ഹജ്ജ്: മാനവികതയുടെ കാഹളം
Posted by SiM Media on 4:24 PM with No comments

ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില് ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മമെന്നത്. അതിനായി മുസ്ലിം ലോകം വിശുദ്ധ മക്കയില്‍ സംഗമിക്കുന്നു. വര്‍ഷംതോറും ലോകടിസ്ഥനത്തില്‍ നടക്കുന്ന ഏറ്റം വലിയ സംഗമം. മുസ്‌ലിമാണെങ്കില്‍, ലോകത്തിന്‍റെ ഏത് ഭാഗത്തുള്ളവനയാലും ശരി ജീവിതത്തില്‍ ഒരു തവണ പരിശുദ്ധ കഅബയെ സമീപിക്കല്‍ നിര്‍ബന്ധമാണ്. ഭൂമിയില്‍ അല്ലാഹു ആദ്യമായി നിര്‍മിച്ച ഭവനം, അതാണ് വിശുദ്ധ കഅബ. അതിനാല്‍ ഭൂമിയുടെ കേന്ദ്രബിന്ധുവിലാണ് വിശുദ്ധ കഅബ നിലകൊള്ളുന്നത്. ശാസ്ത്രീയമായി നമുക്കത് കണ്ടെത്താവുന്നതാണ് മനുഷ്യനെ പടക്കുന്നതിനു മുമ്പാണ് അതിന്‍റെ നിര്‍മാണം നടന്നത്. മലക്കുകളാണ് അതിനു അസ്ഥിവാരമിട്ടത്. പ്രവാചകന്‍ ഇബ്റാഹീം നബി(അ)മും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയും അതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ കഅബയിലേക്ക് തിരിഞ്ഞാണ് മുസ്ലിംകള്‍ അഞ്ചുനേരം നിസ്കരിക്കുന്നത്. ഐക്യത്തിന്‍റെ വലിയ പാഠം ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാനുണ്ട്.
മാനവീകതയാണ് ഹജ്ജ് നല്‍കുന്ന മെസ്സേജ്. സമൂഹത്തില്‍ അവന്‍ ഏതു സ്ഥാനത്താണെങ്കിലും ഹജ്ജിനെത്തുന്നവന്റെ സ്ഥാനം ഒന്നാണ്. ഒരേ വേഷം, ഒരേ ഉച്ചാരണം, ഒരേ ലക്‌ഷ്യം. കറുത്തവന്‍ വെളുത്തവന്‍ മുതലാളി തൊഴിലാളി പണ്ഡിതന്‍ പാമരന്‍ യാതൊരുവിധത്തിലുള്ള വിവേചനവും അവിടെയില്ല. മനുഷ്യരായി ജനിക്കുകയും എന്നാല്‍ സമൂഹത്തില്‍ ബ്രഷട്ട് കല്പിക്കപ്പെട്ടു മൃഗതുല്യരായി ജീവിക്കാന്‍ വിധിക്കപ്പെട്ട എത്രയോ മനുഷ്യകോലങ്ങളെ ഇന്നും സമൂഹത്തില്‍ കാണാനാകും. അവര്‍ക്കെല്ലാം വിമോചനത്തിന്റെ കാഹളം മുഴക്കിയാണ് ഓരോ വര്‍ഷവും ഹജ്ജ് കടന്നുപോകുന്നത്. നിസ്കരത്തിലും ഹജ്ജിലും നമുക്കീ മാനവീകത ദര്‍ശിക്കാനാകും.
പ്രവാചകന്‍ ഇബ്രാഹീം നബിയുടെയും ഭാര്യ ഹാജറ ബീവിയുടെയും മകന്‍ ഇസ്മാഇല് നബിയുടെയും സ്മരണകളാണ് ഹജ്ജിലുടനീളം നമുക്ക് ദര്‍ശിക്കാനാകുക. ആ കുടുംബത്തിന്റെ ജീവിതം ആ രൂപത്തില്‍ പരീക്ഷണങ്ങളുടെ തീചൂളയിലൂടെയുള്ളതായിരുന്നു. പിന്‍തലമുറക്ക് പാഠമാകുന്ന രൂപത്തിലുള്ളതായിരുന്നു അവരുടെ ജീവിതം. നമ്രൂതെന്ന രാജാവ് ഇബ്റാഹിം നബിയെ തീകുണ്ടാരത്തിലേക്ക് എറിഞ്ഞപ്പോള്‍ സുന്ദരമായി പ്രവാചകന്‍ പുറത്തു കടന്നു. മകനില്ലതെ വാര്‍ധക്യത്തില്‍ ഒരു കുട്ടി ജനിച്ചപ്പോള്‍ ആ മകനെ അറുക്കുവാന്‍ അല്ലാഹുവിന്റെ കല്‍പ്പന വന്നപ്പോള്‍ അതിനും തയ്യാറായി. മകനാണെങ്കില്‍ അതിനു വഴങ്ങാനും തയാറായി. പക്ഷെ അറുത്തില്ല പകരം ആടിനെ അറുത്തു. ഇങ്ങനെ നിരവധി പരീക്ഷണങ്ങള്‍ നേരിട്ട മഹാനാണ് പ്രവാചകന്‍ ഇബ്റാഹിം നബി. ഹജ്ജിലെ കര്മങ്ങളായ സഅയും സംസവുമെല്ലാം അവരെ സ്മരിപ്പിക്കുന്ന സംഭവങ്ങളാകുന്നു.
പരിശുദ്ധ മക്കയിലെ പള്ളിയായ മസ്ജിദുല്‍ ഹറാമില്‍ നിസ്കരിച്ചാല്‍ ഒരു ലക്ഷം പ്രതിഫലവും പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ പള്ളിയിലുള്ള നിസ്കാരത്തിനു ആയിരം പ്രതിഫലവുമാണ് ലഭിക്കുക. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കപ്പെട്ട ഹജറുല്‍ അസ് വദ് എന്ന കല്ല് പരിശുദ്ധ കബയിലാണ് സ്ഥിതിചെയ്യുന്നത്. കഅബ നിര്‍മാണ വേളയില്‍ മഹാനായ ഇബ്റാഹിം നബിയുടെ കാല്‍പാദം പതിഞ്ഞ മഖാമു ഇബ്റാഹിം അവിടത്തെ മറ്റൊരു പ്രത്യേകതയാണ്.
കുഞ്ഞുമോന്‍ ഇസ്മാഇല് കാലിട്ടടിച്ചപ്പോള്‍ പൊട്ടിപ്രവഹിച്ച അത്ഭുത ജലം ഇന്നും ലോകത്തിനു മുന്നില്‍ അത്ഭുതമായി ശേഷിക്കുന്നു. സംസം എന്നപേരില്‍ ഇതറിയപ്പെടുന്നു. ഹജ്ജിനും ഉംറക്കും വരുന്ന പരകോടി ജനങ്ങള്‍ കുടിക്കുന്നു, ലോകത്തിന്റെ പല ദിക്കുകളിലേക്ക് അത് കൊണ്ടുപോകുകയും ചെയ്യുന്നു. ഇന്നുവരെ സംസം വെള്ളത്തിന് ക്ഷാമമുള്ളതായി ചരിത്രത്തില്‍ പോലും കാണാന്‍ സാധ്യമല്ല.
പരിശുദ്ധ റംസാന്‍ കഴിഞ്ഞാല്‍ പിന്നെ ഹജ്ജിന്റെ ക്രമീകരണങ്ങള്‍ തുടങ്ങുകയായി. ദുല്‍ഹിജ്ജ മാസത്തിലാണ് ഈ ഹജ്ജ് കര്‍മം നടക്കുന്നത്. സ്വീകാര്യയോഗ്യമായ ഹജ്ജിനു സ്വര്ഗ്ഗമാനെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഉമ്മ പെറ്റ കുഞ്ഞിന്റെ പരിശുദ്ധതയാണ് ഹജ്ജു ചെയ്തവരുടെ പ്രതിഫലം. പ്രവാചകന്‍ നബി കരീം- സ്വ- യുടെ ഹജ്ജത്തുല്‍ വദാഉ പ്രസിദ്ധമാണ്. ഇസ്ലാമിന്റെ സമ്പൂര്‍ണതയുടെ പ്രഖ്യാപനമായിരുന്നു അതിലെ പ്രത്യേകത. അന്ന് തങ്ങള്‍ മുടി കളഞ്ഞു വിതരണം നടത്തിയ ആ മുടി ഇന്നും ലോകത്തിന്റെ പല ഭാഗത്തും പല പണ്ഡിതന്മാരുടെയും പക്കല്‍ കാണാനാകും. കേരളത്തില്‍ കാരന്തൂര്‍ മര്‍കസില്‍ ഉസ്താദ് കാന്തപുരത്തിന്റെ അടുക്കലാനുള്ളത്.
മുപ്പതില്‍ പരം ലക്ഷം ജനങ്ങള്‍ സംഗമിക്കുന്ന ഇവിടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ ഭരണകൂടം കയ്കൊണ്ടുവരികയാണ്.ഹാജിമാര്‍ക്ക് വേണ്ടി സൌദി ഭരണകൂടം വിലമതിക്കാനാകാത്ത സേവനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വന്‍കിട പദ്ധതികളാണ് ഇപ്പോഴും അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
Categories: ഹജ്ജ്
0 comments:
Post a Comment