ഒരായിരം ഷാനവാസ് ഡോക്ടര്‍മാര്‍ പിറക്കട്ടെ...

Posted by SiM Media on 2:24 AM with No comments
ഡോ. ഷാനവാസ്. പി.സി.
പറയാന്‍ വാക്കുകളില്ല..
പൊടിയുന്ന കണ്ണീരോടെയാണ് ഈ വരികള്‍ കുറിക്കുന്നത്.
ഇന്നാണ്(15/02/15) ഞാന്‍ ഷാനവാസ് ഡോക്ടറെ അറിയുന്നത്. മരണവാര്‍ത്തകൊണ്ട്... 
സമൂഹത്തിന്റെ മര്‍മ്മം തൊട്ടറിഞ്ഞ മഹാനായ ഡോക്ടര്‍... 
കൃത്യനിര്‍വഹണത്തിന്‍റെ കാര്യബോധം തിരിച്ചറിഞ്ഞ ഡോക്ടര്‍.....
കച്ചവടകണ്ണോടെ രോഗികളുടെ രക്തമൂറ്റിക്കുടിക്കുന്ന വെള്ളക്കോളര്‍ അണിഞ്ഞ ഡോക്ടര്‍മാരുടെയും ഭരണാധികാരികളുടെയും ബിസ്സിനസ്സ് ഗുണ്ടകളുടെയും തോന്നിവാസങ്ങളെ പുച്ചിച്ചു തള്ളിയ ധീരനായ ഡോക്ടര്‍...
ആരുമറിയാതെ കിടന്നിരുന്ന, ദുരിതങ്ങളുടെ ചുഴിയില്‍ പിടഞ്ഞിരുന്നവരെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന പാവപ്പെട്ടവരുടെ പ്രിയപ്പെട്ട ഡോക്ടര്‍....
പ്രയാസങ്ങളുടെയും പ്രധിസന്ധികളുടെയും നടുത്തളത്തില്‍ ഗതിയറിയാതെ കറങ്ങിയവര്‍ക്ക് ദിശാബോധം നല്‍കിയ ഡോക്ടര്‍....
വസ്ത്രങ്ങളും, ഭക്ഷണക്കിറ്റുകളും, അരിച്ചാക്കുകളും തോളിലേറ്റി ആദിവാസി കുടിലുകളില്‍ വരുന്ന ഡോക്ടര്‍...
പണംവേണ്ടവര്‍ക്ക് പണം, മരുന്നിനു മരുന്ന്, എല്ലാം നല്‍കിയ ഡോക്ടര്‍...
പുറംലോകം ഇന്നുവരെ കാണാതെ പോയ പാവപ്പെട്ടവരുടെ കുടുംബാന്തരീക്ഷം, നരകയാതനകള്‍, രോഗങ്ങള്‍, എല്ലാം ഡോക്ടര്‍ പുറം ലോകത്തെത്തിച്ചു...
പ്രിയപ്പെട്ട ഷാനവാസ് ഡോക്ടറുടെ ഫേസ്ബൂക്ക് പേജ് വിശധമായി പരിശോധിച്ചപ്പോള്‍ ഹൃദയം പൊട്ടിപോയി.. ഒരു ഡോക്ടര്‍ ചെയ്തുകൂട്ടിയ സേവന പ്രവര്‍ത്തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏതൊരാളെയും കണ്ണീരണിയിക്കുന്നതായിരുന്നു,  പ്രശംസ പിടിച്ചുപറ്റുന്നവയായിരുന്നു. 
ഡോക്ടര്‍ പലനിലയിലും മാതൃകയായിരുന്നു...
അനാവശ്യങ്ങളില്‍ തലവെച്ച് സമയവും കാലവും തള്ളിനീക്കുന്ന ന്യൂ ജെനറേഷന് ഡോക്ടറില്‍ നിന്ന്‍ പഠിക്കാന്‍ ഏറെയുണ്ട്.
ഷോര്‍ട്ട് ഫിലിം നിര്‍മാണം നടത്തി ആത്മ രസം നേടുന്ന പുതു തലമുറ തിരിച്ചറിയണം സാമൂഹിക പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം.. 
അഴിമതിയും ചതിയും വെട്ടിപ്പും മുഖമുദ്രയാക്കിയ അധികാരിവര്‍ഗത്തിനും ഷാന് ഡോക്ടര്‍ എന്നും മാതൃകയായിരിക്കും..
ഘര്‍വാപ്പാസി നടത്താന്‍ ഓടി നടക്കുന്നവരും തിരിച്ചറിയണം ഇത്തരം കോണുകളില്‍ നരകയാതനകള്‍ അനുഭവിക്കുന്നവരെ.. അവിടെയും സമാശ്വസിപ്പിക്കാന്‍ ഒരു ''ഷാനവാസ്'' തന്നെ വേണ്ടിവന്നു...
സരിതാ നായരുടെ ചൂടുവാര്‍ത്തകളും ചിത്രങ്ങളും വിളമ്പാന്‍ മത്സരിക്കുന്ന പൈങ്കിളി പത്രക്കാര്‍ തുലയട്ടെ...
ഈ വിഷയത്തില്‍ അവര്‍ക്ക് അന്തത ബാധിച്ചു...ബാധിക്കും കാരണം അവരെല്ലാം നെറികേടിന്റെ പക്ഷത്താണ്...
ധാര്‍മ്മികത ഉണരട്ടെ....
പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഫണ്ട് ശേഖരണാര്‍ത്ഥം ഡോക്ടര്‍ യു.എ യിലും മറ്റും സന്ദര്‍ശനം നടത്തിയിരുന്നു.
നല്ലത് ചെയ്യുമ്പോള്‍ പിശാചുക്കളുടെ കൂക്കുവിളികളും പരിഹാസങ്ങളും ഭീഷണികളും സ്വാഭാവികം മാത്രം..ഇവിടെയും അത് സംഭവിച്ചു. 
ഡോക്ടര്‍ വിടവാങ്ങി... സ്രഷ്ടാവിലേക്ക് മടങ്ങി..വിതച്ചത് കൊയ്യാന്‍....
പ്രിയപ്പെട്ട ഡോക്ടര്‍ തുടങ്ങിവെച്ച സേവനപ്പ്രവര്‍ത്തങ്ങള്‍ നില്യ്ക്കരുത്...ഏറ്റെടുത്ത് പൂര്‍വോപരി ശക്തിപ്പെടുത്താന്‍ നാം തയ്യാറാകണം..
ഈ ഡോക്ടര്‍ നമുക്കൊരു തികഞ്ഞ മാത്രികയാകട്ടെ....
ഒരായിരം ഷാനവാസ് ഡോക്ടര്‍മാര്‍ സമൂഹത്തില്‍ പിറക്കണം.
ഞാനും കൊതിക്കുന്നു ഈ ഡോക്ടറിലെ സേവന തല്‍പരത ജീവിതത്തില്‍ പകര്‍ത്താന്‍.
സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ..ആമീന്‍...
അല്ലാഹു അദ്ദേഹത്തിന്‍റെ പരലോകം സന്തോഷത്തിലക്കട്ടെ ആമീന്‍.
വിശുദ്ധ ഖുര്‍ആന്‍, സ്വദഖ, ഭക്ഷണ വിതരണം തുടങ്ങിയ സല്പ്രവര്‍ത്തികള്‍ ഇദ്ദേഹത്തിന്‍റെ പേരില്‍ ഹദിയ ചെയ്യുക..
ഇതാണിനി അദ്ദേഹത്തോട് നമുക്കുള്ള കടപ്പാട്.

അദ്ദേഹത്തിന്‍റെ ചില  ചിത്രങ്ങളിലൂടെ...

ഡോക്ടറുടെ Facebook Page.