മഅ്ദിന്‍ പോളി ടെക്നിക് കോളേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Posted by SiM Media on 4:48 PM with No comments

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്കു കീഴലെ ടെക്നോറിയം പദ്ധതിയുടെ പ്രഥമ സംരഭമായ പോളിനെക്നിക് കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ജനുവരി 11 വെളിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു ചടങ്ങ്. കേരളത്തില്‍ മാനസിക വൈകല്യം ബാധിച്ചവര്‍ക്കുള്ള പരിചരണത്തിനായി 468 സ്ഥാപനങ്ങളാണുള്ളത് ഇതില്‍ 1 മാത്രമാണ് ഗവര്‍മെന്റിനുള്ളത് ഭാക്കി മുഴുവന്‍ മഅ്ദിന്‍ പോലോത്ത സന്നദ്ധ സ്ഥപനങ്ങളും സേവകരുമാണ് നടത്തിക്കൊണ്ടു വരുന്നത്. പണം മാത്രം ഇതിനു പോരാ. ആത്മാര്‍ഥതയോടുകൂടിയ പ്രവര്‍ത്തനങ്ങളും നിസ്വര്‍ത്ഥ സേവകരുമാണ് ഇതന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപത്തി ഒമ്പതാമത്തെ സ്ഥാപനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്വലാത്ത് നഗര്‍ റെക്ടറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സെയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ തുടക്കമിടുന്ന സാങ്കേതിക പഠന രംഗത്തെ കൂട്ടായ്മയായ ടെക്ളോകിയ ത്തിന്റെ പ്രഖ്യാപനം വൈദ്യൂതി മന്ത്രി അര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. അക്കാദമിയുടെ കീഴില്‍ ഫ്രഞ്ച് ഇന്‍സ്റിറ്റ്യൂട്ട് പ്രഖ്യാപനം മന്ത്രി മഞ്ഞളാം കുഴി അലി നടത്തി. ഡോ. ഷംസീറിന് മുഖ്യമന്ത്രി അവാര്‍ നല്‍കി.

മഅ്ദിന്‍ എജ്യൂപാര്‍ക്കിലെ പോളീടെക്നിക്കല്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍ എന്നീ കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്. തൊഴിലധിഷ്ടിത പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കൂടുതല്‍ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കും. സാങ്കേതിക പഠന രംഗത്തെ മികവിന്റെ കേന്ദ്രമായി തുടക്കമിട്ട ടെക്നോറിയം പദ്ധതിക്ക് ആസ്ത്രേലിയ, മലേഷ്യ, സ്പൈന്‍ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായും വിദ്യാഭ്യാസ ഏജന്‍സികളുമായും മഅ്ദിന്‍ ധരണയിലെത്താനായിട്ടുണ്ട്.



കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.