പറയാതെ വയ്യ!

Posted by SiM Media on 1:53 PM with 5 comments
എഴുതല്‍ അനിവാര്യമായിത്തീര്‍ന്നതിനാല്‍ മാത്രമാണ് ഞാനീ പോസ്റ് പ്രസിദ്ധീകരിക്കുന്നത്. ഒരു വിവാഹാല്‍ബം മിഴിതുറന്ന കഥ എന്ന ഒരു അനുഭവ കുറിപ്പ് 2012 ജൂണ്‍ മാസത്തില്‍ ഞാന്‍ എന്റെ ഈ ബ്ളോഗ് വഴി പ്രസിദ്ധീകരിച്ചിരുന്നു. ആ കുറിപ്പ് യാതൊരു കടപ്പാടും നല്‍കാതെ സെപ്തമ്പര്‍ മാസത്തിലും ഒക്ടോബര്‍ മാസത്തിലും കേരളത്തിലെ രണ്ടു പ്രമുഖ മാധ്യമങ്ങളില്‍  ചിലര്‍ പ്രസിദ്ധപ്പെടുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു.  എന്റെ ബ്ലോഗില്‍ നിന്ന് കോപി പേസ്റ്റ് നടത്താന്‍ ആര്‍ക്കും കഴിയില്ല. പിന്നെ ഇതിനു  നിമിത്തമാകാന്‍ കാരണം യാതൊരു അവലംമ്പവും നല്‍കാതെ ചിലര്‍ ഫേസ്ബുക്ക് വഴിയും ഇമെയില്‍ വഴിയും ഷയര്‍ചെയ്തതാണ്. അതാണ്‌ ഈ രണ്ടു വിരുതന്മാര്‍ കോപ്പി പേസ്റ്റ് നടത്തി അയച്ചു കൊടുത്തത്.

ഏതൊരു സൃഷ്ടിയും കഥയാകട്ടെ കവിതയാകട്ടെ ലേഖനമാകട്ടെ അല്ലെങ്കില്‍ അതിന്‍റെ ഭാഗമാകട്ടെ കടപ്പാടില്ലാതെ കൊടുക്കുന്ന പ്രവര്‍ത്തിയുടെ ആഴമറിയാത്തതിനാലാണോ എന്നറിയില്ല ഇങ്ങനെ പ്രേരിപ്പിക്കാന്‍ കാരണം. സംഗതി ചെയ്തതെല്ലാം നല്ലത് തന്നെ. നല്ല കാര്യം ഷയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നതിലൂടെയുള്ള ഗുണമെല്ലാം നമുക്കറിയാഞ്ഞിട്ടല്ല. നാലാള്‍ ഷയര്‍ ചെയ്ത് ഇതെല്ലം ജനങ്ങളിലെത്തട്ടെ എന്ന ഉദ്ദേശത്തോടെ തന്നെയാണ് മൂന്ന് വര്‍ഷത്തോളമായി ഞാന്‍ ഒരു ബ്ലോഗ്‌ എഴുത്തുമായി ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്. അതിനാണ് ഫെസ്ബൂക്കില്‍ എന്‍റെ ബ്ലോഗ്‌ പേജ് വരെ ഉണ്ടാക്കിയത്. അതെല്ലാം നോക്കിയാല്‍ കാണാവുന്നതാണ്. ഷെയര്‍ ചെയ്യാനുള്ള നിരവധി ഓപ്ഷനുകള്‍ കാണാവുന്നതാണ്.ബ്ലോഗിലെ ഓരോ പോസ്ടിന്റെയും താഴെ ഫെസ്ബൂകില്‍, ട്വിറ്റെര്‍, മെയിലില്‍, ബ്ലോഗില്‍ എല്ലാം ഷയര്‍ ചെയ്യാനുള്ള ഓപ്ഷനുകലുണ്ട്. എന്നിട്ട് അതെല്ലാം ഒഴിവാക്കി ഒരു ലേഖനത്തിന്‍റെ ടെക്സ്റ്റ്‌ മാത്രം അടര്‍ത്തിയെടുത്ത് എഴുത്തുകാരനെ ഒഴിവാക്കി വേണോ ഈ ഷെയര്‍ പരിപാടി? എഴുത്തുകാരനെയും ഇത് എഴുതിയത് എവിടെയെന്നതും ഒഴിവാക്കി കൊടുത്താല്‍ മാത്രമേ ആളുകള്‍ വായിക്കൂ? എന്നാലെ ആധികാരികത ലഭിക്കൂ!?? ഏതൊരു സൃഷ്ടിയും അതിന്‍റെ ഉറവിടവും ലേഖകനെയും ഒഴിവാക്കി കൊടുക്കുന്നതിനെ സാഹിത്യമോഷണം എന്നാണു പൊതുവേ പറയപ്പെടുക.  ലേഖനത്തിന്‍റെ ആധികാരികത നോക്കാതെ ഷയര്‍ ചെയ്തപ്പോള്‍ ഉണ്ടായ ഫിതനയും കൂടി  കാകാണുക.!! ഈ ലേഖനം പൂങ്കാവനം മാസികയില്‍ കൊടുക്കാന്‍ ഞാന്‍ ടി.എന്‍ പുരത്തിന്റെ കൈവശം നേരില്‍ ഏല്‍പ്പിക്കുകയും നവംബര്‍ മാസത്തില്‍ അത് പബ്ലിഷ് ചെയ്യാനുള്ള തിരക്കിനിടെയാണ് രിസാലയില്‍ ഒരു വിരുതന്‍ ഈ ലേഖനം അയാളുടെ സ്വന്തം പേരില്‍ കൊടുത്തത്. (താഴെ നിങ്ങള്‍ക്ക് അത് കാണാം.)തീര്‍ന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിറാജ് പത്രത്തില്‍ വായനക്കാരുടെ വീക്ഷണത്തില്‍ വേറെ ഒരു വിരുതന്‍ അയാളുടെ പേരില്‍ ഈ ലേഖനം ആറ്റിക്കുറിച്ച് കൊടുത്തിരിക്കുന്നു. ചുരുക്കത്തില്‍ ഈ ലേഖനത്തിന്‍റെ അവകാശികള്‍ മൂന്നാള്‍ ! ഒന്നുമറിയാത്ത ജനങ്ങള്‍ ആരെ വിശ്വസിക്കും? നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് മോശപ്പേര് വരരുത് എന്ന് കരുതി പൂങ്കാവനത്തിലെക്ക് ഞാന്‍ വിളിച്ച് പ്രസിധീകരിക്കാനിരുന്നിരുന്ന എന്‍റെ ലേഖനം ഞാന്‍ ബ്ലോക്ക് ചെയ്യിപ്പിച്ചു.ആധികാരികത ഒഴിവാക്കിയപ്പോഴുള്ള ഫിത്‌നായാണ്‌ ഞാന്‍ പറഞ്ഞത്. ആധികാരികതയുടെ ആവശ്യകത ഞങ്ങളുടെ ഉസ്താദ്‌ കോടമ്പുഴ ബാവ മുസ്ലിയാര്‍ നല്ലവണ്ണം ഓര്‍മപ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു.

പിന്നെ ഞാന്‍ ചെയ്ത ഒരു തെറ്റ് എന്നുപറഞ്ഞാല്‍ പൂങ്കാവനത്തില്‍ കൊടുക്കും മുമ്പ് ഞാനിത് ബ്ലോഗില്‍ പബ്ലിഷ് ചെയ്തു പോയി. ഏതായാലും മാധ്യമങ്ങള്‍ അവരുടെ പബ്ലിഷിങ്ങില്‍ ഒത്തിരി ശ്രദ്ധപുലര്‍ത്തുന്നതു  നല്ലതാണ്. പണ്ടുകാലത്തെ പോലെയല്ല. ഇപ്പോള്‍ ബ്ലോഗുകളുടെ അതിപ്രസരം വെബ്‌സൈറ്റുകളുടെയും, ഇത്തരം കോപ്പി പേസ്റ്റ് വിരുതന്മാര്‍ക്ക് നല്ല അവരമാണ്. ഇത്തരം കോപ്പി പേസ്റ്റ് വിരുതന്മാരെ കണ്ടെത്താന്‍ അതികം അധ്വാനമില്ല. ചെറിയ ഒരു സെര്‍ച്ചിലൂടെ തന്നെ അതിന്റെ ഉറവിടം കണ്ടെത്താവുന്നതേയുള്ളൂ. ഏതായാലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുമാരാകട്ടെ, ആമീന്‍....