അലി ഹാജിക്കയുടെ വേര്‍പ്പാട്

Posted by SiM Media on 1:10 AM with No comments
പ്രിയപ്പെട്ട അലി സാഹിബ് നമ്മോടെ വിടപറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്‍റെ പരലോകം അല്ലാഹു സന്തോഷത്തിലാക്കട്ടെ..ആമീന്‍. കഴിഞ്ഞ വര്ഷം (2014  മാര്‍ച്ച് 19) നു യര്‍മൂക് ഉംറ സംഘത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടപ്പോള്‍ കൂടെ നമ്മുടെ അലിക്കയും കുടുംബവും ഉണ്ടായിരുന്നു. മറക്കാനാകാത്തതായിരുന്നു ആ പത്തു ദിനം. യാത്രയിലുടനീളം സഹയാത്രികര്‍ക്ക് അളവറ്റ രൂപത്തില്‍ ഭക്ഷണം നല്‍കി  യാത്രയില്‍ നിറഞ്ഞു നിന്ന ഹജ്ജിക്ക, പ്രായത്തേക്കാളേറെ മനസ്സുറപ്പുള്ള വ്യക്തിയായിരുന്നു. മദീനത്ത് ഹോട്ടല്‍ റിസപ്ഷനില്‍ ഞാനിരിക്കവേ ഹജിക്കയെ കണ്ടു. അടുത്തിരുന്നു. രണ്ടു മണിക്കൂറോളം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. വിഷമങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം അതിലുണ്ടായിരുന്നു. അടുത്തിടെ മകന്‍ മരണപ്പെട്ട വിഷമം പറഞ്ഞു. അസുഖങ്ങള്‍ എല്ലാം പങ്കുവെച്ചു. 

ഷാര്‍ജയില്‍ അറിയപ്പെട്ട വ്യാപാരിയാണ് അലിക്ക. ധാരാളം ഷോപ്പുകള്‍ ഉണ്ട്. ധാരാളം ജോലിക്കാര്‍..ബിസിനസിന്‍റെ വിശേഷങ്ങളും പങ്കുവെച്ചു..ദുആ ചെയ്യണമെന്നു പറഞ്ഞ് രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ അദ്ദേഹം റൂമിലേ പോയി..

നാല്‍പത് വര്‍ഷത്തോളം യു.എ.ഇയില്‍ ജീവിതം നയിച്ച്‌ ധാരാളം ദീനീ സ്ഥാപനങ്ങളെ സഹായിക്കുകയും ആലിമീങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തികൂടിയാണ്. സ്വന്തം നാട്ടിലെ ദീനീ സ്ഥാപനത്തെ സഹായിക്കുന്നതും അനുബന്ധ വിഷയങ്ങളും അദ്ദേഹം എന്നോട് പങ്കുവെച്ചത് ഓര്‍ക്കുന്നു... അലിക്കയുടെ ഡ്രൈവറും ഉംറ യാത്രയിലെ അംഗവും ആയ ഖാലിദിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഒരു മാസം മുമ്പ് അറ്റാക്ക് വന്നു. ചികിത്സ നടത്തി. ശേഷം ഗള്‍ഫിലേക്ക് വന്നു. വീണ്ടും നാട്ടില്‍ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് വിരുന്നുകാരനായി മരണമെത്തിയത്. മരണം മുന്നില്‍ കണ്ടപോലെയായിരുന്നു നാട്ടിലേക്കുള്ള യാത്ര.. അര്‍ബാബിനെ നേരില്‍ പോയി കണ്ടു. ഓരോരുത്തര്‍ക്കും അതാത് കാര്യങ്ങള്‍ ഏല്പിച്ചു. പല സാധനങ്ങളും നാട്ടിലേക്ക് പാക്ക് ചെയ്തു. ഉംറക്ക് പോകണ്ടേ ഹാജിക്കാ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ എന്‍റെ ഉംറ അല്ലാഹു ബാന്ദാക്കിയടാ എന്ന് അദ്ദേഹം മറുപടി നല്‍കി. 

അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹബീബായ തിരുനബി(സ്വ)യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീന്‍. കൂട്ടുകാര്‍ ഒരു ഫാത്തിഹ എങ്കിലും ഓതി ഹദിയ ചെയ്ത് ദുആ ചെയ്യുക. മയ്യിത്ത് നിസ്കരിക്കുക.

 ഉംറ യാത്രയിലെ സുന്ദര നിമിഷങ്ങളില്‍ നിന്നും.....

വിശുദ്ധ മദീനയില്‍ സിയാറത്തിനായി നീങ്ങുന്നു..

വിശുദ്ധ മദീനയില്‍ ദുആ സങ്ങമത്തില്‍ നിന്നും...

യാത്രയുടെ അവസാനം സംഘടിപ്പിച്ച മത്സരത്തില്‍ വിജയിക്ക് അലി ഹാജിക്ക സമ്മാനം നല്‍കുന്നു..

Categories: ,