ചേറൂര്‍ ശുഹദാക്കള്‍/Cheroor Shuhadaakkal

Posted by SiM Media on 11:57 PM with No comments

മുട്ടിച്ചിറപോലെ ചേരൂര്‍പടയും വെള്ളക്കാരനുനേരെ നടന്ന പോരാട്ടമാണ്. ചേറൂരിലെ കാപ്രാട്ട് പണിക്കരുടെ കാര്യസ്ഥന്‍മാരില്‍ കുറേപേര്‍ മുസ്‌ലിംകളാണ്. ചേറൂരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പര സൗഹാര്‍ദ്ദത്തില്‍ കഴിയുകയായിരുന്നു. ഒരു സ്ത്രീ മതം മാറിയതിന്‍റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. പക്ഷെ ബ്രിട്ടീഷ്‌ പട്ടാളമായിരുന്നു മുസ്‌ലിംകള്‍ക്ക് എതിര്‍ നിന്നത്. പൊരിഞ്ഞ യുദ്ധം നടന്നു. മാപ്പിള പടയാളികള്‍ എണ്ണത്തില്‍ കുറവായിരുന്നു. ശത്രു ഭാഗത്ത് നിന്ന് പലരും നിലംപതിക്കുന്നു. മുസ്‌ലിം പക്ഷത്ത് അപരിചിതനായൊരു യോദ്ധാവ്ണ്ടായിരുന്നു. വെട്ടും പച്ചത്തൊപ്പിയും മാത്രം കാണുന്നു. വാള്‍ പിഴക്കാതെ കുറിക്കുതന്നെ കൊള്ളുന്നു.

വെള്ളക്കരടികളെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുത്ത് മാതുലന്‍റെ മഖ്ബറ സിയാറത്ത് ചെയ്ത് ചേറൂരിലേക്ക് കുതിച്ചെത്തിയ ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളായിരുന്നു രണാങ്കണത്തിലെ അദ്ഭുത മനുഷ്യന്‍. ആ സമരത്തില്‍ 7 മുസ്‌ലിംകള്‍ ശഹീദായി. മമ്പുറം തങ്ങളുടെ കാലിനു വെട്ടേറ്റിരുന്നു. ഈ മുറിവ് തന്നെയാണ് മരണത്തിനിടയാക്കിയതും. ശുഹദാക്കളുടെ മയ്യിത്തുകള്‍ തിരൂരങ്ങാടി സ്റ്റേഷനടുത്ത് വെച്ച് ദഹിപ്പിക്കാന്‍ വെള്ളക്കാര്‍ ശ്രമിച്ചുവെങ്കിലും കറാമത്ത് കൊണ്ട് അവരുടെ ശ്രമം വിഫലമായി. അവരാണ് ചേരൂര്‍ ശുഹദാക്കള്‍. ശുഹദാക്കളെ സിയാറത്ത് ചെയ്യുന്നത് വെള്ളക്കാര്‍ തടഞ്ഞിരുന്നു. അതിനാല്‍ അവരുടെ മഖാം അജ്ഞാതമായിരുന്നു.

പില്‍കാലത്ത് ചെമ്മാടിനടുത്ത് തിരൂരങ്ങാടി-വേങ്ങര റോഡിന്‍റെ വലതുഭാഗത്ത് ഒരു പറമ്പില്‍ അവരുടെ മഖ്ബറ ദൃശ്യമായി. ഇവിടെ പലരും സിയാറത്ത് ചെയ്തുവരുന്നുണ്ട്. ബ്രിട്ടീഷ്‌ പട്ടാളമേധാവി മേജര്‍ മി. ആര്‍.ജി ബാര്‍ട്ടണ്‍ സായ്പ്പ് ജേണല്‍ ഓഫ് ദി യുനൈറ്റഡ്‌ സര്‍വീസസ്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ് ഇന്ത്യ എന്ന മാസികയില്‍ എഴുതി. എ.ഡി. 1843 ഒക്ടോബറില്‍ അത് നടന്നു. 7 മുസ്‌ലിം നേതാക്കന്‍മാരെ നേരിടാന്‍ അഞ്ചാം മദിരാശി പട്ടാള റെജിമെന്റിലെ ക്യാപ്റ്റന്‍ അടക്കമുള്ള അരുപതുപേര്‍. സുബേദാറും മൂന്ന് ഭടന്മാരും കൊല്ലപ്പെട്ടു. ഒരുസായിപ്പിനും അഞ്ചുഭടന്മാര്‍ക്കും ഏഴ് താലൂക്ക് ശിപായിമാര്‍ക്കും മുറിവ്പറ്റി. മാപ്പിളമാരെ താലൂക്ക് ശിപായിമാരും അംശം ഉദ്യോഗസ്ഥരും വെടിവെച്ചുകൊന്നു.(അവലംബം: സിറാജ് ഗൈഡ്‌.)