മഅ്ദനിയുടെ ഈ ജയില്‍ വാസം രാജ്യത്തിന് അപമാനകരം
Posted by SiM Media on 12:39 PM with 4 comments
![]() |
അബ്ദുന്നാസര്‍ മഅ്ദനി |
കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേക്ക് അഖിലേന്ത്യാ സുന്നീ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നല്കിയ നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം.
പ്രിയ സുഷീല്‍ കുമാര്‍ ഷിന്‍ഡേ,
ബാംഗ്ളൂര്‍ ബോംബ് സ്ഫോടന കേസില്‍ കുറ്റമാരോപിച്ച് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് ഞാനീ കത്തെഴുതുന്നത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള മഅ്ദനിയുടെ ഇപ്പോഴും തുടരുന്ന ജയില്‍ വാസം പല കാരണങ്ങള്‍ കൊണ്ടും ആശങ്ക ഉളവാക്കുന്നതാണ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോപിക്കപ്പെട്ട് അറസ്റ് ചെയ്യുകയും ജാമ്യം പോലും നിഷേധിച്ച് പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത മഅ്ദനി തീര്‍ത്തും അവിശ്വാസനീയ സാഹചര്യത്തിലാണ് വീണ്ടും അറസ്റ് ചെയ്യപ്പെടുന്നത്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയമസഹായികളും ഉന്നയിച്ച അഭിപ്പ്രായങ്ങളും മാധ്യമ വാര്‍ത്തകളും മുഖവിലക്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഈ കേസില്‍ കുടുക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.
ഈ കേസില്‍ മഅ്ദനിക്ക് സുതാര്യമായ വിചാരണയും വൈകാതെയുള്ള നീതിയും ഉറപ്പ് വരുത്തണമെന്ന് നീതിയില്‍ വിശ്വസിക്കുന്ന സഹൃദയരുടെ ആവശ്യം. മഅ്ദനിയുടെ കേസുകള്‍ നിരന്തരം മാറ്റിവെക്കുന്നതും വിചാരണ പ്രക്രിയ അന്തമായി നീണ്ടുപോകുന്നതും നീതിന്യായ പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് സംശയങ്ങള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. മഅ്ദനിയുടെ ഇപ്പോഴത്തെ അവസ്ഥ നീതിയിലും ന•യിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു വൈകാരിക വിഷയമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. മഅ്ദനിയുടെ മതവിശ്വാസവും ന്യൂനപക്ഷരാഷ്ട്രീയ നിലപാടുകളുമാണ് അദ്ദേഹം ഇവ്വിധം പീഡിപ്പിക്കപ്പെടാന്‍ കാരണമെന്ന ധാരണയും പ്രബലമാണ് ആയതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മഅ്ദനിയുടെ ജീവന് വല്ല വിപത്തും സംഭവിച്ചാല്‍ അത് സമൂഹത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ദുര്‍ബലമായ പ്രതിലോമ പ്രവണതകള്‍ ശക്തിപ്പെടാനുള്ള കാരണമായി അത് മാറുകയും ചെയ്തേക്കാം.
കുറ്റക്കാരണാണെന്ന് തെളിയിക്കപ്പെട്ടാല്‍ മഅ്ദനിയെ ശിക്ഷിക്കുന്നതിന് ഞാന്‍ എതിരല്ല. അതേ സമയം അദ്ദേഹത്തിന്റെ വിചാരണ തടവ് അനന്തമായി നീണ്ടുപോകുന്നത് എന്നെ അങ്ങേയറ്റം ആശങ്കാകുലനാക്കുന്നുണ്ട്. അതിനാല്‍ മഅ്ദനിക്ക് സുതാര്യമായ വിചാരണ ഉറപ്പ് വരുത്തുകയും അതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയും വേണം. മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ രോഗങ്ങള്‍ ഫലപ്രദമായ ചികിത്സയും ഉറപ്പുവരുത്തണം. സ്വാഭാവികമായ നീതി നിഷേധിക്കപ്പെട്ട് മഅ്ദനി അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്നത് നമ്മുടെ മതേതര ജനാധിപത്യ രാജ്യത്തിന് അപമാനകരമാണ്. നീതിനിര്‍വ്വഹണത്തെ വിവേചനങ്ങളെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ബലപ്പെടാനേ അത് ഉപകരിക്കുകയുള്ളൂ.
വിശ്വസ്തതയോടെ,
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്
(ജനറല്‍ സെക്രട്ടറി,അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ)
![]() |
Kanthapuram AP Aboobacker Musliyar handovering the letter to karnataka CM about the issue of ma-dani |
ഇന്നത്തെക്കാലത്ത് പലരും എന്തു പേപ്പര്‍ കൊടുത്താലും ഫോട്ടോഗ്രാഫര്‍ കൂടി ഇല്ലാതെ കൊടുക്കില്ല. ഓന് പോട്ടം പിടിക്കുന്നുണ്ടെന്ന് ആകാംക്ഷയോടെ നോക്കി ഉറപ്പാക്കുകയും ചെയ്യും. സംഗതി കൊടുക്കുന്നതിലല്ല, കൊടുത്തു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിലാണല്ലോ വിജയമിരിക്കുന്നത്.!
ReplyDelete
ReplyDeleteപ്രതികരണനു എന്തെങ്കിലും പ്രതികരിചില്ലേല് ഉറക്കം വരില്ലായിരിക്കും...
ഇല്ലേയില്ല മാഷേ!
ReplyDelete'കാന്തപുരംഭക്തന്'അല്ലാത്ത ഏതൊരാള്‍ക്കും ആ കുറിപ്പും ഫോട്ടോയും കണ്ടാല്‍ തോന്നുന്ന ഒരു കാര്യം എഴുതിയെന്നു മാത്രം. 'പബ്ളിസിറ്റി' പ്രതികരണനു വീക്ക്നെസ് അല്ല. അതിലൂടെ യാതൊരു 'ഭൗതിക'മോഹവുമില്ല. സ്വയം ഇങ്കിലാബ് വിളിക്കാറുമില്ല!
ഈച്ചയുടെ സ്വഭാവം നല്ലതല്ല. മ്ലേച്ച വസ്തുക്കള്‍ തേടിനടക്കുന്ന ഈച്ചയുടെ സ്വഭാവത്തിന്റെ ഒരു പകര്‍പ്പായി ഈ കമന്റും തോന്നുന്നു. മനസ്സൊന്നു നന്നാക്കൂ സഹോദരാ.
ReplyDelete