കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍/ Kuttippuram Abdulla Muslliyar

Posted by SiM Media on 5:53 PM with No comments
1922 ല്‍ (ഹി. 1340) കുറ്റിപ്പുറം കമ്പാല മുഹിയുദ്ദീന്‍ സ്വാഹിബിന്റെയും മാടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകള്‍ ഫാത്വിമക്കുട്ടിയുടെയും മകനായി ജനിച്ചു. അറിവിന്‍റെ ആദ്യാക്ഷരം സ്വന്തം പ്രദേശത്തെ ഓത്തുപള്ളിയില്‍ നിന്ന്. മൂസമൊല്ലയാണ് പ്രഥമ ഗുരു. അഹ്മദ്‌ മാസ്റ്റര്‍ പ്രഥമ സ്കൂള്‍ അധ്യാപകനാണ്. പകര മുഹമ്മദ്‌ മുസ്‌ലിയാര്‍, കിഴക്കേപ്പുറം മൊയതീന്‍കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, കാടേരി അബുല്‍ കമാല്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രധാനികളാണ്.

1952 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. 1954 ല്‍ ഫസ്റ്റ് റാങ്കോടെ കോളേജില്‍ നിന്നു പാസായി. കുറ്റിപ്പുറം, രാങ്ങാട്ടൂര്‍, കാട്ടിപ്പരുത്തി, പരപ്പനങ്ങാടി പനയില്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യനേടിയത്‌.

മര്‍ഹൂം ചെറുശ്ശോല കുഞഹമ്മദ് മുസ്‌ലിയാര്‍, വെളിമുക്ക് ബാവ മുസ്‌ലിയാര്‍, കെ. കെ ഹസ്റത്ത്, പുത്തന്‍പള്ളി കെ. കെ മുഹമ്മദ്‌ മുസ്‌ലിയാര്‍, മുന്നിയൂര്‍ ഹസന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളാണ്‌. പരതക്കാട്, മംഗലാപുരം മദ്റസത്തുല്‍ അസ്ഹരിയ്യ, രാമന്തളി, തൃക്കരിപ്പൂര്‍ ബിരിച്ചേരി, പാപ്പിനിശ്ശേരി, പൊന്നാനി എന്നിവിടങ്ങളില്‍ സേവനം ചെയ്തു. വ്യാജ ത്വരീഖത്തിനെ ബോധവല്‍കരണം ഉദ്ദേശിച്ച് സ്വന്തം ചെലവില്‍ നോട്ടീസുകളും ലഘുലേഖകളും തയ്യാറാക്കി വിതരണം ചെയ്തു. 2001 മാര്‍ച്ച് 30 ന് (ഹി. 1422 മുഹറം 4 ന്) വെള്ളിയാഴ്ച കാലത്ത്‌ ഏഴുമണിക്ക് ആ ധന്യ ജീവിതത്തിന് വിരാമമായി.