|
കാന്തപുരം ഉസ്താദ് ബുഖാരി ദര്‍സില്‍ |
പിതാവ് പി.എസ്. മൊയ്തു ബാഖവി മാടവന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍വാടി-നാഹൂര്‍-മുത്തുപ്പേട്ടയില്‍ നിന്നും തുടങ്ങിയ സിയാറത്ത് ടൂര്‍ പ്രോഗ്രാം, അജ്മീറിലേക്കും പിന്നെ ഹജ്ജ് ഉംറ സേവന രംഗത്ത് വര്‍ഷങ്ങളോളവും ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി ഇന്ത്യക്ക് പുറത്തുള്ള മഹാന്മാരുടെ മസാറുകളിലേക്ക്, അഥവാ ഈജിപ്റ്റ്, ഇറാഖ്, ഫലസ്ത്തീന്‍, ജോര്‍ദ്ദാന്‍, ഉസ്ബെക്കിസ്ഥാന്‍, യമന്‍, മൊറോക്കോ, തുര്‍ക്കി, സ്പയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ജനങ്ങളെയുമായി പോയിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ കാന്തപുരം ഉസ്താദ്, പേരോട് ഉസ്താദ്, ചുള്ളിക്കോട് ഉസ്താദ്, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയ പ്രഗത്ഭരായ നേതൃനിരയുമായാണ് ഉസ്ബെക്കിസ്ഥാനിലേക്ക് യാത്രപുറപ്പെട്ടിരിക്കുന്നത്. 50 പേരടങ്ങുന്ന യാത്ര അഞ്ചു ദിവസം(17/09/14/ - 22/09/14) നീണ്ട് നില്ല്‍ക്കുന്നതാണ്.
ഈ യാത്രയിലെ പ്രത്യേകത ശ്രദ്ധേയമാണ്. ബുഖാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവായ ഇമാം ബുഖാരി മഖ്ബറ സന്ദര്‍ശിക്കാന്‍ വര്‍ഷങ്ങളോളമായി മര്‍ക്കസില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തുന്ന കാന്തപുരം ഉസ്താദ് ഉണ്ട് എന്നുള്ളതാണ്. ഉസ്ബെക്കിസ്ഥാനിലെ പ്രസിദ്ധമായ പട്ടണമാണ് ബുഖാറ. ദുര്‍മുദി ഇമാം അന്ത്യവിശ്രമം കൊള്ളുന്നത് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടെര്‍മിസ് എന്ന സ്ഥലത്താണ്. താഷ്കന്റ്, സമര്‍കന്ദ് തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാരെ ലക്‌ഷ്യമിട്ടാണീ യാത്ര. ഉസ്താദിന്റെ അരുമ ശിഷ്യന്‍ പേരോട് ഉസ്താദും ഈ യാത്രയിലെ ശ്രധയാണ്. എല്ലാവര്ക്കും ഖിദ്മയായിട്ടാണ് പിതാവാണ് യാത്ര നയിക്കുന്നത്. അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘായുസ്സ് മാതാപിതാക്കള്‍ക്കും ഉസ്താടുമാര്‍ക്കും നേതാക്കള്‍ക്കും ഏറ്റിക്കൊടുക്കട്ടെ. സിയാറത്തുക്കൊണ്ടുള്ള ലക്‌ഷ്യം വ്യക്തമാണ്. അവരുടെ ശഫാഅത്ത് ലഭിക്കണം. സ്വര്‍ഗ്ഗപ്രവേശം എളുപ്പമാകണം. അല്ലാഹു നമ്മെയും ആ കൂട്ടത്തില്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ.
|
പേരോട് ഉസ്താദ് |
|
ചുള്ളിക്കോട് ഉസ്താദ്
|
|
മുഹമ്മദ് കുഞ്ഞി സഖാഫി |
|
പി. എസ്. കെ മാടവന |
2012 ല്‍ തന്നെ ഇറാഖ്, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഫലസ്തിന്‍ യാത്രയില്‍ 100 പേരടങ്ങിയ വലിയ സംഘം ഉപ്പയോടൊപ്പം പുറപ്പെട്ടപ്പോള്‍ ആകൂട്ടത്തിലും ശൈഖുനാ കാന്തപുരം ഉസ്താദ് ഉണ്ടായിരുന്നു. കൂടാതെ പൊന്മള ഉസ്താദ്, പകര മുഹമ്മദ് ആഹ്സനി, അലവി സഖാഫി കൊളത്തൂര്‍, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, കോടമ്പുഴ ബാവ മുസ്ലിയാര്‍, പ്രൊ. അബ്ദുല്‍ ഹമീദ് സാഹിബ്, തുടങ്ങിയ പ്രഗത്ഭരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീഡിയോ താഴെ കാണുക.
ഇമാം ബുഖാരി (റ) യുടെ ഖബര്‍ ശരീഫ് ഉപഗ്രഹ ചിത്രം.
മാഷാ അല്ലാഹ്..
ReplyDeleteഒരുപാട് നന്ദി കാണിച്ചു തന്നതിന്
ReplyDelete