര്‍, വാഴക്കാട്‌ എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വന്തം പിതാവായ മുഹമ്മദ്‌ മുസ്‌ലിയാര്‍, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാര്‍, സി.എച്ച്. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മേമുണ്ട കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, വാഴക്കാട് ബീരാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വാഴക്കാട്ടു നിന്നുള്ള ഗുരുനാഥന്‍മാരാണ്. പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി. ഒന്നുമുതല്‍ പത്തുവരെയുള്ള സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ മദ്റസാ പാഠ പുസ്തകങ്ങള്‍ ബാവ മുസ്ലിയാരുടെതാണ്. താരീഖുകളും ഉലൂമുല്‍ ഖുര്‍ആനും ദുറൂസുത്തസ്കിയയും ഖുലാസയും ബാവ മുസ്ലിയാരെ മനസ്സിലാക്കാന്‍ ധാരാളം മതി.
അന്ത്യപ്രവാചകന്റെ പ്രവചനങ്ങള്‍, കാത്തിരുന്ന പ്രവാചകന്‍, ഇന്‍ഷൂറന്‍സിന്റെ ഇസ്‌ലാമിക മാനം, തഖ്‌ലീദ്: സംശയവും മറുപടിയും, ഉറക്കും സ്വപ്നവും, മാര്‍ജാരശാസത്രം, ആത്മജ്ഞാനികളുടെ പറുദീസ, ഗദ്യവ്യാഖ്യാനം, മൊഴിയും പൊരുളും, ഹദീസ്‌ അര്‍ത്ഥവും വ്യാഖ്യാനവും, ചിന്താകിരണങ്ങള്‍, ജനിതക ശാസ്ത്രത്തിന്‍റെ ഇന്ദ്രജാലം, എന്നിവ രചനകളില്‍ ചിലതാണ്. ബാവ മുസ്‌ലിയാരുടെ ലേഖന സമാഹാരം ദാറുല്‍ മആരിഫ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രചനാ വൈഭവം കൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ അറബി ഭാഷക്ക് സംഭാവന ചെയ്ത പണ്ഡിതനാണ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍‍. ചരിത്രം, കര്‍മശാസ്ത്രം എന്നിവയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്.
പ്രധാന കൃതികള്‍.
- സീറത്തു സയ്യിദില്‍ ബശര്‍(സ)
- അബുല്‍ ബശര്‍ (അ)
- രിസ്ഖുല്‍ അസ്ഫിയാ
- ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
- അല്‍ ഖിലാഫത്തു റാശിദ
- അല്‍ ഖിലാഫത്തുല്‍ ഉമവിയ്യ
- താരീഖുല്‍ആലമില്‍ ഇസ്‌ലാമി
- ഖുലാസത്തുല്‍ ഫിഖ്‌ഹില്‍ ഇസ്‌ലാമി (മൂന്ന് ഭാഗം)
- തന്‍വീരുല്‍ ഈമാന്‍ ഫീതഫ്സീരില്‍ ഖുര്‍ആന് ‍(മൂന്ന് ഭാഗം)
Reactions: