കാന്തപുരം ചെച്‌നിയയിലെത്തി
Posted by SiM Media on 12:34 PM with No comments
ചെച്നിയന്‍ സര്‍ക്കാറിന്റെ പ്രത്യേക ചാര്‍ട്ടട് വിമാനത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അബൂദാബിയില്‍ നിന്നും ചെച്നിയന്‍ തലസ്ഥാനമായ ഗ്രോസ്നിയയിലെത്തിച്ചേര്‍ന്നു. ചെച്നിയന്‍ പ്രസിഡന്റ് റമദാന്‍ അക്ദമോവിച്ച് കദ്റോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കാനാണ് കാന്തപുരം ഇവിടെ എത്തിച്ചേര്‍ന്നത്. റബീഉല്‍ അവ്വല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ചെച്നിയക്കാരുടെ ആവേശം പ്രശംസാര്‍ഹം തന്നെയാണ്. അബൂദാബി ബത്തിന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും 26 പേരടങ്ങിയ യാത്രാ സംഘത്തില്‍ ഡോ. അഹ്മദ് ഖസ്റജി, ഡോ. അബ്ദൂല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മറ്റു പ്രമുഖരുമുണ്ട്. ചെച്നിയയില്‍ലെ പ്രോഗ്രാമിന് ശേഷം ഇന്ന് രാത്രി അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിക് മസ്ജിദില്‍ എ പി ഉസ്താദ്, ഹകീം അസ് ഹരി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കുന്നു.
![]() |
യാത്ര പുറപ്പെടും മുമ്പ് അബൂദാബി വിമാനത്താവളത്തില്‍ 23/01/2013 |
![]() |
കാന്തപുരവും ഡോ.ഖസ്രജിയും ചെച്നിയന്‍ പ്രസിഡണ്ടിനോടൊപ്പം 24/01/2013 |
0 comments:
Post a Comment