തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ വിടപറഞ്ഞു

Posted by SiM Media on 2:20 AM with No comments

അരീക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ തരുവണ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. 1927 ജൂലൈ ഏഴിനാണ് ജനനം. പുതുക്കുടി അബ്ദുല്ല മുസ്ലിയാര്‍, സി.വി ആലി മുസ്ലിയാര്‍ എന്നിവരാണ് ഗുരുനാഥന്മാര്‍. 1950ല്‍ പൊന്നാനിയില്‍ പഠിച്ചു. മദ്റസാധ്യാപകനായി രംഗത്തുവന്നു. കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ ശ്രദ്ധേയനാണദ്ധേഹം. സമസ്ത വിദ്യാഭ്യാസബോര്‍ഡ് രൂപീകരണയോഗത്തില്‍ പങ്കെടുത്തവരില്‍ 34-ാം നമ്പറുകാരനായി അബ്ദുല്ല മുസ്ലിയാര്‍ ഒപ്പുവച്ചതു കാണാം. പ്രഥമ കമ്മിററി രൂപീകരിച്ചപ്പോള്‍ പതിനാലാം നമ്പര്‍ മെമ്പറാണ് അദ്ദേഹം. 1956-ല്‍ അന്നത്തെ ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡണ്ട് പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ അബ്ദുല്ല മുസ്ലിയാരെ ഒന്നാമത്തെ മുഫത്തിശായി നിയമിച്ചു. നാടിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മദ്റസകള്‍ സന്ദര്‍ശിക്കാന്‍ കാടും മലയും താണ്ടിയ ചരിത്രം ത്യാഗപൂര്‍ണമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ മുദരിസ്, ഖത്വീബ്, ഇമാം, മുഅല്ലിം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി, ബാവലി, പനങ്ങാട്ടൂര്‍, ആര്‍വാള്‍, ചുണ്േടല്‍, തെരുവത്ത്, മൈസൂര്‍ എന്നിങ്ങനെ നീളുന്നു പട്ടിക. 1989ല്‍ പുനഃസംഘടിപ്പിച്ച സമസ്തയില്‍ അംഗമാണ് അദ്ദേഹം. സുന്നീവോയ്സ് മുന്‍ പത്രാധിപരായിരുന്ന  അമാനത്ത് കോയണ്ണി മുസ്ലിയാരുടെ മകളായിരുന്നു ഭാര്യ.
2011 ജനുവരിയില്‍ രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍ എസ് എസി) സഊദി നാഷണല്‍ കമ്മിറ്റിയുടെ മഖ്ദൂം അവാര്‍ഡ് ലഭിച്ചു.

കടപ്പാട്,