ഹദ്ദാദ് വാര്‍ഷികം നടത്തി

Posted by SiM Media on 1:56 PM with No comments
കൊടുങ്ങല്ലൂര്‍: എസ്. വൈ. എസ് മാടവന ഈസ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷമായി വിവിധ വീടുകളില്‍ നടന്നു വരുന്ന ഫാമിലി ഹദ്ദാദ് റാത്തീബ് മജ് ലിസിന്റെ  ഒന്നാം വാര്‍ഷിക സംഗമം വിപുലമായി സംഘടിപ്പിച്ചു. 2012 ഡിസംബര്‍ 13 നു ഹുസ്നാ മന്‍സിലില്‍ പ്രത്യേകം ഒരുക്കിയ മജ്ലിസിനു പി. എസ്. കെ മൊയ്തു ബാഖവി മാടവന നേതൃത്വം നല്‍കി. മഹല്ലില്‍ ഒരു വര്‍ഷത്തേക്ക് മുപ്പതു വീടുകളില്‍ സൌജന്യ പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം ഹസ്സന്‍ ഹാജിക്ക് കോപ്പി നല്‍കി അബ്ദു കുഞ്ഞി മുസ്ലിയാര്‍ മാടവന നിര്‍വഹിച്ചു. ഹാഫിള് ആരിഫ് സഖാഫി കൊച്ചി, ഫഖ്റുദ്ദീന്‍ അഹ്സനി മണ്ണാര്‍ക്കാട്, സിറാജുദ്ദീന്‍ മുസ്ലിയാര്‍, റഫീഖ് എറിയാട്, സ്വലാഹുദ്ദീന്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംമ്പന്ധിച്ചു.