Sunday, October 15, 2023

ഒരുദിനം ആയിരം സുന്നത്തുകൾ; അഭിപ്രായങ്ങൾ രേഖപ്പെടുത്താം

വിശുദ്ധ മദീനയിലെ തെരുവുകളിലൂടലൂടെ നടക്കുക ഒരു ഹരമായിരുന്നു. 2009 - 2019 കാലയളവിനിടയിൽ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമൊക്കെ ഉംറക്കാരോടൊപ്പം സേവകനായി ഇരു ഹറമുകളിലേക്ക് പോകുമ്പോൾ ഒഴിവു സമയങ്ങളിൽ ആ നടത്തം വല്ലാത്തൊരു അനുഭൂതി നൽകുമായിരുന്നു. യാത്രക്കാരായ സുഹൃത്തുക്കളുടെ കുടുംബക്കാർ വാഹനവുമായി വന്ന് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും മദീനയിലെ ഗ്രാമങ്ങൾ കാണാൻ.. ചിതൽപുറ്റ് പോലെ തലയുയർത്തിനിൽക്കുന്ന മൺചുമരുകൾ.. കോട്ടകൾ.. ഈന്തപ്പഴ തോട്ടങ്ങൾ.. തോട്ടങ്ങളിലൂടെ...

Thursday, January 19, 2017

ഹദീസിന്‍റെ പൂങ്കാവനത്തില്‍ PART - 2

സമര്‍ഖന്ദില്‍ നിന്നും തുര്‍മുദ് പട്ടണത്തിലേക്ക് 375 കിലോമീറ്റര്‍ ദൂരമുണ്ട്. വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ ഷേര്‍ബോദ് (Sherobod) പട്ടണത്തിലെത്തി. ഈ പട്ടണം തുര്‍മുദിന് 61 കിലോമീറ്റര്‍ മുമ്പാണ് സ്ഥിതി ചെയ്യുന്നത്. ഷേര്‍ബോദില്‍ നിന്നും ഞങ്ങളുടെ വാഹനം കൊച്ചു റോഡിലേക്ക് തിരിഞ്ഞു. ജനത്തിരക്കില്ലാത്ത നല്ല ഗ്രാമം. കര്‍ഷകര്‍, കുതിര സവാരിക്കാര്‍ റോഡരികിലൂണ്ട്. 7 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് യക്തിയൂള്‍ (Yakhtiyul) എന്ന സ്ഥലത്തെത്തി. ഇതാണ്...

Wednesday, January 18, 2017

ഹദീസിന്റെ നറുമണം പരത്തി തുര്‍മുദ് ഗ്രാമം PART-1

ഇത് തുര്‍മുദ് നഗരം. ഡെല്‍ഹിയില്‍ നിന്നും വിമാന മാര്‍ഘം സഞ്ചരിച്ചാല്‍ കേവലം നാലു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. ഉസ്ബക്കിസ്താന്‍ രാഷ്ട്രത്തിലെ സര്‍ഖന്‍ദ്രിയോ (Surxondaryo) സ്റ്റേറ്റിലെ ഒരു ജില്ലയാണ് ടെര്‍മിസ് (Termez) അഥവാ തുര്‍മുദ്. അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമാനിസ്താന്‍, കിര്‍ഗിസ്ഥാന്‍, കസാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യത്തില്‍ നിലകൊള്ളുന്ന ഉസ്ബക്കിസ്താന്‍റെ തെക്ക് ഭാഗത്തായി അഫ്ഗാനിസ്ഥാനോട് തോളുരുമ്മിക്കിടക്കുന്ന കൊച്ചു...

Friday, January 6, 2017

ഹറമൈന്‍ റയില്‍; ചൂളംവിളിക്ക് കാതോര്‍ത്ത് തീര്‍ഥാടകര്‍

വിശുദ്ധ മക്കയിലെ സൗറ് പര്‍വ്വതത്തില്‍ നിന്നും മദീനാ പട്ടണത്തിലെ ഖുബാ ഗ്രാമത്തിലേക്ക് എട്ടു ദിനം കൊണ്ടാണ് തിരു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും പ്രിയ കൂട്ടുകാരന്‍ സ്വദ്ദീഖ്(റ)വും പലായനം ചെയ്തതെന്നാണ് ചരിത്രം. നാലു മണിക്കൂര്‍ സമയദൈര്‍ഘ്യമെന്നതാണ് ഇന്നത്തെ അനുഭവം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ദൂരം കേവലം ഒന്നര മണിക്കൂര്‍ കൊണ്ട് സഞ്ചാരയോഗ്യമാകുകയാണ്.. വിശാലമായ സൗദിഅറേബ്യന്‍ പട്ടണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള റയില്‍വേ ശൃഘലക്ക് ചുക്കാന്‍...

Thursday, April 23, 2015

അലി ഹാജിക്കയുടെ വേര്‍പ്പാട്

പ്രിയപ്പെട്ട അലി സാഹിബ് നമ്മോടെ വിടപറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്‍റെ പരലോകം അല്ലാഹു സന്തോഷത്തിലാക്കട്ടെ..ആമീന്‍. കഴിഞ്ഞ വര്ഷം (2014  മാര്‍ച്ച് 19) നു യര്‍മൂക് ഉംറ സംഘത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടപ്പോള്‍ കൂടെ നമ്മുടെ അലിക്കയും കുടുംബവും ഉണ്ടായിരുന്നു. മറക്കാനാകാത്തതായിരുന്നു ആ പത്തു ദിനം. യാത്രയിലുടനീളം സഹയാത്രികര്‍ക്ക് അളവറ്റ രൂപത്തില്‍ ഭക്ഷണം നല്‍കി  യാത്രയില്‍ നിറഞ്ഞു നിന്ന ഹജ്ജിക്ക, പ്രായത്തേക്കാളേറെ മനസ്സുറപ്പുള്ള വ്യക്തിയായിരുന്നു....