ഖാരിഅ ഹസന്‍ മുസ്‌ലിയാര്‍/ Qaariu Hasan Musliyar

Posted by SiM Media on 4:21 PM with No comments
പരുതിനി മുഹമ്മദിന്‍റെ മകനായി 1924 ഏപ്രില്‍ നാലിനാണ് ജനനം. മറിയുമ്മയാണ് മാതാവ്. പി. കമ്മദ്‌ മൊ ല്ലയാണ് ഒന്നാമത്തെ ഗുരു. പി. അലവി മുസ്‌ലിയാര്‍, സി.കെ കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കിടങ്ങഴി ഇ.കെ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ഗുരുനാഥന്മാര്‍.


ചെറുവണ്ണൂര്‍, പട്ടര്‍കുളം എന്നിവിടങ്ങളില്‍ പഠനം. കൊടുവള്ളിയില്‍ നിന്ന് സമസ്തയുടെ മുഫത്തിശായി ജോലിയില്‍ പ്രവേശിച്ചു. ഖുര്‍ആന്‍ നിയമപ്രകാരം പഠിപ്പിക്കുന്ന ഗുരുവായി മാറുകയായിരുന്നു. കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സമസ്തക്ക് കീഴില്‍ ട്രെയിനിങ്ങും ഹിസ്ബ് ക്ലാസ്സും നടത്തി. പതിനായിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്തു. 1997 ഒക്ടോബറിലായിരുന്നു അന്ത്യം.