താത്തൂര്‍ ശുഹദാക്കള്‍/Thathoor Shuhadakkal

Posted by SiM Media on 9:57 AM with No comments
ചാലിയാര്‍ തീരത്തെ കൊന്നര(ബുഖാരി)സാദാത്തുക്കളുടെ മഖാം അവിടെയാണ്. മറു തീരത്തെ കുന്നിന്‍പുറത്ത് താത്തൂര്‍ ജുമാമസ്ജിദും ശുഹദാക്കളുടെ മഖ്‌ബറ യും സ്ഥിതിചെയ്യുന്നു. താത്തൂരിലെ ജുമുഅത്ത്‌പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് പിന്നെ പുനരുദ്ധീകരിക്കപ്പെട്ടു.

പള്ളിയിലെ നിസ്കാരവും ബാങ്ക് വിളിയും കോലോത്ത്‌ കോവിലകത്തെ തമ്പുരാട്ടിക്ക് അസഹ്യമായിത്തോന്നി. തമ്പുരാനും കൂട്ടരും പള്ളി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ജുമുഅ തുടങ്ങിയ പള്ളി വിട്ടുകൊടുക്കാന്‍ മുസ്‌ലിംകള്‍ തയ്യാറായില്ല. അങ്ങാടിക്കടവിനടുത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രക്കടവില്‍ ആരോ മത്സ്യത്തോണി അടുപ്പിച്ചത്രെ! അത് പ്രശ്നമായി. പള്ളി പൊളിക്കാന്‍ ശ്രമമായി. അതൊരു സംഘട്ടനത്തില്‍ കലാശിച്ചു.

മുഹറം ഇരുപത്തിരണ്ടിനായിരുന്നു ആദ്യ സംഘട്ടനം. രണ്ടു സമുദായത്തിലും പെട്ടവര്‍ ജീവന്‍മരണ പോരാട്ടം നടത്തി. പക്ഷെ മുസ്‌ലിം യോദ്ധാക്കളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. യുദ്ധം കൊടുമ്പിരികൊണ്ടു. മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുരിക്കള്‍ ശഹീദായിരുന്നു. കൊന്നോലത്ത് ഹസ്സന്‍കോയ, മങ്ങണ്ടന്‍ മായിന്‍ , മോയ്തീന്‍ തുടങ്ങിയ നായകരടക്കം ഇരുപത്തിരണ്ട് മുസ്‌ലിംകള്‍ ശഹീദായി.