ഖബര്‍ സന്ദര്‍ശന യാത്ര
Posted by SiM Media on 11:34 PM with No comments
ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755
''വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.'' (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)
عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756
''വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)
من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن
''എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)
ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)
കടപ്പാട്,
കെടാവിളക്കുകള്‍
കോടമ്പുഴ ബാവമുസ്‌ലിയാര്‍
Categories: ഖബര്‍ സിയാറത്ത്, മദീന
0 comments:
Post a Comment