47കാരന് ഹജ്ജ് നിര്‍വഹിച്ചത് ആറായിരം കിലോമീറ്റര്‍ താണ്ടി
Posted by SiM Media on 9:08 PM with No comments
നാല്പത്തി ഏഴുകാരനായ സെനാദ് ഹട്സിക്(Senad Hadzic) വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി തന്റെ നാടായ ബോസ്നിയയില്‍ നിന്നും മക്കയിലേക്ക് കാല്‍നടയായി താണ്ടിയത് ആറായിരം കിലോമീറ്റര്‍ ! നോര്‍ത്ത് ബോസ്നിയയിലെ തന്റെ സ്വെദേശമായ Banovici എന്ന സ്ഥലത്ത് നിന്ന് 2011 ഡിസംബര്‍ മാസത്തിലാണ് സെനാദ് യാത്രയാരംഭിച്ചത്. ഇക്കണോമിക് പ്രൊഫസ്സറായ ഇദ്ദേഹം 314 ദിവസം കൊണ്ട് സെര്‍ബിയ, ബെല്ഗോറിയ, ടര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താണ്ടിയാണ് സൌദിഅറേബ്യയിലെത്തിയത്. ഓരോ ദിവസവും അദ്ദേഹം നടന്നത് ഇരുപത്-മുപ്പത് കിലോമീറ്ററുകളായിരുന്നുവെത്രേ. യൂറോപ്പിനെയും എഷ്യയെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് (Bsophorus) പാലം മുറിച്ചു കടക്കാന്‍ തടസ്സം നേരിട്ടതിനാല്‍ ഇരുപത് ദിവസത്തോളം ഇസ്താംബൂളില്‍ തങ്ങേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ഇരുന്നൂറ് യൂറോ ആണ് ഇതിനായി അദ്ദേഹം ചിലവഴിച്ചത്.
0 comments:
Post a Comment