വിവാദ സിനിമയും പ്രവാചക സ്നേഹവും

Posted by SiM Media on 12:09 AM with 4 comments
Actress
Director
Filim Maker 












ജൂധ-ക്രിസ്ത്യന്‍ ലോബികളുടെ കുരുട്ടുബുദ്ധിയില്‍ നിന്നും ഉത്ഭവിച്ച മണ്ടത്തരം ഒരു മുസ്ലിം വിരുദ്ധ സിനിമയായി പുറത്തുവന്നപ്പോള്‍ ലോകവ്യാപക പ്രതിഷേധം സ്വാഭാവികം മാത്രം. പക്ഷെ പ്രതിഷേധത്തിലെ  അര്‍ത്ഥവ്യാപ്തിയും അര്‍ത്ഥശൂന്യതയും എത്രത്തോളമെന്നത് മറ്റൊരു വിഷയം. ഇവിടെ ചിന്തോദ്ദീപകം ഒന്നു മാത്രമാണ്. ഇസ്ലാമിന്‍റെ പിറവി മുതല്‍ ഈ നിമിഷം വരെ ഇസ്‌ലാമിനെതിരെ ഇതര ശക്തികള്‍ ഒത്തൊരുമിച്ചിട്ടും ഫലം നാസ്തി മാത്രം. ഇസ്ലാമിന്‍റെ വളര്‍ച്ച മുന്നോട്ടു തന്നെ. ജൂധ ലോബികളുടെ പരിഹാസങ്ങളും ചതികളും ഇന്ന് തുടങ്ങിയതല്ല. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യുടെ കാലത്ത് തന്നെ അവ തുടങ്ങിയിട്ടുള്ളതാണ്. അവ ലോകത്തോട്‌ പ്രവാചകന്‍   (സ്വ)ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഇസ്ലാമിനെതിരെ ആയുധം മൂര്‍ച്ചകൂട്ടി രംഗത്ത് വന്നവരൊക്കെ ഒടുവില്‍ പരിഹാസ്യരായി നിന്ദ്യരായി മണ്ണടിഞ്ഞുപോയ ചരിത്രമാണ് കാലത്തിനു വിളിച്ചു പറയാനുള്ളത്. പ്രവാചകന്‍ (സ്വ)യുടെ കാലക്കാരനായി അവിടുത്തെ നേരിട്ടുള്ള എതിരാളിയായിരുന്ന സാക്ഷാല്‍ അബൂ ജഹല്‍ ഇന്നെവിടെ? അവന്‍ ഒരുക്കിക്കൂട്ടിയിരുന്ന ചതികളും അതിക്രമങ്ങളും എല്ലാം എവിടെ? അതില്‍ ഒന്നെങ്കിലും അവന്‍റെ പിന്തലമുറക്കാരിലൂടെ ഇസ്ലാമിനെതിരെ ഉപയോകപ്പെടുത്താനായോ!!? മൂസാ നബി (അ)യുടെ എതിരാളിയായിരുന്ന ഫിര്‍ഔന്‍ ഇന്നെവിടെ?

ഹാ!! കഷ്ട്ടം! കാലിഫോര്‍ണിയയിലെ സാം ബാസില്‍ എന്ന ഇസ്രായേലുകാരന് ഈയൊരു സിനിമാ നിര്‍മ്മാണത്തിലൂടെ നേടാന്‍ പോകുന്നതും പരിഹാസ്യതമാത്രമാണ്. 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം' എന്ന ടൈറ്റില്‍ കൊടുത്ത് ഈ സിനിമ നിര്‍മ്മിക്കുന്നതിലൂടെ പരിഹാസ്യതയാണ് അങ്ങോര് ഉദ്ദേശിച്ചിട്ടുണ്ടാവുകയെങ്കിലും അതിനു മുമ്പൊന്ന് ഇസ്ലാമിന്‍റെയും മുസ്‌ലിംകളുടെയും യതാര്‍ത്ഥ നിഷ്കളങ്കത ഒന്നു പഠിക്കാമായിരുന്നു. സിനിമയില്‍ പലരീതിയിലും സാം മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. അതിനും പുറമേ പ്രവാചകന്‍ (സ്വ)യെ അതില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. മറ്റു മതക്കാരുടെ ദൈവങ്ങളെയും ദൈവാവതാരങ്ങളെയുംയും പോലെ  പ്രവാചകന്‍ ഒരിക്കലും അഭ്രപാളികളിലോ ചിത്രങ്ങളിലോ അല്ല നിലനില്‍ക്കുന്നത്. യതാര്‍ത്ഥ മുസ്ലിംകളുടെ മനസ്സിലാണ് ജീവിക്കുന്നത്. ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തോട്‌ വിടപറഞ്ഞ ഞങ്ങളുടെ പ്രിയ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യുടെ താടിരോമത്തില്‍ എത്ര മുടികള്‍ നിരച്ചിരുന്നു എന്നു വരേയ്ക്കും കൃത്യമായി പറയാന്‍ ഈ നേതാവിന്‍റെ അനുയായികള്‍ക്ക് മാത്രമാണ് സാധിക്കുക. ഇത് ഇസ്ലാമിന്‍റെ വിരോധികള്‍ തിരിച്ചറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതിലെ തമാശയാണ് നമുക്ക് മനസ്സിലാകാത്തത്. സിനിമ വിവാദമായത്തിനു ശേഷം സിനിമാ നിര്‍മാതാവ് സാം ഇസ്‌ലാമിനെ അര്‍ബുദമെന്നാണ് വിശേഷിപ്പിച്ചത്. പ്രവാചകനെ സ്ത്രീലംബടനായും ചിത്രീകരിച്ചു. 25വയസ്സുള്ള പ്രവാചകന്‍ തന്‍റെ വൈവാഹിക ജീവിതത്തിലേക്ക് പാദമൂന്നുന്നത്  40വയസ്സുള്ള, മുമ്പ് രണ്ടു വിവാഹം കഴിഞ്ഞ് രണ്ടിലും കുട്ടികള്‍ പിറന്ന ഖദീജ (റ)വിവാഹം കഴിച്ചു കൊണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രവാചകനെ പരിഹസിക്കുന്നവര്‍ക്ക് ഈയൊരോറ്റ സംഭവം മാത്രം മതി പ്രവാചകന്‍റെ വൈവാഹിക ലക്ഷ്യങ്ങളെ മനസ്സിലാക്കാന്‍ .

സെപ്തംബര്‍ 13നാണിത് യൂ ടുബില്‍ അപ് ലോഡ് ചെയ്യുന്നത്. മുഹമ്മദ്‌മൂവി എന്ന ചാനലില്‍ സിനിമയുടെ ഭാഗങ്ങള്‍ വിവിധ പാര്‍ട്ടുകളായി ചേര്‍ത്തിരിക്കുന്നു. ഈജിപ്തിലെ ഒരു ക്രിസ്ത്യന്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി യൂ ടുബില്‍ ചേര്‍ത്തതോടെയാണ് കൂടുതല്‍ വിവാദമായത്. എന്നാല്‍ ഇപ്പോള്‍ ഈജിപ്റ്റ്‌ യൂ ട്യൂബ് ഇത് റിമൂവ് ചെയ്തിരിക്കുകയാണ്. അതേസമയം മറ്റിടങ്ങളില്‍ ഇത് ഒഴിവാക്കിയിട്ടില്ല. ഇത് ഖേദകരമായ വസ്തുതയാണ്. ഇസ്‌ലാമിനെയും പ്രവാചകനെയും ഈ വിധത്തില്‍ ചിത്രീകരിച്ചതില്‍ ഇതിന്റെ വക്താക്കളോട് അങ്ങേയേറ്റം അമര്‍ഷം ഞങ്ങള്‍ക്കുണ്ട്‌. ഗൂഗിളും യൂടുബും മുസ്ലിംകളുടെ വികാരം മാനിക്കണം.

ഇതിന്റെ പേരില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ട്‌ നിരപരാധികളുടെ രക്തം ചിന്താന്‍ നാം അനുവദിച്ചുകൂടാ. അത് പ്രവാചകന്‍ ഇഷ്ട്ടപ്പെടുന്ന കാര്യമല്ല. ഈ വിഷയത്തെ ബുദ്ധിപൂര്‍വ്വം നേരിടുകയെന്നതാണ് നമുക്ക് ചെയാനുള്ള ധര്‍മ്മം. യുദ്ധവേളയില്‍പോലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാന്യമായ അവകാശം പകുത്തു കൊടുത്ത നേതാവാണ്‌ സെയ്യിദുനാ രസൂലുല്ലാഹി (സ്വ).

കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്നുതന്നെയാണ് ഞങ്ങള്‍ക്ക് അടിവരയിട്ടു പറയാനുള്ളത്. കാരണം ഇത്തരം വിവാദങ്ങള്‍ ഒരുപാട് നിക്ഷ്പക്ഷമതികളെ ഇസ്‌ലാമിനെ കുറിച്ചു കൂടുതല്‍ ഗവേഷണം നടത്താന്‍ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുക. മാത്രമല്ല സാധാരണക്കാരായ മുസ്‌ലിംകള്‍ക്ക് മതത്തില്‍ കൂടുതല്‍ കെട്ടുറപ്പും പ്രവാചകനോടുള്ള പ്രേമം വര്‍ദ്ധിക്കുവാനുമുള്ള നിമിത്തമായി ഇത് മാറും സംശയമില്ല.

ഇവിടെ നമുക്ക് ചെയ്യുവാനുള്ള ധര്‍മ്മം. യൂടുബില്‍ നിന്നും ഈ സിനിമ പൂര്‍ണമായും റിമൂവ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നുള്ളതാണ്. അതിന്‍റെ വിശദീകരണം താഴെ നല്‍ക്കുന്നു. ഇത് പരമാവധി നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഷയര്‍ ചെയ്യുക. എണ്ണമറ്റ അപേക്ഷകള്‍ ഒരുപക്ഷെ അധികാരികളെ ചിന്തിപ്പിച്ചേക്കാം. അല്ലാഹു എല്ലാത്തിന്നും കഴിവുള്ളവനല്ലേ..!  

നിങ്ങളുടെ യു ട്യൂബ് അക്കൌണ്ട് തുറക്കുക. 
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാവുന്നതാണ്.
 ഇതാണ് യൂ ടുബിലുള്ള വിവാദ സിനിമ അപ് ലോഡ് ചെയ്ത ചാനല്‍ . ഈ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഇനി  ഈ പേജിന്‍റെ താഴ്ഭാഗത്ത് നോക്കുക. 

റെഡ് മാര്‍ക്ക് ചെയ്ത ഭാഗത്തെ  Report എന്നത് ക്ലിക്ക് ചെയ്യുക.

Report User ക്ലിക്ക് ചെയ്യുക.

Hate Speech Against a Protected Group ടിക്ക് ചെയുക.

Religious Affiliation(examples: Muslims, Christians) ടിക്ക് ചെയ്യുക.

Continue ക്ലിക്ക് ചെയ്യുക. 

ഈ വിഷയ സംബന്ധിയായ ക്ലിപ്പുകള്‍ ടിക്ക് ചെയ്യുക.

Channel Name: MuhammadMovie എന്ന് ടൈപ്പ് ചെയ്യുക.  Block User ടിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് എഴുതുവാനുള്ള കോളത്തില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ശേഷം Submit ക്ലിക്ക് ചെയ്യുക.