കാന്തപുരത്തിന്‍റെ റമസാന്‍ പ്രഭാഷണം: സ്വാഗത സംഘം രൂപീകരിച്ചു
Posted by SiM Media on 11:32 AM with No comments

അബൂദാബി: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി ആഗസ്റ്റ് 12 നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ റമസാന്‍ പ്രഭാഷണം നടത്തും. ആഗസ്റ്റ് 12 നു അബൂദാബി നാഷണല്‍ തിയറ്ററിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി മുസ്തഫ ദാരിമി കടാങ്കോട്, ഡോ. ഷാജു ജമാല്‍, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഡോ. അബ്ദുല്‍ സലാം, അബുട്ടി ഹാജി ചെമ്മാട്, എന്നിവര്‍ രക്ഷാധികാരികളും പി,വി അബൂബക്കര്‍ മുസ്‌ലിയാര്‍ (ചെയര്‍മാന്‍), സിദ്ധീഖ് അന്‍വരി ഡി.കെ, ഉമര്‍ മുസ്‌ലിയാര്‍ പി.കെ, ഉസ്മാന്‍ സഖാഫി തിരുവത്ര (വൈസ് ചെയര്‍.), അബ്ദുല്‍ ഹമീദ് ഈശ്വര മംഗലം(ജനറല്‍ കണ്‍.), അബ്ദുള്ള പൊന്‍മുണ്ടം, ഷാഫി പട്ടുവം, ഖാസിം പുറത്തീല്‍, മുസമ്മില്‍ കാടങ്കോട്(ജോ. കണ്‍.), മാട്ടൂല്‍ മുസ്തഫ ഹാജി (ട്രഷറര്‍) എന്നിവരടങ്ങുന്ന 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
0 comments:
Post a Comment